Saturday, January 23, 2010

തെരുവില്‍ കാക്കാക്കൂട്ടം പറന്നിറങ്ങുകയോ? അന്തര്‍ദേശീയ വിവാദമാകുമ്പോള്‍

തെരുവില്‍ കാക്കാക്കൂട്ടം പറന്നിറങ്ങുകയോ?
പര്‍ദ്ധ അന്തര്‍ദേശീയ വിവാദമാകുമ്പോള്‍ എന്ന സിവിക് ചന്ദ്രന്റെ ലേഖനം പുനര്‍വായനക്കായ് സമര്‍പ്പിക്കുന്നു.



മുസ്ലീം സ്ത്രീകള്‍ കൂടുതലായ് പര്‍ദ്ധയിലേക്കു നീങ്ങുകയാണോ? മറ്റുള്ള സ്ത്രീകള്‍ കൂടുതല്‍ കൂടുതലായ് ചുരിദാറിലേക്കും സല്‍വാര്‍ കമ്മീസിലേക്കും നീങ്ങുന്നതിനെക്കാള്‍ രാഷ്ട്രീയവും സാംസ്ക്കാരികവുമായ പ്രാധാന്യമുണ്ടോ ഈ മാറ്റത്തിന്?


നമ്മുടെ സെക്യുലര്‍ ബുദ്ധിജീവികളെ വല്ലാതെ പരിഭ്രമിപ്പിക്കും വിധം, പര്‍ദ്ധ മുസ്ലീം വര്‍ഗ്ഗീയവാദത്തിന്റെയും മൗലികവാദത്തിന്റെയും തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും സൂചകമായി മാറുകയാണൊ?  ഏതായാലും മുസ്ലിം സ്ത്രീകള്‍ പൊതുസമൂഹത്തില്‍ നിന്ന് തങ്ങളെ മറക്കനുപയോഗിക്കുന്ന വസ്ത്രം അവരെ കൂടുതല്‍ ദ്രശ്യരാക്കിയിരിക്കുകയാണ്.  പാശ്ചാത്യലോകത്ത് ഇതുസംബന്ധിച്ചുനടക്കുന്ന സംവാദത്തിന്റെ ഒരു ഭാഗത്ത് അമേരിക്കന്‍ പ്രസിഡന്റ് ഒബാമയാണ്. മറുഭാഗത്ത് ഫ്രഞ്ച് പ്രസിഡന്റ് സര്‍ക്കോസിയും.

കഴിഞ്ഞ ജുണ്‍ നാലിന് ഇതിനിടെ പ്രസിദ്ധമായ തന്റെ കെയ്റോ  പ്രസംഗത്തിലാണ് മുസ്ലീം ലോകത്തെ അതിസംബോധന ചെയ്തുകൊണ്ട് ഒരോരുത്തരും എന്തല്ലാം വസ്ത്രങ്ങള്‍ ധരിക്കണമെന്നു പറയാന്‍ സ്റ്റേറ്റിന് എന്തധികാരം എന്ന് ഒബാമ തുറന്ന് ചോദിച്ചത്.  പര്‍ദ്ധയാണോ, ബിക്കിനിയാണോ? എന്നത് വ്യക്തിപരമായ ചോയ്സാണ്.  സ്റ്റേറ്റിന് വേവലാതിപ്പെടുവാന്‍ മറ്റെന്തല്ലാം കാര്യങ്ങള്‍ കിടക്കുന്നു? പൌരന് തനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശത്തിനുവേണ്ടി സ്റ്റേറ്റ് തന്നെ ആവശ്യ മെങ്കില്‍ കോടതിയുടെ സഹായം തേടുമെന്ന്  ഒബാമ മുസ്ലീം സമൂഹത്തിന് ഈ പ്രസംഗത്തില്‍ ഉറപ്പുനല്‍കുകയുണ്ടായി.

ജുണ്‍ 22ന് നേരേ എതിര്‍പക്ഷത്തു നില്‍ക്കുന്ന ഒരു നിലപാടുമായി ഫ്രഞ്ച് പ്രസിഡന്റ് സര്‍ക്കോസി രംഗത്തുവന്നു.  136 വര്‍ഷത്തിനിടയില്‍ ഒരു ഫ്രഞ്ച് പ്രസിഡന്റ് സ്വന്തം പാര്‍ലമെന്റിനെ അഭിമുഖീകരിച്ചു പ്രസംഗിക്കുകയയിരുന്ന ആ മുഹൂര്‍ത്തം തന്നെ സര്‍ക്കോസി തന്റെ പര്‍ദ്ധാ വിരുദ്ധ പ്രഖ്യാപനത്തിന് തിരഞ്ഞടുക്കുകയായിരുന്നു.  പര്‍ദ്ധയും മതവുമായെന്ത് ബന്ധം?  അത് അടിമത്വത്തിന്റെയും വിധേയത്വത്തിന്റെയും  സൂചകവസ്ത്രമാണ്.  ഫ്രഞ്ച് റിപ്പബ്ലിക്കില്‍ കണ്ടുപോകരുത് ഈ കരിഭൂതവേഷമെന്നു കട്ടായമായി പറയുകയായിരുന്നു സ്വാതന്ത്രം, സമത്വം, സാഹോദര്യം എന്നീ മുദ്രാവാക്യങ്ങള്‍ ലോകത്തിന് നല്‍കിയ ഒരു വിപ്ലവത്തിന്റെ ഇങ്ങേത്തലക്കലുള്ള പ്രതിനിധി.

