ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ ചരിത്രപരമായ വിഡ്ഢിത്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇത്ര കിഴക്കോ പടിഞ്ഞാറ് എന്നു ചോദിച്ചത് പോലെ ഇത്രമാത്രം വലതുപക്ഷമാണോ ഇടതുപക്ഷം എന്നു ചോദിക്കേണ്ടിയിരിക്കുന്നു. സംഘ് പരിവാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് അണ്ണാ ഹസാരെയെന്ന സംഘ് സഹയാത്രികന്‍ അരങ്ങിലെത്തിച്ച അഴിമതി വിരുദ്ധ സമരനാടകത്തില്‍ വൃന്ദാ കാരാട്ടും എ ബി ബര്‍ധനും ഡി രാജയുമൊക്കെ സഹ നടന്മാരായി രംഗത്ത് വന്നത് കണ്ടപ്പോള്‍ ഇതും ഇതിലപ്പുറവും ചോദിച്ചു പോവുക സ്വാഭാവികം.
കാവിയില്‍ മുങ്ങിയ ത്രിവര്‍ണപതാകയേന്തി ഭാരത് മാതാ കീ ജയ് എന്നുവിളിച്ച് സംഘ് മുദ്രാവാക്യം ഉരുവിട്ടുകൊണ്ടുള്ള ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിന്റെ സംഘ് രാഷ്ട്രീയം അറിയാത്തവരാണ് രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്.

Prinsad

Posted in: 