Tuesday, March 30, 2010

മുസ്ലീം നവോത്ഥാനം പുനര്‍വായിക്കപെടുമ്പോള്‍


പി എം എ ഗഫൂര്‍

തീരുമാനിച്ചുറപ്പിച്ച വ്യവസ്ഥാപിത പ്രവൃത്തിയെന്നതിലുപരി, ജീവിക്കുന്ന കലത്തോടും സമൂഹഗതികളോടുമുള്ള പ്രതികരണമെന്ന നിലയിലാണ് നവോത്ഥാനം യാഥാര്‍ഥ്യമാവുന്നത്.  സാമൂഹികാവസ്ഥകളുടെ നിറഭേദങ്ങളോടെല്ലാം സക്രിയമായി പ്രതികരിക്കുന്നതിന്റെ പേരായി നവോത്ഥാനം മാറുന്നത് അങ്ങിനെയാണ്. കാലത്തോടും ലോകത്തോടുമൊപ്പമെത്താന്‍ സമൂഹത്തിന് വെളിച്ചം പകരലാണത്.  കാലത്തോടൊപ്പം കഴിയുമ്പോഴും കാലത്തിനും മുകളിലേക്ക് സ്വപ്നങ്ങള്‍ വിതറലാണത്.  ‘നവോത്ഥാനം’  എന്നൊരു പദം നവോത്ഥാന നായകരുടെ രചനകളിലൊന്നും കാണാനില്ല.  പദപ്രയോഗത്തെക്കുറിച്ച വ്യഗ്രതയെക്കാളേറെ, അതിന്റെ സാക്ഷാത്കാരത്തിനുള്ള ഉദ്യമങ്ങളായിരുന്നു  അവര്‍ക്ക് പ്രിയം പുതിയ കാലത്തെ ‘നവോത്ഥാന’ പ്രവര്‍ത്തനങ്ങള്‍ പദങ്ങളിലേക്കുള്ള ചുരുക്കെഴുത്തായി ചെറുതായിപ്പോവുകയും സാക്ഷാത്കാരം വിസ്മരിക്കപ്പെടുകയും ചെയ്യുന്നുവോ എന്ന ആശങ്കാജനകമായ ആത്മവിമര്‍ശനമാണ് നവോത്ഥാന പുനര്‍വായനയില്‍ ഒന്നാം പേജാവേണ്ടത്.  

Friday, March 19, 2010

ഇവരെക്കൊണ്ട് എന്താണ് ചെയ്യുക?കെ. പി രാമനുണ്ണി

ഇവരെക്കൊണ്ട് എന്താണ് ചെയ്യുക? മുസ്ലീംകളെ ഉദ്ദേശിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിലും ഉയര്‍ന്നുകൊണ്ടിരിക്കുന്ന, അല്ലെങ്കില്‍ ചിലര്‍ ഉയര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണിത്.  രണ്ടായിരത്തില്‍ ആഫ്രിക്കന്‍ വംശജനായ ബ്രിട്ടീഷ് കവി ബെഞ്ചമിന്‍ സഫാനിയ, ഭാര്യ ആമിനയുമൊത്ത് എന്റെ അതിഥിയായി കോഴിക്കോട്ട് വന്നപ്പോഴായിരുന്നു ഈ ചോദ്യം ഞാന്‍ ആദ്യമായി പരിചയപ്പെട്ടത്.  കോഴിക്കോട് നഗരത്തില്‍ നാല്പത് ശതമാനത്തോളം മുസ്ലിംകളുണ്ടെന്ന് അറിയിച്ചപ്പോള്‍ ജടപിടിച്ച മുടിയും പലകപ്പല്ലുകളുമുള്ള കാപ്പിരി അത്ഭുതത്തോടെ എന്നെ നോക്കി തിരക്കി. "How do you manage with these people?"
അത്യവശ്യം  മാപ്ലത്തമുള്ള പൊന്നാനി നായരായ ഞാന്‍, കേട്ട കാര്യം പിടി കിട്ടാതെ അമ്പരന്നുപോയി. അഫ്ഗാനിസ്താനിലെ പുസ്തു വംശജയും മുസ്ലിമുമായ ആമിനയും ഭര്‍ത്താവിന്റെ ചോദ്യപ്പൊരുളിനെ അനുകൂലിക്കുകയാണ് ചെയ്തത്.

Wednesday, March 10, 2010

ആ വഹാബികളല്ല ഈ വഹാബികള്‍

എം.എന്‍.കാരശ്ശേരി

ഈയിടെ മുന്‍ കേന്ദ്രമന്ത്രിയും നിയമപണ്ഡിതനുമായ രാം ജത്മലാനി നടത്തിയ പ്രസംഗം എന്താണ് ‘വഹാബിസം’, മതഭീകരവാദവുമായി അതിന് എന്താണ് ബന്ധം എന്നൊരു പ്രശ്നം ഉയര്‍ത്തിയിട്ടുണ്ട്.  ഭീകരതയെക്കതിരായ അന്താരാഷ്ട്രജൂറിമാരുടെ സമ്മേളനത്തിലാണ് (ഡല്‍ഹി:21 നവംബര്‍ 2009) ലോകമെങ്ങുമുള്ള മതഭീകരതയ്ക്ക് പിന്നിലുള്ള വഹാബിസം യുവാക്കളുടെ മനസ്സില്‍ അസംബന്ധം കുത്തിവെക്കുകയാണെന്ന് ജത്മലാനി കുറ്റപ്പെടുത്തിയത്.  വഹാബിസത്തെ താങ്ങിനിറുത്തുന്ന സൗദി സര്‍ക്കാറിനെതിരെ പ്രസംഗം നീണ്ടപ്പോള്‍ സൗദി അംബാസഡര്‍ ഫൈസല്‍ ഹസന്‍ തറാദ് രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ സമീപിച്ച് പ്രതിഷേധമറിയിച്ച് ഇറങ്ങിപ്പോയി.കേന്ദ്രനിയമമന്ത്രി വീരപ്പമൊയ്ലി ഭീകരവാദം ഏതെങ്കിലും മതവിഭാഗത്തിന്റെത് മാത്രമല്ലെന്നും ജത് മലാനിയുടെ അഭിപ്രായം വ്യക്തിപരം മാത്രമാണെന്നും ക്ഷമ പറഞ്ഞതോടെയാണ് രംഗം ശാന്തമായത്.  

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്