ബൂലോകത്തെത്തിപ്പെട്ടിട്ട് അധികനാളാകും മുന്‍പേ "ദീപസ്തംഭം മഹാശ്ചര്യം എനിക്കും വേണം ഒരു ബ്ലോഗ്" എന്ന സ്വാഭാവിക ചിന്തയുടെ പരിണിതഫലമായിരുന്നു പുനര്‍വായന എന്ന ബ്ലോഗിന്റെ തുടക്കം. ഇരുപത്തഞ്ചോളം പോസ്റ്റുകള്‍ ഏതാനും മാസങ്ങള്‍ക്കകം പുനര്‍വായനയിലൂടെ ബൂലോകത്തെത്തിയെങ്കിലും ഒരു പോസ്റ്റ് പോലും ഈയുള്ളവന്റെ മൗലികരചനയായിരുന്നില്ല. വിവിധ ആനുകാലികങ്ങളില്‍ നിന്ന് എന്റെ വായനകള്‍ക്കിടയില്‍ ലഭിച്ച ലേഖനങ്ങളായിരുന്നു (ഇന്ത്യാ രാജ്യത്തിലെ സ്വച്ഛന്ധമായ ജീവിത സാഹചര്യത്തിന് വിഘാതം സൃഷ്ടിക്കുന്ന ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗ്ഗീയതകള്‍ക്കെതിരെയും മാധ്യമ ഭരണകൂടഭീകരതകള്‍കെതിരെയും സമൂഹത്തിന്റെ ഐക്യവും സാഹോദര്യവും ഊട്ടിവളര്‍ത്താന്‍ ഉതകുന്നതുമായ ലേഖനങ്ങള്‍) അവയല്ലാം.
പോസ്റ്റുകളില്‍ 80 ശതമാനത്തോളം സ്വന്തമായി ടൈപ്പ് ചെയ്തതുമായിരുന്നു. കാരണം മാതൃഭൂമി, പച്ചക്കുതിര, ചിന്ത, ദേശാഭിമാനി തുടങ്ങീ ആനുകാലികങ്ങള്‍ക്കൊന്നും ഓണ്‍ലൈന്‍ എഡിഷന്‍ ഇല്ല എന്നാണ് എന്റെ അറിവ്, അതുകൊണ്ട് തന്നെ ഞാനടങ്ങുന്ന പ്രവാസി സമൂഹത്തിന് ഒരു പരിധി വരെ സഹായകവുമായിരുന്നു ഈ ബ്ലോഗ് എന്നാണ് എന്റെ ഉത്തമ വിശ്വാസം.

Prinsad

Posted in: 