മതേതരത്വം ബാക്കിവെച്ച ശൂന്യതയില്‍ ആള്‍ദൈവങ്ങളുടെ അധിനിവേശം - രാം പുനിയാനി -
മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ സ്ഥാനമേല്‍ക്കുന്നതിനു മുമ്പ് ഒദ്യോഗികവസതിയായ ‘വര്‍ഷ’യില്‍ ഒരു ക്ഷണിക്കപ്പെട്ട അതിഥിയെത്തി. പുട്ടപര്‍ത്തിയിലെ സത്യസായിബാബയായിരുന്നു ആ ‘വിശേഷപ്പെട്ട‘ വിരുന്നുകാരന്‍. സായിബാബ വീടിനെ അനുഗ്രഹിച്ചു പൂജകളര്‍പ്പിച്ചു. നിയുക്ത മുഖ്യമന്ത്രിയുടെ ഒദ്യോഗിക വസതിയിലേക്ക് ‘വിശുദ്ധാത്മാവി’നെ ക്ഷണിച്ചുവരുത്തിയത് വ്യാപക വിമര്‍ശനത്തിനും തിരികൊളുത്തി.
ദശകങ്ങളായി ബാബഭക്തനായ തനിക്ക് ഇതൊരു അത്യപൂര്‍വ ബഹുമതിയാണെന്നായിരുന്നു ചവാന്റെ പ്രതികരണം. ആള്‍ദൈവങ്ങളുടെയും മതപുരുഷന്മാരുടെയും ചടങ്ങില്‍ ഒദ്യോഗികസ്ഥാനത്തിരിക്കുന്നവര്‍ സാന്നിധ്യമറിയിക്കുന്ന വാര്‍ത്തകളും നമ്മുടെ നാട്ടില്‍ ധാരാളം.
ദശകങ്ങളായി ബാബഭക്തനായ തനിക്ക് ഇതൊരു അത്യപൂര്‍വ ബഹുമതിയാണെന്നായിരുന്നു ചവാന്റെ പ്രതികരണം. ആള്‍ദൈവങ്ങളുടെയും മതപുരുഷന്മാരുടെയും ചടങ്ങില്‍ ഒദ്യോഗികസ്ഥാനത്തിരിക്കുന്നവര്‍ സാന്നിധ്യമറിയിക്കുന്ന വാര്‍ത്തകളും നമ്മുടെ നാട്ടില്‍ ധാരാളം.
ഭക്തരെ സംബന്ധിച്ചിടത്തോളം സത്യസായിബബയെന്നാല്‍ കണ്‍കണ്ട ദൈവമാണ്. ഷിര്‍ദി സായിബാബയുടെ അവതാരമെന്ന് അദ്ധേഹം സ്വയം അവകാശപ്പെടുന്നു. ദിവ്യല്‍ഭുതങ്ങള്‍ കാഴ്ച്ചവെക്കുന്നതായും ആത്മീയഗുരുവായും ബാബ രംഗത്തെത്തുന്നു. ഈ ദിവ്യാത്ഭുതങ്ങള്‍ വിവിധ യുക്തിവാദി സംഘടനകള്‍ പലവട്ടം തുറന്നുകാട്ടിയിട്ടുള്ളതാണ്. സ്വയം സ്വര്‍ണമാല സ്രഷ്ടിക്കുന്നത് കോടതിയില്‍ പോലും എത്തുകയുണ്ടായി ( സ്വകാര്യ സ്വര്‍ണമാല ഉല്‍പ്പാദനം നിയമവിരുദ്ധമാണ് ) എന്തോ കാരണ ആ കേസുകള്‍ പിന്നീട് നിലച്ചു. സായി ബാബക്കെതിരെ ലൈംഗിക പീഡന ആരോപണങ്ങളും നിലവിലുണ്ട്. ബാബയുടെ അത്ഭുതപ്രവര്‍ത്തികള്‍ക്ക് ദിവ്യത്വവുമായി ബന്ധമില്ല, മറിച്ച് വെറും മാജിക്ക് മാത്രമാണെന്ന് സുപ്രസിദ്ധ മാന്ത്രികന്‍ പി സി സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
