ഗീബല്‍സിനെ പ്രണയിക്കുന്ന ന്യായാധിപന്മാര്!
ഖാദര്‍ പി
ഒരു കണക്കില്‍ മുസ്ലിംകള് ഭാഗ്യവാന്മാരാണ്. പത്തനംതിട്ട പേക്കാനം സെന്റ് ജോണ്‍സ് കോളെജിലെഷഹന്‍ഷായും കൂട്ടുകാരനും നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് കെ ടി ശങ്കരന് നടത്തിയപ്രസ്താവനയിലൊരിടത്തും ക്ലിനിക്കല്‍ ജിഹാദിനെക്കുറിച്ച് പറയുന്നില്ലല്ലോ. അതുകൂടി പറഞ്ഞിരുന്നെങ്കിലോ? ഹിന്ദു-ക്രിസ്ത്യന്‍
ഡോക്ടര്‍മാര്‍ക്കൊക്കെ കുശാലാവുമായിരുന്നു. മാപ്പിള ഡോക്ടര്‍മാര്‍ക്ക് മാപ്പിള രോഗികളെ മാത്രംചികിത്സിച്ച് ആകാശത്ത് നോക്കിയിരിക്കാമായിരുന്നു.
ലൗജിഹാദിനെപ്പോലെ തന്നെ ക്ലിനിക്കല്‍ ജിഹാദിനെക്കുറിച്ചും സംഘ്പരിവാര പ്രഭൃതികള്‍ കാതോട് കാതോരംപ്രചാരണം നടത്തിവരുന്നുണ്ട്. ഹൈന്ദവ കേരളം ഡോട്ട് ഓര്‍ഗില്‍ ഇതേക്കുറിച്ച് പ്രചാരണം പോലും നടക്കുന്നുണ്ട്.തല്ക്കാലം കോഴിക്കോട് മെഡിക്കല്‍ കോളെജിനെ കേന്ദ്രീകരിച്ച് മാത്രമാണ് ക്ലിനിക്കല്‍ ജിഹാദ് നടക്കുന്നത്. ഹിന്ദുരോഗികള്‍ക്ക് അനാവശ്യമായതും പാര്‍ശ്വഫലങ്ങളുള്ളതും വിലകൂടിയതുമായ മരുന്നുകള്‍ കുറിച്ചുകൊടുക്കുക,വയറുവേദന ചികിത്സിക്കാന്‍ വന്നാല്‍ ക്യാന്‍സര്‍ ബാധിച്ചോ ഹൃദ്രോഗം വന്നോ പെട്ടെന്ന് ചത്തുപോവാന്‍ തക്കമരുന്നുകള്‍ നല്‍കുക, അനാവശ്യ മനോവിഭ്രാന്തിയിലേക്ക് നയിക്കുംവിധം രോഗത്തെക്കുറിച്ച് പറഞ്ഞുപേടിപ്പിക്കുകതുടങ്ങിയ മേഖലകളാണ് ക്ലിനിക്കല്‍ ജിഹാദ് സംഘത്തില്‍പ്പെട്ട ഡോക്ടര്‍മാര്‍ ചെയ്തുവരുന്നത്.
തുടര്‍ന്നു വായിക്കുക...
തുടര്‍ന്നു വായിക്കുക...
