Saturday, November 6, 2010

കാവിഭീകരത മറനീക്കുമ്പോള്‍

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇദംപ്രഥമമായി ആഭ്യന്തരവകുപ്പ്‌ കൈകാര്യം ചെയ്‌തിരുന്ന ഒരു മന്ത്രി വ്യാജഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റിലായിരിക്കുന്നു. ഗുജറാത്തിലെയും രാജസ്ഥാനിലെയും രാഷ്‌ട്രീയ നേതൃത്വം പോലീസിനെ ഉപയോഗിച്ച്‌ തങ്ങള്‍ക്ക്‌ ഹിതകരമല്ലാത്ത ഉദ്യോഗസ്ഥരെയും ജനനേതാക്കളെയും നിഷ്‌ഠൂരമായി കൊന്നൊടുക്കിയെന്ന യാഥാര്‍ഥ്യം സി ബി ഐ പുറത്തുകൊണ്ടുവന്നിരിക്കുന്നു.

Wednesday, November 3, 2010

ഇന്ത്യന്‍ മുസ്‌ലിംകള്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക്‌ മാതൃക


അഭിമുഖംPDFPrintE-mail
അശ്ശൈഖ്‌ അബ്‌ദുര്‍റഹ്‌മാന്‍ അബ്‌ദുല്‍ഖാലിഖ്‌/പി എം എ ഗഫൂര്‍
ഭിന്ന ആശയങ്ങള്‍ കക്ഷിത്വങ്ങളിലേക്ക്‌ വഴിമാറുന്നതാണ്‌ മുസ്‌ലിംകളുടെ പരാജയമെന്ന്‌ വിലയിരുത്തപ്പെടുന്നു. അങ്ങ്‌ എങ്ങനെയാണ്‌ ഈ വിഷയത്തെ സമീപിക്കുന്നത്‌?
മാനവരാശിയെ സാര്‍വകാലികമായി സമ്മേളിപ്പിക്കുന്ന വേദമാണ്‌ വിശുദ്ധ ഖുര്‍ആന്‍. ജീവിതത്തിന്റെ സമാധാനത്തിന്‌ അനിവാര്യമായതെല്ലാം ഖുര്‍ആന്‍ സൂചിപ്പിച്ചു. ശക്തവും ശാന്തവുമായ താക്കീതുകളാണ്‌ ഖുര്‍ആനിന്റെ ഒരു വശം. സമാധാനം തകര്‍ക്കുന്നതെല്ലാം നിരോധിച്ചതിലൂടെ കൈവന്നത്‌ സമാധാനമാണല്ലോ. വിശുദ്ധ ഖുര്‍ആന്‍ മുറുകെ പുണരുന്നതാണ്‌ ഐക്യത്തിന്റെ ഏകവഴി. സര്‍വലോകര്‍ക്കുമുള്ള വേദഗ്രന്ഥമാണ്‌ ഖുര്‍ആന്‍. സര്‍വലോകരുടെയും രക്ഷിതാവില്‍ നിന്നുള്ള മാര്‍ഗദര്‍ശനം. മനുഷ്യരും മതങ്ങളും കൂടുതല്‍ അകല്‍ച്ചയിലേക്ക്‌ വഴിമാറുന്ന ആധുനിക കാലത്ത്‌ ഖുര്‍ആന്‍ സന്ദേശങ്ങളുടെ പ്രചാരണമാണ്‌ ഐക്യമാര്‍ഗം.
അഭിപ്രായഭിന്നതകളെ എങ്ങനെ സമീപിക്കണം?
ഒരേ ആശയത്തെ പലവിധത്തില്‍ കാണാനുള്ള സാധ്യതയെ അംഗീകരിക്കണം. എല്ലാവരും ഒരേവിധം ചിന്തിക്കുന്നവരോ പഠിക്കുന്നവരോ അല്ല. വ്യത്യസ്‌തമായ പഠനവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഭിന്നമായ ആശയങ്ങള്‍ രൂപപ്പെടും. മുന്‍കഴിഞ്ഞ ഇമാമുകളും പണ്ഡിതന്മാരുമെല്ലാം വിശാലവീക്ഷണം പുലര്‍ത്തിയവരായിരുന്നു. അറിവിനെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യണം. അതോടൊപ്പം ഭിന്നാഭിപ്രായങ്ങള്‍ ഗുണകാംക്ഷയോടെ നിലനിര്‍ത്തുകയും വേണം. ഇസ്‌ലാമിക ആദര്‍ശത്തില്‍ വ്യത്യസ്‌ത വീക്ഷണം നിലനില്‍ക്കുന്നുണ്ട്‌. അടിസ്ഥാനപരമായ വിശ്വാസകാര്യങ്ങളില്‍ ഭിന്നാഭിപ്രായങ്ങള്‍ വരാതെ സൂക്ഷിച്ച്‌ ഐക്യത്തോടെ നിലനില്‍ക്കണം.

Friday, October 8, 2010

മാറ്റത്തിന്‌ എന്തിനാ വോട്ട്‌?

ഒടുവില്‍ ജമാഅത്തെ ഇസ്‌ലാമി മനസ്സുതുറന്നു. മാറ്റത്തിന്‌ ഒരു വോട്ട്‌ എന്ന മുദ്രാവാക്യത്തോടെയാണ്‌ പുതിയ വരവ്‌. ഒരു മാറ്റവും സമൂഹത്തില്‍ ക്ലിക്ക്‌ ചെയ്യാതെ പോയതിന്റെ ആശങ്കയാവാം പുതിയ മുദ്രാവാക്യത്തിന്റെ പിറവിക്ക്‌ പിന്നില്‍. സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെടല്‍ നടത്തി ജനശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ പലയിടത്തും അടിതെറ്റി വീണു. പിന്നെ കിനാലൂരിനെ കിനാവ്‌ കണ്ട്‌ കുതിച്ചപ്പോഴും വീണു പരിക്കേറ്റു. ഇപ്പോഴിതാ പുതിയ തെരഞ്ഞെടുപ്പിലും സാന്നിധ്യമറിയിച്ചിരിക്കുന്നു. അമിതമായ ആത്മവിശ്വാസം നല്ലതിനല്ല എന്നേ പറയേണ്ടൂ!

Tuesday, September 28, 2010

ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു

സി.ആര്‍. നീലകണ്ഠന്റെ പൊതുജീവിതത്തെ ബഹുമാനിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹത്തിന്റെ പല ഇടപെടലുകളും പ്രസക്തമാണ് എന്നുതന്നെ ഞാന്‍ വിചാരിക്കുന്നു. ആ നിലപാടുകളുടെ എല്ലാ വിശദാംശങ്ങളോടും പൂര്‍ണമായി യോജിക്കുന്നു എന്ന് ഇപ്പറഞ്ഞതിന് അര്‍ഥമില്ല.

നീലകണ്ഠന്റെ ഒരു പ്രസ്താവനയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുവാനാണ് ഈ കുറിപ്പ്. മാതൃഭൂമി ആഴ്ചപ്പതിപ്പിനു വേണ്ടി എന്‍.കെ. ഭൂപേഷ് നടത്തിയ അഭിമുഖസംഭാഷണത്തില്‍ (സി.പി.എമ്മിനെ ഇനി നന്നാക്കിയെടുക്കാന്‍ പറ്റില്ല: 27 സപ്തംബര്‍- 3 ഒക്‌ടോബര്‍ 2009) പൗരാവകാശസമരങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റിയുമായി സഹകരിക്കുന്നതിനെപ്പറ്റി അദ്ദേഹം പറഞ്ഞു: 'സോളിഡാരിറ്റിയെപ്പോലുള്ള സംഘടന സമരത്തെ സഹായിക്കാന്‍ വരുമ്പോള്‍ വേണ്ട എന്നു പറയാനൊന്നും കഴിയുകയില്ല. അവര്‍ക്കു ഫണ്ടുകിട്ടുന്നുണ്ടോ എന്നത് എന്റെ വിഷയമല്ല. എന്നെ സംബന്ധിച്ച് ഓരോ സമരവുമാണ് പ്രശ്‌നം. പിന്നെ സോളിഡാരിറ്റിയുമായുള്ള ബന്ധം സമരമേഖലയിലാണ്. മൂലംപള്ളിയിലെ ആളുകളെ അടിച്ചിറക്കിക്കഴിഞ്ഞപ്പോള്‍ അവര്‍ക്ക് കിടക്കാന്‍ സ്ഥലമില്ല. രാത്രി സോളിഡാരിറ്റിക്കാരാണ് ഷെഡ് കെട്ടുന്നത്. അതു ചെയ്യുന്നത് ഫോറിന്‍ ഫണ്ടുകൊ
ണ്ടാണോ എന്ന് ഞാനന്വേഷിച്ചില്ല. അവരുടെ മോട്ടീവ് എന്താണെന്ന് അന്വേഷിക്കേണ്ട ബാധ്യത എനിക്കില്ല. സമരക്കാരെ സപ്പോര്‍ട്ട് ചെയ്യേണ്ട ബാധ്യത ഒന്നുമാത്രമേയുള്ളൂ.'

Wednesday, September 1, 2010

സയണിസം ആധുനിക ഭീകരതയുടെ പ്രഭവ കേന്ദ്രം

ന്ന്‌ ഫലസ്‌തീന്‍ അറബികള്‍ക്കാണ്‌ ഭീകരതയുടെയും ആത്മഹത്യാ സ്‌ക്വാഡുകളുടെയും ഇമേജുള്ളത്‌. എന്നാല്‍ എഴുപത്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ബ്രിട്ടീഷ്‌ സൈന്യം ഫലസ്‌തീന്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ ഏറെ ഭയപ്പെട്ടിരുന്നത്‌ ജൂതസയണിസ്റ്റുകളെയായിരുന്നു.


ജറൂസലമില്‍ കിംഗ്‌ ഡേവിഡ്‌ ഹോട്ടലില്‍ ബോംബ്‌ വെച്ച്‌ 27 ബ്രിട്ടീഷുകാരെയും 41 ഫലസ്‌തീന്‍കാരെയും 17 ജൂതരെയും സയണിസ്റ്റുകള്‍ വധിച്ചു. 1936 മുതല്‍ ഇര്‍ഗണ്‍, സ്റ്റേണ്‍ എന്നീ സയണിസ്റ്റ്‌ ഭീകരസംഘടനകള്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. സയണിസത്തിന്റെ ചരിത്രകാരന്‍ മൈക്കല്‍ പ്രിയര്‍ രേഖപ്പെടുത്തുന്നു:

Saturday, August 28, 2010

വര്‍ഗീയതയും തീവ്രവാദവും അതിക്രമങ്ങളും

ഇസ്ലാം അക്രമത്തിന്റെയും ഭീകരതയുടെയും മതമാണെന്ന് ലോകവ്യാപകമായി പ്രചരിപ്പിക്കുന്നതിന് ശത്രുക്കള്‍ സകല തന്ത്രങ്ങളും പയറ്റുമ്പോള്‍ എന്തു നിലപാട് സ്വീ‍കരിക്കണമെന്ന കാര്യത്തില്‍ സാമാന്യബുദ്ധിയുള്ള മുസ്ലീംകള്‍ക്ക് സംശയത്തിനവകാശമില്ല.  പ്രമാണങ്ങളുടെ വെളിച്ചത്തിലും നയനിലപാടുകളുടെ അടിസ്ഥാനത്തിലും ഇസ്ലാമിന്റെ മൗലികത ലോകത്തെ ബോധ്യപ്പെടുത്തിക്കൊണ്ടു മാത്രമെ തെറ്റിദ്ധാരണകളും സംശയങ്ങളും ദൂരീകരിക്കാന്‍ സാധിക്കൂ എന്നത് മനസ്സിലാക്കാന്‍ പ്രയാസമുള്ള ഒരു വിഷയമേ അല്ല.

Friday, August 20, 2010

അവര്‍ണ്ണന്റെ മോചന സ്വപ്നങ്ങള്‍

കേരള കൗമുദിയുടെ സ്ഥാപകനും സാഹിത്യകാരനുമായിരുന്ന ശ്രീ സി.പി.കുഞ്ഞുരാമന്റെ ഇളയ പുത്രനും കേരള കൗമുദി പത്രാധിപരുമായിരുന്ന കെ.സുകുമാരന്‍ ബി.എ രചിച്ച  ഈഴവരും മതപരിവര്‍ത്തനവും   എന്ന ലേഖനം ഈ ബ്ലോഗിലൂടെ ബൂലോകത്തെത്തുകയും അത് ചില സവര്‍ണതമ്പുരാക്കന്മാരെ അസ്വസ്ഥമാക്കുകയും പുനര്‍വായനക്കെതിരെ പിച്ചും പേയും പറഞ്ഞ്  തീവ്രവാദത്തിന്റെ    പുകമറ സൃഷ്ടിക്കുകയും ചെയ്തപോള്‍ സത്യം തിരിച്ചറിഞ്ഞ വായനക്കാര്‍ നല്‍കിയ  പിന്തുണയ്ക്കും പ്രോത്സാഹനങ്ങള്‍ക്കും   നന്ദി പറഞ്ഞുകൊണ്ട്   അസവര്‍ണ്ണര്‍ക്ക് നല്ലത്  ഇസ്ലാം  എന്ന ഗ്രന്ഥത്തിന്റെ മൂന്നാം പതിപ്പിന്  ഡോ. എം.എസ്. ജയപ്രകാശ് എഴുതിയ ‘അവതാരിക‘  പുനര്‍വായനക്കായ് സമര്‍പ്പിക്കുന്നു.  

Sunday, August 15, 2010

‘പുനര്‍വായന’യുടെ ആപ്പീസ് പൂട്ടി!?

ബൂലോകത്തെത്തിപ്പെട്ടിട്ട് അധികനാളാകും മുന്‍പേ  "ദീപസ്തംഭം മഹാശ്ചര്യം എനിക്കും വേണം ഒരു ബ്ലോഗ്" എന്ന സ്വാഭാവിക ചിന്തയുടെ പരിണിതഫലമായിരുന്നു പുനര്‍വായന എന്ന ബ്ലോഗിന്റെ തുടക്കം.  ഇരുപത്തഞ്ചോളം പോസ്റ്റുകള്‍ ഏതാനും മാസങ്ങള്‍ക്കകം പുനര്‍വായനയിലൂടെ ബൂലോകത്തെത്തിയെങ്കിലും ഒരു പോസ്റ്റ് പോലും ഈയുള്ളവന്റെ   മൗലികരചനയായിരുന്നില്ല.   വിവിധ ആനുകാലികങ്ങളില്‍ നിന്ന് എന്റെ വായനകള്‍ക്കിടയില്‍ ലഭിച്ച ലേഖനങ്ങളായിരുന്നു (ഇന്ത്യാ രാജ്യത്തിലെ സ്വച്ഛന്ധമായ ജീവിത സാഹചര്യത്തിന് വിഘാതം സൃഷ്ടിക്കുന്ന ഭൂ‍രിപക്ഷ ന്യൂനപക്ഷ വര്‍ഗ്ഗീയതകള്‍ക്കെതിരെയും മാധ്യമ ഭരണകൂടഭീകരതകള്‍കെതിരെയും സമൂഹത്തിന്റെ ഐക്യവും സാഹോദര്യവും ഊട്ടിവളര്‍ത്താന്‍ ഉതകുന്നതുമായ ലേഖനങ്ങള്‍)  അവയല്ലാം.

പോസ്റ്റുകളില്‍ 80 ശതമാനത്തോളം സ്വന്തമായി ടൈപ്പ് ചെയ്തതുമായിരുന്നു.  കാരണം മാതൃഭൂമി, പച്ചക്കുതിര,  ചിന്ത,  ദേശാഭിമാനി തുടങ്ങീ ആനുകാലികങ്ങള്‍ക്കൊന്നും ഓണ്‍ലൈന്‍ എഡിഷന്‍ ഇല്ല എന്നാണ് എന്റെ അറിവ്, അതുകൊണ്ട് തന്നെ ഞാനടങ്ങുന്ന പ്രവാസി സമൂഹത്തിന് ഒരു പരിധി വരെ സഹായകവുമായിരുന്നു ഈ ബ്ലോഗ് എന്നാണ് എന്റെ ഉത്തമ വിശ്വാസം.

Wednesday, August 11, 2010

സ്വത്വവാദവും വര്‍ഗരാഷ്‌ട്രീയവും: ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍

നത്‌ വ്യക്തിത്വത്തെയാണ്‌ സ്വത്വം എന്ന്‌ വിളിക്കുന്നത്‌. മനുഷ്യവര്‍ഗത്തിന്റെ ഏറ്റവും വലിയ തിരിച്ചറിവടയാളമായിട്ടാണ്‌ അത്‌ കണക്കാക്കപ്പെടുന്നത്‌. സാമൂഹിക തിരസ്‌കാരത്തിന്റെ (Alienation) പ്രതിരോധമെന്നോണം മനുഷ്യവര്‍ഗം കാലാകാലങ്ങളില്‍ കൂടെ നിര്‍ത്തുന്ന അസ്‌തിത്വപരമായ പുറംകവചവും എളുപ്പത്തില്‍ അറിയപ്പെടാനുപയോഗിക്കുന്ന മേല്‍വിലാസവുമാണത്‌. വംശം, വര്‍ഗം, ജാതി, മതം, ഗോത്രം, സമുദായം, ദേശം, ഭാഷ തുടങ്ങി ആചാരാനുഷ്‌ഠാനങ്ങളുടെയും സാംസ്‌കാരിക വ്യതിരിക്തതകളുടെയും പ്രതീകഭാവങ്ങള്‍ വരെ സ്വത്വകല്‌പനയിലുള്‍പ്പെടുന്നു.

Wednesday, August 4, 2010

വിയോജിപ്പിലെയും വിമര്‍ശനത്തിലെയും ആര്‍ജ്ജവം

വിയോജിപ്പ് വൈരാഗ്യമായും ശത്രുതയായും വളരുകയും ശത്രുത പരസ്പര നിന്ദയ്ക്കും നശീകരണത്തിനും നിമിത്തമാവുകയും ചെയ്യുന്ന കാഴ്ചയാണ് നാം എവിടെയും കാണുന്നത്.  ഒരു ആദര്‍ശം തികച്ചും ശരിയാണെന്ന് ഉറച്ചുവിശ്വസിക്കുന്ന യാതൊരാള്‍ക്കും അതിന് വിപരീതമായ ആശയാദര്‍ശങ്ങളോട് യോജിക്കാന്‍ കഴിയില്ല എന്നത് സുവിദിതമാകുന്നു. ഇങ്ങനെയുള്ള വിയോജിപ്പണ് വര്‍ഗീയതയ്ക്കും സാമുദായിക സ്പര്‍ധയ്ക്കും നിമിത്തമാകുന്നത് എന്നതിനാ‍ല്‍, ഏകമതസത്യവിശ്വാസത്തില്‍ നിന്ന് ജനങ്ങള്‍ സര്‍വമതസത്യബോധത്തിലേക്ക് നീങ്ങിയാലേ മതേതരത്വം പുലരുകയുള്ളൂ എന്ന് പല ‘പുരോഗമനവാദി’കളും സമര്‍ഥിച്ചുകൊണ്ടിരിക്കുന്നു

Monday, July 19, 2010

അന്ധവിശ്വാസങ്ങളുടെ കളിക്കളം

മാനവരാശിയെ ഒന്നടങ്കം ആവേശത്തിന്റെ പരകോടിയിലേക്ക് ആനയിക്കാന്‍ ഫുട്ബോളിനെപ്പോലെ മറ്റൊന്നിനും കഴിഞ്ഞിട്ടില്ല. കണ്ണീരും കിനാവും ഇഴപിരിയുന്ന കളിമുറ്റങ്ങളിലൂടെ തുകല്‍പ്പന്ത് പുതിയ ലക്ഷ്യങ്ങള്‍ തേടുമ്പോള്‍ അത് ലോകത്തിന്റെ സുകൃതമാകുന്നു. സ്ഥലകാലങ്ങള്‍ക്കതീതമായി മനുഷ്യന്റെ കായികാഹ്ലാദമായിത്തീര്‍ന്ന വിനോദമാണ് കാല്‍പ്പന്തുകളി. അതുകൊണ്ട് തന്നെ ലോകകപ്പ് ഫുട്ബോള്‍ ലോകത്തിന്റെ ഉത്സവമാണ്.
 
