Sunday, August 15, 2010

‘പുനര്‍വായന’യുടെ ആപ്പീസ് പൂട്ടി!?

ബൂലോകത്തെത്തിപ്പെട്ടിട്ട് അധികനാളാകും മുന്‍പേ  "ദീപസ്തംഭം മഹാശ്ചര്യം എനിക്കും വേണം ഒരു ബ്ലോഗ്" എന്ന സ്വാഭാവിക ചിന്തയുടെ പരിണിതഫലമായിരുന്നു പുനര്‍വായന എന്ന ബ്ലോഗിന്റെ തുടക്കം.  ഇരുപത്തഞ്ചോളം പോസ്റ്റുകള്‍ ഏതാനും മാസങ്ങള്‍ക്കകം പുനര്‍വായനയിലൂടെ ബൂലോകത്തെത്തിയെങ്കിലും ഒരു പോസ്റ്റ് പോലും ഈയുള്ളവന്റെ   മൗലികരചനയായിരുന്നില്ല.   വിവിധ ആനുകാലികങ്ങളില്‍ നിന്ന് എന്റെ വായനകള്‍ക്കിടയില്‍ ലഭിച്ച ലേഖനങ്ങളായിരുന്നു (ഇന്ത്യാ രാജ്യത്തിലെ സ്വച്ഛന്ധമായ ജീവിത സാഹചര്യത്തിന് വിഘാതം സൃഷ്ടിക്കുന്ന ഭൂ‍രിപക്ഷ ന്യൂനപക്ഷ വര്‍ഗ്ഗീയതകള്‍ക്കെതിരെയും മാധ്യമ ഭരണകൂടഭീകരതകള്‍കെതിരെയും സമൂഹത്തിന്റെ ഐക്യവും സാഹോദര്യവും ഊട്ടിവളര്‍ത്താന്‍ ഉതകുന്നതുമായ ലേഖനങ്ങള്‍)  അവയല്ലാം.

പോസ്റ്റുകളില്‍ 80 ശതമാനത്തോളം സ്വന്തമായി ടൈപ്പ് ചെയ്തതുമായിരുന്നു.  കാരണം മാതൃഭൂമി, പച്ചക്കുതിര,  ചിന്ത,  ദേശാഭിമാനി തുടങ്ങീ ആനുകാലികങ്ങള്‍ക്കൊന്നും ഓണ്‍ലൈന്‍ എഡിഷന്‍ ഇല്ല എന്നാണ് എന്റെ അറിവ്, അതുകൊണ്ട് തന്നെ ഞാനടങ്ങുന്ന പ്രവാസി സമൂഹത്തിന് ഒരു പരിധി വരെ സഹായകവുമായിരുന്നു ഈ ബ്ലോഗ് എന്നാണ് എന്റെ ഉത്തമ വിശ്വാസം.


പതിവിന് വിപരീതമായി സ്വന്തമായി ഈ പോസ്റ്റ് തയ്യാറാക്കേണ്ടി വന്നത് സാഹചര്യങ്ങളുടെ നിര്‍ബന്ധം ഒന്നുകൊണ്ട് മാത്രമാണ്.  24 മണിക്കുറും  നെറ്റില്‍ ജീവിക്കുന്ന നെറ്റിസണ്‍ അല്ലാത്തതുകൊണ്ട് തന്നെ പലപ്പോഴും ബൂലോകത്തെ വിശേഷങ്ങള്‍ വൈകിയേ അറിയാറുള്ളൂ.  ഇത്തരത്തില്‍ വൈകികിട്ടിയ ഒരു വാര്‍ത്ത ഞെട്ടിപ്പിക്കുന്നതായിരുന്നു.  പുനര്‍വായനയില്‍ അടുത്തിടെ നല്‍കിയ ‘ഈഴവരും മതപരിവര്‍ത്തനവും’ എന്നപോസ്റ്റുമായി ബന്ധപെട്ട് 'സത' എന്ന ബ്ലോഗര്‍ അദ്ദേഹത്തിന്റെ 'ഭാരതാംബ'എന്ന ബ്ലോഗിലൂടെ ആഗസ്റ്റ് 14ന്റെ മാതൃഭൂമി വാര്‍ത്തയുമായി കൂട്ടികെട്ടി വിഷലിപ്തമായ വരികളിലൂടെ എന്നെ പോപ്പുലര്‍ ഫ്രണ്ടിന്റെ മുഖം മൂടിയണിഞ്ഞ പ്രചാരകനാക്കി മുദ്രകുത്താന്‍ ശ്രമിക്കുന്നതായിരുന്നു അത്.  അദ്ദേഹത്തിന് ലഭ്യമായ വാര്‍ത്തയും പോസ്റ്റിലെ ഓതറുടെ പേരുമായും ബന്ധപ്പെടുത്തി ‘അതുതന്നെയല്ലയോ ഇത്’ എന്നരീതിയില്‍ ആടിനെ പട്ടിയാക്കാനുള്ള ശ്രമിക്കുകയാണ് ചെയ്തത്.  അദ്ദേഹത്തിന്റെ വരികള്‍ കാണുക

