Friday, June 25, 2010

ഹിന്ദു-മുസ്‌ലിം സംവാദം പ്രാധാന്യവും സാധുതയും

വാരിസ്‌ മസ്‌ഹരി

ഭാരതത്തില്‍ ഹിന്ദുക്കളും മുസ്‌ലിംകളും സഹസ്രാബ്‌ദങ്ങളായി ഒത്തൊരുമിച്ച്‌ ജീവിക്കുന്നവരാണെങ്കിലും പലേടത്തും അവര്‍ക്കിടയില്‍ പരസ്‌പരം വൈരവും വെറുപ്പും വിദ്വേഷവും നിലനില്‍ക്കുന്നുണ്ട്‌. അതോടൊപ്പം തന്നെ പരസ്‌പരം തിരിച്ചറിയാനും തെറ്റിദ്ധാരണകളൊഴിവാക്കാനും സൗഹൃദസംഭാഷണങ്ങള്‍ക്ക്‌ മുന്‍കയ്യെടുക്കാനും താല്‌പര്യപ്പെടുന്ന ചിലരെങ്കിലും ഇവിടെയുണ്ട്‌ എന്നതും വാസ്‌തവമാണ്‌.ഹിന്ദു-മുസ്‌ലിം വൈരത്തിന്റെ വേരുകള്‍ ചെന്നെത്തുന്നത്‌ ഭൂതകാല ഭാരത ചരിത്രത്തിലാണ്‌. മുസ്‌ലിംകള്‍ ഇന്ത്യയിലും കേരളത്തിലുമെല്ലാം കടന്നുവന്നത്‌ കച്ചവടക്കാരായിട്ടായിരുന്നു. സമാധാനകാംക്ഷികളായ അറബികളിലൂടെ ഇസ്‌ലാമിന്റെ സന്ദേശം ഇന്ത്യക്കാരിലെത്തി. എന്നാല്‍ കാലക്രമേണ ഇസ്‌ലാമിക വിശ്വാസത്തിന്റെ സത്ത നഷ്‌ടപ്പെടുകയായിരുന്നു. അധികാരം കയ്യാളിയ മുസ്‌ലിംകള്‍, പ്രത്യേകിച്ച്‌ സുല്‍ത്താന്മാര്‍ ഇസ്‌ലാമിക ഭരണവ്യവസ്ഥ നടപ്പിലാക്കുക എന്ന നിലയില്‍ ജിസ്‌യ പോലുള്ള നിയമങ്ങള്‍ (മുസ്‌ലിം ഭരണത്തിനു കീഴില്‍ ജീവിക്കുന്ന അമുസ്‌ലിംകള്‍ നിര്‍ബന്ധമായി നല്‌കേണ്ട നികുതി) അടിച്ചേല്‌പിക്കുകയുണ്ടായി. ഇത്‌ അമുസ്‌ലിംകളുടെ അതൃപ്‌തിക്ക്‌ കാരണമായി. ഇന്ത്യ പോലുള്ള രാജ്യത്ത്‌ നടപ്പാക്കാമായിരുന്ന മറ്റു സാധ്യതകളെക്കുറിച്ച്‌ അവര്‍ ചിന്തിച്ചില്ല. ഉദാഹരണത്തിന്‌ ഖലീഫ ഉമര്‍(റ) ബനൂതഗ്‌ലിബ്‌ എന്ന ക്രൈസ്‌തവ ഗോത്രത്തിന്‌ ജിസ്‌യക്കു പകരം മറ്റൊരു നികുതിവ്യവസ്ഥ നടപ്പില്‍ വരുത്തിയത്‌ ഇന്ത്യയില്‍ അനുവര്‍ത്തിക്കാമായിരുന്ന മാതൃകയായിരുന്നു.

Friday, June 18, 2010

ന്യൂനപക്ഷങ്ങളുടെ പ്രതിനിധാനം ഇന്ത്യന്‍ പത്രമാധ്യമങ്ങളില്‍





സിദ്ധാര്‍ത്ഥ വരദരാജന്‍ 
ഇന്ത്യന്‍ പത്രമാധ്യമങ്ങളുടെ ന്യൂനപക്ഷ സമീപനത്തെക്കുറിച്ച്‌ വിശകലനം ചെയ്യുമ്പോള്‍ വിശാലമായ രണ്ട്‌ മേഖലകളെക്കുറിച്ചാണ്‌ അതില്‍ പ്രധാനമായും വിശദീകരിക്കേണ്ടിവരിക. ഒന്ന്‌, പത്ര, ടെലിവിഷന്‍, ഇലക്‌ട്രോണിക്‌ മാധ്യമങ്ങള്‍ -ന്യൂനപക്ഷങ്ങളുടെ വിഷയങ്ങള്‍ക്ക്‌ നല്‍കുന്ന കവറേജ്‌, അവ ഏത്‌ തരത്തിലുള്ളതാണ്‌ എന്നതും ഇന്ത്യന്‍ മുസ്‌ലിം ന്യൂനപക്ഷത്തെക്കുറിച്ച്‌ പൊതുസമൂഹത്തില്‍ തെറ്റായ കാഴ്‌ചപ്പാടുണ്ടാക്കുന്നതില്‍ അത്‌ എപ്രകാരം കാരണമാവുന്നു, സമുദായങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ അത്‌ എങ്ങനെ വിഷം കുത്തിവെക്കുന്നു (പ്രത്യേകിച്ച്‌ ഹിന്ദു-മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍), ഇന്ത്യന്‍ രാഷ്‌ട്രീയ സംവാദത്തിന്റെ നിലവാരം താഴ്‌ത്തിക്കളയുന്ന സംവിധാനമായി അത്‌ എങ്ങനെ മാറുന്നു, ജനാധിപത്യ രാഷ്‌ട്രീയത്തിന്റെ ധര്‍മങ്ങളെ വിസ്‌മരിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികളെയും നേതൃത്വത്തെയും അത്‌ എങ്ങനെ സഹായിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ്‌. രണ്ട്‌, മുസ്‌ലിം പ്രാതിനിധ്യം, തൊഴിലവസരങ്ങളിലെ വൈവിധ്യം, മാധ്യമങ്ങളിലെ മുസ്‌ലിം സാന്നിധ്യം എന്നിവ.

Monday, June 14, 2010

ജമാഅത്തെ ഇസ്‌ലാമി കോണ്‍ഗ്രസില്‍ ലയിക്കാതിരിക്കാനുള്ള മൂന്ന്‌ കാരണങ്ങള്‍


1941ആഗസ്‌ത്‌ 26ന്‌ ലാഹോറില്‍ വെച്ച്‌ സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദി ജമാഅത്തെ ഇസ്‌ലാമി രൂപീകരിക്കുന്നതിന്‌ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പു തന്നെ അഥവാ ഇസ്‌ലാമിന്റെ പൂര്‍ത്തീകരണം മുതല്‍ തന്നെ തുടങ്ങിയതാണ്‌ മുസ്‌ലിംകളുടെ കടുത്ത ജനാധിപത്യവിരോധം.



Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്