എന്നാല്‍, ഫുട്ബോളിനെ കായിക വിനോദമെന്നതിനെക്കാള്‍ മനുഷ്യകുലത്തിന്റെ ഗോത്രസ്വഭാവത്തോട് ചേര്‍ന്നിരിക്കുന്ന ഒന്നായി കാണാനാണ് നരവംശ ശാസ്ത്രജ്ഞര്‍ക്കും സാമൂഹ്യശാസ്ത്രവിചക്ഷണര്‍ക്കും ഇഷ്ടം. സമാധാനവും സാഹോദര്യവും കളിയുടെ ഉപരിതലത്തില്‍ മാത്രമാണ് ഉള്ളതെന്നും ആഴത്തിലേക്ക് അത് മനുഷ്യന്റെ പ്രാകൃത ചോദനകളെ ഉണര്‍ത്തുന്ന ഒന്നാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Friday, June 25, 2010

ഹിന്ദു-മുസ്‌ലിം സംവാദം പ്രാധാന്യവും സാധുതയും

വാരിസ്‌ മസ്‌ഹരി

ഭാരതത്തില്‍ ഹിന്ദുക്കളും മുസ്‌ലിംകളും സഹസ്രാബ്‌ദങ്ങളായി ഒത്തൊരുമിച്ച്‌ ജീവിക്കുന്നവരാണെങ്കിലും പലേടത്തും അവര്‍ക്കിടയില്‍ പരസ്‌പരം വൈരവും വെറുപ്പും വിദ്വേഷവും നിലനില്‍ക്കുന്നുണ്ട്‌. അതോടൊപ്പം തന്നെ പരസ്‌പരം തിരിച്ചറിയാനും തെറ്റിദ്ധാരണകളൊഴിവാക്കാനും സൗഹൃദസംഭാഷണങ്ങള്‍ക്ക്‌ മുന്‍കയ്യെടുക്കാനും താല്‌പര്യപ്പെടുന്ന ചിലരെങ്കിലും ഇവിടെയുണ്ട്‌ എന്നതും വാസ്‌തവമാണ്‌.ഹിന്ദു-മുസ്‌ലിം വൈരത്തിന്റെ വേരുകള്‍ ചെന്നെത്തുന്നത്‌ ഭൂതകാല ഭാരത ചരിത്രത്തിലാണ്‌. മുസ്‌ലിംകള്‍ ഇന്ത്യയിലും കേരളത്തിലുമെല്ലാം കടന്നുവന്നത്‌ കച്ചവടക്കാരായിട്ടായിരുന്നു. സമാധാനകാംക്ഷികളായ അറബികളിലൂടെ ഇസ്‌ലാമിന്റെ സന്ദേശം ഇന്ത്യക്കാരിലെത്തി. എന്നാല്‍ കാലക്രമേണ ഇസ്‌ലാമിക വിശ്വാസത്തിന്റെ സത്ത നഷ്‌ടപ്പെടുകയായിരുന്നു. അധികാരം കയ്യാളിയ മുസ്‌ലിംകള്‍, പ്രത്യേകിച്ച്‌ സുല്‍ത്താന്മാര്‍ ഇസ്‌ലാമിക ഭരണവ്യവസ്ഥ നടപ്പിലാക്കുക എന്ന നിലയില്‍ ജിസ്‌യ പോലുള്ള നിയമങ്ങള്‍ (മുസ്‌ലിം ഭരണത്തിനു കീഴില്‍ ജീവിക്കുന്ന അമുസ്‌ലിംകള്‍ നിര്‍ബന്ധമായി നല്‌കേണ്ട നികുതി) അടിച്ചേല്‌പിക്കുകയുണ്ടായി. ഇത്‌ അമുസ്‌ലിംകളുടെ അതൃപ്‌തിക്ക്‌ കാരണമായി. ഇന്ത്യ പോലുള്ള രാജ്യത്ത്‌ നടപ്പാക്കാമായിരുന്ന മറ്റു സാധ്യതകളെക്കുറിച്ച്‌ അവര്‍ ചിന്തിച്ചില്ല. ഉദാഹരണത്തിന്‌ ഖലീഫ ഉമര്‍(റ) ബനൂതഗ്‌ലിബ്‌ എന്ന ക്രൈസ്‌തവ ഗോത്രത്തിന്‌ ജിസ്‌യക്കു പകരം മറ്റൊരു നികുതിവ്യവസ്ഥ നടപ്പില്‍ വരുത്തിയത്‌ ഇന്ത്യയില്‍ അനുവര്‍ത്തിക്കാമായിരുന്ന മാതൃകയായിരുന്നു.

Friday, June 18, 2010

ന്യൂനപക്ഷങ്ങളുടെ പ്രതിനിധാനം ഇന്ത്യന്‍ പത്രമാധ്യമങ്ങളില്‍

സിദ്ധാര്‍ത്ഥ വരദരാജന്‍ 
ഇന്ത്യന്‍ പത്രമാധ്യമങ്ങളുടെ ന്യൂനപക്ഷ സമീപനത്തെക്കുറിച്ച്‌ വിശകലനം ചെയ്യുമ്പോള്‍ വിശാലമായ രണ്ട്‌ മേഖലകളെക്കുറിച്ചാണ്‌ അതില്‍ പ്രധാനമായും വിശദീകരിക്കേണ്ടിവരിക. ഒന്ന്‌, പത്ര, ടെലിവിഷന്‍, ഇലക്‌ട്രോണിക്‌ മാധ്യമങ്ങള്‍ -ന്യൂനപക്ഷങ്ങളുടെ വിഷയങ്ങള്‍ക്ക്‌ നല്‍കുന്ന കവറേജ്‌, അവ ഏത്‌ തരത്തിലുള്ളതാണ്‌ എന്നതും ഇന്ത്യന്‍ മുസ്‌ലിം ന്യൂനപക്ഷത്തെക്കുറിച്ച്‌ പൊതുസമൂഹത്തില്‍ തെറ്റായ കാഴ്‌ചപ്പാടുണ്ടാക്കുന്നതില്‍ അത്‌ എപ്രകാരം കാരണമാവുന്നു, സമുദായങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ അത്‌ എങ്ങനെ വിഷം കുത്തിവെക്കുന്നു (പ്രത്യേകിച്ച്‌ ഹിന്ദു-മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍), ഇന്ത്യന്‍ രാഷ്‌ട്രീയ സംവാദത്തിന്റെ നിലവാരം താഴ്‌ത്തിക്കളയുന്ന സംവിധാനമായി അത്‌ എങ്ങനെ മാറുന്നു, ജനാധിപത്യ രാഷ്‌ട്രീയത്തിന്റെ ധര്‍മങ്ങളെ വിസ്‌മരിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികളെയും നേതൃത്വത്തെയും അത്‌ എങ്ങനെ സഹായിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ്‌. രണ്ട്‌, മുസ്‌ലിം പ്രാതിനിധ്യം, തൊഴിലവസരങ്ങളിലെ വൈവിധ്യം, മാധ്യമങ്ങളിലെ മുസ്‌ലിം സാന്നിധ്യം എന്നിവ.

Monday, June 14, 2010

ജമാഅത്തെ ഇസ്‌ലാമി കോണ്‍ഗ്രസില്‍ ലയിക്കാതിരിക്കാനുള്ള മൂന്ന്‌ കാരണങ്ങള്‍


1941ആഗസ്‌ത്‌ 26ന്‌ ലാഹോറില്‍ വെച്ച്‌ സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദി ജമാഅത്തെ ഇസ്‌ലാമി രൂപീകരിക്കുന്നതിന്‌ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പു തന്നെ അഥവാ ഇസ്‌ലാമിന്റെ പൂര്‍ത്തീകരണം മുതല്‍ തന്നെ തുടങ്ങിയതാണ്‌ മുസ്‌ലിംകളുടെ കടുത്ത ജനാധിപത്യവിരോധം.Friday, May 21, 2010

മാധ്യമങ്ങള്‍ മനുഷ്യനെ കൊല്ലുന്ന വിധം (ഉദാഹരണ സഹിതം)

വേണം നമുക്കൊരു ഫിഫ്ത്ത് എസ്റ്റേറ്റ്

ബിജുരാജ് 

“ഈ.....യെ കൊണ്ടുപോകാനുള്ളതല്ല പോലീസ് ജീപ്പ്.” ‘നിയമപലകന്റെ’ ആക്രോശം മാധ്യമപ്രവര്‍ത്തകര്‍ മുഴുവന്‍ കേട്ടു.  പക്ഷേ, ഒരൊറ്റ ചാനലിലും ആ ദൃശ്യത്തിന് കാരണമായ വാര്‍ത്ത വന്നില്ല.

വര്‍ക്കല സംഭവവുമായി ബന്ധപ്പെട്ട്, തങ്ങളുടെ കോളനിയില്‍ ശിവസേനക്കാര്‍ നടത്തിയ  ആക്രമണങ്ങള്‍ക്കെതിരെ ദളിത് സ്ത്രീകള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ സത്യാഗ്രമാണ് രംഗം.  യുവമോര്‍ച്ച-ശിവസേന പക്ഷക്കാര്‍ നൂറോളം വരുന്ന സ്ത്രീകളെ പോലീസിന്റെയും മാധ്യമപ്രവര്‍ത്തകരുടെയും കണ്മുന്നില്‍ വച്ച് ആക്രമിച്ചു.  അവര്‍ എറിഞ്ഞ കല്ല് സമരപന്തലിലുണ്ടായിരുന്ന ഗര്‍ഭിണിയായ യുവതിയുടെ വയറിലാണ് പതിച്ചത്.  വേദന കൊണ്ട് അലറി വിളിച്ച് ആ സ്ത്രീ തളര്‍ന്നു വീണു.  ഏതാണ്ടെല്ലാ ടെലിവിഷന്‍ ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാരുണ്ട് സംഭവസ്ഥലത്ത് പക്ഷേ ‘ഇന്ത്യാവിഷന്‍’ മാത്രം കല്ലേറ് നടന്നു എന്ന വാര്‍ത്തയോടൊപ്പം തളര്‍ന്നുവീഴുന്ന ഗര്‍ഭിണിയെ കാണിക്കനെങ്കിലും തയ്യാറായി.

സ്ത്രീകള്‍ക്ക് (ദളിത്) നേരെ നടന്ന ആക്രമണം ചാനലുകളില്‍ എന്തുകൊണ്ട് ‘കല്ലേറു നടന്നു’  എന്ന രണ്ടുവാക്ക് വാര്‍ത്തയില്‍ ഒതുങ്ങി?