 >>>>  രഹസ്യയോഗം: ആറ് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ എന്ന തലക്കെട്ടില്‍ മാതൃഭൂമിയില്‍ വന്ന വാര്‍ത്ത, മതത്തിന്റെ പേരില്‍ സമൂഹത്തില്‍ മുതലെടുപ്പുകള്‍ നടത്തുന്നവര്‍ എത്രത്തോളം ഗൂഠാലോചനകള്‍ നടത്തുന്നുണ്ട് എന്നത് സാക്ഷിപ്പെടുത്തുന്നു. ഇവരുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ വിവിധ തന്ത്രങ്ങള്‍ മെനയുന്നവര്‍ പല വേഷത്തില്‍, പല പ്രത്യയശാസ്ത്രത്തിന്റെ മറവില്‍, പല ചരിത്ര അവലോകനത്തിന്റെ മറവില്‍ വരും!! അത്തരത്തില്‍ വന്ന ഒന്നാണോ പ്രിന്സാദ് എന്ന ബ്ലോഗറുടെ ഈ പോസ്റ്റ് എന്നത് കൂടി വിലയിരുത്തേണ്ടത് ആവശ്യമായി വരുന്നു   കാരണം, ഈ ലേഖനം എഴുതിയിരിക്കുന്നത് ഒരു 'കെ സുകുമാരന്‍ ബി എ' ആണ്. എടുത്തിരിക്കുന്നതാകട്ടെ, 'അസവര്‍ണര്‍ക്ക് ആശ്രയം ഇസ്ലാം' എന്ന "ചെറുഗ്രന്ഥത്തില്‍" നിന്നും!! <<<<

വാര്‍ത്തയില്‍ നിന്ന്:

>>>> 'അവര്‍ണര്‍ക്ക് ആശ്രയം ഇസ്ലാം' എന്ന മതവിദ്വേഷം പരത്തുന്ന പുസ്തകത്തിന്റെ 320 കോപ്പികളാണ് പിടിച്ചെടുത്തിരിക്കുന്നത്.'സുകുമാരന്‍' എന്ന വ്യാജപേരാണ് ഗ്രന്ഥകര്‍ത്താവെന്ന നിലയില്‍ കൊടുത്തിരിക്കുന്നത്. പുസ്തകം എവിടെയാണ് അച്ചടിച്ചിരിക്കുന്നത് എന്നതിനും വ്യക്തതയില്ല. <<<<  

വാസ്തവത്തില്‍ പുനര്‍വായനയില്‍ അന്ന് വരെ പ്രസിദ്ധീകരിച്ച ലേഖനങ്ങളില്‍ നിന്നും ഏറെ വ്യത്യസ്ത്തമായിരുന്നു പ്രസ്തുത പോസ്റ്റ്,   ലേഖകന്റെ തീവ്ര പരാമര്‍ശങ്ങള്‍ പുനര്‍വിചിന്തനം നടത്താന്‍ പ്രേരിപ്പിചെങ്കിലും 60 വര്‍ഷം മുന്‍പുള്ള കേരളീയ സാമൂഹിക പരിതസ്ഥിതിയെ അടുത്തറിയാന്‍ ലേഖനം സാഹായകമാവും എന്ന ഒരു കാഴ്ച്ചപാടാണ് ഈ ലേഖനം പ്രസിദ്ധികരിക്കാന്‍  ഇടയാക്കിയത്.  ഈ കാര്യങ്ങളെല്ലാം പ്രസ്തുത പോസ്റ്റിന്റെ കമന്റുകളില്‍ ഞാന്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

