വാരിസ് മസ്‌ഹരി
ഭാരതത്തില്‍ ഹിന്ദുക്കളും മുസ്‌ലിംകളും സഹസ്രാബ്‌ദങ്ങളായി ഒത്തൊരുമിച്ച് ജീവിക്കുന്നവരാണെങ്കിലും പലേടത്തും അവര്‍ക്കിടയില്‍ പരസ്‌പരം വൈരവും വെറുപ്പും വിദ്വേഷവും നിലനില്‍ക്കുന്നുണ്ട്. അതോടൊപ്പം തന്നെ പരസ്‌പരം തിരിച്ചറിയാനും തെറ്റിദ്ധാരണകളൊഴിവാക്കാനും സൗഹൃദസംഭാഷണങ്ങള്‍ക്ക് മുന്‍കയ്യെടുക്കാനും താല്‌പര്യപ്പെടുന്ന ചിലരെങ്കിലും ഇവിടെയുണ്ട് എന്നതും വാസ്‌തവമാണ്.ഹിന്ദു-മുസ്‌ലിം വൈരത്തിന്റെ വേരുകള്‍ ചെന്നെത്തുന്നത് ഭൂതകാല ഭാരത ചരിത്രത്തിലാണ്. മുസ്‌ലിംകള്‍ ഇന്ത്യയിലും കേരളത്തിലുമെല്ലാം കടന്നുവന്നത് കച്ചവടക്കാരായിട്ടായിരുന്നു. സമാധാനകാംക്ഷികളായ അറബികളിലൂടെ ഇസ്‌ലാമിന്റെ സന്ദേശം ഇന്ത്യക്കാരിലെത്തി. എന്നാല്‍ കാലക്രമേണ ഇസ്‌ലാമിക വിശ്വാസത്തിന്റെ സത്ത നഷ്‌ടപ്പെടുകയായിരുന്നു. അധികാരം കയ്യാളിയ മുസ്‌ലിംകള്‍, പ്രത്യേകിച്ച് സുല്‍ത്താന്മാര്‍ ഇസ്‌ലാമിക ഭരണവ്യവസ്ഥ നടപ്പിലാക്കുക എന്ന നിലയില്‍ ജിസ്യ പോലുള്ള നിയമങ്ങള്‍ (മുസ്‌ലിം ഭരണത്തിനു കീഴില്‍ ജീവിക്കുന്ന അമുസ്ലിംകള് നിര്‍ബന്ധമായി നല്‍കേണ്ട നികുതി) അടിച്ചേല്പിക്കുകയുണ്ടായി. ഇത് അമുസ്ലിംകളുടെ അതൃപ്തിക്ക് കാരണമായി. ഇന്ത്യ പോലുള്ള രാജ്യത്ത് നടപ്പാക്കാമായിരുന്ന മറ്റു സാധ്യതകളെക്കുറിച്ച് അവര്‍ ചിന്തിച്ചില്ല. ഉദാഹരണത്തിന് ഖലീഫ ഉമര്‍(റ) ബനൂതഗ്ലിബ് എന്ന ക്രൈസ്തവ ഗോത്രത്തിന് ജിസ്യക്കു പകരം മറ്റൊരു നികുതിവ്യവസ്ഥ നടപ്പില്‍ വരുത്തിയത് ഇന്ത്യയില്‍ അനുവര്‍ത്തിക്കാമായിരുന്ന മാതൃകയായിരുന്നു.



Prinsad

Posted in: 