Friday, December 11, 2009

വന്ദേമാതരവും ദയൂബന്ദും


വന്ദേമാതരം എന്ന ഇന്‍ഡ്യയുടെ ദേശീയ ഗീതം വീണ്ടും ഒരിക്കല്‍ കൂടി ഇന്‍ഡ്യന്‍ ദേശീയതയുടെ അളവുകോലായി രാഷ്ട്രീയ ഉപശാലകളില്‍ നിറഞു. മുസ്ലികള്‍ വന്ദേമാതരം ചൊല്ലുന്നത് ഹറാമണെന്ന ദയൂബന്ദിലെ ദാറുല്‍ ഉലൂം പണ്ഡിതരുടെ പുതിയ ഫത്വവയാണ് വില്ലന്‍. ഉത്തര്‍പ്രദേശ് തലസ്താനത്തും മറ്റും ദയൂബന്ദ് മുല്ലമാര്‍ക്കെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളുയര്‍ത്തി വിശ്വഹിന്ദുപരിഷത്തും സംഘപരിവാരവും പ്രതിഷേധ പ്രകടനം നടത്തി.

മുസ് ലീകള്‍ വന്ദേമാതരം ചെല്ലരുതെന്ന് വീണ്ടും പ്രസ്താവന ഇറക്കിയാണ് ദയൂബന്ദ് സമ്മേളനം ഇത്തവണ മാധ്യമ ശ്രദ്ധയാകര്‍ഷിച്ചത്. ദയൂബന്ദിന്റെ ഫത് വകളെക്കുറിച്ച് ഇതിനു മുന്‍ബും മാധ്യമങ്ങളും സംഘപരിവാരവും ദേശീയതലത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. വടക്കെ ഇന്ത്യയില്‍ സ്വാധീനമുള്ള ജം ഇയത്ത് ഉലമായെ ഹിന്ദ് നവംബര്‍ മൂന്നിന് സംഘടിപ്പിച്ച ദേശീയ കണ്‍ വന്‍ഷനാണ് ഇത്തവണ വന്ദേമാതര വിരുദ്ധ ഫത് വയ്ക്ക് വേദിയായത്.


ഹൈനന്ദവ വിശ്വാസപരമായ പ്രയോഗങ്ങളുള്ള വന്ദേമാതരം ചെല്ലുന്നത് മുസ് ലീംകള്‍ക്ക് നിഷിദ്ധമാണെന്ന് കല്‍പ്പിക്കുന്നതായിരുന്നു പുതിയ ഫത് വ. അതെ ദേശീയ കണ്‍ വന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകെണ്ട് ആഭ്യന്തര മന്ത്രി പി ചിദംബരം ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമാണെന്ന് വിശേഷിപ്പിക്കുന്ന ബാബരി മസ്ജിദിന്റെ തകര്‍ച്ച സര്‍ക്കറിന്റെ പരാജയം തന്നെയയിരുന്നു വെന്നും മറ്റുമുള്ള പ്രസ്താവനകള്‍ ഇറക്കിയിരുന്നു. എന്നാല്‍ അതെല്ലാം കണ്‍ വന്‍ഷന്റ്റെ വന്ദേമാതര വിരുദ്ധ പ്രമേയം വിഴുങ്ങി.

പതിവുപോലെ വന്ദേമാതര വിരുദ്ധരാണെന്നും അവര്‍ പാകിസ്താനിലേക്കു പോകട്ടെയെന്നുമുള്ള മുറവിളികളുമായി വിശ്വഹിന്ദു പരിഷത്ത് ഒരുനിമിഷം പോലും പാഴാക്കാതെ തെരുവിലിറങ്ങി. കോലങ്ങള്‍ കത്തി. വിഷം ചീറ്റുന്ന മുദ്രവാക്യങ്ങളില്‍ ആവേശം കുത്തിനിറച്ച് ഉത്തരേന്ത്യന്‍ തെരുവുകളെ പ്രകംബനം കെള്ളിച്ചു. ഇടയ്ക്കിടെ വന്ദേമാതരം സംബന് ധിച്ച പ്രസ്താവനകള്‍ ഇറക്കി സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കനുള്ള ദാറുല്‍ഉലൂമിന്റെ ശ്രമം അംഗീകരിക്കില്ലെന്നും വന്ദേമാതരം ചൊല്ലാന്‍ തയ്യാറല്ലാത്തവര്‍ രാജ്യത്ത് കഴിയാന്‍ അര്‍ഹതയില്ലാത്തവരാണെന്നും വി എച്ച് പി നേതാക്കള്‍ പ്രസ്താവനയിറക്കി.