ഓദ്യോഗിക വസതികള്‍ ഇത്തരം ചടങ്ങുകള്‍ക്ക് വേദിയാക്കുന്നത് രാജ്യത്തെ മതേതര ഭരണഘടനയുടെ പരിപൂര്‍ണ ലംഘനമാണ്. നമ്മുടെ രാജ്യത്ത് മതം വ്യക്തിയുടെ സ്വകാര്യവിഷയമാണ്. ഓദ്യോഗിക സ്ഥാനമാനങ്ങളിലിരിക്കുന്നവര്‍ക്ക് ക് ര്‍ത്യനിര്‍വഹണ വേളയില്‍ മതത്തിന്റെ മേലങ്കിയണിയാന്‍ പാടില്ല. എങ്കിലും ഈ ചട്ടത്തെ മുറുകെപ്പിടിക്കുന്നതിനു പകരം ലംഘിക്കുന്ന കാഴ്ച്ചയാണ് കൂടുതലും കണ്ടുവരുന്നത്. അത്തരം പ്രവര്‍ത്തികള്‍ക്കെതിരെ മുഖം നോക്കാതെ നിലപാടെടുക്കുകയും അവമതിക്കുകയും ചെയ്ത നെഹ്രുവിന്റെ കാലമെല്ലാം പോയ്ക്കഴിഞ്ഞു. രാഷ്ട്രപിതാവ് ഗന്ധിജിയും രാഷ്ട്രശില്‍പ്പി നെഹ്രുവുമെന്നും ഏതങ്കിലും ബാബ യുടെയോ ഗുരുവിന്റെയൊ ഭക്തരായിരുന്നില്ല. കലം പിന്നിട്ടതോടെ അത്തരം തത്വങ്ങളല്ലാം പ്രതിബന്ധമേതുമില്ലതെ ലംഘിക്കപ്പൊട്ടു. ഉമാഭാരതി മധ്യപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ, അവരുടെ ഓദ്യോഗികവസതി തന്നെ ഒരു ‘ഗോശാല’ യായി മാറ്റപ്പെട്ടു. വസതിയിലെ മുഖ്യ താമസക്കാര്‍ കാവി ചുറ്റിയ സന്യാസിമാരും
.

ആള്‍ദൈവങ്ങളുടെ വിശാല വിളയാട്ട കേന്ദ്രമാണ് ഇന്ത്യ. ഗുരു, സന്ത്, മഹാരാജ്, ആചാര്യ, പുരോഹിത് എന്നിങ്ങിനെ ആ പേരുകള്‍ നീണ്ടു പോകുന്നു. കാലക്രമത്തില്‍ ഇവരുടെ സ്ഥാനത്തില്‍ ഏറെ മാറ്റം വന്നു. പിന്നിട്ട മൂന്ന് ദശാബ്ദങ്ങള്‍ അവരുടെ പ്രതാപകാലമാണ്. ഈ കാലയളവില്‍ എല്ലാ രംഗത്തും അവര്‍ പ്രബലമായ സാന്നിധ്യമുറപ്പിച്ചു. എണ്ണം പെരുകിപ്പെരുകി വന്നു. ശ്രീ ശ്രീ രവിശങ്കര്‍, ബാബ രാംദേവ്, ആശാറാം ബാപ്പു തുടങ്ങിയ വന്‍ തോക്കുകളായ് വളര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായ് അങ്ങിനെ വ്യാപിച്ചുകിടക്കുന്ന നൂറുകണക്കിനു പേര്‍. അവരില്‍ ഒട്ടേറെ പേര്‍ തീവ്ര ഹിന്ദു വിഭാഗങ്ങളുമായി അടുത്തു പ്രവര്‍ത്തിക്കുന്നു. സ്വാമി ആസ്മാനന്ദ്, വധിക്കപ്പെട്ട സ്വാമി ലക്ഷ്മണാനന്ദ് സരസ്വതി, നരേന്ദ്ര മഹാരാജ് എന്നിവര്‍ ഉദാഹരണം. വ്യത്യസ്ഥ വിദ്യകളിലൂടെ ഇവരോരുത്തരും സ്വന്തമായ ഇടങ്ങള്‍ സ്രഷ്ടിച്ചു വെച്ചിരിക്കുകയാണ്. ശങ്കരമഠങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ശങ്കരാചര്യമാര്‍ക്കണെങ്കില്‍ നല്ല ചരിത്ര പാരമ്പര്യവുമുണ്ട്. അത്രവലിയ പാരമ്പര്യം അവകശപ്പെടാനില്ലങ്കിലും അക്ഷര്‍ധാം ക്ഷേത്രത്തിലെ ‘പ്രമുഖ്‘ സ്വാമിമാര്‍ക്ക് വ്യാപകമായ സ്വാധീനവലയമുണ്ട്. എഴുപതുകളില്‍ പ്രത്യക്ഷപ്പെട്ടതും ഇപ്പോള്‍ കാണാനേയില്ലാത്തതുമായ ആനന്ദ് മാര്‍ഗികളെയും ഇതോടൊപ്പം ഓര്‍ക്കുന്നത് നന്നായിരിക്കും