അഞ്ചു വര്‍ഷമായ് ഫ്രാന്‍സിലെ വിദ്യാലയങ്ങളില്‍ നിരേധിക്കപ്പെട്ടിരിക്കുകയാണ് ഹിജാബ് എന്ന മുസ്ലീം ശിരോവസ്ത്രം.  ബുര്‍ഖ എന്ന മുഴുനീള മുസ്ലീം സ്ത്രീവേഷം പൊതുസ്ഥലങ്ങളില്‍ കണ്ടുകൂടായെന്നാണ് ഉത്തരവ്.  ഈ കര്‍ശനമായ  ഉത്തരവിന് പിന്തുണയായി ആന്ദ്രേ ഗെറിന്‍ കമ്യൂണിസ്റ്റ് എം പിയുണ്ട്.  സര്‍ക്കോസിയുടെ മന്ത്രികൂടിയായ ഫദേല അമര എന്ന മുസ്ലീം സ്ത്രീ നേതാവും ഡല്‍ഹിയില്‍ വെച്ച് പരിചയപ്പെടാനിടയായ വനേസ ബെന്യൂവ എന്ന ഫ്രഞ്ച് ബുദ്ധി ജീവി ആക്റ്റിവിസ്റ്റ് പറഞ്ഞത് യൂജിന്‍ പോട്ടിയര്‍ മുതല്‍ സാര്‍ത്ര് വരെയും ശേഷവും ഫ്രാന്‍സിലെ ബുദ്ധിജീവി പാരമ്പര്യത്തിന് നേരെ എതിര്‍ദിശയിലെക്കുള്ള വഴിമാറ്റമാണ് ഫ്രാന്‍സില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ്.

ഔപചാരിക ജനധിപത്യത്തിന്റെ പരിമിതികള്‍ മറികടക്കാനുള്ള ഫ്രഞ്ചു നവ ഇടതുപക്ഷത്തിന്റെ ശ്രമങ്ങളിലൊന്നാണ് ജനാധിപത്യ സ്ഥാപനങ്ങളെ മൌലികമായി ജാനാധിപത്യവല്‍ക്കരിക്കുക എന്ന (റാഡിക്കലി ഡെമോക്രാറ്റൈസിംഗ് ഡെമോക്രറ്റീസ്)  മുന്‍കൈ.  ആ മുന്‍കൈയുടെ  വ്യക്താവായ ഈ പെണ്‍സുഹ്ര്ത്ത് സാക്ഷ്യപ്പെടുത്തുന്നു.  ഫ്രാന്‍സിലെ എല്ലാ രാഷ്ട്രീയ കക്ഷികളും തീവ്രവലതുപക്ഷം മാത്രമല്ല, ലിബറുകളും, കമ്യൂണിസ്റ്റുകളും ഗ്രീന്‍സ് പോലും - പ്രത്യേകം  പ്രത്യേകം പ്രമേയങ്ങള്‍ വഴി പിന്തുണച്ചു ഈ സര്‍ക്കാരുത്തരവിനെ, എന്തിന്, തലയില്‍ തട്ടമിടാനുള്ള മുസ്ലീം പെണ്‍കുട്ടികളുടെ അവകാശത്തെ പിന്തുണച്ച് കൊണ്ട് മുഖ്യധാര പ്രസിദ്ധീകരണങ്ങളിലൊന്നിലും വായനക്കാരുടെ ഒരു കത്ത് പോലും പ്രസിദ്ധീകരിക്കപ്പൊട്ടില്ലത്രോ.

ഒബാമയും സര്‍ക്കോസിയും മുസ്ലീകളൊടുള്ള മനോഭാവത്തിന്റെ രണ്ടു ധാരകളെ പ്രതിനിധീകരിക്കുന്നു. സെപ്തംബര്‍ പതിനൊന്നിന്റെ ആഘാതത്തില്‍നിന്നു ചിലതെങ്കിലും പഠിച്ച അമേരിക്കന്‍ അധികാരത്തെയാണ് ഒബാമ പ്രതിനിധീകരിക്കുന്നത്.  ( എന്തുകൊണ്ട് ഒബാമ എന്ന ചോദ്യത്തിന് ഓസ്ട്രോലിയന്‍ കാര്‍ട്ടൂണിസ്റ്റ് മൈക്കിള്‍ ല്യൂനിഗ് തിരിച്ച്ചോദിക്കുന്നത് അടിച്ചുപൊളിച്ച് തൊഴുത്താക്കിമാറ്റിയ വീട് വ്ര്ത്തിയാക്കാന്‍ കറുത്തവനെയെല്ലാതെ മറ്റാരെ വിളിക്കാന്‍ എന്നാണ്.  പൂരത്തിന്റെയും പെരുന്നളിന്റെയും പിറ്റേന്ന് നമുക്ക് പുലയനെയും പറയനെയും ആവശ്യമുണ്ടല്ലോ എന്ന് അനുബന്ധമാവാം ) സര്‍ക്കോസി പ്രതിനിധീകരിക്കുന്ന മതേതരത്വവും ഒരു മൌലികവാദമാകുന്നതിനെയാണ്.