നാളെയോ മറ്റന്നാളോ മലയാള മനോരമയിലെ നാല്‍വര്‍ സംഘം ക്ലിനിക്കല്‍ ജിഹാദിനെക്കുറിച്ച് അന്വേഷണം നടത്തിപരമ്പര പ്രസിദ്ധീകരിച്ചുകൂടായ്കയില്ല. അതില്‍ ഇത്തരം ചില കണ്ടെത്തലുകള്‍ നട ത്താനിടയുണ്ട്: കോഴിക്കോട്മെഡിക്കല്‍ കോളെജ് കേന്ദ്രീകരിച്ച് തുടങ്ങിയ പുതിയതരം ജിഹാദ് ക്രമേണ തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്കും പിന്നീട്തിരുവനന്തപുരത്തേക്കും വ്യാപിപ്പിച്ചു. കാമ്പസിന്റെ പേരില്‍ തന്നെ അറിയപ്പെടുന്ന ഒരു വിദ്യാര്‍ഥി സംഘടനയാണ്സംഘത്തില് ആളെ കൂട്ടുന്നത്. സംഘം ആദ്യം ചെയ്യുന്നത് ഹിന്ദു-ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളില്‍ ചെന്ന്തന്ത്രപരമായി പ്രത്യേക മുസ്ലിം ഡോക്ടറുടെ ചികിത്സാ മികവിനെക്കുറിച്ച് മൗനപ്രചാരണം നടത്തുകയാണ്. ചികിത്സതേടിയെത്തുന്നതോടെ ഓപ്പറേഷന് ക്ലിനിക്കല്‍ ജിഹാദ് തുടങ്ങുകയായി. രോഗത്തേക്കാള്‍ ഡോക്ടര്ക്കറിയേണ്ടത്ജോലിയാണ്. കൂലിത്തൊഴിലാളികളും മറ്റ് ബ്ലൂകോളര്‍ ജോലികളിലേര്പ്പെടുന്നവരുമായ രോഗികളോട് സംഘത്തിന്ഇത്തിരി മയമുണ്ട്. നല്ല പെരുമാറ്റം. നേരായ ചികിത്സ. എന്നാല്‍ ഒരു സോഫ്റ്റ്വെയര് എന്‍ജിനിയറോ മറ്റേതെങ്കിലുംപ്രൊഫഷണലുകളോ അതുമല്ലെങ്കില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരോ ആണെന്നിരിക്കട്ടെ. പെരുമാറ്റത്തിലും സമീപനത്തിലുംഅപ്പോഴും കുഴപ്പമൊന്നുമില്ല. എന്നാല്‍ പിന്നീട് നാം കേള്‍ക്കുന്നത് ആ രോഗി ഗുരുതരമായ മറ്റെന്തെങ്കിലും രോഗം വന്ന്കിടപ്പിലായെന്നോ മരിച്ചെന്നോ ആണ്. കാട്ടാക്കടയിലെ സുമേഷ് ഇന്‍ഫോ പാര്‍ക്കില്‍ എന്‍ജിനീയറായിരുന്നു.അമേരിക്കയിലെ ഒരു കമ്പനിയിലേക്ക് പറക്കാന്‍ നില്ക്കുന്ന യുവകോമളന്. ഒരു ഇടുപ്പ് വേദനക്ക് ഒരു ക്ലിനിക്കല്ജിഹാദിനെ കാണിച്ചുവെന്ന ശരിയേ അദ്ദേഹം ചെയ്തിട്ടുള്ളൂ. ഇപ്പോള്‍ അയാള്‍ക്ക് എന്‍ജിനീയറാവേണ്ട. ഒരുകുന്തവും വേണ്ട. ജീവന് തിരിച്ചുകിട്ടിയാല്‍ മതിയെന്നായി. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്ശയ്യാവലംബിയാണ്. കോഴിക്കോട് കൂരാച്ചുണ്ടിലെ ചാര്‍ട്ടേഡ് അക്കൗണ്ടായ ജോണിക്കും തൃശൂര്‍ മതിലകത്തെരവിമേനോന് എന്ന ബി ടെക് വിദ്യാര്‍ഥിക്കും ഹിപ്പോക്രാറ്റിക് ഓത്തിന് പുല്ലുവില കല്പിക്കുന്ന, കണ്ണില്‍ ചോരയില്ലാത്തജിഹാദി ഡോക്ടറുടെ കെണിയില്‍പ്പെട്ട കണ്ണീരില്‍ കുതിര്‍ന്ന കഥയാണ് പറയാനുള്ളത്. അതേക്കുറിച്ച് നാളെ.ഇങ്ങനെ നാല് പരമ്പരകളും ചില ചാനല്‍ ചര്‍ച്ചകളും ഒത്തിരി പ്രസ്താവനകളും നടന്ന പശ്ചാത്തലത്തില്‍ ഒരു മുസ്ലിംഡോക്ടറെ കാണിച്ച ഒരു ഹിന്ദു അയാളുടെ ആയുസ്സ് തീര്‍ന്നതുകൊണ്ട് മരിച്ചെന്ന് കരുതുക. കുമ്മനവും കേരളകൗമുദിയും ഇന്ത്യാവിഷനുമൊക്കെ ചേര്‍ന്ന് സംശയത്തിന്റെ കുന്തമുന ഈ ഡോക്ടറിലേക്ക് തിരിച്ചുവെന്നും കരുതുന്നു.സ്വാഭാവികമായും അറസ്റ്റിന് മുറവിളി ഉയരും. അറസ്റ്റും പൊലീസ് പീഡനവും ഭയന്ന് ഡോക്ടര്‍ ഹൈക്കോടതിയില്മുന്കൂര് ജാമ്യത്തിന് ഹരജി നല്‍കിയെന്നും വെക്കുക. ജസ്റ്റിസ് കെ ടി ശങ്കരനാണ് കേസ് പരിഗണിക്കുന്നത്. അദ്ദേഹംതീര്ച്ചയായും ക്ലിനിക്കല്‍ ജിഹാദിനെക്കുറിച്ച് മൂന്നാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് നല്കാന് ഡി ജിപിയോടാവശ്യപ്പെടും. ക്ലിനിക്കല്‍ ജിഹാദിന്റെ സാമ്പത്തിക സ്രോതസ്സ്, അതിന് കള്ളനോട്ട്, മയക്കുമരുന്ന്, തീവ്രവാദംഎന്നിവയു മായുള്ള ബന്ധം എന്നിവയെല്ലാം അന്വേഷണ വിഷയത്തില്‍ ഉള്‍പ്പെടുത്തണം. ലൗജിഹാദ് വിഷയത്തില്നടന്നതുപോലെ ഡി ജി പി ആദ്യം നല്കിയ റിപ്പോര്‍ട്ടില്‍ കോടതി അതൃപ്തി പ്രകടിപ്പിക്കുന്നു. രണ്ടാമത്തെ റിപ്പോര്ട്ടില്സംഘടിതമായ ക്ലിനിക്കല്‍ ജിഹാദിന് തെളിവില്ലെന്ന് റിപ്പോര്‍ട്ട് നല്കുന്നു. കേന്ദ്ര സര്‍ക്കാറിനുവേണ്ടിയും സമാനമായറിപ്പോര്ട്ട് സമര്‍പ്പിക്കുന്നു.
ഇങ്ങനെ കേന്ദ്ര-കേരള അന്വേഷണ ഏജന്‍സികള്‍ ക്ലിനിക്കല്‍ ജിഹാദിന് തെളിവില്ലെന്ന് കോടതിയില്‍ റിപ്പോര്ട്ട്നല്കിയാലും ജസ്റ്റിസ് കെ ടി ശങ്കരന് മുസ്ലിം ഡോക്ടര്‍ക്ക് ജാമ്യം നല്‍കുമോ? ജാമ്യം നിഷേധിച്ചാല്‍ അതിന്കാരണമായി അദ്ദേഹം നടത്തുന്ന നിരീക്ഷണങ്ങളില്‍ ക്ലിനിക്കല്‍ ജിഹാദിന്റെ വ്യാപ്തിയെയും ആഴത്തെയും കുറിച്ച്എന്തൊക്കെ പറഞ്ഞുകളയും? ഈ രണ്ട് ചോദ്യങ്ങള്‍ കേരളമാകെ, നിയമലോകത്താകെ കാര്‍മേഘം കണക്കെകനത്തുനില്ക്കുകയാണ്.