ഒരാഴ്ചക്കുള്ളില്‍ മധ്യപ്രദേശ് തലസഥാനമായ ഭോപ്പാലിനടുത്ത ബേതൂല്‍ നഗരത്തിലെ പള്ളിക്കുമുന്നില്‍ മുസ്ലീകള്‍ ഉള്‍പ്പെടുന്നവരെ അണിനിരത്തി വന്ദേമാതരം ചൊല്ലിച്ച് ദേശസ്നേഹം തെളിയിക്കുന്ന പ്രകടനവും അരങ്ങേറി. അമ്മയെ ആദരിക്കണമെന്നു പറയുന്ന വന്ദേമാതരം ചൊല്ലുന്നതില്‍ തെറ്റൊന്നുമില്ലെന്നു സ്ഥലം ഇമാമും നല്കി ഫത് വ. ആള്‍ ഇന്ത്യ മുസ്ലീം തഹ് വര്‍ കമ്മിറ്റി (A I M T C), നാഷണല്‍ സെക്യുലറിസം ഫ്രണ്ഡ് ഓഫ് ഇന്ത്യ (N S F I) തുടങ്ങി നിരവധി സംഘടനകള്‍ അനുകൂല പ്രസ്താവനകളുമായി രംഗത്തെത്തി.

വന്ദേമാതരം ചൊല്ലുന്നത് ഇസ്ലാമിക വിരുദ്ധമല്ലെന്നും മറിച്ച് അത് ദൈവത്തോടുള്ള അര്‍ഥനയാണെന്നും വരെ പറഞ്ഞുവെച്ച് ചില മുല്ലമാര്‍ ദേശസ്നേഹത്തിന് എ പ്ലസ് ഗ്രേഡ് നേടിയെടുത്തു. രാജ്യത്തെ സുരക്ഷിതമാക്കാന്‍ ദൈവത്തോട് ആവശ്യപ്പെടുന്ന ഗാനമെങ്ങനെ ഇസ്ലാമിക വിരുദ്ധമാകുമെന്നായിരുന്നു AIMTC അധ്യക്ഷന്‍ ഇര്‍ഷാദ് അലി ഖാന്‍ അഫ്രീദിയും ഇതേ വാദമുഖങ്ങള്‍ ഉയര്‍ത്തി ദാറുല്‍ ഉലൂമിന്റ്റെ ഫത് വയെ എതിര്‍ത്തു.
വന്ദേമാതരം എന്ന ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ഗാനത്തിലെ ആദ്യത്തെ രണ്ടു ശ്ലോകങ്ങള്‍ മാത്രമാണ് ഒദ്യേഗികമായി ദേശീയ ഗീതമായി അംഗീകരിച്ചിട്ടുള്ളൂ. ബാക്കി കൂടി കേട്ടു നോക്കിയാല്‍ ഇപ്പറഞ്ഞ പ്രസ്താവനാ വിദ്ഗ്ധര്‍ക്ക് കാര്യം മനസ്സിലാക്കാവുന്നതേയുള്ളു. കാളപ്പെറ്റൂന്ന് കേള്‍ക്കു ബോഴേക്കും പച്ചത്തലപ്പവും തൊപ്പിയും കോട്ടുമായി രാഷ്ട്രീയ നേതാക്കള്‍ക്കു മുന്നില്‍ പോയി ഇസ്ലാമിലേക്ക് കടന്ന് വന്നവര്‍ കാട്ടുന്നതുപോലെ, പ്ലസ്റ്റിക്ക് കവറില്‍ നിന്ന് ദേശീയതക്കുള്ള സര്‍ട്ടിഫിക്കറ്റെടുത്ത് പ്രദര്‍ശിപ്പിക്കുന്നവര്‍ ഒന്നു മാത്രമറിയണം : അനവസരവും അവസരവും തമ്മിലുള്ള വ്യത്യാസം. സമ്മേളനത്തിന് ശ്രദ്ധ കിട്ടാന്‍ വേണ്ടി വിവാദ വിഷയം തപ്പിപ്പിടിച്ച് പ്രസ്താവിച്ചുകളഞ്ഞ ദാറുല്‍ ഉലൂമിനുമുണ്ട് ചില കാര്യങ്ങള്‍ ഓര്‍ക്കാന്‍. സംഘടനാ പരമായ ആഭ്യന്തര കുഴപ്പങ്ങള്‍ മറച്ചുവെക്കാന്‍ പ്രസ്താവനയുടെ കനം കൂട്ടിയതു കൊണ്ടുമാത്രമാവില്ല. അതെ സമയം പ്രസ്താവകള്‍ സമൂഹത്തിലുന്ഡാക്കുന്ന അനുരണനങ്ങളെ നേതാക്കള്‍ കാണാതെ പോകുകയുമരുത്.
ദാറുല്‍ ഉലൂമിലെ ദേശീയ കണ്‍ വന്‍ഷനില്‍ പങ്കെടുത്ത യോഗാചാര്യന്‍ രാം ദേവ് ബാബയെയും സംഘപരിവാരം വിട്ടില്ല. ഉത്തരേന്ത്യയില്‍ പതിനായിരക്കണക്കിന് യോഗാഭ്യാസികളുടെ ഗുരുവായ ബാബാ രാംദേവിനെ ബഹിഷ്കരിക്കാനാണ് വി എച്ച് പി തിട്ടൂരമിറക്കിയത്.