Sunday, May 16, 2010

കത്തോലിക്കസഭയും കേരള രാഷ്‌ട്രീയവും


ഖാദര്‍ പി

പഠിക്കാന്‍ നാടുമുഴുക്കെ എയ്‌ഡഡ്‌ ആയും അണ്‍എയ്‌ഡഡ്‌ ആയും സ്‌കൂളുകളും കോളെജുകളുമുണ്ട്‌. പഠിപ്പിക്കാന്‍ മതമേലധ്യക്ഷന്മാരുടെ വിലക്കുകളോ ഫത്‌വകളോ ഇല്ലെന്ന്‌ മാത്രമല്ല, ഞായറാഴ്‌ച പ്രസംഗങ്ങളിലും അല്ലാതെയും അവര്‍ ആവുംവിധം പഠനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ആണ്‍കുട്ടികളെ മാത്രമല്ല, പെണ്‍കുട്ടികളെയും ഹോസ്റ്റലുകളില്‍ നിര്‍ത്തിയും പേ ഗസ്റ്റായും നാടിന്റെ ഏത്‌ കാട്ടുമൂലയിലും പഠിക്കാന്‍ പറഞ്ഞയക്കാന്‍ രക്ഷിതാക്കള്‍ക്ക്‌ മടിയോ പേടിയോ ഇല്ല. യൂറോപ്പിലും അമേരിക്കയിലും മതപരമായ വേരുകളുള്ളതുകൊണ്ട്‌ ജോലി സാധ്യത വിശാലമായി തുറന്നുകിടക്കുന്നു. അതുകൊണ്ടു തന്നെ കേരള-കേന്ദ്രസര്‍ക്കാര്‍ മേഖലയിലും കോര്‍പറേറ്റ്‌-സ്വകാര്യ മേഖലകളിലും ക്രിസ്‌ത്യാനികള്‍ തൊഴില്‍രംഗത്ത്‌ ആധിപത്യവും സ്വാധീനവും ഉറപ്പിക്കുന്നതില്‍ അത്ഭുതകരമായി ഒന്നുമില്ല. കേരള ജനസംഖ്യയില്‍ 18.33 ശതമാനം മാത്രമുള്ള ക്രിസ്‌ത്യാനികള്‍ കേരള സര്‍ക്കാര്‍ സര്‍വീസില്‍ 20.6 ശതമാനമുണ്ടെന്നാണ്‌ കണക്ക്‌. അഖിലേന്ത്യാതലത്തില്‍ക്രിസ്‌ത്യാനികള്‍ 2.34 ശതമാനമേയുള്ളൂ. കേന്ദ്രസര്‍വീസില്‍ ജാതിയും മതവും തിരിച്ചുള്ള കണക്ക്‌ ലഭ്യമല്ലെങ്കിലും ജനസംഖ്യാനുപാതമായി മുസ്‌ലിംകളെക്കാള്‍ എത്രയോ മടങ്ങ്‌ കുടൂതലാണ്‌ അവരുടെ പ്രാതിനിധ്യമെന്നത്‌ പ്രകടമായ യാഥാര്‍ഥ്യമാണ്‌. സമുദായത്തില്‍ അഭ്യസ്‌തവിദ്യരുടെ ഒരു നിര തന്നെയുള്ളപ്പോള്‍ ഈ സത്യത്തോട്‌ മുഖം ചുളിച്ചിട്ട്‌ കാര്യവുമില്ല.

Saturday, May 8, 2010

കേരളവും യൂറോപ്പിന്റെ വഴിയിലോ?

എമ്മാര്‍ 
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രവാചകന്‍ മുഹമ്മദ്‌ നബിയെയും വിശുദ്ധ ഖുര്‍ആനെയുമൊക്കെ അധിക്ഷേപിച്ചുകൊണ്ട്‌ പ്രസ്‌താവനകളും ക്ഷുദ്രകൃതികളും പുറത്തുവരുന്നത്‌ യൂറോപ്പില്‍ പുതിയ കാര്യമല്ല. വത്തിക്കാനിലെ പോപ്പ്‌ ബെനഡിക്‌ട്‌ പതിനാറാമന്‍ ഉള്‍പ്പെടെ, ഒട്ടേറെ പാതിരിമാര്‍ തന്നെ ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌. എന്നാല്‍, ഈ സംസ്‌കാരം നമ്മുടെ രാജ്യത്ത്‌ അത്ര സാധാരണമായിരുന്നില്ല. ഇപ്പോള്‍ അതും സംഭവിച്ചുകൊണ്ടിരിക്കുന്നതായാണ്‌ സമീപകാല വാര്‍ത്തകള്‍ നല്‌കിക്കൊണ്ടിരിക്കുന്ന സൂചന.

Tuesday, April 27, 2010

ആഭരണമോ സ്വര്‍ണച്ചങ്ങലകളോ?


എമ്മാര്‍
ഇക്കഴിഞ്ഞ വനിതാദിനത്തിന്റെ പശ്ചാത്തലത്തില്‍ (മാര്‍ച്ച്‌ 7) മതപ്രബോധകരായ ചില മുസ്‌ലിം സ്‌ത്രീകള്‍ കൂടിയിരുന്ന്‌ നടത്തിയ ഒരു ചര്‍ച്ച ശ്രദ്ധിക്കാനിടയായി. സ്‌ത്രീകള്‍ സമൂഹത്തില്‍ അനുഭവിക്കുന്ന വേദനകളാണ്‌ അതില്‍ പുറത്തുവരുന്നത്‌. കുഞ്ഞുങ്ങള്‍ക്കും കുടുംബത്തിനുമപ്പുറം ഒരു ലോകമുണ്ടെന്ന്‌ മറന്നുപോകുന്നവരാണ്‌ സ്‌ത്രീകളിലധികവും. മുസ്‌ലിം സ്‌ത്രീകളുടെ കാര്യവും ഭിന്നമല്ല. നന്നേ ചെറുപ്പത്തില്‍ തന്നെ യൗവനത്തിന്റെ എല്ലാ മധുരാനുഭവങ്ങളും തീര്‍ന്ന്‌, കുടുംബപ്രാരാബ്‌ധങ്ങളുടെ ഭാരം പേറി അകാലവാര്‍ധക്യം വരിക്കുകയാണ്‌ അവരില്‍ അധികവും. പഠിക്കാന്‍ മിടുക്കുള്ള പെണ്‍കുട്ടികള്‍ക്കുപോലും, ഇടക്ക്‌ പഠനം മതിയാക്കി കല്യാണത്തിന്‌ കഴുത്തു നീട്ടിക്കൊടുക്കേണ്ടിവരുന്നു. കാരണം `ഇരുപതു പിന ്നിട്ട'വരെ കെട്ടാന്‍ പുരുഷന്മാരെ കിട്ടാതായിരിക്കുന്നു. പെണ്‍കുട്ടികള്‍ക്ക്‌ പതിനെട്ടു കഴിയുന്നതോടെ അവരുടെ മാതാപിതാക്കളുടെ നെഞ്ചിടിപ്പ്‌ കൂടിക്കൊണ്ടിരിക്കുന്നു.

Tuesday, March 30, 2010

മുസ്ലീം നവോത്ഥാനം പുനര്‍വായിക്കപെടുമ്പോള്‍


പി എം എ ഗഫൂര്‍

തീരുമാനിച്ചുറപ്പിച്ച വ്യവസ്ഥാപിത പ്രവൃത്തിയെന്നതിലുപരി, ജീവിക്കുന്ന കലത്തോടും സമൂഹഗതികളോടുമുള്ള പ്രതികരണമെന്ന നിലയിലാണ് നവോത്ഥാനം യാഥാര്‍ഥ്യമാവുന്നത്.  സാമൂഹികാവസ്ഥകളുടെ നിറഭേദങ്ങളോടെല്ലാം സക്രിയമായി പ്രതികരിക്കുന്നതിന്റെ പേരായി നവോത്ഥാനം മാറുന്നത് അങ്ങിനെയാണ്. കാലത്തോടും ലോകത്തോടുമൊപ്പമെത്താന്‍ സമൂഹത്തിന് വെളിച്ചം പകരലാണത്.  കാലത്തോടൊപ്പം കഴിയുമ്പോഴും കാലത്തിനും മുകളിലേക്ക് സ്വപ്നങ്ങള്‍ വിതറലാണത്.  ‘നവോത്ഥാനം’  എന്നൊരു പദം നവോത്ഥാന നായകരുടെ രചനകളിലൊന്നും കാണാനില്ല.  പദപ്രയോഗത്തെക്കുറിച്ച വ്യഗ്രതയെക്കാളേറെ, അതിന്റെ സാക്ഷാത്കാരത്തിനുള്ള ഉദ്യമങ്ങളായിരുന്നു  അവര്‍ക്ക് പ്രിയം പുതിയ കാലത്തെ ‘നവോത്ഥാന’ പ്രവര്‍ത്തനങ്ങള്‍ പദങ്ങളിലേക്കുള്ള ചുരുക്കെഴുത്തായി ചെറുതായിപ്പോവുകയും സാക്ഷാത്കാരം വിസ്മരിക്കപ്പെടുകയും ചെയ്യുന്നുവോ എന്ന ആശങ്കാജനകമായ ആത്മവിമര്‍ശനമാണ് നവോത്ഥാന പുനര്‍വായനയില്‍ ഒന്നാം പേജാവേണ്ടത്.  

Friday, March 19, 2010

ഇവരെക്കൊണ്ട് എന്താണ് ചെയ്യുക?കെ. പി രാമനുണ്ണി

ഇവരെക്കൊണ്ട് എന്താണ് ചെയ്യുക? മുസ്ലീംകളെ ഉദ്ദേശിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിലും ഉയര്‍ന്നുകൊണ്ടിരിക്കുന്ന, അല്ലെങ്കില്‍ ചിലര്‍ ഉയര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണിത്.  രണ്ടായിരത്തില്‍ ആഫ്രിക്കന്‍ വംശജനായ ബ്രിട്ടീഷ് കവി ബെഞ്ചമിന്‍ സഫാനിയ, ഭാര്യ ആമിനയുമൊത്ത് എന്റെ അതിഥിയായി കോഴിക്കോട്ട് വന്നപ്പോഴായിരുന്നു ഈ ചോദ്യം ഞാന്‍ ആദ്യമായി പരിചയപ്പെട്ടത്.  കോഴിക്കോട് നഗരത്തില്‍ നാല്പത് ശതമാനത്തോളം മുസ്ലിംകളുണ്ടെന്ന് അറിയിച്ചപ്പോള്‍ ജടപിടിച്ച മുടിയും പലകപ്പല്ലുകളുമുള്ള കാപ്പിരി അത്ഭുതത്തോടെ എന്നെ നോക്കി തിരക്കി. "How do you manage with these people?"
അത്യവശ്യം  മാപ്ലത്തമുള്ള പൊന്നാനി നായരായ ഞാന്‍, കേട്ട കാര്യം പിടി കിട്ടാതെ അമ്പരന്നുപോയി. അഫ്ഗാനിസ്താനിലെ പുസ്തു വംശജയും മുസ്ലിമുമായ ആമിനയും ഭര്‍ത്താവിന്റെ ചോദ്യപ്പൊരുളിനെ അനുകൂലിക്കുകയാണ് ചെയ്തത്.