വസ്തുനിഷ്ഠമായ തെളിവുകള്‍, സാഹചര്യത്തെളിവുകള്‍, ക്രോസ്വിസ്താര സമയത്ത് പ്രതി നല്കുന്ന മൊഴികളില്‍നിന്ന് നിരീക്ഷിച്ചെടുക്കാവുന്ന തെളിവുകള്‍ എന്നിവയെല്ലാമാണ് ഒരു കേസില്‍ പ്രതിയെ ശിക്ഷിക്കാനായി ന്യായാധിപര്അവലംബിക്കുന്നത്. ഇന്ത്യയിലൊട്ടാകെ പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ 18 ശതമാനം മാത്രമേശിക്ഷിക്കപ്പെടുന്നുള്ളൂവെന്നാണ് കണക്ക്. ബാക്കി 82 ശതമാനം പ്രതികളത്ര യും തീര്‍ത്തും നിരപരാധികളായതുകൊണ്ടല്ലകുറ്റവിമുക്തരാക്കപ്പെടുന്നത്. തീര്‍ച്ചയായും കുറച്ചുപേരെങ്കിലും കുറ്റവുമായി ഒരു ബന്ധവുമില്ലാത്തവരായുണ്ടാകും.എന്നാല്‍ ഭൂരിഭാഗം പ്രതികളും ശിക്ഷിക്കപ്പെടാതെ പോവുന്നത് അവര്‍ക്കെതിരെ ചുമത്തപ്പെടുന്ന കുറ്റങ്ങള്വസ്തുനിഷ്ഠമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തതുകൊണ്ടാണ്. `എ' എന്നയാള്‍ `ബി'യെ കഠാര കൊണ്ട്കുത്തിക്കൊല്ലുന്നത് സെഷന്‍സ് ജഡ്ജ് നേരില്‍ കാണുകയും ആ കേസ് വിചാരണക്കായി അതേ ജഡ്ജിക്ക് മുമ്പാകെ തന്നെവരികയും ചെയ്തുവെന്ന് കരുതുക. എങ്കില്‍ പോലും പ്രതിക്കെതിരെ പ്രോസിക്യൂഷന് അഭിഭാഷകന് ശക്തമായതെളിവുകള്‍ ഹാജരാക്കിയാല്‍ മാത്രമേ ജഡ്ജിക്ക് അയാളെ ശിക്ഷിക്കാനാവുകയുള്ളൂ. മനസ്സാക്ഷിയുടെയുംമുന്വിധിയുടെയും അനുമാനത്തിന്റെയും ബലത്തില്‍ വിധിപ്രസ്താവം നടത്തിയാല്‍ അപ്പീല്‍ കോടതിയില്‍ കേസ്തള്ളിപ്പോവും. തെളിവുകള്‍ അവഗണിച്ച് പ്രതിയെ വെറുതെ വിട്ടാലും അപ്പീല്‍ കോടതി അത് പിടികൂടുക തന്നെ ചെയ്യും.തിരൂരിലെ യാസീന്‍ വധക്കേസില്‍ ആര് എസ് എസ്സുകാരായ പ്രതികള്‍ക്കെതിരെ അനിഷേധ്യമായതെളിവുകളുണ്ടായിട്ടും മഞ്ചേരി സെഷന്‍സ് കോടതി പ്രതികളെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതി രൂക്ഷമായിപ്രതികരിച്ചതും പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചതും അടുത്ത കാലത്തെ സംഭവമാണ്.ഇവിടെ പോലീസ് ജസ്റ്റിസ് ശങ്ക രന്റെ ബെഞ്ചില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പോലും 18 മതംമാറ്റങ്ങളെക്കുറിച്ചാണ്പറയുന്നത്. ഇതില്‍ പതിനാലും ലൗജിഹാദ് പോലുള്ള സംഘടിത ശ്രമങ്ങള്‍ നടക്കുന്നതായി ചൂണ്ടിക്കാണിക്കുന്നില്ല.അവശേഷിക്കുന്ന നാലെണ്ണമാകട്ടെ തീര്‍ത്തും അവ്യക്തമായ സൂചനകളുള്ളതുമാണ്. ഈ റിപ്പോര്‍ട്ടിനെ ആശ്രയിച്ച് മാത്രംകോടതിക്കെങ്ങനെ 2006 മുതല്‍ സംസ്ഥാനത്ത് 4,000 നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നുവെന്ന് അനുമാനിക്കാന്കഴിഞ്ഞു? പോപ്പുലര്‍ ഫ്രണ്ടും അനുബന്ധ സംഘടനകളുമാണ് ലൗജിഹാദിന് പിന്നിലെന്ന് നിരീക്ഷിക്കാന്‍ അദ്ദേഹംഅവലംബിച്ച തെളിവുകള്‍ എന്താണ്?