  മുബൈയില്‍ നിന്നു പ്രസിദ്ധീകരിച്ചുവരുന്ന കമ്യൂണലിസം  കോംബാറ്റ് എന്ന മാസികയുടെ പുതിയ ലക്കം പര്‍ദ്ധാവിവാധത്തിലിടപെടുകയാണ്. 
ഗുജറാത്തില്‍ മുസ്ലീം ഇരകളുടെ പക്ഷത്ത് തുടര്‍ച്ചയായിനിന്നു മതേതരവാദികളുടെ ഉശിരുള്ള മുനയായിട്ടുള്ള ടീസ് റ്റ സെതില്‍വാദും കൂട്ടുകാരന്‍ ജാവേദ്  ആനന്ദും ചേര്‍ന്നാണ് ഈ മാസിക എഡിറ്റ് ചെയ്യുന്നത്.  പുതിയ ലക്കത്തിന്റെ കവര്‍ സ്റ്റോറി ഇങ്ങനെ: ടു വീല്‍ ഓര്‍ നോട്ട് ടു വീല്‍. മൊറോക്കന്‍ ചിത്രകാരി സെറഫിനാ എസ് വാര്‍ട്ടിന്റെ ബുര്‍ഖ ധരിച്ച സെല്‍ഫ് പോര്‍ട്രെയ്റ്റ് കവറാക്കിയ  ഈ ലക്കം ‘പകവ്രണപ്പെടുത്തുന്നു താളബദ്ധത പ്രവര്‍ത്തിക്കുകയും’ (ഹേറ്റ് ഹാര്‍ട്സ്, ഹാര്‍മണി വര്‍ക്ക്സ്)  അവരുടെ മുദ്രവാക്യം ആവര്‍ത്തിക്കുന്നതിന് താഴെ അരുത്, ബുര്‍ഖ നിരോധിക്കരുത്, നമുക്കത് ചോദ്യം ചെയ്യാം എന്നാണ് പറയാന്‍ ശ്രമിക്കുന്നത്.  പല ആംഗിളുകളില്‍ നിന്ന്‍ അവരീ പ്രശ്നം പരിശോധിക്കുന്നു.  ഒബാമയൊ സര്‍ക്കോസിയൊ എന്നതല്ല നമ്മുടെ പ്രശ്നം, ഇസ്ലാമും പടിഞ്ഞാറും: പടിഞ്ഞാറും മറ്റുള്ളവരും തമ്മിലുള്ള തര്‍ക്കവുമല്ല. ഇത്.  ഈ പ്രശ്നത്തില്‍ പടിഞ്ഞാറും പടിഞ്ഞാറും തമ്മില്‍, ഫെമിനിസ്റ്റുകളും ഫെമിനിസ്റ്റുകളും തമ്മില്‍, മതേതരവാദികളും മതേതരവാദികളും തമ്മില്‍ മുസ്ലീകളും മുസ്ലീകളും തമ്മില്‍ സംവാദത്തിലാണ്. തെരുവില്‍ പെണ്‍കാക്കാകൂട്ടം പറന്നിറങ്ങുകയോ എന്ന മതേതര ആശങ്ക നമ്മുടെ നാട്ടിലും പ്രബലമായതുകൊണ്ടാണ് ഈ പക്തിയില്‍ ഈ വിഷയവും വരുന്നത്.