സ്വാതന്ത്ര്യസമരത്തിലെ വന്ദേമാതരം
സ്വാതന്ത്ര്യസമര ഭൂമികയില്‍ നിറഞ്ഞു നിന്നിരുന്ന വന്ദേമാതരം ദേശീയ ഗീതമാക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ഹിന്ദുക്കള്‍ ഒഴികെയുള്ള മതസ്ഥരില്‍ നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. പ്രത്യേകിച്ച് മുസ്ലീകളുടെ മതവിശ്വാസത്തെ വ്രണപ്പെടുത്തും വിധം ദുര്‍ഗ്ഗാദേവിയുടെ സ്തുതിഗീതമാണ് വന്ദേമാതരമെന്ന വിമര്‍ശനവും ശക്തമായിരുന്നു. 1896ലെ കല്‍കട്ട കോണ്‍ഗ്രസ്സില്‍ രബീന്ദ്രനാഥ ടഗോര്‍ ആണ് വന്ദേമാതരം ആലപിച്ചത്. പിന്നീടുള്ള പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ വന്ദേമാതരം ആലാപനം പതിവായി. പൊതുവേദികളില്‍ വന്ദേമാതരം നിത്യസാന്നിധ്യമുറപ്പിച്ച കാലം മുതല്‍ തന്നെ ഇതേക്കുറിച്ചുള്ള വിമര്‍ശനവും ശക്തമാണ്. 1937 ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ വെച്ചാണ് മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നഹ്രു അബുല്‍കലാം ആസാദ് എന്നിവരടങ്ങുന്ന സമിതി വന്ദേമാതരം എന്ന ഗനത്തിലെ ആദ്യത്തെ രണ്ടു ശ്ലേകങ്ങള്‍ ദേശീയ ഗീതമായി തെരഞ്ഞടുത്തത്.
“ മറ്റു ശ്ലോകങ്ങള്‍ ചില സൂചിത കഥകളും മറ്റു മതവിശ്വാസികളോട് പൊരുത്തപ്പെടാത്ത ചില ആദര്‍ശങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. മുസ്ലീം സുഹ് ത്തുക്കള്‍ ഉന്നയിച്ച എതിര്‍പ്പുകള്‍ കൂടി പരിഗണിച്ച് ദേശീയ കൂട്ടായ്മകളില്‍ ആദ്യത്തെ രണ്ടു ശ്ലോകങ്ങള്‍ മാത്രമെ ചെല്ലാവൂ എന്ന് കമ്മിറ്റി നിര്‍ദേശിക്കുന്നു.” എന്ന സമിതിയുടെ അന്തിമ പ്രഖ്യാപനം അന്നു തന്നെ മുസ്ലിലീഗ് ഉള്‍പ്പെടെയുള്ള സംഘടനകളും നേതാക്കളും വന്ദേമാതരത്തിനെതിരെ ഉയര്‍ത്തിയിരുന്ന പ്രതിഷേധത്തിന്ന്റ് ആഴം വ്യക്തമാക്കുന്നു.
ബങ്കിം ചന്ദ്രയുടെ ബംഗാള്‍ പ്രണയം
മുസ്ലീ ഭരണാധികാരികളില്‍ നിന്നും ബംഗാളിനെ മോചിപ്പിച്ചെടുക്കനുള്ള യുദ്ധ തന്ത്രങ്ങള്‍ മെനഞ്ഞ് അതിന് ഹിന്ദുക്കളില്‍ ആവേശമുണര്‍ത്താന്‍ ബംങ്കിം ചന്ദ്ര ചാറ്റര്‍ജി രചിച്ച വിപ്ലവഗാനം ഉള്‍ക്കൊള്ളുന്ന ആനന്ദമഠം എന്ന നോവലിലെ പ്രമേയവും വ്യത്യസ്തമല്ല. ബ്രിട്ടീഷ് വിരുദ്ധതയെന്ന വികാരത്തിലേറെ മുസ്ല്ലീം വിരുദ്ധത അതിന്റെ അടിസ്ഥാന പ്രമേയമാണ്. 1876ല്‍ തന്നെ വന്ദേമാതരം എഴുതിയിരുന്നങ്കിലും അത് ഉള്‍ക്കൊള്ളിച്ച ആനന്ദമഠം നോവല്‍ പ്രസിദ്ധീകരിച്ചത് 1882ലായിരുന്നു.