അതൊന്നുമല്ല പ്രശ്നം ‘അസവര്‍ണ്ണര്‍ക്ക് നല്ലത് ഇസ്ലാം’ എന്ന ചെറുഗ്രന്ഥം ഊരും പേരുമില്ലാത്തതാണ് 'കെ.സുകുമാരന്‍' വ്യാജനാണ് എന്നല്ലാമാണ്.  അതിന് പുറമെ എന്‍ ഡി ഫ് പ്രവര്‍ത്തകര്‍ സ്വകാര്യമായി വിതരണം ചെയ്യുന്ന ഈ വ്യാജ കൃതി സൈബര്‍ സ്പേസില്‍ എന്നിലൂടെ ഇടം നേടി എന്ന മഹാപാതകവും! ഇനി  ബുക്ക്സ്റ്റാളില്‍ നിന്ന് കാശുകൊടുത്ത് വാങ്ങിയ ഈ ഗ്രന്ഥത്തിന്റെ  സ്കാന്‍ഡ് കോപ്പി കാണുക.   ഇത് വ്യാജനാണോ അല്ലയോ എന്ന് അധികൃതര്‍ തീരുമാനിക്കട്ടെ!   എന്നെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും ഒരു ഐഡിയോളജി പ്രചരിപ്പിക്കാനൊന്നുമല്ല ഇങ്ങനെ ഒരു ബ്ലോഗ്.  അത് മുഖകുറിപ്പില്‍ അത് വ്യക്തമാക്കിയതുമാണ്.  വായനയുടെ ഫ്രൈം ഏതെങ്കിലും ഒരു കോണില്‍ കെട്ടിയിടാന്‍ ഞാനൊരുക്കവുമല്ല.

പ്രസ്തുത ലേഖനത്തിലെ പരാമര്‍ശങ്ങളോടുള്ള ബ്ലോഗര്‍ എന്ന നിലയില്‍ എന്റെ  വിയോജിപ്പ്  വളരെ വ്യക്തമായി കമന്റായി ചേര്‍ത്തിട്ടുമുണ്ട്.  എന്നിട്ടും പലതിന്റെയും മറവില്‍ പലതും പ്രചരിപ്പിക്കുന്നവരെ തിരിച്ചറിയാനാണ് അങ്ങേര് ഉപദേശിച്ചിരിക്കുന്നത്.   അത് തന്നെയാണ് എനിക്ക് പറയാനുള്ളത് ഊരും പേരുമില്ലാതെ മുഖം പൊത്തിയും മുഖം മൂടിയണിഞ്ഞും ബൂലോകത്ത് അജണ്ഡകള്‍ നടപ്പിലാക്കുന്നവരോട്:  ആദ്യം സ്വന്തമായ ഒരു ഐഡന്റിറ്റിയെങ്കിലും വ്യക്തമാക്കാന്‍ ആര്‍ജവം കാണിക്കണം,
 പ്രിന്‍സാദ് (prinsad) എന്ന ഈയുള്ളവന്റെ പ്രൊഫൈല്‍ ഏവര്‍ക്കും നെറ്റില്‍ ലഭ്യവുമാണ്.   കുടുതല്‍ ഒന്നും തന്നെ ഇപ്പോള്‍ പറയുന്നില്ല. ബാക്കി പുനര്‍വായനയുടെ വായനക്കാര്‍ വിലയിരുത്തട്ടെ,  പുനര്‍വായനയുടെ ആപ്പീസ് പൂട്ടണോ വേണ്ടയോ എന്ന്...!

29 പ്രതികരണങ്ങള്‍:

Prinsad said...

ആദ്യമായി ഒരു മൗലികരചനക്ക് അവസരമൊരുക്കിയ ബ്ലോഗര്‍ സതയ്ക്ക് പ്രത്യേക നന്ദി...

Anonymous said...

കല്ലേറൊക്കെ സ്വാഭാവികമല്ലേ. തളരരുത് ...

ആചാര്യന്‍ said...

വിവിധ ആനുകാലികങ്ങളില്‍ നിന്ന് എന്റെ വായനകള്‍ക്കിടയില്‍ ലഭിച്ച ലേഖനങ്ങളായിരുന്നു (ഇന്ത്യാ രാജ്യത്തിലെ സ്വച്ഛന്ധമായ ജീവിതസഹചര്യത്തിന് വിഘാതം സൃഷ്ടിക്കുന്ന ഭൂ‍രിപക്ഷ ന്യൂനപക്ഷ വര്‍ഗ്ഗീയതകള്‍ക്കെതിരെയും മാധ്യമ ഭരണകൂടഭീകരതകള്‍കെതിരെയും സമൂഹത്തിന്റെ ഐക്യവും സാഹോദര്യവും ഊട്ടിവളര്‍ത്താന്‍ ഉതകുന്നതുമായ ലേഖനങ്ങള്‍)

ഇങ്ങനെ ചെയ്യുന്നവരെ പിടികൂടാന്‍ അഭിനവ തച്ചങ്കരിമാര്‍ നടക്കുന്നുണ്ട് സൂക്ഷിക്കണം ...

http://aacharyan-imthi.blogspot.com/2010/08/akcpba.html

ithu koodi vaayikkuka

നിഴല്‍ said...

പടർന്നു പന്തലിച്ചു നിൽക്കുന്ന മരത്തിൽ കായ്‌കനികൾ ഇല്ലെങ്കിൽ ആരും കല്ലെറിയില്ല!
സ്വാദിഷ്ടമായ ഫലങ്ങൾ ഉണ്ടെങ്കിൽ കല്ലേറ് നിലയ്ക്കാറുമില്ല!!