 ഈ വസ്ത്രം ഒരുപരിചയണെന്ന വാദം  പ്രബലമാണ്.  നമ്മുടെ മാധവിക്കുട്ടി കമലാസുരയ്യയായി മുന്‍പ് ചിലപ്പൊഴക്കെ പര്‍ദ്ധധരിക്കുമായിരുന്നത്രേ.  ഞങ്ങള്‍ പര്‍ദ്ധ ധരിക്കുന്നത് അസ്വസ്ഥരാക്കുന്നത് ആരെയാണ്?  ബിക്കിനിയും മിനിസ്കര്‍ട്ടും ധരിക്കുന്നവരെയൊ?  - മുസ്ലീ പെണ്‍കൂട്ടി ചോദിക്കുന്നു.  ഞാനൊരടിമയാണോ എന്നു നിങ്ങള്‍ ചോദിക്കുന്നു.  അതെ പക്ഷേ  ദൈവത്തിന്റെ,  ദൈവത്തിന്റെ മാത്രം പക്ഷേ നിങ്ങളോ?  വീട്ടില്‍ ഞാനൊരു സാധാരണ പെണ്ണാണ്. നിങ്ങളുടെ സ്ത്രീകളെ പോലെ തന്നെ.  പക്ഷേ പുറത്തു പോകുമ്പോള്‍ ഭര്‍ത്താവ് എന്നെ നോക്കുന്നത് പോലെ ഒരപരിചിതന്‍ നോക്കുന്നത് എനിക്ക് ഇഷ്ടമല്ല. ഞാനെന്തിന് ഒരു ബാര്‍ബി പാവയാകണം? ഈ വസ്ത്രം സൗകര്യമാണ് ധരിക്കാന്‍ എളുപ്പവുമാണ്. പര്‍ദ്ധ ധരിച്ചുകൊണ്ട് തന്നെ ഞങ്ങള്‍ കാറോടിക്കുന്നതും കമ്പ്യൂട്ടറില്‍ പണിയെടുക്കുന്നതും ഷോപ്പിങ്ങ നടത്തുന്നതും നിങ്ങള്‍ കാണുന്നില്ലേ?  സ്ത്രീ അമ്മയും സഹോദരിയും ഭാര്യയും കാമുകിയും മകളും മാത്രമല്ല സ്വയം ഒരു വ്യക്തി കൂടിയാണെന്ന് നിങ്ങളെ പ്പോലെ ഞങ്ങള്‍ക്കുമറിയാം.  പുരോഗമനം, യാഥസ്ഥികത്വം മാത്രമല്ല, നിര്‍ബന്ധിച്ചാല്‍ അപകടമാണ്.  മുസ്ലീ സ്ത്രീകളുടെ വ്യക്തിപരമായ ഒരു തെരഞ്ഞടുപ്പില്‍ മറ്റുള്ളവര്‍ക്കെന്തുകാര്യം?  

കേരളത്തില്‍ പര്‍ദ്ദ വ്യാപകമാകൂന്നതില്‍ മറ്റു രണ്ട് ഘടകങ്ങള്‍കൂടി പ്രവര്‍ത്തിച്ചിട്ടുണ്ടാകാം, ഒന്ന് പര്‍ദ്ധ കച്ചവടക്കാര്‍ മുസ്ലീം പ്രസിദ്ധീകരങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നത്. പലപ്പോഴും അഡ്വര്‍റ്റോറിയലുകളാണ് പര്‍ദ്ധകനുക്കുലമായ ലേഖനങ്ങളും ഫീച്ചറികളുമായ് വരുന്നത്.  രണ്ടാമത്തേത് ദീഘകാലം ഇണകളെ പിരിഞ്ഞ് ജോലി യെടുക്കേണ്ടിവരുന്ന ഗള്‍ഫ് സുഹ്ര്ത്തുകളുടെ അരക്ഷിത ബോധമാണ്.  മധുവിധു തീരും മുന്‍പേ നവ വധുവിനെ നാട്ടിലുപേക്ഷിച്ച് പോകേണ്ടി വരുന്ന, ഗള്‍ഫ് സുഹ്ര്ത്തുകളുടെ വേവലാതി ഭാര്യയുടെ നേരെ പര്‍ദ്ധയായി നീളുന്നുണ്ടാവും  ഏതായാലും പര്‍ദ്ധ ധരിച്ച പെണ്‍കുട്ടിയും ചുരിദാര്‍ ധരിച്ച പെണ്‍കുട്ടിയും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുള്ളതായ്, ഇടപഴകുമ്പോഴോ സ്വാതന്ത്ര്യബോധത്തിന്റെയും സ്വാശ്രയത്വത്തിന്റെയും കാര്യത്തിലുള്ളതായ് എനിക്ക് തോന്നിയിട്ടില്ല. പര്‍ദ്ധയിട്ട കവിസുഹ്ര്ത്തും ഉണ്ടെനിക്ക്.  കൊല്ലത്തുകാരി സ്ക്കൂള്‍ ടീച്ചര്‍.  നാം മതേതര സമൂഹത്തിന്റെ ഇസ്ലാമോഫോബിയയില്‍ നിന്നാണോ കാക്കക്കൂട്ട വേവലാതിയുണ്ടാകുന്നത്?  ഇസ്ലാമിക മൗലികവാദം മാത്രമല്ല, പടിഞ്ഞാറന്‍ ഉപഭോക് ത്ര്  മൗലികവാദവും വ്യക്തികളെ വ്യക്തികളായി കാണുന്നില്ല.   പ്രത്യേകിച്ചും കുടുബമായും സാമുദായമായും ജീവിക്കുന്ന വ്യക്തികളെ.  പര്‍ദ്ധ ഇറക്കുമതിയാണങ്കില്‍ ചുരിദാറോ?