അസ്തമിച്ചുകൊണ്ടിരിക്കുന്ന മുഗള്‍ സാമ്രാജ്യത്തിനെതിരെ, ബംഗാളിലെ മുസ്ലീംകള്‍ക്കെതിരെ ഭാവാനന്ദ എന്ന നായകന്‍ സായുധ വിപ്ലവം നയിക്കാനെരുങ്ങുന്ന കഥയാണ് ആനന്ദമഠം പറയുന്നത്. സേനയിലെക്ക് ആളെ ചേര്‍ക്കുന്നതിനിടെ മഹേന്ദ്രയെ കണ്ടുമുട്ടുന്ന ഭാവാനന്ദ ഭാരതാംബയെ വാഴ്ത്തിക്കൊണ്ട് വന്ദേമാതരം ചെല്ലുന്നു. ഇതിന്റെ അര്‍തഥം ചോദിക്കുന്ന മഹേന്ദ്രയോട് ഭാവാനന്ദ പറഞ്ഞവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: നമ്മുടെ മതം പോയി, ജാതി പോയി, നമ്മുടെ അഭിമാനവും പോയി. ഈ കുടിയാന്‍ മാരായ ‘നീരികള്‍‘ ഉള്ളിടത്തോളം കാലം ഹിന്ദുക്കള്‍ക്ക് അവരുടെ ഹൈന്ദവത സംരക്ഷിക്കാനൊക്കുമോ?
ബോധ്യപ്പെടാത്ത മഹേന്ദ്രയെയും കൊണ്ട് ഭാവാനന്ദ ദുര്‍ഗാദേവിയുടെ പ്രതിമയ്ക്ക് മുന്നില്‍ ചെല്ലുന്നു. അവള്‍ അമ്മയാണ്. നാം അവരുടെ കുഞ്ഞുങ്ങള്‍. പറയൂ ബന്ദേമാതരം.....
ഒരു ഘട്ടത്തില്‍ ബ്രിട്ടീഷുകാരെ സുഹ്രുത്തുക്കളായി പോലും നോവല്‍ ഗണിക്കുന്നു. എന്നാല്‍ 1905 മുതല്‍ 1947 വരെയുള്ള സ്വാതന്ത്ര്യ സമരത്തിന്റെ ഓരോ ചലനങ്ങള്‍ക്കും സമരത്തിന്റെ ആവേശം പകര്‍ന്നു നല്‍കിയതില്‍ വന്ദേമാതരം എന്ന ഗാനത്തിന് നിര്‍ണ്ണായക പങ്കുണ്ടായിരുന്നു. ദേശീയതയോടുള്ള അടങ്ങാത്ത പ്രേമമായും ആ‍രാധനയായും പ്രതിഷേധ പ്രകടനങ്ങളിലെ അഗ്നിയായും പൊരുതി മരിച്ചുവീഴുന്നവരുടെ ചുണ്ടിലെ അവസാന അക്ഷരങ്ങളായും വന്ദേമാതരം നിറഞ്ഞു നിന്നു.ദേശീയതയെ മതമായും മതത്തെ ദേശീയതയാ‍യും ‘മതം മാറ്റി’ യെന്നാണ് ചരിത്രകാരന്‍ മജുംദാര്‍ ബങ്കിംചന്ദ്രയുടെ സമീപനത്തെ നിര്‍വചിക്കുന്നത്. ബങ്കിംചന്ദ്ര ചാറ്റര്‍ജി ഹൈന്ദവദേശീയതയ്ക്ക് അപ്പുറത്തുള്ള ദേശീയത ലക്ഷ്യം വെച്ചു കൊണ്ടു കുറിച്ച വാക്കുകളല്ല ഇതെന്ന് ആനന്ദമഠം ബോധ്യപ്പെടുത്തുന്നു.
“ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെയും രമേഷ് ചന്ദ്ര ദത്തിന്റെയും ചരിത്ര പ്രണയം മുസ്ലീം ഭരണാധികാരികള്‍ക്കെതിരെയുള്ള ഹൈന്ദവ വിപ്ലവങ്ങള്‍ നിറഞ്ഞതാണ്. അതു കൊണ്ട് തന്നെ മുസ്ലീകള്‍ക്ക് ഈ ആഖ്യനങ്ങളില്‍ നിറം മങ്ങിയിരിക്കും. ചാറ്റര്‍ജി വളരെ ശക്തനായ മുസ്ലീവിരുദ്ധനായിരുന്നു” - അറിയപ്പെടാത്ത ഇന്ത്യന്‍ എന്ന ആത്മകഥയില്‍ നിരാദ് സി ചൌധരി വന്ദേമാതരം ഗാനം എഴുതിയകാലം കോറിയിടുന്നത് ഇങ്ങനെയാണ്.