ആള്‍ദൈവങ്ങളിലും മറ്റുമുള്ള അന്ധമായ വിശ്വാസം വര്‍ധിക്കവെ അതിനെതിരെ പ്രതിഷേധിക്കുവാന്‍ അധികമാരും മുന്നോട്ട് വരുന്നില്ല. യുക്തി ചിന്തയും യുക്തി വാദ പ്രസ്ഥാനങ്ങളും പ്രതിരോധ നിരയിലേക്ക് പിന്മാറിക്കഴിഞ്ഞു. രാഷ്ട്രീയ നേത് റ്ത്വങ്ങളും വിവിധ തരക്കാരായ സാമൂഹിക നായകന്മാരും ‘ബാബ’ മാരെ പ്രീതിപ്പെടുത്താനുള്ള ശ്രമത്തിലാണ്. ആതുരസേവനം മുതല്‍ ഭാവി പ്രവചനം വരെ തൊഴിലാക്കിയവരാണ് ഈ ബാബമാര്‍.

ആഗോളീകരണത്തിന്റെ ദൂഷ്യഫലങ്ങളും-ആശങ്കകളും കഷ്ടനഷ്ടങ്ങളും - ആള്‍ദൈവങ്ങളുടെ ഉദയവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു എന്നതാണ് രസകരം. പിന്നിട്ട മൂന്ന് ദശാബ്ദങ്ങളില്‍ അന്യവത്കരണവും തീവ്ര മതന്ധതയും കുതിച്ചുയര്‍ന്നു. എന്നണ് ആള്‍ദൈവങ്ങളെക്കുറിച്ചുള്ള ഒരു നിരീക്ഷണം. ഈ പ്രതിഭാസത്തെ കുറിച്ചുള്ള പല പഠനങ്ങളും പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. പണ്ഡിതയും അമേരിക്കന്‍ ഇന്ത്യക്കാരിയുമായ മീര നന്ദയുടെ പഠനം അതിലൊന്നാണ്. ദ ഗോഡ് മാര്‍ക്കറ്റ് എന്ന പുസ്തകത്തില്‍ അവര്‍ ചില ആഴത്തിലുള്ള നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. കുതിച്ചുയരുന്ന തീവ്രമതാന്ധതയും തീര്‍ത്ഥയാത്രകളും പുത്തന്‍ ആചാരനുഷ്ഠാനങ്ങളും വര്‍ദ്ധിക്കാന്‍ കാരണമായെന്ന് മീര ചൂണ്ടിക്കാണിക്കുന്നു.ചില പഴഞ്ചന്‍ ആനുഷ്ഠാനങ്ങള്‍ കൂടുതല്‍ വേരുറച്ച് ജനകീയ മാകുന്നു.നെഹ്രുവിയന്‍ യുഗത്തിലെ മത നിരപേക്ഷസ്ഥാപനങ്ങളുടെ സ്ഥാനത്ത് ‘ദൈവവിപണി’യില്‍ ചോദനവും വിതരണവും കുതിച്ചുകയറുന്നു.
നിത്യജീവിതത്തില്‍ - സ്വകാര്യരംഗത്തും പൊതുരംഗത്തും- ഒരു പുതിയ ഹിന്ദുമതാന്ധത വേരുറക്കുകയാണ്. സ്വകാര്യജീവിതവും പൊതുജീവിതവും തമ്മിലുള്ള അലിഞ്ഞില്ലാതാകുന്നു എന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓദ്യോഗിക ബംഗ്ലാവില്‍ അരങ്ങേറിയ സായി ബാബ സംഭവം കാണിക്കുന്നത്. ഹിന്ദു അനുഷ്ഠാനങ്ങളും ചിഹ്നങ്ങളും ഓദ്യോഗിക ചടങ്ങുകളുടെ ഭാഗമായികൊണ്ടിരിക്കുന്നു. പ്രത്യക്ഷത്തില്‍, ഹിന്ദുമതം രാജ്യത്തിന്റെ ഓദ്യോഗികമതമായി മാറിക്കൊണ്ടിരിക്കുന്നു. ‘സൂപ്പര്‍ പവറാ’യി ത്തീരാനുള്ള അഭിലാഷം പേറുന്ന നമ്മുടെ ദേശീയഭിമാനത്തിന്റെ ഭാഗമായി ഹിന്ദുമതാന്ധത മാറുകയാണ്.