മുസ്ലീ സ്ത്രീകള്‍ പര്‍ദ്ധ ധരിക്കുന്നത് സ്വന്തം ഇഷ്ടത്താലാണോ?  ആവാം അല്ലായിരിക്കാം.  നവോത്ഥാന കാലത്ത് ബ്ള‍ൗസ് അടിച്ചേല്‍പ്പിക്കുകല്ലായിരുന്നല്ലോ? ഇതുസംബന്ധമായി സെന്റ്ര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസിലെ ഡോ. ജെ. ദേവകിയുടെ പഠനങ്ങള്‍ കാണുക.  പര്‍ദ്ധക്കനുക്കൂലാമായെന്നപ്പോലെ എതിരായും സംവാദങ്ങള്‍ നടക്കുന്നുണ്ട് മുസ്ലീസമൂഹത്തില്‍, സ്ത്രീകള്‍ ക്കിടയിലും.  കാശ്മീരില്‍ തോക്കിന്‍ മുനയില്‍ പര്‍ദ്ധ അടിച്ചേല്‍പ്പിക്കാനുള്ള് ശ്രമം പരാജയപെടുത്തപെട്ടത് ശ്രദ്ധിച്ചില്ലേ?  ഏതോ ഒരു മൗലികവാദസംഘം പര്‍ദ്ധ നിര്‍ബന്ധിച്ചപ്പോള്‍ മിക്കവാറും ഹുറിയത്ത് നേതാക്കളതിനെ എതിര്‍ക്കുകയായിരുന്നു.  കാശ്മീരില്‍ പര്‍ദ്ധയല്ല സല്‍വാറും കമ്മീസുമാണ് പൊതുവേഷം. ആ അടിച്ചേല്‍പ്പിക്കല്‍ ‘അനിസ്ലാമിക’ മായതിനാല്‍.  പെഷാവറിര്‍ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് പര്‍വേസ് ഖാന്‍ തന്റെ കോടതിയില്‍ പെണ്‍ വക്കീലമ്മാര്‍ ബുര്‍ഖയിട്ട് വരുന്നത് നിരോധിക്കുക വരെ ചെയ്തത് വാര്‍ത്തയായതാണ്.  മറ്റുള്ളവരും ചിന്തിക്കുന്നുണ്ട് അവരും ആലോചിച്ചിട്ടാണ് തീരുമാനമെടുക്കുന്നത് തെറ്റായ തീരുമാനമെടുത്താലും അതു തിരുത്താനുള്ള വിവേകമവര്‍ക്കുണ്ട് എന്നു കരുതുന്നതല്ലെ ജനാധിപത്യബോധം ?  

ഇറാനിലെ തെരുവുകളില്‍ ഇക്കഴിഞ്ഞ പൊതു തെരഞ്ഞടുപ്പ് കാലത്തും തുടര്‍ന്നും നടന്ന പ്രകടങ്ങള്‍
ശ്രദ്ധിച്ചില്ലേ?  വലിയ വലിയ ആശയ സംവാദങ്ങള്‍ മുസ്ലീകള്‍ക്കിടയില്‍ ഇസ്ല്ലാമിക സമൂഹങ്ങളിലും നടക്കുന്നു.  മതപരമായ ഐഡന്റിറ്റി മാത്രമല്ല മാനുഷിക വ്യക്തിയെന്ന ഐഡന്റിറ്റിയും ഈ സംവാദങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.   ഇക്കാര്യങ്ങള്‍ ഒരു മുസ്ലീ സുഹ്ര്ത്തിനോട് സംസാരിച്ചുനോക്കിയിട്ടുണ്ടോ? ഒരു മുസ്ലീ സുഹ്ര്ത്ത് ഇല്ലന്നോ?  കഷ്ടം!  എനിക്കേറെ മുസ്ലീം സുഹ്ര്ത്തുകളുണ്ട്. ഞാനവരുടെ പ്രസ്ദ്ധീകരണങ്ങള്‍ ശ്രദ്ധിക്കറുമുണ്ട്.  അതുകൊണ്ട് കാക്കാക്കൂട്ടം പറന്നിറങ്ങുന്നു തെരുവിലെന്ന വേവലാതി,   ക്ഷമിക്കണം സുഹ്ര്ത്തേ,  ഞാന്‍ പങ്കിടുന്നില്ല. കമ്യൂണലിസം കോമ്പാറ്റ് എന്ന മതേതര മാസികയും നമുക്കക്കാര്യം ഉറപ്പുതരുന്നു. 

23 പ്രതികരണങ്ങള്‍:

Noushad Vadakkel said...

നന്നായിരിക്കുന്നു സമകാലിക കേരള വാര്‍ത്തകള്‍ ചങ്കുറപ്പോടെ വിലയിരുത്തുന്ന ലേഖനങ്ങള്‍ വീണ്ടും വീണ്ടും വായനക്കാരിലെതിക്കുന്ന പ്രിന്‍സാധിനു നന്മാകല്‍ക്കായി പ്രാര്‍ഥിക്കുന്നു
Noushad Vadakkel
http://muslimpoliticskerala.blogspot.com/

Noushad Vadakkel said...