ഈ വിധിപ്രസ്താവമുണ്ടായ ഉടനെ വന്ന പ്രതികരണങ്ങളില്‍ ഏറ്റ വും ശ്രദ്ധേയമായിത്തോന്നിയത് എം എന്കേരശ്ശേരിയുടേതാണ്. സാധാരണ ഏതൊരു വിഷയത്തിലും മുസ്ലിം നേതാക്കള്‍ എന്ത് പറഞ്ഞോ അതിന് വിപരീതമായിപറയുക എന്നതാണ് കാരശ്ശേരിയന് ശൈലി. എന്നാല്‍ ഈ വിഷയത്തില്‍ കാരശ്ശേരിക്ക് പോലും ദഹിക്കാത്ത വിധിയാണ്കോടതി നടത്തിയിട്ടുള്ളത്. 4000 എന്ന് കൃത്യമായി പറയുമ്പോള്‍ എവിടെ, എപ്പോള്‍, അതുമായി ബന്ധപ്പെട്ടരക്ഷിതാക്കള് നല്കിയ പരാതികള്‍ എന്നിവയെല്ലാം വ്യക്തമാക്കേണ്ടതുണ്ടെന്ന് കാരശ്ശേരി ചാനലുകാരോട്പറയുകയുണ്ടായി.
ഈ വിധിയുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ജസ്റ്റിസ് ശങ്കരന് പ്രതീക്ഷിക്കുന്നതിലുമപ്പുറമാണ്. സംഘ്പരിവാരം ഈവിധികൊണ്ട് കളി തുടങ്ങാനിരിക്കുകയാണ്. കാമ്പസുകളിലെ സ്വാഭാവിക ഹിന്ദു-മുസ്ലിം സൗഹൃദങ്ങള്‍ പോലുംലൗജിഹാദ് വിവാദം തുടങ്ങിയത് മുതല്‍ തന്നെ സംശയത്തിന്റെ നിരീക്ഷണത്തിലായിക്കഴിഞ്ഞു. ഇനിയിപ്പോള്നിരീക്ഷണത്തിന്റെ ഘട്ടം കഴിഞ്ഞ് തടയലിന്റെയും കയ്യേറ്റങ്ങളുടെയും രംഗവേദിയാവാന് പോവുകയാണ്കാമ്പസുകള്.
ഈ അന്തരീക്ഷത്തില്‍ ഗുരുതരമായ അപകടങ്ങളും പതിയിരിക്കുന്നുണ്ട്. മുസ്ലിം ആണ്‍കുട്ടികള്‍ക്ക് ഹിന്ദു-ക്രിസ്ത്യന്പെണ്കുട്ടികളോട് സൗഹൃദമരുതെന്നും മറിച്ചാവാമെന്നും വരുമ്പോള്‍ സുഖകരമല്ലാത്ത പ്രതികരണത്തിലേക്ക് മുസ്ലിംവിദ്യാര്ഥികളും തിരിഞ്ഞെന്ന് വരും. മതനിരപേക്ഷതയുടെ പരിഛേദമാകേണ്ട കാമ്പസുകളില്‍ മതധ്രുവീകരണത്തിന്റെഇരുട്ട് പടരും.