വന്ദേമാതരം ഭാരത മാതവിനുള്ള സ്തുതി ഗീതം
1937ല്‍ രവീന്ദ്രനാഥ് ടാഗോര്‍ സുഭാഷ് ചന്ദ്രബോസിനെഴുതിയ കത്തില്‍ പറയുന്നു: “വന്ദേമാതരം ഭാരത മാതാവിനുള്ള സ്തുതി ഗീതമാണ്. ഒരു ചര്‍ച്ച വേണ്ടാത്ത വിധം ഇക്കാര്യം വ്യക്തമാണ്. ബംഗളുമായി അവിഭാജ്യമാം വിധം ബന്ധിച്ചുകിടക്കുന്ന ദുര്‍ഗാ ദേവതയെ ബങ്കിംചന്ദ്ര ഗാനത്തിന്റെ അവസാനഭാഗത്ത് വരച്ചുകാട്ടുന്നു. എന്നാല്‍ ഒരു മുസല്‍മാനോ ക്രിസ്ത്യാനിയോ ആര്യസമാജക്കരനോ ദേശീയതയുടെ പേരില്‍ പത്തു കൈകളുള്ള ദേവതയെ അതായത് ‘സ്വരാജ്യത്തെ’ ആരാധിക്കില്ല. ഈ വര്‍ഷവും നിരവധി ആനുകാലികങ്ങള്‍ വന്ദേമാതരം വരികള്‍ ഉദ്ധരിച്ചിട്ടുണ്ട്. അവയെല്ലാം ദുര്‍ഗാദേവിയോടുള്ള സ്തുതിഗീതങ്ങള്‍ എന്ന നിലയിലാണ്. ആനന്ദമഠം എന്ന നോവല്‍ ഒരു സാഹിത്യക്ര്തിയെന്ന നിലയില്‍ വന്ദേമാതരം അതില്‍ അനുയോജ്യമാണ്. എന്നാല്‍ പാര്‍ലമെന്റ് എല്ലാ മതവിഭാഗക്കാരും സമ്മേളിക്കുന്ന സ്ഥലമാണ്, അതുകൊണ്ട് അവിടെ, ഇത് അനുയോജ്യമാവില്ല. ബംഗാളി മുസ്ലീകള്‍ മതഭ്രാന്ത് കാണിക്കുമ്പോള്‍ നമുക്കത് അസഹ്യമായി തോന്നുന്നു. നമ്മളും അതേ രീതിയില്‍ അനാവശ്യമായ വാദമുഖങ്ങള്‍ ഉയര്‍ത്തി കൊണ്ടു വരുന്നത് അത്മഹത്യപരമാണ്.”
ബി ജെ പി ഉള്‍പ്പെടെയുള്ള സംഘ്പരിവാരത്തിന് ഇടക്കിടെ വന്ദേമാതരം ഓര്‍മ്മ വരുന്നത് പൊതുജനത്തിന് മനസ്സിലാകും. മതത്തെയും രാഷ്ട്രീയത്തെയും ഇഴച്ചേര്‍ത്ത് കൊണ്ടു പോകുമ്പോള്‍ മാത്രമേ രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ അതിന് നിലനില്‍പ്പുള്ളൂ. 1998ല്‍ ഉത്തര്‍പ്രദേശ് സര്‍ക്കര്‍ വന്ദേമാതരം നിര്‍ബന്ധമാക്കികൊണ്ടുള്ള നടപടി സ്വീകരിച്ചപ്പോള്‍ അതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. അതിന്റെ ഫലമായി കേന്ദ്രം ഭരിച്ചിരുന്ന വാജ്പോയി സര്‍ക്കരിന് ഇതിനോടുള്ള അനുകൂലനിലപാട് പിന്‍ വലിക്കേണ്ടി വന്നു. പിന്നീട് ഊഴം കോണ്‍ഗ്രസ്സ് സര്‍ക്കരിന്റെതായിരുന്നു. 