തുടരുക താങ്കളാൽ കഴിയുന്ന തരത്തിൽ, വായിക്കാനിവിടെ ആളുണ്ട്.

Wash'Allan JK | വഷളന്‍ ജേക്കെ said...

Please don't stop. I started reading your posts recently and greatly appreciate the information sharing.

Great work! Regards!

Joker said...

ഹ ഹ ഹ , ഇതാണോ ഇത്ര വലിയ കാര്യം. എപ്പോഴും ശ്രദ്ധിക്കേണ്ട ഒരു കാര്യം. ദളീ‍ത് ന്യൂന പക്ഷത്തു നിന്നോ സവര്‍ണ കാക്കി ട്രൌസറുകാരെ എതിര്‍ത്തോ പോസ്റ്റിട്ടാല്‍ ഇതായിരിക്കും ഫലം. വല്ല അടുക്കള കാര്യമോ, കര്‍ക്കടക മാസ മാഹാത്മ്യമോ, യുക്തിവാദ മുസ്ലിം തെറി വിളീയോ ഒക്കെ ആയി നോക്ക്. ആളുകള്‍ ബ്ലോഗ് മീറ്റ് സംഘടിപ്പിച്ച് പൂമാല കൊണ്ട് അഭിഷേകം ചെയ്യും. അതാണ് അതിന്റെയൊരു കിടപ്പ്. ബൂലോഗവും ഒന്നില്‍ നിന്നും മുക്തമല്ല എന്ന് ചുരുക്കം.

പോരാട്ടം (മനപൂര്‍വ്വം) തുടരുക. ആശംസകള്‍

Rasheed Pengattiri said...

ഉള്ളത് പറയുമ്പോള്‍ എല്ലാവര്‍കും അത് ഇഷ്ടപ്പെട്ടു കൊള്ളണമെന്നില്ല. എന്ന് കരുതി പിന്മാറരുത്‌. ദൈര്യമായി മുന്നോട്ടു പോകുക. ഓലപ്പമ്ബിനെ കണ്ടു പിറകോട്ടു പോകനോരുങ്ങിയാല്‍ അതിനെ നേരം കാണുകയുള്ളൂ. പുനര്‍ വായന ഒരു ഓര്‍മ്മപ്പെടുത്തല്‍ ആണ്. എതിര്‍പ് വരുന്തോറും ആയുധം ഒന്ന് കൂടി മൂര്‍ച്ച കൂട്ടുകയാണ് വേണ്ടത്. എല്ലാ വിധ ആശംസകളും

ഐക്കരപ്പടിയന്‍ said...

പ്രിസാദ്, എലിയെ പേടിച്ചു ഇല്ലം ചുടെന്ടതുണ്ടോ.. ....ഇത്തരം എലികളെ നമുക്ക് അവഗണിക്കാം..പ്രിന്സാദ് 'പുനര്‍ വായന' തുടരുക.

Joker പറഞ്ഞ പോലെ 'ശ്രുട്ദന്റെ ചെവിട്ടില്‍ ഇയ്യം ഉരുക്കിപ്പാരാന്‍‍' കൊതിക്കുന്ന ചിലര്‍ ബൂലോകത്തുമുണ്ട്..ചില പൊള്ളുന്ന പരാമര്‍ശങ്ങള്‍ അതിലുള്ളതിനെ വിയോജന കുറിപ്പിലൂടെ വായനക്കാരെ അറിയിച്ചത് പോലും കാണാന്‍ അയാളുടെ സവര്‍ണ കണ്ണാടിയിലൂടെ അയാള്‍ക്കായില്ല എന്നേയുള്ളൂ.....

ഏതായാലും 'മൌലിക' സ്രഷ്ടി താങ്കളുടെ രചനാ വൈഭവം കാണിക്കുന്നതാണ്. ഇടക്കൊക്കെ മൌലികവും വരട്ടേ.,,ഭാവുകങ്ങള്‍ ..!

ചാർ‌വാകൻ‌ said...

പ്രിൻസാദ്,തുടരുകതന്നെ വേണം.നീർക്കോലി കടിച്ചാൽ ഒരത്താഴം മുടങ്ങും.ബ്ലോഗേഴിൽ,വെറുതെ ചളുവാ പറയുന്ന ഒരു കെഴങ്ങനാണീ സത.
അയാളോടൊരു കാര്യം പറയാമെന്നു വെച്ചാൽ സുല്ലിട്ടു പിന്മാറുകയാണിപ്പോൾ ഞാനൊക്കെ ചെയ്യുന്നത്.സംഘപരിവാറിനൊരജണ്ഠയുണ്ട്.കീ കൊടുത്ത ബൊമ്മ പോലെ അതങ്ങനെ ആടികൊണ്ടേയിരിക്കും.ഇതിനും മാത്രം ഈ ചെങ്ങതിക്കിത്ര സമയം എവിടുന്നു കിട്ടുന്നുവെന്നാണ് ?
സമയം പോലെ പോസ്റ്റുക.വായനക്കാരുണ്ട്.