വിധിയിലൂടെ പോപ്പുലര്‍ ഫ്രണ്ടിന് കാമ്പസുകളില്‍ ആവശ്യത്തിലധികമുള്ള ശ്രദ്ധ ലഭിച്ചിട്ടുണ്ട്. പ്രണയത്തിന്റെ പേര്പറഞ്ഞ് എസ് എഫ് ഐയും കെ എസ് യുവും എ ബി വി പിയും അവര്‍ക്കെതിരെ ഐക്യമുന്നണിയുണ്ടാക്കിയാലോ?സ്വാഭാവികതയില്‍ കവിഞ്ഞ വേഗത്തില്‍ കാമ്പസ് ഫ്രണ്ട് പടര്‍ന്നുപന്തലിക്കുകയും ചെയ്യും. ഇപ്പോള്‍ തന്നെവിധിക്കെതിരെ അവര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ്. ജസ്റ്റിസ് ശങ്കരന്റെനിരീക്ഷണത്തിലെ മുന്‍വിധികളും എടുത്തുചാ ട്ടവും വെച്ചുനോക്കുമ്പോള്‍ സുപ്രീംകോടതി പരാമര്ശംദുര്ബലപ്പെടുത്താനാണ് സാധ്യത. ശത്രുകൂടിയാവുമ്പോള് പോപ്പുലര്‍ ഫ്രണ്ടിന് കൂടുതല്‍ അനുകൂലാവസ്ഥസൃഷ്ടിക്കുകയും ചെയ്യും.
ഈ വിവാദം തുടങ്ങിയതു മുതല്‍ ഇതുവരെ നാം കേള്‍ക്കാത്ത ശബ്ദം ബുദ്ധിജീവികളുടേതും സാസ്കാരികപ്രവര്ത്തകരുടേതുമാണ്. മാധവിക്കുട്ടി, കമലാസുരയ്യയായപ്പോഴും അവര്‍ മരണപ്പെട്ടപ്പോഴും ഈ മൗനം നാംഅനുഭവിച്ചതാണ്. സുകുമാര്‍ അഴീക്കോടിനെപ്പോലുള്ളവര്‍ ആ മൗനം ഭഞ്ജിക്കുകയും മാധവിക്കുട്ടിയോടുള്ളഅമര്ഷവും പകയും പ്രകടിപ്പിക്കുകയുമുണ്ടായി.സംഘ്പരിവാരത്തിനപ്പുറമുള്ള ഹിന്ദു-ക്രിസ്ത്യന്‍ പുരോഹിതരില്‍ നിന്നും വന്നില്ല പ്രതീക്ഷിച്ച പ്രതികരണം.ഹിന്ദുമതവും ക്രിസ്തുമതവുമെന്നത് മൊബൈല്‍ ഫോണും കാറും പ്രേമാഭ്യര്‍ഥനയും കാണുമ്പോഴേക്ക് തെറിക്കുന്നമൂക്കല്ലെന്ന് ഒരു പ്രസ്താവന പോലും നമുക്ക് കാണാനായില്ല. ഒരുപക്ഷേ അതങ്ങനെ തന്നെയായിരിക്കും. അല്ലെങ്കില്‍തന്നെ മതസംവാദങ്ങളെ ഭീതിയോടെ കാണുന്ന വിഭാഗമായിരിക്കുന്നു ഇന്ന് ഹിന്ദു-ക്രിസ്ത്യന്‍ പുരോഹിതര്‍.പ്രതികരണം പ്രതീക്ഷിച്ച മറ്റൊരു കൂട്ടരായിരുന്നു അന്വേഷി മുതല്‍ ജനാധിപത്യ മഹിളാ അസോസിയേഷന്വരെയുള്ളവര്. ലൗജിഹാദുമായി ബന്ധപ്പെട്ട് കര്‍ണാടക ഹൈക്കോടതി വിധിയുണ്ടായപ്പോള്‍ അവിടത്തെ ജനാധിപത്യമഹിളാ അസോസിയേഷന് പ്രതികരിച്ചെങ്കില്‍ ഇവിടെ നടന്നത് വൈകിയുള്ളതും തച്ചുപഴുപ്പിച്ചതുമായപ്രതികരണങ്ങളാണ്. എന്‍ജിനിയറിംഗിനും മെഡിസിനും മറ്റും പഠിക്കുന്ന പെണ്‍കുട്ടികള്‍ ആദര്ശദൃഢതയില്ലാത്തവരുംപ്രലോഭനങ്ങള്ക്ക് എളുപ്പം വശംവദരാവുന്നവരുമാണെന്നാണ് ഇക്കാണുന്ന കോലാഹലങ്ങളുടെയെല്ലാം അര്‍ഥം.