നന്നായിരിക്കുന്നു സമകാലിക കേരള വാര്‍ത്തകള്‍ ചങ്കുറപ്പോടെ വിലയിരുത്തുന്ന ലേഖനങ്ങള്‍ വീണ്ടും വീണ്ടും വായനക്കാരിലെതിക്കുന്ന പ്രിന്‍സാധിനു നന്മാകല്‍ക്കായി പ്രാര്‍ഥിക്കുന്നു
Noushad Vadakkel
http://muslimpoliticskerala.blogspot.com/

Unknown said...

പ്രിയ പ്രിൻസാദ്‌,
അങ്ങിനെയാണ്‌ കാര്യങ്ങൾ! പർദ്ദക്കുള്ളിൽ വിങ്ങുന്ന മുസ്ലിം സ്ത്രീയുടെ രോദനം കേട്ട്‌ ചില ബുജികൾക്ക്‌ ഉറക്കം വരാതായിട്ട്‌ ഇത്തിരി കാലമായി.
ലോകത്തെ മുഴുവൻ സ്ത്രീകളും നിക്കറും ബോഡീസും ഇട്ട്‌ നിരത്തിലിറങ്ങുന്ന സുന്ദര ദിനത്തിനായി കാലം എണ്ണി നീക്കുന്നവർക്ക്‌ ഇതെങ്ങിനെ സഹിക്കാൻ പറ്റും?
മുമ്പ്‌ ഹൈന്ദവ സ്ത്രീകൾ മാറു മറക്കാതെ നടന്ന ആ നല്ല കാലം!!!
സ്ത്രീകൾമാറു മറക്കരുതെന്നു കാരണവന്മാർക്കയിരുന്നു നിർബ്ബന്ധം എന്നു കേട്ടിട്ടുണ്ട്‌....
കാമക്കണ്ണുകളെ തടുക്കാൻ പർദ്ദ ണല്ലോരു കവചമാണെന്നു ഉറക്കെ പറഞ്ഞ കമലാ സുരയ്യക്കു പിൻ ഗാമികൾ പിറന്നെങ്കിലോ എന്നു ആരൊക്കെയോ ന്യായമായും പേടിക്കുണ്ടാവണം...
സിവിക്‌ ചന്ദ്രനെപ്പോലൊരാൾക്ക്‌ ആണുങ്ങളെപ്പോലെ തന്റേടത്തോടെ കാര്യങ്ങൾ പറയാൻ കഴിയുന്നുണ്ടാവണം..
പക്ഷെ, സിവിക്കിനെ പോലൊരാൾക്കല്ല, നാരായണപ്പണിക്കരെപ്പോലുള്ളവർക്കാണ്‌ ഇവിടെ വാർത്താ പ്രസക്തി, അതാണ്‌ ഇന്നത്തെ കേരളത്തിന്റെ ദുരന്തവും!!!!!

Unknown said...

പ്രിയ പ്രിൻസാദ്‌,
അങ്ങിനെയാണ്‌ കാര്യങ്ങൾ! പർദ്ദക്കുള്ളിൽ വിങ്ങുന്ന മുസ്ലിം സ്ത്രീയുടെ രോദനം കേട്ട്‌ ചില ബുജികൾക്ക്‌ ഉറക്കം വരാതായിട്ട്‌ ഇത്തിരി കാലമായി.
ലോകത്തെ മുഴുവൻ സ്ത്രീകളും നിക്കറും ബോഡീസും ഇട്ട്‌ നിരത്തിലിറങ്ങുന്ന സുന്ദര ദിനത്തിനായി കാലം എണ്ണി നീക്കുന്നവർക്ക്‌ ഇതെങ്ങിനെ സഹിക്കാൻ പറ്റും?
മുമ്പ്‌ ഹൈന്ദവ സ്ത്രീകൾ മാറു മറക്കാതെ നടന്ന ആ നല്ല കാലം!!!
സ്ത്രീകൾമാറു മറക്കരുതെന്നു കാരണവന്മാർക്കയിരുന്നു നിർബ്ബന്ധം എന്നു കേട്ടിട്ടുണ്ട്‌....
കാമക്കണ്ണുകളെ തടുക്കാൻ പർദ്ദ ണല്ലോരു കവചമാണെന്നു ഉറക്കെ പറഞ്ഞ കമലാ സുരയ്യക്കു പിൻ ഗാമികൾ പിറന്നെങ്കിലോ എന്നു ആരൊക്കെയോ ന്യായമായും പേടിക്കുണ്ടാവണം...
സിവിക്‌ ചന്ദ്രനെപ്പോലൊരാൾക്ക്‌ ആണുങ്ങളെപ്പോലെ തന്റേടത്തോടെ കാര്യങ്ങൾ പറയാൻ കഴിയുന്നുണ്ടാവണം..
പക്ഷെ, സിവിക്കിനെ പോലൊരാൾക്കല്ല, നാരായണപ്പണിക്കരെപ്പോലുള്ളവർക്കാണ്‌ ഇവിടെ വാർത്താ പ്രസക്തി, അതാണ്‌ ഇന്നത്തെ കേരളത്തിന്റെ ദുരന്തവും!!!!!