തീവ്ര മതാന്ധത വര്‍ദ്ധിച്ചുവരുന്നതാണ് പുതിയ പ്രവണതയെന്ന്‍ മീര്‍ കണ്ടെത്തുന്നു. 15 ലക്ഷം സ്ക്കുളുകളും 75,000 ആശുപത്രികളും മാത്രമുള്ള ഇന്ത്യയില്‍ 25 ലക്ഷം ആരാധനാലയങ്ങളുണ്ടത്രെ. വര്‍ഷത്തില്‍ 23 കോടി ടൂറിസ്റ്റ് ട്രിപ്പുകളില്‍ പകുതിയും തീര്‍ത്ഥയാത്രകളാണ്. അക്ഷര്‍ധാം ക്ഷേത്രത്തിന് 100 ഏക്കര്‍ ഭൂമി സ്വന്തമാക്കന്‍ നിസ്സാര വിലയെ നല്‍കേണ്ടിവന്നുള്ളൂ. ശ്രീ ശ്രീ രവിശങ്കറുടെ ബാഗ്ലൂരിലെ ആര്‍ട് ഓഫ് ലിവിംഗ് ആശ്രമത്തിന്റെ 99 ഏക്കര്‍ കര്‍ണ്ണാടക സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയതാണ്. പോര്‍ബന്ദറില്‍ സ്വകാര്യനടത്തിപ്പിലുള്ള ‘റ്ഷികുല്‍‘ സ്ഥാപിക്കാന്‍ ഗുജറാത്ത് സര്‍ക്കര്‍ ദാനം നല്‍കിയത് 85 ഏക്കര്‍. സഹിഷ് ണുതയുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോഴും രാഷ്ട്രീയ ഹൈന്ദവത എന്ന പുത്തന്‍ വിജയ സംസ്ക്കാരം അസഹിഷ് ണുതയിലാണന്നാണ് മീരയുടെ വാദം. ഉന്നത സഹിഷ്ണുതയുടെ പേരില്‍ അവകാശവാദം ഉന്നയിക്കുമ്പോഴും അതിലെ അസഹിഷ്ണുത നൂനപക്ഷ പീഡനത്തിന് വിത്തു പാകുന്നു.
തീവ്ര ഹിന്ദു മതാന്ധതയ്ക്കും അതിന്റെ അനന്തര രഷ്ട്രീയത്തിനും രാഷ്ട്രീയ വര്‍ഗ്ഗവും ഭരണവിഭാഗങ്ങളും ഓദ്യോഗിക പരിവേഷം കല്‍പ്പിച്ചു നല്‍കിയിരിക്കുകയണ്. ബി ജെ പി ഭരണകക്ഷിയല്ലാതിരിട്ടുക്കൂടി സമര്‍ത്ഥമായി അതു നടന്നു കഴിഞ്ഞിരിക്കുന്നു. വര്‍ഗ്ഗീയകലാപങ്ങളിലെ ഇരകളുടെ നീതി ഇവിടെ വഴിമാറിപ്പോകുന്നു. ദുര്‍ബലവിഭാഗങ്ങളുടെ നീതിയുദ്ധത്തില്‍ തീവ്ര മതാന്ധതക്കെതിരായ മത-സാംസ്ക്കാരിക പോരാട്ടത്തെയും ഉള്‍പ്പെടുത്താനാകുമോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.
