കെ. പി രാമനുണ്ണി
ഇവരെക്കൊണ്ട് എന്താണ് ചെയ്യുക? മുസ്ലീംകളെ ഉദ്ദേശിച്ച് ലോകത്തിന്റെ പല ഭാഗങ്ങളിലും ഉയര്‍ന്നുകൊണ്ടിരിക്കുന്ന, അല്ലെങ്കില്‍ ചിലര്‍ ഉയര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണിത്. രണ്ടായിരത്തില്‍ ആഫ്രിക്കന്‍ വംശജനായ ബ്രിട്ടീഷ് കവി ബെഞ്ചമിന്‍ സഫാനിയ, ഭാര്യ ആമിനയുമൊത്ത് എന്റെ അതിഥിയായി കോഴിക്കോട്ട് വന്നപ്പോഴായിരുന്നു ഈ ചോദ്യം ഞാന്‍ ആദ്യമായി പരിചയപ്പെട്ടത്. കോഴിക്കോട് നഗരത്തില്‍ നാല്പത് ശതമാനത്തോളം മുസ്ലിംകളുണ്ടെന്ന് അറിയിച്ചപ്പോള്‍ ജടപിടിച്ച മുടിയും പലകപ്പല്ലുകളുമുള്ള കാപ്പിരി അത്ഭുതത്തോടെ എന്നെ നോക്കി തിരക്കി. "How do you manage with these people?"
അത്യവശ്യം മാപ്ലത്തമുള്ള പൊന്നാനി നായരായ ഞാന്‍, കേട്ട കാര്യം പിടി കിട്ടാതെ അമ്പരന്നുപോയി. അഫ്ഗാനിസ്താനിലെ പുസ്തു വംശജയും മുസ്ലിമുമായ ആമിനയും ഭര്‍ത്താവിന്റെ ചോദ്യപ്പൊരുളിനെ അനുകൂലിക്കുകയാണ് ചെയ്തത്.



Prinsad

Posted in: 