Anonymous said...

ബ്ളോഗ് കണ്ടു.കൊള്ളാം.ആശംസകള്‍.ഇന്‍സ്ക്റിപ്റ്റ് കീബോഡ് ഉപയോഗിക്കുക. ഇത് നോക്കുക

നന്ദന said...

സിവിക് ചന്ദ്രൻ വളരേ പഴയ മുസ്ലിം സഹചാരിയാണ്
പക്ഷെ അദ്ദേഹം വരികൽക്കിടയിൽ ഒളിപ്പിക്കുന്നത്, മുസ്ലിം സമൂഹത്തിൽ മാ‍റ്റം വരും പർദ്ദ ഉപേക്ഷിക്കും എന്ന് തന്നേയാണ്. അതാണ് ഇറാനിൽ കണ്ടുവരുന്നത് എന്ന സംബോതന,
പർദ്ദ ഭർത്താവ് ഗൽഫിലുള്ളവരേ സുരക്ഷിതരാക്കിയേക്കം പക്ഷെ സ്കൂൽ കുട്ടികളെ കോളേജ് കുട്ടികളേ ഒരു തരത്തിൽ അരക്ഷിതരാക്കുന്നില്ലേ?
ഏതൊരു മത ചട്ടകൂട്ടിൽ വളരുന്ന കുട്ടിയോടും സുകര്യമായി ചോദിച്ച് നോക്കൂ. അപ്പോൽ അറിയാം പർദ്ദക്കുള്ളിലെ ഒളിപ്പിക്കലുകൾ
സാരിയും മക്കനയും ഇട്ടാൽ പോരേ എന്തിനാ പർദ്ദക്ക് വേണ്ടി വാശി പിടിക്കുന്നത്.
ഇതൊരു വാശിയിൽ നിന്നും വന്ന സമ്മർദ്ധമാണ്.
മുസ്ലിം ചെറുപ്പക്കാർ ...
സമയം കിട്ടിയാൽ പിന്നീട് വരാം

Unknown said...

എനിക്കു പറയാനുണ്ട്‌.
തിരക്കിലാ.....
നാളെ ..ഇൻശാ അള്ളാഹ്‌...
നാളെ ഞാൻ പറയും...

Prinsad said...

@Noushad Vadakkel, islahi center, സത്യാന്വേഷി അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും, ഉപദേശങ്ങള്‍ക്കും നന്ദി.. നന്ദി..

Prinsad said...

@നന്ദന പുനര്‍വായനയിലേക്ക് സ്വാഗതം...
അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി...

നന്ദനയുടെ അഭിപ്രായത്തെകുറിച്ച് islahi center ന് എന്തോ പറയാനുണ്ടന്ന് തോന്നുന്നു...

തീര്‍ച്ചയായും ആരോഗ്യകരമായ സംവാദങ്ങള്‍ പുനര്‍വായനയെ കൂടുതല്‍ അര്‍ത്ഥവത്താക്കുകയെ ഉള്ളൂ..

ഐക്കരപ്പടിയന്‍ said...

Dear Prinsad,
Well done. I read it fully enjoyed as if it is written by you.
Congrats
Saleem EP

Basheer Vallikkunnu said...

പുനര്‍വായനയില്‍ വരുമ്പോഴാണ് ഇതുപോലുള്ള പല കിടിലന്‍ ചിന്തകളും വായിക്കാന്‍ കഴിയുന്നത്‌. ബ്ലോഗിലെ പ്രിന്‍സ് ആയി തുടരുക.

ehthikaf said...
This comment has been removed by the author.
ehthikaf said...

hijab fashion aayi maarunnathum,,mugam marach oru tharam theevrathyaayi maarunnathum islamika samuhathintte samuhika purogathikk thadassamaan /1/ makkana maardathilekk thaythiiduka/2/thakvayude/sukshmathaude/vasthramaan uthama maayittullath , enna qurhantte adiyaapanathil hijabintte lakshyavum yukthium nammalkk kanttethaan aavanam

A said...

Agreed, one has the freedom to wear or not to wear pardha. But considering this all covering veil as a symbol of liberation is ridiculous. it's rather a symbol of subjugation.

Anonymous said...

mandan maar tanne hehehehe

ഓലപ്പടക്കം said...

പാവം ഇസ്ലാഹി, പുള്ളിക്ക് അതിന് സാധിച്ചില്ല. :(

ഒന്നും അടിച്ചേല്‍പ്പിക്കപ്പെടരുത്, എല്ലാം വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളാണ്.