Noushad Vadakkel said...

'മാധ്യമ കണ്ണാടി'യിലൂടെ അയല്ക്കാരനെ പോലും സംശയദൃഷ്ടിയോടെ കാണുന്ന സമകാലിക സാഹചര്യത്തില്‍ വേറിട്ടൊരു വായന, അതാണ്‌ 'പുനര്‍വായന '
വാര്‍ത്തകളും സംഭവങ്ങളും ഏറ്റവും നല്ല 'അവതരണത്തി'നും 'എക്സ്ക്ലുസിവ്'നും വേണ്ടി വളച്ചോടിക്കപ്പെടുന്ന മുഖ്യധാരയില്‍ നിന്നും അവയുടെ കാമ്പ് തേടുന്ന സര്ഗ്ഗധനരായ എഴുത്തുകാരുടെ രചനകള്‍ ബ്ലോഗ്‌ ലോകത് ചര്ച്ചയാക്കുന്ന സാമൂഹിക പ്രതിബദ്ധതയുള്ള ബ്ലോഗ്ഗര്‍, അതാണ്‌ പ്രിന്‍സാദ് (prinsad).

അതിനാല്‍ ഏതു ഊരും പേരുമില്ലാതെ മുഖം പൊത്തിയും മുഖം മൂടിയണിഞ്ഞും എഴുതുന്ന സതമാര്‍ എഴുതിയാലും നിക്ഷ്പക്ഷ വായനക്കാര്‍ തെറ്റിദ്ധരിക്കുകയില്ല .

തുടരുക വീണ്ടും .... ഒപ്പം സ്വന്തമായ പോസ്റ്റകളും .പിന്തുണകള്‍ ....

നിസ്സഹായന്‍ said...

സതയുടെ പോസ്റ്റ് വായിച്ചു, കാര്യമാക്കേണ്ടതില്ല. കാരണം അതിയാന് കാര്യങ്ങളൊന്നും പെട്ടെന്ന് മനസ്സിലാകില്ല. ഒന്നു വിശദീകരിച്ചു കൊടുത്താല്‍ ചിലപ്പോള്‍ പിക്കപ്പാവും. ഒരു 'ട്യൂബ്ലൈറ്റ് സിന്‍ഡ്രോം' ഉണ്ട് അത്രമാത്രം. സംഘപരിവാറന്‍ മുന്‍വിധിയുള്ളതു കൊണ്ട് കാളപെറ്റെന്നു കേട്ടാലുടന്‍ കയറെടുക്കും !

Unknown said...

NIA- യുടെ ഹെട്ലി തമാശ പാടി നടക്കുന്ന സതയുടെ നിലവാരം മനസിലാക്കുക, പോസ്റ്റിങ്ങ്‌ തുടരുക. വായനക്കാര്‍ ഉണ്ട്‌.

Abdul Rahman Chowki said...

തുടരുക താങ്കളാൽ കഴിയുന്ന തരത്തിൽ, വായിക്കാനിവിടെ ആളുണ്ട്.

mukthaRionism said...

പ്രിയ പ്രിന്‍സാദ്,
ഈ പുസ്തകം ഞാന്‍ കുറേ മുന്‍പ് വായിച്ചിട്ടുണ്ട്.
പാളയത്ത് പഴയ ബുക്കുകള്‍ വില്‍ക്കുന്നിടത്ത് നിന്നുമാണ് ബുക്ക് കിട്ടിയത്.
ഒറിജിനല്‍ പ്രിന്റിന്റെ മൂന്നാം പതിപ്പ്.
അത് നഷ്ടപ്പെട്ടു.
പിന്നെ രണ്ടു കൊല്ലം മുന്‍പ് പ്രിന്‍സാദ് സ്കാന്‍ ചെയ്തു നല്‍കിയ അതേ പതിപ്പ്
ഞാന്‍ പണം കൊടുത്ത് വാങ്ങിയത് പാളയത്തെ ഒരു ബുക്ക് സ്റ്റാളില്‍ നിന്നാണ്.
അതു വായിച്ച ശേഷം ശബാബ് വാരികയില്‍ ഞാനൊരു വായനാക്കുറിപ്പും എഴുതിയിരുന്നു.
ആ പുസ്തകത്തെക്കുറിച്ചുണ്ടായ പുതിയ വിവാദം കാണുമ്പോള്‍ സത്യത്തില്‍ ചിരിയാണ് വരുന്നത്.
പുസ്തകം ഒരു തവണ പോലും വായിച്ചു നോക്കാതെയാണ്
മതവിദ്വേഷം പരത്തുന്ന ബുക്കാണിതെന്ന് പറയുന്നത്.
അതില്‍ എവിടെയാണ് മതവിദ്വേഷം വളര്‍ത്തുന്ന വരികളുള്ളതെന്ന് വ്യക്തമാക്കാനുള്ള ബാധ്യത വിമര്‍ശകര്‍ക്കുണ്ട്.
പ്രിന്‍സാദ് തുടരുക.