Wednesday, March 10, 2010

ആ വഹാബികളല്ല ഈ വഹാബികള്‍

എം.എന്‍.കാരശ്ശേരി

ഈയിടെ മുന്‍ കേന്ദ്രമന്ത്രിയും നിയമപണ്ഡിതനുമായ രാം ജത്മലാനി നടത്തിയ പ്രസംഗം എന്താണ് ‘വഹാബിസം’, മതഭീകരവാദവുമായി അതിന് എന്താണ് ബന്ധം എന്നൊരു പ്രശ്നം ഉയര്‍ത്തിയിട്ടുണ്ട്.  ഭീകരതയെക്കതിരായ അന്താരാഷ്ട്രജൂറിമാരുടെ സമ്മേളനത്തിലാണ് (ഡല്‍ഹി:21 നവംബര്‍ 2009) ലോകമെങ്ങുമുള്ള മതഭീകരതയ്ക്ക് പിന്നിലുള്ള വഹാബിസം യുവാക്കളുടെ മനസ്സില്‍ അസംബന്ധം കുത്തിവെക്കുകയാണെന്ന് ജത്മലാനി കുറ്റപ്പെടുത്തിയത്.  വഹാബിസത്തെ താങ്ങിനിറുത്തുന്ന സൗദി സര്‍ക്കാറിനെതിരെ പ്രസംഗം നീണ്ടപ്പോള്‍ സൗദി അംബാസഡര്‍ ഫൈസല്‍ ഹസന്‍ തറാദ് രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ സമീപിച്ച് പ്രതിഷേധമറിയിച്ച് ഇറങ്ങിപ്പോയി.കേന്ദ്രനിയമമന്ത്രി വീരപ്പമൊയ്ലി ഭീകരവാദം ഏതെങ്കിലും മതവിഭാഗത്തിന്റെത് മാത്രമല്ലെന്നും ജത് മലാനിയുടെ അഭിപ്രായം വ്യക്തിപരം മാത്രമാണെന്നും ക്ഷമ പറഞ്ഞതോടെയാണ് രംഗം ശാന്തമായത്.  

Sunday, February 28, 2010

അധിനിവേശത്തിനെതിരെ ചെറിയ യുദ്ധങ്ങള്‍ ആവശ്യമുണ്ട്


.ആര്‍ ശ്രീധര്‍ 


അധിനിവേശം വളരെ ഗൂഢമായ ഒരു കാര്യമാണ്‌. കൂടുതല്‍ കൂടുതല്‍ ജീവിക്കും തോറും അധിനിവേശത്തിന്റെ ചിഹ്‌നങ്ങള്‍ നമ്മെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുകയാണ്‌. അതിന്റെ വിവിധ തലങ്ങളിലൂടെ ഇന്ന്‌ നാം കടന്നുവന്നുകൊണ്ടിരിക്കുകയാണ്‌. ചിലപ്പോള്‍ വിചാരിക്കും രക്ഷപ്പെടാന്‍പോലും പറ്റാത്ത രീതിയില്‍ പെട്ടിരിക്കുന്നുവെന്ന്‌. അങ്ങനെ പെട്ടിരിക്കുമ്പോള്‍ ഒരു കതകുണ്ടാകണമല്ലോ. ഹോ ഈ മുറി എന്നെ ഇത്രയും കാലം തളച്ചിട്ടിരുന്നല്ലോ, എന്നാലും രക്ഷപ്പെടാന്‍ കഴിഞ്ഞല്ലോ എന്ന്‌ നമുക്ക്‌ തോന്നണം. പക്ഷെ, അതുപോലും നമ്മള്‍ തന്നെ അടച്ചുവെച്ചിരിക്കുകയാണ്‌. എന്നെങ്കിലും ഈയൊരു അധിനിവേശത്തിന്റെ ചിഹ്നങ്ങളെ നമ്മുടെ ജീവിതത്തില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും അടിച്ചുപുറത്താക്കാന്‍ കഴിയുമോ? ഇന്നത്തെ കണക്കില്‍ അതൊരു `വിഷ്വല്‍ തിങ്കിംഗ്‌' അതായത്‌ ഒരാഗ്രഹം മാത്രമാണ്‌. വല്ലാത്ത വേദനതോന്നും ചിലസമയങ്ങളില്‍. എന്താണ്‌ അധിനിവേശത്തിന്റെ സൂക്ഷ്‌മതലങ്ങള്‍?

Monday, February 22, 2010

ചാവേര്‍ ബോംബുകള്‍

ജോണ്‍ പില്‍ഗര്‍ഫലസ്തീനിയന്‍ പ്രശ്നങ്ങളും ദുരന്തമായി ആവര്‍ത്തിക്കപ്പെടുന്ന ചാവേര്‍ ബോംബറുകളും നിത്യേനയെന്നോണം ലോകം കാണുന്നതാണ്.  അത്യാധുനിക ആയുദ്ധങ്ങളുമായി ഒരു ജനതയെ അടിച്ചമര്‍ത്തുമ്പോള്‍ ദുര്‍ബലരായ ആ ജനത അവരുടെ പ്രതിഷേധങ്ങളും വികാരങ്ങളും പ്രകടിപ്പിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗമാണിത്.  2002 ജനുവരിയിലാ‍ണ് ഇസ്രാഈലില്‍ ആദ്യ വനിതാ ചാവേര്‍ ആക്രമണം നടന്നത്.  ആബുലന്‍സ് വളണ്ടിയറായിരുന്ന വഫ ഇദ്രീസ് എന്ന 28കാരിയായിരുന്നു ആ ചാവേര്‍. തെല്‍അവീവിലെ സ്വന്തം വീട്ടില്‍ നിന്ന് പുറത്താക്കി അഭയാര്‍ത്ഥികളാകേണ്ടി വന്ന അച്ഛനമ്മമാരുടെ മകള്‍.  ഞാന്‍ അവരുടെ സഹോദരന്‍ ഖലീല്‍ ഇദ്രിസിനോട് ചോദിച്ചു.  എങ്ങിനെയാണ് ഒരു ആംബുലാന്‍സ് വളണ്ടിയര്‍ക്ക് ചാവേര്‍ ആയി മാറാന്‍ കഴിയുക.? 

Wednesday, February 17, 2010

അവകാശം ചോദിച്ചാല്‍ കലാപമുണ്ടാകുമോ?

എമ്മാര്‍

അവകാശം ചോദിച്ചുവരുന്ന കീഴാളനെ കണ്ണുരുട്ടിപ്പേടിപ്പിച്ച്, കലാപകാരിയെന്ന് പേരു ചാര്‍ത്തി, ഒച്ചവെച്ച് ആളെക്കൂട്ടി ഓടിച്ചുവിടുന്ന സമ്പ്രദായം  മലയാളരാജ്യത്ത് പണ്ടുമുതലേ നടപ്പുള്ളതാണ്.  കൂടെയിരുന്ന് ഉണ്ണാനോ, നല്ല വാക്ക് പറയാനോ എന്തിന് ക്ഷേത്രത്തില്‍ കയറിച്ചെന്ന് ദൈവത്തോട് പരാതി പറയാന്‍ പോലുമോ അടിയാളന്മാരെ അനുവദിക്കാത്ത വ്യവസ്ഥയായിരുന്നു നമ്മുടേത്.  അതിനെ ശക്തി സംഭരിച്ച്, നിവര്‍ന്ന് നിന്ന് ചോദ്യം ചെയ്തപ്പോള്‍ ‘വേണ്ട, കലാപം വേണ്ട’ എന്ന് ആജ്ഞാപിക്കുകയാണ് അധികാരി വര്‍ഗം ചെയ്തത്.  ഭൂസ്വത്ത് മുഴുക്കെ കൈയ്യടക്കിവെക്കുകയും പണിയെടുക്കുന്ന പാവങ്ങളുടെ മേല്‍ അമിതമായ ചുങ്കവും ഭാരവുമടിച്ചേല്പിക്കുകയും ചെയ്ത ഭൂപ്രഭുക്കള്‍ക്കും സവര്‍ണ്ണ ജന്മികള്‍ക്കുമെതിരെ, ക്ര്ഷിക്കാരായ മാപ്പിളമാര്‍ സംഘടിച്ചു നടത്തിയ ചെറുത്തു നിലപ്പാണ് മലബാര്‍ ലഹള  എന്ന കാര്‍ഷികലഹള.  പക്ഷെ അതിനെ ജന്മി തമ്പുരാക്കള്‍ ‘വര്‍ഗീയ ലഹള‍‘ എന്ന് മുദ്ര ചാര്‍ത്തിയാണ് ചരിത്രത്തില്‍   ഒററപെടുത്തിയത്. 

Monday, February 8, 2010

സാംസ്കാരിക തീവ്രവാദത്തിന്റെ ഭിന്നഭാവങ്ങള്‍

വി എ മുഹമ്മദ് അശ്റഫ്


വസ്ത്രേധാരണത്തിനുള്ള സ്വാതന്ത്ര്യം അടിസ്ഥാന മനുഷ്യാവകാശങ്ങളിലൊന്നാണ്. ഈ സ്വാതന്ത്ര്യത്തിനെതിരെ ചരിത്രത്തിലെ വിവിധ ഘട്ടങ്ങളില്‍ വിലക്കുകളും ഭീഷണികളും ഉയര്‍ന്നുവന്നിട്ടുണ്ട്. അടിമുതല്‍ മുടിവരെ വസ്ത്രം ധരീ‍ക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് ശിക്ഷനല്‍കുന്ന താലിബാനും തലയില്‍ സ്കാര്‍ഫ് ധരിക്കുന്നത് പോലും വിലക്കുന്ന തുര്‍ക്കി, ഫ്രാന്‍സ് തുടങ്ങിയ രാഷ്ട്രങ്ങളും അടിസ്ഥാനപരമായി സാസ്കാരിക ഭീകരവാദമാണുയര്‍ത്തുന്നത്. സ്ത്രീകളുടെ പര്‍ദ്ധ, പുരുഷന്മാരുടെ ജുബ്ബ, തുര്‍ക്കിത്തൊപ്പി എന്നിവയൊക്കൊ തുര്‍ക്കിയില്‍ അധികാരത്തിലിരിക്കുന്ന മുസ്തഫ കമാല്‍ പാഷ 1920കളില്‍ നിരോധിച്ചിരുന്നു. പകരം പുരുഷന്മാരുടെ മേല്‍ ഹാറ്റും കോട്ടും അയാള്‍ അടിച്ചേല്‍പിച്ചിരുന്നു

Thursday, February 4, 2010

ഫാസിസം, മതഭീകരത, മതേതരത്വം


ഫാസിസം, മതഭീകരത, മതേതരത്വം 


ഡോ. കെ എന്‍ പണിക്കര്‍

രണ്ട് മൂന്ന് കൊല്ലംമുമ്പ് ഒരു അമേരിക്കന്‍ പണ്ഡിത മാര്ത്ത നുസ്ഗോം ഒരു പുസ്തകം എഴുതുകയുണ്ടായി. The Clash Within. ഇന്ത്യയെക്കുറിച്ചുള്ള പുസ്തകം. ആ പുസ്തകത്തില്‍, ഇന്ത്യ മതഭീകരതയിലേക്ക് വഴുതിവീഴുകയും ഭാഗ്യവശാല്‍ അതില്‍ നിന്ന് വഴുതി മാറുകയും ചെയ്തു എന്ന് അവര് എഴുതുകയുണ്ടായി. മതഭീകരതയെന്നാല്‍ ഫാസിസം എന്നാണ്  അര്‍ത്ഥമാക്കുന്നത്.   ഇത് രസകരമായ ഒരു നിരീക്ഷണമാണ്. സ്വാഭാവികമായും എന്തുകൊണ്ട് ഈ മതഭീകരതയിലേക്ക് ഇന്ത്യന്‍ സമൂഹം ഇറങ്ങിച്ചെന്നു എന്നും അതിലും പ്രധാനമായി എന്തുകൊണ്ട് അതില്നിന്ന് രക്ഷപ്പെട്ടു എന്നും അന്വേഷിക്കേണ്ടതാണ്.