രാം പുനിയാനി
8 പ്രതികരണങ്ങള്‍:
സന്തോഷ് മാധവനും, യൂസുഫ് സുല്‍ത്താനും,യോഹന്നാനും ഒരേ തൂവല്‍ പക്ഷികള്‍.. അത്മീയ ചൂഷണമേഖല തീര്‍ത്തും ബാലന്‍സ് ചെയ്യപ്പൊട്ടിരിക്കുന്നു.ഇതിനെതിരെ പ്രതികരിക്കുന്നവരുടെ നിര തീര്‍ത്തും ശോഷിക്കപ്പെട്ടിരിക്കുന്നു. ശുഭ്രപതാകയേന്തി ആകാശം മുട്ടെ മുഷ്ഠിച്ചുരുട്ടി ഘോരെ ഘോരെ മുദ്രാവാക്യങ്ങളുയര്‍ത്തി ആള്‍ദൈവങ്ങളെ തേടിപ്പോയ യുവതുര്‍ക്കികള്‍ മേലാളമാരുടെ കണ്ണുരുട്ടലുകളില്‍ തിരിഞ്ഞോടുന്നതാണ് വര്‍ത്തമാന കൈരളിയുടെ ദുരവസ്ഥ.
പുനര്‍വായിക്കപ്പെടേണ്ടുന്ന പലതും ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ ഈ ബ്ലോഗില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. ഭാവുകങ്ങള്‍ ..
തീർച്ചയായും പുനർവായിക്കപ്പെടേണ്ട ലേഖനം. നന്ദി, വീണ്ടും വായിക്കാനവസരം തന്നതിന്... :)
പുനർവായനക്ക് അർത്ഥം നൽകിയ ബ്ളോഗ്!! കപട ആത്മീയതക്ക് ഔദ്യോഗിക പരിവേഷം ലഭിച്ചിരിക്കുന്നു. ഈ പോസ്റ്റ് ഒരു പുനർചിന്തക്ക് എല്ലാവരും വിധേയമാക്കട്ടെ എന്നാശിച്ച് കൊണ്ട്.. ആശംസകൾ…
ആനന്ദത്തിന്റെയും പണക്കൊഴുപ്പിന്റെയും
അധികാരത്തിന്റെയും മായാവലയമാണ്
ആള്‍ ദൈവങ്ങളുടെ കൊത്തളങ്ങള്‍.
യഥാര്‍ത്ഥ ബുദ്ധി അവിടെ എത്തിപ്പെടില്ല;
ചിന്തയും!
പബ്ലിസിറ്റിയുടെ ആവശ്യം ഇല്ലാതെ ഇന്ന് ഈ ഭൂമിയില്‍ ചെയ്യാന്‍ പറ്റിയ ഏക കച്ചവടം ആണ് ആത്മീയത
ലോകം പുരോഗതിയില്‍ നിന്ന് പുരോഗതിയിലേക്ക് കുതിക്കുംപോയും മാനവന്‍ അധോഗതിയില്‍ നിന്ന് അധോഗതിയിലേക്ക് കൂപ്പു കുത്തുന്നു
എന്ന് ശ്രീ ശ്രീ ബ്ലോഗ് തിരുവടി കൊമ്ബാനന്ദ സ്വാമി ഔലിയ പാപ്പ
വിശ്വാസികളുടെ ഭക്തിയെ ചൂഷണം ചെയ്യാന്‍ വേണ്ടി പുരോഹിത വര്‍ഗം സൃഷ്ടിക്കുന്ന ഒരു തട്ടിപ്പാണ് മതം... ഒരു നൂറുവര്‍ഷം കൂടി കഴിഞ്ഞാല്‍ (ഇപ്പോള്‍ തന്നെ) സായിബാബയെ ഒരു ദൈവാവതാരം ആയോ ദൈവദൂതന്‍ ആയോ ചരിത്രം വിശേഷിപ്പിക്കും.. അങ്ങനെ സായിബാബയും, അമൃതാനന്ദമയിയും ഒക്കെ വാഴ്ത്തപ്പെട്ടവര്‍ ആകും.. പിന്‍പറ്റുകാര്‍ അതെല്ലാം കണ്ണും പൂട്ടി വിശ്വസിക്കുകയും ചെയ്യും.. അതൊക്കെ തന്നെയാണ് ഇവിടെ കാലാകാലം ആയി നടന്നുകൊണ്ടിരിക്കുന്നത്... ( വിശ്വാസം അതല്ലേ എല്ലാം - കാപ്പാട്- മലബാര്‍ ഗോള്‍ഡ്)
saibabaye aduthainjavaralla ee vimarsakar,mattu aaldaivangalkkoppam kaanaruthu matutullavar vaarikkott,chelavittayaalaanu baaba.
Post a Comment