husain aluva said...

prisad dont worry, ithokkay sadaranamanu . prinsadinu ella pinthunayum .thudaruka thangaluday saparya.

Anonymous said...

നിസ്സഹായന്‍ അണ്ണന്റെ ഒരു വിഷമം... ഒരോരുത്തരെ ഒക്കെ ഒപ്പിച്ചെടുത്തു വരുംപ്പോള്‍ സംഘപരിവാര്‍ ഭീകരന്മാര്‍ അവെരെ തുറന്നു കാണിക്കുന്നു. എന്തു ചെയ്യാനാ... ബുദ്ധം ചരണം ഗച്ചാമി...

ബെഞ്ചാലി said...

ഇടതായാലും വലതായാലും പോലീസ് രാജ് കൈയ്യാളുന്നത് ചില ജാതീയ വ്യവസ്ഥകളിൽ ജീവിക്കുന്നവരാണോ എന്ന് സാധാരണക്കാരനെ കൊണ്ട് ചിന്തിപിക്കുന്ന അവസ്ഥ സൃഷ്ടിക്കുന്നത് ഒരു തരത്തിലും ഗുണകരമല്ല. മാധ്യമങ്ങളാകട്ടെ അതിലും കഷ്ടം.

Anonymous said...

ഇവിടെ അടിയന്തരാവസ്ഥയെ കവച്ചുവയ്ക്കുന്ന നാറിത്തരങ്ങളാണു നടക്കുന്നത്. പോലീസാണ് പുസ്തകം വായിച്ച് മതവിദ്വേഷം പ്രചരിപ്പിക്കുന്നതാണോ എന്നു വിലയിരുത്തുന്നത്. ബീ ആര്‍ പി ഭാസ്കറുടെ പിതാവുള്‍പ്പെടെ അക്കാലത്തെ പ്രമുഖ ഈഴവനേതാക്കള്‍ എഴുതിയ ആ ഗ്രന്ഥത്തിന് ഇങ്ങനെയെങ്കിലും പ്രശസ്തി കിട്ടിയല്ലോ! ഇക്കണക്കിന് ഡോ ബാബാസാഹിബ് അംബേഡ്കര്‍ മുതല്‍ സഹോദരന്‍ വരെയുള്ളവരുടെ ഹിന്ദുമത വിമര്‍ശനങ്ങള്‍ വായിച്ചാല്‍ കൊടിയേരി സഖാവിന്റെ പോലീസ് അവരെയെല്ലാം മുന്‍കാല പ്രാബല്യത്തില്‍ അറസ്റ്റു ചെയ്യുമല്ലോ!

സര്‍ദാര്‍ said...

എന്തിനുപിന്മാറണം...സ്വതന്ത്രഭാരതത്തില്‍ എഴുതിവെക്കപ്പെട്ടതിനെ ജനങ്ങളിലേക്കെത്തിച്ചതിനോ ?...ഒരിക്കലും കാണാത്തസുന്ദരമായ പദങ്ങള്‍ കണ്ണില്‍ പെട്ടപ്പോള്‍ അവന്റെ കണ്ണുകലങ്ങിയതാ...ഇതിതുവരെകണ്ടില്ലല്ലൊഎന്നകുറ്റബോധത്തിലെദേശ്യം..വിട്ടുകള...അവന്‍ തുള്ളട്ടെ...നമുക്കുമുന്നോട്ടുപോവാം...അടുത്തപോസ്റ്റിനു കാത്തിരിക്കുന്നു....നന്ദി...

മുജീബ് റഹ്‌മാന്‍ ചെങ്ങര said...
This comment has been removed by the author.
Prinsad said...