ഇന്ത്യന്‍ മതഭീകരതയെ വര്ഗീയതയെ ഫാസിസം എന്നു വിളിക്കാമോ, ഫാസിസമെന്ന് വിളിക്കാന് പറ്റില്ല എന്ന അഭിപ്രായമുള്ളവരുണ്ട്. 1980കളില്തന്നെ ഈ ചര്ച്ച തുടങ്ങിയതാണ്. പ്രശസ്ത മാര്ക്സിസ്റ്റ് ചിന്തകനായ ഐജാസ് അഹമ്മദ് അന്ന് പറഞ്ഞത്, ഫാസിസം നമ്മുടെ പടിവാതില്ക്കല്‍ എത്തിനില്ക്കുന്നുവെന്നാണ്. അതിനോട് യോജിക്കാതെ, ഫാസിസം നമ്മുടെ പടിവാതില്ക്കലല്ല, നടുമുറ്റത്തുതന്നെയാണ് എന്ന് ഞാന് പറയുകയുണ്ടായി. 1980കളിലും 1990കളിലും ഫാസിസം ഇന്ത്യന് സമൂഹത്തില് കാലുകുത്തിക്കഴിഞ്ഞിരുന്നു. ഞാന്തന്നെ ഒരു പുസ്തകം എഴുതിയത് 'ഇരുള് വീഴും മുമ്പ്' എന്ന പേരിലാണ്. ഒരു ഫാസിസ്റ്റ് അന്തരീക്ഷം, ഫാസിസം ഇന്ത്യന്‍ സമൂഹത്തെ കീഴടക്കാന്‍ തുടങ്ങിയ ഒരു അന്തരീക്ഷം, വളര്‍ന്ന് കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് അത്. ഫാസിസം എന്നു പറയുമ്പോള് ഇറ്റലിയിലോ ജര്മ്മനിയിലോ ഉണ്ടായ ഫാസിസത്തിന്റെ പകര്പ്പാണ് ഇത് എന്ന് ഞാന് അര്ത്ഥമാക്കുന്നില്ല. ആ അനുഭവം ഇവിടെ ഉണ്ടായില്ല. പക്ഷേ അതിന്റെ വിത്തുകള് ഇവിടെ പാകപ്പെടുകയാണുണ്ടായത്. ആ വിത്തില്നിന്ന് ഫാസിസം മുളച്ചുവരാനുള്ള സാഹചര്യമാണ് നമ്മുടെ സമൂഹത്തിലുണ്ടായത്.

Friday, January 29, 2010

പര്‍ദ്ധയാണോ ലോകത്തിന്റെ മുഖ്യപ്രശ്നം?

പര്‍ദ്ധയാണോ ലോകത്തിന്റെ മുഖ്യപ്രശ്നം?

ശബ്നം ഹശ്മി
ബുര്‍ഖയെ സംബന്ധിച്ചിടത്തോളം കള്ളികളിലൊതുങ്ങുന്ന ഒരു പരിഹാരമല്ല. ശിരോവസ്ത്രധാരണത്തില്‍ ഒത്തുതീര്‍പ്പിന്റെ ലക്ഷണമുണ്ടെന്ന് ഒരു വിഭാഗത്തിന് വാദിക്കമെങ്കിലും രാഷ്ട്രങ്ങള്‍ ഒറ്റയടിക്ക് ബുര്‍ക്ക നിരോധിക്കണമെന്ന് ഇതിനര്‍ത്തമില്ല. സ്ത്രീ ശാക്തീകരണത്തെ നിരോധനം ഒട്ടും സഹായിക്കില്ല. മറിച്ച്, നിരോധിക്കാന്‍ ശ്രമിക്കുന്ന ഫ്രാന്‍സിനെ അത് പ്രതിക്കുലമായ് ബാധിക്കുകയും ചെയ്യും. ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ബുര്‍ഖ വിവാദം സഞ്ജയ് ഗന്ധിയുടെ വന്ധ്യംകരണ പദ്ധതിയെയാണ് ഓര്‍മ്മിപ്പിക്കുന്നത്. കുടുബാസൂത്രണം ഇന്ത്യക്ക് ആവശ്യമാണങ്കില്‍ ജനസംഖ്യാവളര്‍ച്ച തടയാന്‍ അത് നിര്‍ബന്ധിച്ച് നടപ്പാക്കാമായിരുന്നോ?

Saturday, January 23, 2010

തെരുവില്‍ കാക്കാക്കൂട്ടം പറന്നിറങ്ങുകയോ? അന്തര്‍ദേശീയ വിവാദമാകുമ്പോള്‍

തെരുവില്‍ കാക്കാക്കൂട്ടം പറന്നിറങ്ങുകയോ?
പര്‍ദ്ധ അന്തര്‍ദേശീയ വിവാദമാകുമ്പോള്‍ എന്ന സിവിക് ചന്ദ്രന്റെ ലേഖനം പുനര്‍വായനക്കായ് സമര്‍പ്പിക്കുന്നു.മുസ്ലീം സ്ത്രീകള്‍ കൂടുതലായ് പര്‍ദ്ധയിലേക്കു നീങ്ങുകയാണോ? മറ്റുള്ള സ്ത്രീകള്‍ കൂടുതല്‍ കൂടുതലായ് ചുരിദാറിലേക്കും സല്‍വാര്‍ കമ്മീസിലേക്കും നീങ്ങുന്നതിനെക്കാള്‍ രാഷ്ട്രീയവും സാംസ്ക്കാരികവുമായ പ്രാധാന്യമുണ്ടോ ഈ മാറ്റത്തിന്?


നമ്മുടെ സെക്യുലര്‍ ബുദ്ധിജീവികളെ വല്ലാതെ പരിഭ്രമിപ്പിക്കും വിധം, പര്‍ദ്ധ മുസ്ലീം വര്‍ഗ്ഗീയവാദത്തിന്റെയും മൗലികവാദത്തിന്റെയും തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും സൂചകമായി മാറുകയാണൊ?  ഏതായാലും മുസ്ലിം സ്ത്രീകള്‍ പൊതുസമൂഹത്തില്‍ നിന്ന് തങ്ങളെ മറക്കനുപയോഗിക്കുന്ന വസ്ത്രം അവരെ കൂടുതല്‍ ദ്രശ്യരാക്കിയിരിക്കുകയാണ്.  പാശ്ചാത്യലോകത്ത് ഇതുസംബന്ധിച്ചുനടക്കുന്ന സംവാദത്തിന്റെ ഒരു ഭാഗത്ത് അമേരിക്കന്‍ പ്രസിഡന്റ് ഒബാമയാണ്. മറുഭാഗത്ത് ഫ്രഞ്ച് പ്രസിഡന്റ് സര്‍ക്കോസിയും.

കഴിഞ്ഞ ജുണ്‍ നാലിന് ഇതിനിടെ പ്രസിദ്ധമായ തന്റെ കെയ്റോ  പ്രസംഗത്തിലാണ് മുസ്ലീം ലോകത്തെ അതിസംബോധന ചെയ്തുകൊണ്ട് ഒരോരുത്തരും എന്തല്ലാം വസ്ത്രങ്ങള്‍ ധരിക്കണമെന്നു പറയാന്‍ സ്റ്റേറ്റിന് എന്തധികാരം എന്ന് ഒബാമ തുറന്ന് ചോദിച്ചത്.  പര്‍ദ്ധയാണോ, ബിക്കിനിയാണോ? എന്നത് വ്യക്തിപരമായ ചോയ്സാണ്.  സ്റ്റേറ്റിന് വേവലാതിപ്പെടുവാന്‍ മറ്റെന്തല്ലാം കാര്യങ്ങള്‍ കിടക്കുന്നു? പൌരന് തനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശത്തിനുവേണ്ടി സ്റ്റേറ്റ് തന്നെ ആവശ്യ മെങ്കില്‍ കോടതിയുടെ സഹായം തേടുമെന്ന്  ഒബാമ മുസ്ലീം സമൂഹത്തിന് ഈ പ്രസംഗത്തില്‍ ഉറപ്പുനല്‍കുകയുണ്ടായി.

ജുണ്‍ 22ന് നേരേ എതിര്‍പക്ഷത്തു നില്‍ക്കുന്ന ഒരു നിലപാടുമായി ഫ്രഞ്ച് പ്രസിഡന്റ് സര്‍ക്കോസി രംഗത്തുവന്നു.  136 വര്‍ഷത്തിനിടയില്‍ ഒരു ഫ്രഞ്ച് പ്രസിഡന്റ് സ്വന്തം പാര്‍ലമെന്റിനെ അഭിമുഖീകരിച്ചു പ്രസംഗിക്കുകയയിരുന്ന ആ മുഹൂര്‍ത്തം തന്നെ സര്‍ക്കോസി തന്റെ പര്‍ദ്ധാ വിരുദ്ധ പ്രഖ്യാപനത്തിന് തിരഞ്ഞടുക്കുകയായിരുന്നു.  പര്‍ദ്ധയും മതവുമായെന്ത് ബന്ധം?  അത് അടിമത്വത്തിന്റെയും വിധേയത്വത്തിന്റെയും  സൂചകവസ്ത്രമാണ്.  ഫ്രഞ്ച് റിപ്പബ്ലിക്കില്‍ കണ്ടുപോകരുത് ഈ കരിഭൂതവേഷമെന്നു കട്ടായമായി പറയുകയായിരുന്നു സ്വാതന്ത്രം, സമത്വം, സാഹോദര്യം എന്നീ മുദ്രാവാക്യങ്ങള്‍ ലോകത്തിന് നല്‍കിയ ഒരു വിപ്ലവത്തിന്റെ ഇങ്ങേത്തലക്കലുള്ള പ്രതിനിധി.