2006 ആഗസ്റ്റ് 22ന് ലോകസഭ ബഹളം മൂലം രണ്ടു തവണ പിരിഞ്ഞത് ഇതേ വിഷയത്തിലായിരുന്നു. അന്നത്തെ പ്രശ്നത്തിന് കാരണം മാനവവിഭവശേഷി മന്ത്രി അര്‍ജുന്‍ സിഗിന്റെ നടപടിയായിരുന്നു. വന്ദേമാതരം ഗാനത്തിന്റെ 125-വാര്‍ഷിക ദിനമായ സപ് തംമ്പര്‍ ഏഴിന് എല്ലാ സ്ക്കൂളുകളിലും വന്ദേമാതരം നിര്‍ബന്ധമായും ചെല്ലണമെന്ന് സിംഗ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതാണ് പാര്‍ലമെന്റില്‍ വെടിക്കെട്ടിനു തീ കൊളുത്തിയത്.
ചില മുസ്ല്ലിം സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും സ്ക്കൂള്‍ ബഹിഷ്കരിക്കുവാന്‍ ആഹ്വാനം നല്‍കുകയും മൊക്കെ ചെയ്തു. അന്നത്തെ സുന്നി ഉലമാ ബോര്‍ഡും വന്ദേമാതരം ചെല്ലുന്നതില്‍ തെറ്റൊന്നുമ്മില്ലന്ന് ഫത്വവ നല്‍കി. ആദര്‍വോടെ അമ്മയുടെ മുന്നില്‍ തല ക്കുനിക്കുന്നത് ശിര്‍ക്ക് (ബഹുദൈവ വിശ്വാസം) ആകില്ലന്നും അത് ബഹുമാനം മാത്രമാണെന്നും ബോര്‍ഡ് അദ്യക്ഷന്‍ മൌലാന മുഫ്തി സയ്യിദ് ഷ ബദറുദ്ധീന്‍ ഖാദിരി അല്‍ ജീലാനി പ്രസ്താവനയിറക്കി.
സിഖ് മതസൊഘടനയായ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയും (എസ് ജി പി സി) 2006ല്‍ വന്ദേമാതരം ആലപിക്കരുതെന്ന് വിശ്വാസികളൊട് ആഹ്വാനം ചെയ്തിരുന്നു. മുസ്ലീ, ക്രിസ്ത്യന്‍, സിഖ്, മറ്റു ന്യൂനപക്ഷങ്ങളുടെ മത വിശ്വാസം പ്രതിഫലിക്കാത്ത ഒരു ഗാനം അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്ന് നേതാവ് അവതാര്‍ സിംഗ് മക്കാര്‍ ഉള്‍പ്പെടെയുള്ള സിഖ് നേതാക്കള്‍ അന്ന് പ്രസ്താവനയിറക്കി.
മുസ്ല്ലീ വിരുദ്ധതയുടെ പേരില്‍ മാത്രം ഗാനരൂപം കൈക്കെണ്ട ബങ്കിംചന്ദ്രയുടെ ബംഗാള്‍ പ്രണയെത്തെ ഭാരതാംബയെന്ന ഹൈന്ദവ ചിഹ്നത്തോട് ചേര്‍ത്തു വെക്കാന്‍ കഴിഞ്ഞപ്പോള്‍ അത് ക്രമേണ സ്വാതന്ത്ര്യസമരത്തിന്റെ ഊര്‍ജസ്രോതസ്സായി. സ്വാതന്ത്ര്യസമരത്തിന്റെ ജ്വലിക്കുന്ന മുഖങ്ങളില്‍ പലതിലും വന്ദേമാതരം ഉയര്‍ന്നുകേട്ടു.
ആദ്യത്തെ രണ്ടു ശ്ലോകങ്ങള്‍ മാത്രം അംഗീകരിക്കപ്പെട്ടതോടെ വന്ദേമാതരം ഇന്ത്യയുടെ ദേശീയ ഗീതമായി. അതേസമയം ദേശീയ ഗീതം ചെല്ലണമെന്ന് നിര്‍ബന്ധിക്കാന്‍ തരമില്ലെന്ന് ഇന്ത്യ യുടെ പിതാക്കള്‍ തന്നെ പറഞ്ഞുവെച്ചിട്ടും ഇതേക്കുറിച്ച് ഇനിയും സംശയം തീര്‍ന്ന മട്ടില്ല.

by സുല്‍ത്താന്‍

7 പ്രതികരണങ്ങള്‍:

അബ്ദു said...

അസ്സലാമു അലൈക്കും,
പ്രിയ പ്രിൻസാദ്‌..
പഴകിപ്പുളിച്ച റൊമാൻസിന്റെ യാന്ത്രിക സല്ലാപങ്ങൾക്കു സമയം കൊല്ലുന്ന യുവതക്കിടയിൽ ഗൌരവ തരമായ വായനക്കു പുനരവസരം സൃഷ്ടിക്കുന്ന താങ്കളുടെ ഉദ്ദേശ ശുദ്ധി മഹത്തരം എന്നല്ലാതെ മറ്റ്റ്റെന്തു വിശേഷിപ്പിക്കാൻ..?
ഈ യജ്ഞം തുടരുക!!
സർവ്വ ശക്തൻ തുണക്കട്ടെ!
ആമീൻ

Noushad Vadakkel said...

അസ്സലാമു അലൈക്കും,
priya sahodaran prinsad, thaankalude ee parisramam gouravamaayi munpottu kondu pokanam. sarvvasakthan namme anugrahikkatte ennu prarthichu kondu . noushad vadakkel

Noushad Vadakkel said...

Twitter Follow Me Button correct cheyyane...

അബ്ദു said...

അസ്സലാമു അലൈക്കും,
പ്രിയ പ്രിൻസാദ്‌,
വായിക്കാനും വായിച്ചു വളരാനും അല്ല,
വരികൾക്കിടയിൽ വായിക്കാനും കലഹിക്കാനുമാണ്‌
പുതിയ തലമുറക്കു താൽപര്യം ...
അർത്ഥവത്തായ വായനക്കു
സമയം കണ്ടെത്തുന്നവർക്ക്‌ താങ്കളുടെ സേവനം ഉപകാരപ്പെടാതിരിക്കില്ല..
ഭാവുകങ്ങൾ!!!

അബ്ദു said...

അസ്സലാമു അലൈക്കും,
പ്രിയ പ്രിൻസാദ്‌,
വായിക്കാനും വായിച്ചു വളരാനും അല്ല,
വരികൾക്കിടയിൽ വായിക്കാനും കലഹിക്കാനുമാണ്‌
പുതിയ തലമുറക്കു താൽപര്യം ...
അർത്ഥവത്തായ വായനക്കു
സമയം കണ്ടെത്തുന്നവർക്ക്‌ താങ്കളുടെ സേവനം ഉപകാരപ്പെടാതിരിക്കില്ല..
ഭാവുകങ്ങൾ!!!

Malayali Peringode said...

വീണ്ടും വായിച്ചു!
നന്ദി...

Anonymous said...

Vande matharam....evide bharatha samskram anu undayathu....hindu,buddha,jain,sikh... islamum christainum samskaram purathil ninum vannathe..athu manasilakan kayiiilenkil kashtam....vande matharam paadantta........

Post a Comment

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്