കേരള കൗമുദിയുടെ സ്ഥാപകനും സാഹിത്യകാരനുമായിരുന്ന ശ്രീ സി.പി.കുഞ്ഞുരാമന്റെ ഇളയ പുത്രനും കേരള കൗമുദി പത്രാധിപരുമായിരുന്ന കെ.സുകുമാരന്‍ ബി.എ രചിച്ച ഈഴവരും മതപരിവര്‍ത്തനവും എന്ന ലേഖനം ഈ ബ്ലോഗിലൂടെ ബൂലോകത്തെത്തുകയും അത് ചില സവര്‍ണതമ്പുരാക്കന്മാരെ അസ്വസ്ഥമാക്കുകയും പുനര്‍വായനക്കെതിരെ പിച്ചും പേയും പറഞ്ഞ് തീവ്രവാദത്തിന്റെ പുകമറ സൃഷ്ടിക്കുകയും ചെയ്തപോള്‍ സത്യം തിരിച്ചറിഞ്ഞ വായനക്കാര്‍ നല്‍കിയ പിന്തുണയ്ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി പറഞ്ഞുകൊണ്ട് അസവര്‍ണ്ണര്‍ക്ക് നല്ലത് ഇസ്ലാം എന്ന ഗ്രന്ഥത്തിന്റെ മൂന്നാം പതിപ്പിന് ഡോ. എം.എസ്. ജയപ്രകാശ് എഴുതിയ അവതാരിക പുനര്‍വായനക്കായ് സമര്‍പ്പിക്കുന്നു.

മുജീബ് റഹ്‌മാന്‍ ചെങ്ങര said...

പുനര്‍വായനയുടെ ആപ്പീസ് വികസിക്കുന്നു. ആശംസകള്‍!

പുലരി said...

കുട്ടത്തില്‍ സത യുടെ തൊട്ടുമുന്നേയുള്ള ചോദ്യോത്തരപംക്തി എന്ന പോസ്റൊന്നു വായിക്കുന്നത് നന്നായിരിക്കും.
രസകരമാണ്.
ഇവര്ടെയൊക്കെ കപ്പാസിറ്റിയും മനസുമൊക്കെ ഈ പോസ്റ്റ് വായിച്ചാല്‍ മനസ്സിലാകും.
ആധുനിക ഗിഭാല്സുകളെ ഭയന്ന് പിന്മാരരുത്..
പുലരി

ജിപ്പൂസ് said...

പ്രിന്‍സാദെ പോസ്റ്റ് കാണാന്‍ വൈകി കേട്ടോ.സത എഴുതുന്നതില്‍ സത്യമെന്തെങ്കിലും ഉണ്ടോയെന്ന് ഏതെങ്കിലും 'ഡിറ്റക്റ്റര്‍' വെച്ച് പരിശോധിക്കേണ്ടതുണ്ട് എന്നത് ബൂലോകര്‍ക്കെല്ലാം അറിയാം.അതിനാല്‍ അത്തരം 'വിമര്‍ശനങ്ങളെ' അതര്‍ഹിക്കുന്ന അവഞ്ജയോടെ തന്നെ തള്ളിക്കളയുക.അങ്ങോരുടെയൊക്കെ പിന്നാലെ പോയി പ്രിന്‍സാദിന്‍റെ വിലപ്പെട്ട സമയം പാഴാക്കേണ്ട.ജോക്കര്‍ പറഞ്ഞതിന് താഴെയും ഒരൊപ്പ്.പോരാട്ടം തുടരട്ടെ :)

ശ്രീജിത് കൊണ്ടോട്ടി. said...

ഇന്നിപ്പോള്‍ പത്രാധിപര്‍ സുകുമാരന്‍ ബി.എ യുടെ പത്രം തന്നെ ആണ് ഏറ്റവും കൂടുതല്‍ മത പരിവര്‍ത്തനങ്ങളെ എതിര്‍ക്കുന്നത് എന്നത് ഒരു വൈരുധ്യം ആയി തോന്നുന്നു. എന്റെ അഭിപ്രായത്തില്‍ ഈഴവര്‍ക്ക് മാത്രമല്ല, എല്ലാ മനുഷ്യര്‍ക്കും നല്ലത് ഒരു പ്രത്യേക മതം അല്ല. മത ഇതര ചിന്തകള്‍ ആണ്, ലോകത്തില്‍ ഇന്ന് നിലനില്‍ക്കുന്ന എല്ലാ മതങ്ങളിലും ശക്തയായ ജാതിവ്യവസ്ഥയും ഉപജാതികളും ഉണ്ട് എന്നത് യാഥാര്‍ത്ഥ്യം ആണ്. എല്ലാ മതങ്ങളിലും സവര്‍ണരും അവര്‍ണരും ഉണ്ട, വര്‍ത്തമാന ലോകത്തില്‍ നടക്കുന്ന സംഭവങ്ങള്‍ തന്നെ പരിശോധിച്ചാല്‍ അത് വ്യക്തമാകും അല്ലോ. ഈ ബ്ലോഗുലകത്തില്‍ 90% പേരും ശക്തമായി ജാതി,മത വര്‍ഗീയ ചിന്തകള്‍ വെച്ചുപുലത്തുന്നവര്‍ ആണ് എന്നുള്ളത് ഖേദകരം ആയ കാര്യം ആണ്. ശ്രീനാരായണ ഗുരു എന്ന ആത്മീയ വാദിയോട് യോജിപ്പില്ലെങ്കിലും അദ്ധേഹത്തിന്റെ സാമൂഹ്യ പരിഷരണ നയങ്ങളെ ആക്ഷേപിക്കുന്നത് വേദനാജനകം ആണ്...