അഞ്ചു വര്‍ഷമായ് ഫ്രാന്‍സിലെ വിദ്യാലയങ്ങളില്‍ നിരേധിക്കപ്പെട്ടിരിക്കുകയാണ് ഹിജാബ് എന്ന മുസ്ലീം ശിരോവസ്ത്രം.  ബുര്‍ഖ എന്ന മുഴുനീള മുസ്ലീം സ്ത്രീവേഷം പൊതുസ്ഥലങ്ങളില്‍ കണ്ടുകൂടായെന്നാണ് ഉത്തരവ്.  ഈ കര്‍ശനമായ  ഉത്തരവിന് പിന്തുണയായി ആന്ദ്രേ ഗെറിന്‍ കമ്യൂണിസ്റ്റ് എം പിയുണ്ട്.  സര്‍ക്കോസിയുടെ മന്ത്രികൂടിയായ ഫദേല അമര എന്ന മുസ്ലീം സ്ത്രീ നേതാവും ഡല്‍ഹിയില്‍ വെച്ച് പരിചയപ്പെടാനിടയായ വനേസ ബെന്യൂവ എന്ന ഫ്രഞ്ച് ബുദ്ധി ജീവി ആക്റ്റിവിസ്റ്റ് പറഞ്ഞത് യൂജിന്‍ പോട്ടിയര്‍ മുതല്‍ സാര്‍ത്ര് വരെയും ശേഷവും ഫ്രാന്‍സിലെ ബുദ്ധിജീവി പാരമ്പര്യത്തിന് നേരെ എതിര്‍ദിശയിലെക്കുള്ള വഴിമാറ്റമാണ് ഫ്രാന്‍സില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ്.

ഔപചാരിക ജനധിപത്യത്തിന്റെ പരിമിതികള്‍ മറികടക്കാനുള്ള ഫ്രഞ്ചു നവ ഇടതുപക്ഷത്തിന്റെ ശ്രമങ്ങളിലൊന്നാണ് ജനാധിപത്യ സ്ഥാപനങ്ങളെ മൌലികമായി ജാനാധിപത്യവല്‍ക്കരിക്കുക എന്ന (റാഡിക്കലി ഡെമോക്രാറ്റൈസിംഗ് ഡെമോക്രറ്റീസ്)  മുന്‍കൈ.  ആ മുന്‍കൈയുടെ  വ്യക്താവായ ഈ പെണ്‍സുഹ്ര്ത്ത് സാക്ഷ്യപ്പെടുത്തുന്നു.  ഫ്രാന്‍സിലെ എല്ലാ രാഷ്ട്രീയ കക്ഷികളും തീവ്രവലതുപക്ഷം മാത്രമല്ല, ലിബറുകളും, കമ്യൂണിസ്റ്റുകളും ഗ്രീന്‍സ് പോലും - പ്രത്യേകം  പ്രത്യേകം പ്രമേയങ്ങള്‍ വഴി പിന്തുണച്ചു ഈ സര്‍ക്കാരുത്തരവിനെ, എന്തിന്, തലയില്‍ തട്ടമിടാനുള്ള മുസ്ലീം പെണ്‍കുട്ടികളുടെ അവകാശത്തെ പിന്തുണച്ച് കൊണ്ട് മുഖ്യധാര പ്രസിദ്ധീകരണങ്ങളിലൊന്നിലും വായനക്കാരുടെ ഒരു കത്ത് പോലും പ്രസിദ്ധീകരിക്കപ്പൊട്ടില്ലത്രോ.

ഒബാമയും സര്‍ക്കോസിയും മുസ്ലീകളൊടുള്ള മനോഭാവത്തിന്റെ രണ്ടു ധാരകളെ പ്രതിനിധീകരിക്കുന്നു. സെപ്തംബര്‍ പതിനൊന്നിന്റെ ആഘാതത്തില്‍നിന്നു ചിലതെങ്കിലും പഠിച്ച അമേരിക്കന്‍ അധികാരത്തെയാണ് ഒബാമ പ്രതിനിധീകരിക്കുന്നത്.  ( എന്തുകൊണ്ട് ഒബാമ എന്ന ചോദ്യത്തിന് ഓസ്ട്രോലിയന്‍ കാര്‍ട്ടൂണിസ്റ്റ് മൈക്കിള്‍ ല്യൂനിഗ് തിരിച്ച്ചോദിക്കുന്നത് അടിച്ചുപൊളിച്ച് തൊഴുത്താക്കിമാറ്റിയ വീട് വ്ര്ത്തിയാക്കാന്‍ കറുത്തവനെയെല്ലാതെ മറ്റാരെ വിളിക്കാന്‍ എന്നാണ്.  പൂരത്തിന്റെയും പെരുന്നളിന്റെയും പിറ്റേന്ന് നമുക്ക് പുലയനെയും പറയനെയും ആവശ്യമുണ്ടല്ലോ എന്ന് അനുബന്ധമാവാം ) സര്‍ക്കോസി പ്രതിനിധീകരിക്കുന്ന മതേതരത്വവും ഒരു മൌലികവാദമാകുന്നതിനെയാണ്.  മുബൈയില്‍ നിന്നു പ്രസിദ്ധീകരിച്ചുവരുന്ന കമ്യൂണലിസം  കോംബാറ്റ് എന്ന മാസികയുടെ പുതിയ ലക്കം പര്‍ദ്ധാവിവാധത്തിലിടപെടുകയാണ്. 
ഗുജറാത്തില്‍ മുസ്ലീം ഇരകളുടെ പക്ഷത്ത് തുടര്‍ച്ചയായിനിന്നു മതേതരവാദികളുടെ ഉശിരുള്ള മുനയായിട്ടുള്ള ടീസ് റ്റ സെതില്‍വാദും കൂട്ടുകാരന്‍ ജാവേദ്  ആനന്ദും ചേര്‍ന്നാണ് ഈ മാസിക എഡിറ്റ് ചെയ്യുന്നത്.  പുതിയ ലക്കത്തിന്റെ കവര്‍ സ്റ്റോറി ഇങ്ങനെ: ടു വീല്‍ ഓര്‍ നോട്ട് ടു വീല്‍. മൊറോക്കന്‍ ചിത്രകാരി സെറഫിനാ എസ് വാര്‍ട്ടിന്റെ ബുര്‍ഖ ധരിച്ച സെല്‍ഫ് പോര്‍ട്രെയ്റ്റ് കവറാക്കിയ  ഈ ലക്കം ‘പകവ്രണപ്പെടുത്തുന്നു താളബദ്ധത പ്രവര്‍ത്തിക്കുകയും’ (ഹേറ്റ് ഹാര്‍ട്സ്, ഹാര്‍മണി വര്‍ക്ക്സ്)  അവരുടെ മുദ്രവാക്യം ആവര്‍ത്തിക്കുന്നതിന് താഴെ അരുത്, ബുര്‍ഖ നിരോധിക്കരുത്, നമുക്കത് ചോദ്യം ചെയ്യാം എന്നാണ് പറയാന്‍ ശ്രമിക്കുന്നത്.  പല ആംഗിളുകളില്‍ നിന്ന്‍ അവരീ പ്രശ്നം പരിശോധിക്കുന്നു.  ഒബാമയൊ സര്‍ക്കോസിയൊ എന്നതല്ല നമ്മുടെ പ്രശ്നം, ഇസ്ലാമും പടിഞ്ഞാറും: പടിഞ്ഞാറും മറ്റുള്ളവരും തമ്മിലുള്ള തര്‍ക്കവുമല്ല. ഇത്.  ഈ പ്രശ്നത്തില്‍ പടിഞ്ഞാറും പടിഞ്ഞാറും തമ്മില്‍, ഫെമിനിസ്റ്റുകളും ഫെമിനിസ്റ്റുകളും തമ്മില്‍, മതേതരവാദികളും മതേതരവാദികളും തമ്മില്‍ മുസ്ലീകളും മുസ്ലീകളും തമ്മില്‍ സംവാദത്തിലാണ്. തെരുവില്‍ പെണ്‍കാക്കാകൂട്ടം പറന്നിറങ്ങുകയോ എന്ന മതേതര ആശങ്ക നമ്മുടെ നാട്ടിലും പ്രബലമായതുകൊണ്ടാണ് ഈ പക്തിയില്‍ ഈ വിഷയവും വരുന്നത്. ഈ വസ്ത്രം ഒരുപരിചയണെന്ന വാദം  പ്രബലമാണ്.  നമ്മുടെ മാധവിക്കുട്ടി കമലാസുരയ്യയായി മുന്‍പ് ചിലപ്പൊഴക്കെ പര്‍ദ്ധധരിക്കുമായിരുന്നത്രേ.  ഞങ്ങള്‍ പര്‍ദ്ധ ധരിക്കുന്നത് അസ്വസ്ഥരാക്കുന്നത് ആരെയാണ്?  ബിക്കിനിയും മിനിസ്കര്‍ട്ടും ധരിക്കുന്നവരെയൊ?  - മുസ്ലീ പെണ്‍കൂട്ടി ചോദിക്കുന്നു.  ഞാനൊരടിമയാണോ എന്നു നിങ്ങള്‍ ചോദിക്കുന്നു.  അതെ പക്ഷേ  ദൈവത്തിന്റെ,  ദൈവത്തിന്റെ മാത്രം പക്ഷേ നിങ്ങളോ?  വീട്ടില്‍ ഞാനൊരു സാധാരണ പെണ്ണാണ്. നിങ്ങളുടെ സ്ത്രീകളെ പോലെ തന്നെ.  പക്ഷേ പുറത്തു പോകുമ്പോള്‍ ഭര്‍ത്താവ് എന്നെ നോക്കുന്നത് പോലെ ഒരപരിചിതന്‍ നോക്കുന്നത് എനിക്ക് ഇഷ്ടമല്ല. ഞാനെന്തിന് ഒരു ബാര്‍ബി പാവയാകണം? ഈ വസ്ത്രം സൗകര്യമാണ് ധരിക്കാന്‍ എളുപ്പവുമാണ്. പര്‍ദ്ധ ധരിച്ചുകൊണ്ട് തന്നെ ഞങ്ങള്‍ കാറോടിക്കുന്നതും കമ്പ്യൂട്ടറില്‍ പണിയെടുക്കുന്നതും ഷോപ്പിങ്ങ നടത്തുന്നതും നിങ്ങള്‍ കാണുന്നില്ലേ?  സ്ത്രീ അമ്മയും സഹോദരിയും ഭാര്യയും കാമുകിയും മകളും മാത്രമല്ല സ്വയം ഒരു വ്യക്തി കൂടിയാണെന്ന് നിങ്ങളെ പ്പോലെ ഞങ്ങള്‍ക്കുമറിയാം.  പുരോഗമനം, യാഥസ്ഥികത്വം മാത്രമല്ല, നിര്‍ബന്ധിച്ചാല്‍ അപകടമാണ്.  മുസ്ലീ സ്ത്രീകളുടെ വ്യക്തിപരമായ ഒരു തെരഞ്ഞടുപ്പില്‍ മറ്റുള്ളവര്‍ക്കെന്തുകാര്യം?  