എന്നിട്ടും ഒരുത്തിയും അക്കാര്യം ചൂണ്ടിക്കാണിച്ചില്ല. മതംമാറ്റവും രാഷ്ട്രീയമാറ്റവും ഏറ്റവും കൂടുതല്‍ നടക്കേണ്ടത്കാമ്പസുകളിലാണെന്ന് ഉറക്കെപ്പറയാന്‍ പുരോഗമന കലാസാഹിത്യസംഘത്തെ നാം കണ്ടില്ല. പ്രണയിക്കാനുള്ളയുവമിഥുനങ്ങളുടെ അവകാശം ഉയര്‍ത്തിപ്പിടിക്കാന്‍ യുക്തിവാദി സംഘത്തി ന്റെ കലാനാഥനെ പോലും മഷിയിട്ട്നോക്കിയിട്ട് കാണാന്‍ കഴിഞ്ഞില്ല.
ഇസ്ലാമിന് തീര്‍ച്ചയായും അങ്ങനെയൊരു പ്രസക്തിയുണ്ട്. അതിന്റെ ഒന്നാം നാള് മുതല്‍ ശത്രുപക്ഷം ഭിന്നത മറന്ന്ഐക്യമുന്നണിയിലായിരുന്നു. ഒറ്റപ്പെടുത്തി അക്രമിക്കേണ്ട ചൂടും ചൂരുമുള്ള പ്രത്യയശാസ്ത്രമാണത്. അതുകൊണ്ടാണ്ലോകമെങ്ങും അതിനെ കാടത്തത്തിന്റെയും അക്രമത്തിന്റെയും അസഹിഷ്ണുതയുടെ യും ആശയമായിഅവതരിപ്പിക്കുമ്പോഴും ഇതെന്താണെന്നറിയാന്‍ അതിലേക്ക് എത്തിനോക്കുന്നവരുടെയും ഒളിഞ്ഞു നോക്കുന്നവരുടെയുംഅതില് ലയിച്ചുചേരുന്നവരുടെയും എണ്ണം കൂടുന്നത്.
4 പ്രതികരണങ്ങള്‍:
Non Sense. This is what muslim fundemnatlist always does. When somebody said people recruited to Lashkar from Kerala , it is lie. Now the people caught all over india is from kerala
Cary on my dear,,,,we r waiting the sparking articles......goooooodluck
@anonymous:- any non sens can leave a comment as an anonymous,dear brother..please come on your own ID that time i will replay to your comment,,
@ Prinsad change your comment setting,,
തുടരുക..
ആശംസകള്‍..
Love Jihad propaganda looks to be a conspiracy involving at least a few functionaries in office, at different departments of the state administration.
Post a Comment