Anonymous said...

അ(സ)വര്ണര്ക്ക് നല്ലത് ഇസ്ലാം' രാജ്യദ്രോഹമല്ല; പുസ്തകം കൈവശംവച്ച യുവാക്കള്ക്ക് ജാമ്യം
Fri, 3 Sep 2010 23:49:07 +0000
സ്വന്തം പ്രതിനിധി
കൊച്ചി: ആലുവ പെരിയാര്വാലി കാംപസില് നോമ്പുതുറക്കാന് കൂടിയിരിക്കുന്നതിനിടെ ആലുവ പോലിസ് പിടികൂടിയ ആറു യുവാക്കള്ക്ക് കോടതി ജാമ്യം അനുവദിച്ചു. പട്ടേരിപ്പുറം അബീഷ് (25), കുട്ടമ്മശ്ശേരി അന്വര് (33), എടത്തല നൌഷാദ് (28), എടയപ്പുറം അബ്ദുല് ഗഫൂര് (30), പാലാരിവട്ടം അഫ്സല് (23), കുഞ്ഞുണ്ണിക്കര ജാഫര് (39) എന്നിവര്ക്കാണ് എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി ജഡ്ജി ബി കമാല് പാഷ ജാമ്യം നല്കിയത്.
അ(സ)വര്ണര്ക്ക് നല്ലത് ഇസ്ലാം എന്ന പുസ്തകം കൈവശംവച്ചതിന്റെ പേരില് ഇവര്ക്കെതിരേ മതസ്പര്ധ വളര്ത്തല് (153 എ), രാജ്യദ്രോഹം (124 എ) എന്നീ വകുപ്പുകള് ചുമത്തിയാണ് പോലിസ് കേസെടുത്തിരുന്നത്. എന്നാല്, ഈ പുസ്തകത്തില് രാജ്യദ്രോഹക്കുറ്റത്തിനും മതസ്പര്ധയ്ക്കും കാരണമാവുന്ന കാര്യങ്ങളൊന്നുമില്ലെന്ന് കോടതി വിലയിരുത്തി. പ്രസ്തുത വകുപ്പുകള് നിലനില്ക്കുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
—ഇന്ത്യന് ഭരണഘടന നിലവില്വരുന്നതിനു മുമ്പ് അച്ചടിച്ചതാണ് പുസ്തകമെന്നും അന്ന് അവര്ണര് മുസ്ലിം സമുദായത്തിലേക്ക് മാറുന്നത് ആശ്വാസകരമായിരുന്നെന്നും യുവാക്കള്ക്കു വേണ്ടി ഹാജരായ അഡ്വ. ടി ജി രാജേന്ദ്രന് വാദിച്ചു. —കേരള കൌമുദി പത്രത്തിന്റെ സ്ഥാപക എഡിറ്റര് കെ സുകുമാരന് ഉള്പ്പെടെ നാലു പ്രമുഖ വ്യക്തികള് എഴുതിയ പുസ്തകമാണ് അ(സ)വര്ണര്ക്ക് നല്ലത് ഇസ്ലാം. സഹോദരന് അയ്യപ്പന്, പി കെ കുഞ്ഞിരാമന്, എ കെ ഭാസ്കര് എന്നിവരുടെ ലേഖനങ്ങളും പുസ്തകത്തിലുണ്ട്. 1936ല് കേരള തിയ്യ യൂത്ത്ലീഗാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം 13നാണ് ആലുവ എ.എസ്.പി ജെ ജയനാഥിന്റെ നേതൃത്വത്തിലുള്ള പോലിസ് യുവാക്കളെ അറസ്റ്റ് ചെയ്തത്. രഹസ്യയോഗം ചേര്ന്നതിനു പോപുലര് ഫ്രണ്ട് പ്രവര്ത്തകരെ പിടികൂടുകയായിരുന്നെന്നായിരുന്നു പോലിസ് ഭാഷ്യം

jithin pp said...

തുടരുക എല്ലാവിധ ആശംസകളും നേരുന്നു

daffodils said...

തുടരുക....

Anonymous said...

chillu medayilirunnu ningal kalleriyaruthe.......

Post a Comment

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്