കേരളത്തില്‍ പര്‍ദ്ദ വ്യാപകമാകൂന്നതില്‍ മറ്റു രണ്ട് ഘടകങ്ങള്‍കൂടി പ്രവര്‍ത്തിച്ചിട്ടുണ്ടാകാം, ഒന്ന് പര്‍ദ്ധ കച്ചവടക്കാര്‍ മുസ്ലീം പ്രസിദ്ധീകരങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നത്. പലപ്പോഴും അഡ്വര്‍റ്റോറിയലുകളാണ് പര്‍ദ്ധകനുക്കുലമായ ലേഖനങ്ങളും ഫീച്ചറികളുമായ് വരുന്നത്.  രണ്ടാമത്തേത് ദീഘകാലം ഇണകളെ പിരിഞ്ഞ് ജോലി യെടുക്കേണ്ടിവരുന്ന ഗള്‍ഫ് സുഹ്ര്ത്തുകളുടെ അരക്ഷിത ബോധമാണ്.  മധുവിധു തീരും മുന്‍പേ നവ വധുവിനെ നാട്ടിലുപേക്ഷിച്ച് പോകേണ്ടി വരുന്ന, ഗള്‍ഫ് സുഹ്ര്ത്തുകളുടെ വേവലാതി ഭാര്യയുടെ നേരെ പര്‍ദ്ധയായി നീളുന്നുണ്ടാവും  ഏതായാലും പര്‍ദ്ധ ധരിച്ച പെണ്‍കുട്ടിയും ചുരിദാര്‍ ധരിച്ച പെണ്‍കുട്ടിയും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുള്ളതായ്, ഇടപഴകുമ്പോഴോ സ്വാതന്ത്ര്യബോധത്തിന്റെയും സ്വാശ്രയത്വത്തിന്റെയും കാര്യത്തിലുള്ളതായ് എനിക്ക് തോന്നിയിട്ടില്ല. പര്‍ദ്ധയിട്ട കവിസുഹ്ര്ത്തും ഉണ്ടെനിക്ക്.  കൊല്ലത്തുകാരി സ്ക്കൂള്‍ ടീച്ചര്‍.  നാം മതേതര സമൂഹത്തിന്റെ ഇസ്ലാമോഫോബിയയില്‍ നിന്നാണോ കാക്കക്കൂട്ട വേവലാതിയുണ്ടാകുന്നത്?  ഇസ്ലാമിക മൗലികവാദം മാത്രമല്ല, പടിഞ്ഞാറന്‍ ഉപഭോക് ത്ര്  മൗലികവാദവും വ്യക്തികളെ വ്യക്തികളായി കാണുന്നില്ല.   പ്രത്യേകിച്ചും കുടുബമായും സാമുദായമായും ജീവിക്കുന്ന വ്യക്തികളെ.  പര്‍ദ്ധ ഇറക്കുമതിയാണങ്കില്‍ ചുരിദാറോ?

മുസ്ലീ സ്ത്രീകള്‍ പര്‍ദ്ധ ധരിക്കുന്നത് സ്വന്തം ഇഷ്ടത്താലാണോ?  ആവാം അല്ലായിരിക്കാം.  നവോത്ഥാന കാലത്ത് ബ്ള‍ൗസ് അടിച്ചേല്‍പ്പിക്കുകല്ലായിരുന്നല്ലോ? ഇതുസംബന്ധമായി സെന്റ്ര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസിലെ ഡോ. ജെ. ദേവകിയുടെ പഠനങ്ങള്‍ കാണുക.  പര്‍ദ്ധക്കനുക്കൂലാമായെന്നപ്പോലെ എതിരായും സംവാദങ്ങള്‍ നടക്കുന്നുണ്ട് മുസ്ലീസമൂഹത്തില്‍, സ്ത്രീകള്‍ ക്കിടയിലും.  കാശ്മീരില്‍ തോക്കിന്‍ മുനയില്‍ പര്‍ദ്ധ അടിച്ചേല്‍പ്പിക്കാനുള്ള് ശ്രമം പരാജയപെടുത്തപെട്ടത് ശ്രദ്ധിച്ചില്ലേ?  ഏതോ ഒരു മൗലികവാദസംഘം പര്‍ദ്ധ നിര്‍ബന്ധിച്ചപ്പോള്‍ മിക്കവാറും ഹുറിയത്ത് നേതാക്കളതിനെ എതിര്‍ക്കുകയായിരുന്നു.  കാശ്മീരില്‍ പര്‍ദ്ധയല്ല സല്‍വാറും കമ്മീസുമാണ് പൊതുവേഷം. ആ അടിച്ചേല്‍പ്പിക്കല്‍ ‘അനിസ്ലാമിക’ മായതിനാല്‍.  പെഷാവറിര്‍ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് പര്‍വേസ് ഖാന്‍ തന്റെ കോടതിയില്‍ പെണ്‍ വക്കീലമ്മാര്‍ ബുര്‍ഖയിട്ട് വരുന്നത് നിരോധിക്കുക വരെ ചെയ്തത് വാര്‍ത്തയായതാണ്.  മറ്റുള്ളവരും ചിന്തിക്കുന്നുണ്ട് അവരും ആലോചിച്ചിട്ടാണ് തീരുമാനമെടുക്കുന്നത് തെറ്റായ തീരുമാനമെടുത്താലും അതു തിരുത്താനുള്ള വിവേകമവര്‍ക്കുണ്ട് എന്നു കരുതുന്നതല്ലെ ജനാധിപത്യബോധം ?  

ഇറാനിലെ തെരുവുകളില്‍ ഇക്കഴിഞ്ഞ പൊതു തെരഞ്ഞടുപ്പ് കാലത്തും തുടര്‍ന്നും നടന്ന പ്രകടങ്ങള്‍

Thursday, January 14, 2010

ഗീബല്‍സിനെ പ്രണയിക്കുന്ന ന്യായാധിപന്മാര്‍!

ഗീബല്‍സിനെ പ്രണയിക്കുന്ന ന്യായാധിപന്മാര്‍!ഖാദര്‍ പി


ഒരു കണക്കില്‍ മുസ്‌ലിംകള്‍ ഭാഗ്യവാന്മാരാണ്‌. പത്തനംതിട്ട പേക്കാനം സെന്റ്‌ ജോണ്‍സ്‌ കോളെജിലെഷഹന്‍ഷായും കൂട്ടുകാരനും നല്‌കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട്‌ ജസ്റ്റിസ്‌ കെ ടി ശങ്കരന്‍ നടത്തിയപ്രസ്‌താവനയിലൊരിടത്തും ക്ലിനിക്കല്‍ ജിഹാദിനെക്കുറിച്ച്‌ പറയുന്നില്ലല്ലോ. അതുകൂടി പറഞ്ഞിരുന്നെങ്കിലോ? ഹിന്ദു-ക്രിസ്‌ത്യന്‍
ഡോക്‌ടര്‍മാര്‍ക്കൊക്കെ കുശാലാവുമായിരുന്നു. മാപ്പിള ഡോക്‌ടര്‍മാര്‍ക്ക്‌ മാപ്പിള രോഗികളെ മാത്രംചികിത്സിച്ച്‌ ആകാശത്ത്‌ നോക്കിയിരിക്കാമായിരുന്നു.


ലൗജിഹാദിനെപ്പോലെ തന്നെ ക്ലിനിക്കല്‍ ജിഹാദിനെക്കുറിച്ചും സംഘ്‌പരിവാര പ്രഭൃതികള്‍ കാതോട്‌ കാതോരംപ്രചാരണം നടത്തിവരുന്നുണ്ട്‌. ഹൈന്ദവ കേരളം ഡോട്ട്‌ ഓര്‍ഗില്‍ ഇതേക്കുറിച്ച്‌ പ്രചാരണം പോലും നടക്കുന്നുണ്ട്‌.തല്‌ക്കാലം കോഴിക്കോട്‌ മെഡിക്കല്‍ കോളെജിനെ കേന്ദ്രീകരിച്ച്‌ മാത്രമാണ്‌ ക്ലിനിക്കല്‍ ജിഹാദ്‌ നടക്കുന്നത്‌. ഹിന്ദുരോഗികള്‍ക്ക്‌ അനാവശ്യമായതും പാര്‍ശ്വഫലങ്ങളുള്ളതും വിലകൂടിയതുമായ മരുന്നുകള്‍ കുറിച്ചുകൊടുക്കുക,വയറുവേദന ചികിത്സിക്കാന്‍ വന്നാല്‍ ക്യാന്‍സര്‍ ബാധിച്ചോ ഹൃദ്രോഗം വന്നോ പെട്ടെന്ന്‌ ചത്തുപോവാന്‍ തക്കമരുന്നുകള്‍ നല്‌കുക, അനാവശ്യ മനോവിഭ്രാന്തിയിലേക്ക്‌ നയിക്കുംവിധം രോഗത്തെക്കുറിച്ച്‌ പറഞ്ഞുപേടിപ്പിക്കുകതുടങ്ങിയ മേഖലകളാണ്‌ ക്ലിനിക്കല്‍ ജിഹാദ്‌ സംഘത്തില്‍പ്പെട്ട ഡോക്‌ടര്‍മാര്‍ ചെയ്‌തുവരുന്നത്‌.


തുടര്‍ന്നു വായിക്കുക...

Tuesday, January 12, 2010

മതേതരത്വം ബാക്കിവെച്ച ശൂന്യതയില്‍ ആള്‍ദൈവങ്ങളുടെ അധിനിവേശം


മതേതരത്വം ബാക്കിവെച്ച ശൂന്യതയില്‍ ആള്‍ദൈവങ്ങളുടെ അധിനിവേശം - രാം പുനിയാനി -

മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ സ്ഥാനമേല്‍ക്കുന്നതിനു മുമ്പ് ഒദ്യോഗികവസതിയായ ‘വര്‍ഷ’യില്‍ ഒരു ക്ഷണിക്കപ്പെട്ട അതിഥിയെത്തി. പുട്ടപര്‍ത്തിയിലെ സത്യസായിബാബയായിരുന്നു ആ ‘വിശേഷപ്പെട്ട‘ വിരുന്നുകാരന്‍. സായിബാബ വീടിനെ അനുഗ്രഹിച്ചു പൂജകളര്‍പ്പിച്ചു. നിയുക്ത മുഖ്യമന്ത്രിയുടെ ഒദ്യോഗിക വസതിയിലേക്ക് ‘വിശുദ്ധാത്മാവി’നെ ക്ഷണിച്ചുവരുത്തിയത് വ്യാപക വിമര്‍ശനത്തിനും തിരികൊളുത്തി.

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്