പുന്നകാടൻ said...

നമ്മുടെ മുസ്ലിം സഹോധരന്മാർ അവരവരുടെ കുടുംബത്തുള്ള സ്തീകളോടു പറയുക നിങ്ങൾക്കു ഇഷ്ട്മുള്ള വസ്ത്രം ധരിക്കാൻ.എന്തെ..ചങ്കുറപ്പുണ്ടൊ?അപ്പോൾ കാനാം പർദ്ധകൽ പറപറക്കുന്നത്‌. നിങ്ങളൊ,സമുദായമോ പറയുകയുമില്ല അവർ ചെയ്കയുമില്ല.നിനക്കൊക്കെ മറ്റു സ്ത്രികളുടെ സെക്സ്‌ ആസൊദിക്കം സ്വന്തം പാടില്ല കൂതറകൾ

Anonymous said...

ഓഹോ പുന്നക്കാടനു മുസ്‌ലിം സ്ത്രീയെ കണ്ട് ആസ്വദിക്കാൻ പറ്റാത്തതിന്റെ വിഷമമാണോ..
നിന്റെ വീട്ടിലെ സ്ത്രികളെ നീ നല്ല വസ്ത്രം ധരിപ്പിച്ച് നടത്തിക്കോ

Anonymous said...

അതെ, നിന്‍റെ പെങ്ങളും ഭാര്യയും റോഡിലൂടെ ഷഡിയും ബോഡിയും മാത്റം ഇട്ടു നടക്കുംബോള്‍, ഞങ്ങളൊക്കെ വെള്ളം ഇറക്കുകയും ചിലര്‍ അതിര് കടന്ന് ആസ്വദിക്കുകയും ചെയ്യുമെടാ., അപ്പൊ നിനക്കൊക്കെ മനസ്സിലാകും ശരീരം മുഴുവന്‍ മറക്കുന്ന വസതൃത്തിന്‍റെ (ഫര്‍ദ്ധയുടെ) കാര്യം .
അവരുടെ കുടുംബം ഈ ഒരു ഗതിയില്‍ പെടാതിരിക്കാനാണ് ഇത്.
റോഡിലൂടെ ഒരു പെണ്ണ് ചുരിദാര്‍ ഇട്ട് നടക്കുന്നത് കാണുംബോള്‍ തന്നെ ആ അരക്കെട്ടില്‍ നിന്ന് നിന്‍റെ കണ്ണ് മാറുന്നുണ്ടോ?,അല്ല പിന്നെ ഓക്കാനം വരൂലെ.., അത് കൊണ്ട് എന്‍റെ കുടുംബത്തെ ഞാന്‍ പര്‍ദ്ധ കൊണ്ട് കാക്കും.നാന്‍റെ കുടുംബത്തില്‍ അവള്‍ ഉള്ളതും ഊരിയിടുന്നത് വരെ നീ കാത്ത് നില്‍ക്കും.
"ഇതൃ പോരെ നിനക്ക് ഇത് പിന്‍വലിക്കാന്‍."
ഈ പര്‍ദ്ധയുമായി കുറച്ചുപേര് ഇറങ്ങിയിട്ടുണ്ട്,കാണിച്ചു തരാം(നീതി പടിപ്പിച്ചു തരാം)
പെങ്ങളുടെ(പെണ്ണിന്‍റെ)സ്വാതന്തൃയം 'അണ്ടര്‍ വേറിനുള്ളില്‍' ആകാതിരിക്കാന്‍ നോക്ക്.

Anonymous said...

ആഹാ.! പുന്നക്കാടന്‍ ചമ്മി, പൃ.!.

Unknown said...

സാധാരണക്കാരന്‍

Unknown said...

അതെ, നന്‍റെ പെങ്ങളും ഭാര്യയും റോഡിലൂടെ വസ്ത്രത്തിന്‍റ സ്വാതന്ത്യം ലഭിച്ച് നിക്കറും മറ്റെതും മാത്രം ധരിച്ച് നടക്കുംബൊള്‍ റോഡരികില്‍ നില്‍ക്കുന്ന വെറിയന്മാര്‍ ഇത് കണ്ട് വെള്ളമിറക്കുമെടാ, അതിര് വിട്ട വെറിയന്മാര്‍ അങ് കടന്ന് ആസ്വധിച്ചെന്നും വെരാം. അപ്പോള്‍ മനസ്സിലാകും നിനക്കൊക്കെ പര്‍ദ്ധയുടെ കഴിവ് എന്ത് എന്ന്. സംഭവിച്ചതിന് ശേഷം വല്ല മൂടുപടം ഇട്ട് അവളെ പൊതിയണ്ട, കാരണം:ഏത് വസ്ത്രം ധരിക്കണം എന്നത് അവളുടെ അവകാശമാണ്

Unknown said...

sadharanakkaran

Post a Comment

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്