വന്ദേമാതരം എന്ന ഇന്‍ഡ്യയുടെ ദേശീയ ഗീതം വീണ്ടും ഒരിക്കല്‍ കൂടി ഇന്‍ഡ്യന്‍ ദേശീയതയുടെ അളവുകോലായി രാഷ്ട്രീയ ഉപശാലകളില്‍ നിറഞു. മുസ്ലികള്‍ വന്ദേമാതരം ചൊല്ലുന്നത് ഹറാമണെന്ന ദയൂബന്ദിലെ ദാറുല്‍ ഉലൂം പണ്ഡിതരുടെ പുതിയ ഫത്വവയാണ് വില്ലന്‍. ഉത്തര്‍പ്രദേശ് തലസ്താനത്തും മറ്റും ദയൂബന്ദ് മുല്ലമാര്‍ക്കെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളുയര്‍ത്തി വിശ്വഹിന്ദുപരിഷത്തും സംഘപരിവാരവും പ്രതിഷേധ പ്രകടനം നടത്തി.
മുസ് ലീകള്‍ വന്ദേമാതരം ചെല്ലരുതെന്ന് വീണ്ടും പ്രസ്താവന ഇറക്കിയാണ് ദയൂബന്ദ് സമ്മേളനം ഇത്തവണ മാധ്യമ ശ്രദ്ധയാകര്‍ഷിച്ചത്. ദയൂബന്ദിന്റെ ഫത് വകളെക്കുറിച്ച് ഇതിനു മുന്‍ബും മാധ്യമങ്ങളും സംഘപരിവാരവും ദേശീയതലത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. വടക്കെ ഇന്ത്യയില്‍ സ്വാധീനമുള്ള ജം ഇയത്ത് ഉലമായെ ഹിന്ദ് നവംബര്‍ മൂന്നിന് സംഘടിപ്പിച്ച ദേശീയ കണ്‍ വന്‍ഷനാണ് ഇത്തവണ വന്ദേമാതര വിരുദ്ധ ഫത് വയ്ക്ക് വേദിയായത്.



Prinsad
Posted in: