Friday, January 29, 2010

പര്‍ദ്ധയാണോ ലോകത്തിന്റെ മുഖ്യപ്രശ്നം?

പര്‍ദ്ധയാണോ ലോകത്തിന്റെ മുഖ്യപ്രശ്നം?





ശബ്നം ഹശ്മി
ബുര്‍ഖയെ സംബന്ധിച്ചിടത്തോളം കള്ളികളിലൊതുങ്ങുന്ന ഒരു പരിഹാരമല്ല. ശിരോവസ്ത്രധാരണത്തില്‍ ഒത്തുതീര്‍പ്പിന്റെ ലക്ഷണമുണ്ടെന്ന് ഒരു വിഭാഗത്തിന് വാദിക്കമെങ്കിലും രാഷ്ട്രങ്ങള്‍ ഒറ്റയടിക്ക് ബുര്‍ക്ക നിരോധിക്കണമെന്ന് ഇതിനര്‍ത്തമില്ല. സ്ത്രീ ശാക്തീകരണത്തെ നിരോധനം ഒട്ടും സഹായിക്കില്ല. മറിച്ച്, നിരോധിക്കാന്‍ ശ്രമിക്കുന്ന ഫ്രാന്‍സിനെ അത് പ്രതിക്കുലമായ് ബാധിക്കുകയും ചെയ്യും. ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ബുര്‍ഖ വിവാദം സഞ്ജയ് ഗന്ധിയുടെ വന്ധ്യംകരണ പദ്ധതിയെയാണ് ഓര്‍മ്മിപ്പിക്കുന്നത്. കുടുബാസൂത്രണം ഇന്ത്യക്ക് ആവശ്യമാണങ്കില്‍ ജനസംഖ്യാവളര്‍ച്ച തടയാന്‍ അത് നിര്‍ബന്ധിച്ച് നടപ്പാക്കാമായിരുന്നോ?

Saturday, January 23, 2010

തെരുവില്‍ കാക്കാക്കൂട്ടം പറന്നിറങ്ങുകയോ? അന്തര്‍ദേശീയ വിവാദമാകുമ്പോള്‍

തെരുവില്‍ കാക്കാക്കൂട്ടം പറന്നിറങ്ങുകയോ?
പര്‍ദ്ധ അന്തര്‍ദേശീയ വിവാദമാകുമ്പോള്‍ എന്ന സിവിക് ചന്ദ്രന്റെ ലേഖനം പുനര്‍വായനക്കായ് സമര്‍പ്പിക്കുന്നു.



മുസ്ലീം സ്ത്രീകള്‍ കൂടുതലായ് പര്‍ദ്ധയിലേക്കു നീങ്ങുകയാണോ? മറ്റുള്ള സ്ത്രീകള്‍ കൂടുതല്‍ കൂടുതലായ് ചുരിദാറിലേക്കും സല്‍വാര്‍ കമ്മീസിലേക്കും നീങ്ങുന്നതിനെക്കാള്‍ രാഷ്ട്രീയവും സാംസ്ക്കാരികവുമായ പ്രാധാന്യമുണ്ടോ ഈ മാറ്റത്തിന്?


നമ്മുടെ സെക്യുലര്‍ ബുദ്ധിജീവികളെ വല്ലാതെ പരിഭ്രമിപ്പിക്കും വിധം, പര്‍ദ്ധ മുസ്ലീം വര്‍ഗ്ഗീയവാദത്തിന്റെയും മൗലികവാദത്തിന്റെയും തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും സൂചകമായി മാറുകയാണൊ?  ഏതായാലും മുസ്ലിം സ്ത്രീകള്‍ പൊതുസമൂഹത്തില്‍ നിന്ന് തങ്ങളെ മറക്കനുപയോഗിക്കുന്ന വസ്ത്രം അവരെ കൂടുതല്‍ ദ്രശ്യരാക്കിയിരിക്കുകയാണ്.  പാശ്ചാത്യലോകത്ത് ഇതുസംബന്ധിച്ചുനടക്കുന്ന സംവാദത്തിന്റെ ഒരു ഭാഗത്ത് അമേരിക്കന്‍ പ്രസിഡന്റ് ഒബാമയാണ്. മറുഭാഗത്ത് ഫ്രഞ്ച് പ്രസിഡന്റ് സര്‍ക്കോസിയും.

കഴിഞ്ഞ ജുണ്‍ നാലിന് ഇതിനിടെ പ്രസിദ്ധമായ തന്റെ കെയ്റോ  പ്രസംഗത്തിലാണ് മുസ്ലീം ലോകത്തെ അതിസംബോധന ചെയ്തുകൊണ്ട് ഒരോരുത്തരും എന്തല്ലാം വസ്ത്രങ്ങള്‍ ധരിക്കണമെന്നു പറയാന്‍ സ്റ്റേറ്റിന് എന്തധികാരം എന്ന് ഒബാമ തുറന്ന് ചോദിച്ചത്.  പര്‍ദ്ധയാണോ, ബിക്കിനിയാണോ? എന്നത് വ്യക്തിപരമായ ചോയ്സാണ്.  സ്റ്റേറ്റിന് വേവലാതിപ്പെടുവാന്‍ മറ്റെന്തല്ലാം കാര്യങ്ങള്‍ കിടക്കുന്നു? പൌരന് തനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശത്തിനുവേണ്ടി സ്റ്റേറ്റ് തന്നെ ആവശ്യ മെങ്കില്‍ കോടതിയുടെ സഹായം തേടുമെന്ന്  ഒബാമ മുസ്ലീം സമൂഹത്തിന് ഈ പ്രസംഗത്തില്‍ ഉറപ്പുനല്‍കുകയുണ്ടായി.

ജുണ്‍ 22ന് നേരേ എതിര്‍പക്ഷത്തു നില്‍ക്കുന്ന ഒരു നിലപാടുമായി ഫ്രഞ്ച് പ്രസിഡന്റ് സര്‍ക്കോസി രംഗത്തുവന്നു.  136 വര്‍ഷത്തിനിടയില്‍ ഒരു ഫ്രഞ്ച് പ്രസിഡന്റ് സ്വന്തം പാര്‍ലമെന്റിനെ അഭിമുഖീകരിച്ചു പ്രസംഗിക്കുകയയിരുന്ന ആ മുഹൂര്‍ത്തം തന്നെ സര്‍ക്കോസി തന്റെ പര്‍ദ്ധാ വിരുദ്ധ പ്രഖ്യാപനത്തിന് തിരഞ്ഞടുക്കുകയായിരുന്നു.  പര്‍ദ്ധയും മതവുമായെന്ത് ബന്ധം?  അത് അടിമത്വത്തിന്റെയും വിധേയത്വത്തിന്റെയും  സൂചകവസ്ത്രമാണ്.  ഫ്രഞ്ച് റിപ്പബ്ലിക്കില്‍ കണ്ടുപോകരുത് ഈ കരിഭൂതവേഷമെന്നു കട്ടായമായി പറയുകയായിരുന്നു സ്വാതന്ത്രം, സമത്വം, സാഹോദര്യം എന്നീ മുദ്രാവാക്യങ്ങള്‍ ലോകത്തിന് നല്‍കിയ ഒരു വിപ്ലവത്തിന്റെ ഇങ്ങേത്തലക്കലുള്ള പ്രതിനിധി.

അഞ്ചു വര്‍ഷമായ് ഫ്രാന്‍സിലെ വിദ്യാലയങ്ങളില്‍ നിരേധിക്കപ്പെട്ടിരിക്കുകയാണ് ഹിജാബ് എന്ന മുസ്ലീം ശിരോവസ്ത്രം.  ബുര്‍ഖ എന്ന മുഴുനീള മുസ്ലീം സ്ത്രീവേഷം പൊതുസ്ഥലങ്ങളില്‍ കണ്ടുകൂടായെന്നാണ് ഉത്തരവ്.  ഈ കര്‍ശനമായ  ഉത്തരവിന് പിന്തുണയായി ആന്ദ്രേ ഗെറിന്‍ കമ്യൂണിസ്റ്റ് എം പിയുണ്ട്.  സര്‍ക്കോസിയുടെ മന്ത്രികൂടിയായ ഫദേല അമര എന്ന മുസ്ലീം സ്ത്രീ നേതാവും ഡല്‍ഹിയില്‍ വെച്ച് പരിചയപ്പെടാനിടയായ വനേസ ബെന്യൂവ എന്ന ഫ്രഞ്ച് ബുദ്ധി ജീവി ആക്റ്റിവിസ്റ്റ് പറഞ്ഞത് യൂജിന്‍ പോട്ടിയര്‍ മുതല്‍ സാര്‍ത്ര് വരെയും ശേഷവും ഫ്രാന്‍സിലെ ബുദ്ധിജീവി പാരമ്പര്യത്തിന് നേരെ എതിര്‍ദിശയിലെക്കുള്ള വഴിമാറ്റമാണ് ഫ്രാന്‍സില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ്.

ഔപചാരിക ജനധിപത്യത്തിന്റെ പരിമിതികള്‍ മറികടക്കാനുള്ള ഫ്രഞ്ചു നവ ഇടതുപക്ഷത്തിന്റെ ശ്രമങ്ങളിലൊന്നാണ് ജനാധിപത്യ സ്ഥാപനങ്ങളെ മൌലികമായി ജാനാധിപത്യവല്‍ക്കരിക്കുക എന്ന (റാഡിക്കലി ഡെമോക്രാറ്റൈസിംഗ് ഡെമോക്രറ്റീസ്)  മുന്‍കൈ.  ആ മുന്‍കൈയുടെ  വ്യക്താവായ ഈ പെണ്‍സുഹ്ര്ത്ത് സാക്ഷ്യപ്പെടുത്തുന്നു.  ഫ്രാന്‍സിലെ എല്ലാ രാഷ്ട്രീയ കക്ഷികളും തീവ്രവലതുപക്ഷം മാത്രമല്ല, ലിബറുകളും, കമ്യൂണിസ്റ്റുകളും ഗ്രീന്‍സ് പോലും - പ്രത്യേകം  പ്രത്യേകം പ്രമേയങ്ങള്‍ വഴി പിന്തുണച്ചു ഈ സര്‍ക്കാരുത്തരവിനെ, എന്തിന്, തലയില്‍ തട്ടമിടാനുള്ള മുസ്ലീം പെണ്‍കുട്ടികളുടെ അവകാശത്തെ പിന്തുണച്ച് കൊണ്ട് മുഖ്യധാര പ്രസിദ്ധീകരണങ്ങളിലൊന്നിലും വായനക്കാരുടെ ഒരു കത്ത് പോലും പ്രസിദ്ധീകരിക്കപ്പൊട്ടില്ലത്രോ.

ഒബാമയും സര്‍ക്കോസിയും മുസ്ലീകളൊടുള്ള മനോഭാവത്തിന്റെ രണ്ടു ധാരകളെ പ്രതിനിധീകരിക്കുന്നു. സെപ്തംബര്‍ പതിനൊന്നിന്റെ ആഘാതത്തില്‍നിന്നു ചിലതെങ്കിലും പഠിച്ച അമേരിക്കന്‍ അധികാരത്തെയാണ് ഒബാമ പ്രതിനിധീകരിക്കുന്നത്.  ( എന്തുകൊണ്ട് ഒബാമ എന്ന ചോദ്യത്തിന് ഓസ്ട്രോലിയന്‍ കാര്‍ട്ടൂണിസ്റ്റ് മൈക്കിള്‍ ല്യൂനിഗ് തിരിച്ച്ചോദിക്കുന്നത് അടിച്ചുപൊളിച്ച് തൊഴുത്താക്കിമാറ്റിയ വീട് വ്ര്ത്തിയാക്കാന്‍ കറുത്തവനെയെല്ലാതെ മറ്റാരെ വിളിക്കാന്‍ എന്നാണ്.  പൂരത്തിന്റെയും പെരുന്നളിന്റെയും പിറ്റേന്ന് നമുക്ക് പുലയനെയും പറയനെയും ആവശ്യമുണ്ടല്ലോ എന്ന് അനുബന്ധമാവാം ) സര്‍ക്കോസി പ്രതിനിധീകരിക്കുന്ന മതേതരത്വവും ഒരു മൌലികവാദമാകുന്നതിനെയാണ്.



  മുബൈയില്‍ നിന്നു പ്രസിദ്ധീകരിച്ചുവരുന്ന കമ്യൂണലിസം  കോംബാറ്റ് എന്ന മാസികയുടെ പുതിയ ലക്കം പര്‍ദ്ധാവിവാധത്തിലിടപെടുകയാണ്. 
ഗുജറാത്തില്‍ മുസ്ലീം ഇരകളുടെ പക്ഷത്ത് തുടര്‍ച്ചയായിനിന്നു മതേതരവാദികളുടെ ഉശിരുള്ള മുനയായിട്ടുള്ള ടീസ് റ്റ സെതില്‍വാദും കൂട്ടുകാരന്‍ ജാവേദ്  ആനന്ദും ചേര്‍ന്നാണ് ഈ മാസിക എഡിറ്റ് ചെയ്യുന്നത്.  പുതിയ ലക്കത്തിന്റെ കവര്‍ സ്റ്റോറി ഇങ്ങനെ: ടു വീല്‍ ഓര്‍ നോട്ട് ടു വീല്‍. മൊറോക്കന്‍ ചിത്രകാരി സെറഫിനാ എസ് വാര്‍ട്ടിന്റെ ബുര്‍ഖ ധരിച്ച സെല്‍ഫ് പോര്‍ട്രെയ്റ്റ് കവറാക്കിയ  ഈ ലക്കം ‘പകവ്രണപ്പെടുത്തുന്നു താളബദ്ധത പ്രവര്‍ത്തിക്കുകയും’ (ഹേറ്റ് ഹാര്‍ട്സ്, ഹാര്‍മണി വര്‍ക്ക്സ്)  അവരുടെ മുദ്രവാക്യം ആവര്‍ത്തിക്കുന്നതിന് താഴെ അരുത്, ബുര്‍ഖ നിരോധിക്കരുത്, നമുക്കത് ചോദ്യം ചെയ്യാം എന്നാണ് പറയാന്‍ ശ്രമിക്കുന്നത്.  പല ആംഗിളുകളില്‍ നിന്ന്‍ അവരീ പ്രശ്നം പരിശോധിക്കുന്നു.  ഒബാമയൊ സര്‍ക്കോസിയൊ എന്നതല്ല നമ്മുടെ പ്രശ്നം, ഇസ്ലാമും പടിഞ്ഞാറും: പടിഞ്ഞാറും മറ്റുള്ളവരും തമ്മിലുള്ള തര്‍ക്കവുമല്ല. ഇത്.  ഈ പ്രശ്നത്തില്‍ പടിഞ്ഞാറും പടിഞ്ഞാറും തമ്മില്‍, ഫെമിനിസ്റ്റുകളും ഫെമിനിസ്റ്റുകളും തമ്മില്‍, മതേതരവാദികളും മതേതരവാദികളും തമ്മില്‍ മുസ്ലീകളും മുസ്ലീകളും തമ്മില്‍ സംവാദത്തിലാണ്. തെരുവില്‍ പെണ്‍കാക്കാകൂട്ടം പറന്നിറങ്ങുകയോ എന്ന മതേതര ആശങ്ക നമ്മുടെ നാട്ടിലും പ്രബലമായതുകൊണ്ടാണ് ഈ പക്തിയില്‍ ഈ വിഷയവും വരുന്നത്.



 ഈ വസ്ത്രം ഒരുപരിചയണെന്ന വാദം  പ്രബലമാണ്.  നമ്മുടെ മാധവിക്കുട്ടി കമലാസുരയ്യയായി മുന്‍പ് ചിലപ്പൊഴക്കെ പര്‍ദ്ധധരിക്കുമായിരുന്നത്രേ.  ഞങ്ങള്‍ പര്‍ദ്ധ ധരിക്കുന്നത് അസ്വസ്ഥരാക്കുന്നത് ആരെയാണ്?  ബിക്കിനിയും മിനിസ്കര്‍ട്ടും ധരിക്കുന്നവരെയൊ?  - മുസ്ലീ പെണ്‍കൂട്ടി ചോദിക്കുന്നു.  ഞാനൊരടിമയാണോ എന്നു നിങ്ങള്‍ ചോദിക്കുന്നു.  അതെ പക്ഷേ  ദൈവത്തിന്റെ,  ദൈവത്തിന്റെ മാത്രം പക്ഷേ നിങ്ങളോ?  വീട്ടില്‍ ഞാനൊരു സാധാരണ പെണ്ണാണ്. നിങ്ങളുടെ സ്ത്രീകളെ പോലെ തന്നെ.  പക്ഷേ പുറത്തു പോകുമ്പോള്‍ ഭര്‍ത്താവ് എന്നെ നോക്കുന്നത് പോലെ ഒരപരിചിതന്‍ നോക്കുന്നത് എനിക്ക് ഇഷ്ടമല്ല. ഞാനെന്തിന് ഒരു ബാര്‍ബി പാവയാകണം? ഈ വസ്ത്രം സൗകര്യമാണ് ധരിക്കാന്‍ എളുപ്പവുമാണ്. പര്‍ദ്ധ ധരിച്ചുകൊണ്ട് തന്നെ ഞങ്ങള്‍ കാറോടിക്കുന്നതും കമ്പ്യൂട്ടറില്‍ പണിയെടുക്കുന്നതും ഷോപ്പിങ്ങ നടത്തുന്നതും നിങ്ങള്‍ കാണുന്നില്ലേ?  സ്ത്രീ അമ്മയും സഹോദരിയും ഭാര്യയും കാമുകിയും മകളും മാത്രമല്ല സ്വയം ഒരു വ്യക്തി കൂടിയാണെന്ന് നിങ്ങളെ പ്പോലെ ഞങ്ങള്‍ക്കുമറിയാം.  പുരോഗമനം, യാഥസ്ഥികത്വം മാത്രമല്ല, നിര്‍ബന്ധിച്ചാല്‍ അപകടമാണ്.  മുസ്ലീ സ്ത്രീകളുടെ വ്യക്തിപരമായ ഒരു തെരഞ്ഞടുപ്പില്‍ മറ്റുള്ളവര്‍ക്കെന്തുകാര്യം?  

കേരളത്തില്‍ പര്‍ദ്ദ വ്യാപകമാകൂന്നതില്‍ മറ്റു രണ്ട് ഘടകങ്ങള്‍കൂടി പ്രവര്‍ത്തിച്ചിട്ടുണ്ടാകാം, ഒന്ന് പര്‍ദ്ധ കച്ചവടക്കാര്‍ മുസ്ലീം പ്രസിദ്ധീകരങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നത്. പലപ്പോഴും അഡ്വര്‍റ്റോറിയലുകളാണ് പര്‍ദ്ധകനുക്കുലമായ ലേഖനങ്ങളും ഫീച്ചറികളുമായ് വരുന്നത്.  രണ്ടാമത്തേത് ദീഘകാലം ഇണകളെ പിരിഞ്ഞ് ജോലി യെടുക്കേണ്ടിവരുന്ന ഗള്‍ഫ് സുഹ്ര്ത്തുകളുടെ അരക്ഷിത ബോധമാണ്.  മധുവിധു തീരും മുന്‍പേ നവ വധുവിനെ നാട്ടിലുപേക്ഷിച്ച് പോകേണ്ടി വരുന്ന, ഗള്‍ഫ് സുഹ്ര്ത്തുകളുടെ വേവലാതി ഭാര്യയുടെ നേരെ പര്‍ദ്ധയായി നീളുന്നുണ്ടാവും  ഏതായാലും പര്‍ദ്ധ ധരിച്ച പെണ്‍കുട്ടിയും ചുരിദാര്‍ ധരിച്ച പെണ്‍കുട്ടിയും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുള്ളതായ്, ഇടപഴകുമ്പോഴോ സ്വാതന്ത്ര്യബോധത്തിന്റെയും സ്വാശ്രയത്വത്തിന്റെയും കാര്യത്തിലുള്ളതായ് എനിക്ക് തോന്നിയിട്ടില്ല. പര്‍ദ്ധയിട്ട കവിസുഹ്ര്ത്തും ഉണ്ടെനിക്ക്.  കൊല്ലത്തുകാരി സ്ക്കൂള്‍ ടീച്ചര്‍.  നാം മതേതര സമൂഹത്തിന്റെ ഇസ്ലാമോഫോബിയയില്‍ നിന്നാണോ കാക്കക്കൂട്ട വേവലാതിയുണ്ടാകുന്നത്?  ഇസ്ലാമിക മൗലികവാദം മാത്രമല്ല, പടിഞ്ഞാറന്‍ ഉപഭോക് ത്ര്  മൗലികവാദവും വ്യക്തികളെ വ്യക്തികളായി കാണുന്നില്ല.   പ്രത്യേകിച്ചും കുടുബമായും സാമുദായമായും ജീവിക്കുന്ന വ്യക്തികളെ.  പര്‍ദ്ധ ഇറക്കുമതിയാണങ്കില്‍ ചുരിദാറോ?

മുസ്ലീ സ്ത്രീകള്‍ പര്‍ദ്ധ ധരിക്കുന്നത് സ്വന്തം ഇഷ്ടത്താലാണോ?  ആവാം അല്ലായിരിക്കാം.  നവോത്ഥാന കാലത്ത് ബ്ള‍ൗസ് അടിച്ചേല്‍പ്പിക്കുകല്ലായിരുന്നല്ലോ? ഇതുസംബന്ധമായി സെന്റ്ര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസിലെ ഡോ. ജെ. ദേവകിയുടെ പഠനങ്ങള്‍ കാണുക.  പര്‍ദ്ധക്കനുക്കൂലാമായെന്നപ്പോലെ എതിരായും സംവാദങ്ങള്‍ നടക്കുന്നുണ്ട് മുസ്ലീസമൂഹത്തില്‍, സ്ത്രീകള്‍ ക്കിടയിലും.  കാശ്മീരില്‍ തോക്കിന്‍ മുനയില്‍ പര്‍ദ്ധ അടിച്ചേല്‍പ്പിക്കാനുള്ള് ശ്രമം പരാജയപെടുത്തപെട്ടത് ശ്രദ്ധിച്ചില്ലേ?  ഏതോ ഒരു മൗലികവാദസംഘം പര്‍ദ്ധ നിര്‍ബന്ധിച്ചപ്പോള്‍ മിക്കവാറും ഹുറിയത്ത് നേതാക്കളതിനെ എതിര്‍ക്കുകയായിരുന്നു.  കാശ്മീരില്‍ പര്‍ദ്ധയല്ല സല്‍വാറും കമ്മീസുമാണ് പൊതുവേഷം. ആ അടിച്ചേല്‍പ്പിക്കല്‍ ‘അനിസ്ലാമിക’ മായതിനാല്‍.  പെഷാവറിര്‍ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് പര്‍വേസ് ഖാന്‍ തന്റെ കോടതിയില്‍ പെണ്‍ വക്കീലമ്മാര്‍ ബുര്‍ഖയിട്ട് വരുന്നത് നിരോധിക്കുക വരെ ചെയ്തത് വാര്‍ത്തയായതാണ്.  മറ്റുള്ളവരും ചിന്തിക്കുന്നുണ്ട് അവരും ആലോചിച്ചിട്ടാണ് തീരുമാനമെടുക്കുന്നത് തെറ്റായ തീരുമാനമെടുത്താലും അതു തിരുത്താനുള്ള വിവേകമവര്‍ക്കുണ്ട് എന്നു കരുതുന്നതല്ലെ ജനാധിപത്യബോധം ?  

ഇറാനിലെ തെരുവുകളില്‍ ഇക്കഴിഞ്ഞ പൊതു തെരഞ്ഞടുപ്പ് കാലത്തും തുടര്‍ന്നും നടന്ന പ്രകടങ്ങള്‍

Thursday, January 14, 2010

ഗീബല്‍സിനെ പ്രണയിക്കുന്ന ന്യായാധിപന്മാര്‍!

ഗീബല്‍സിനെ പ്രണയിക്കുന്ന ന്യായാധിപന്മാര്‍!



ഖാദര്‍ പി


ഒരു കണക്കില്‍ മുസ്‌ലിംകള്‍ ഭാഗ്യവാന്മാരാണ്‌. പത്തനംതിട്ട പേക്കാനം സെന്റ്‌ ജോണ്‍സ്‌ കോളെജിലെഷഹന്‍ഷായും കൂട്ടുകാരനും നല്‌കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട്‌ ജസ്റ്റിസ്‌ കെ ടി ശങ്കരന്‍ നടത്തിയപ്രസ്‌താവനയിലൊരിടത്തും ക്ലിനിക്കല്‍ ജിഹാദിനെക്കുറിച്ച്‌ പറയുന്നില്ലല്ലോ. അതുകൂടി പറഞ്ഞിരുന്നെങ്കിലോ? ഹിന്ദു-ക്രിസ്‌ത്യന്‍
ഡോക്‌ടര്‍മാര്‍ക്കൊക്കെ കുശാലാവുമായിരുന്നു. മാപ്പിള ഡോക്‌ടര്‍മാര്‍ക്ക്‌ മാപ്പിള രോഗികളെ മാത്രംചികിത്സിച്ച്‌ ആകാശത്ത്‌ നോക്കിയിരിക്കാമായിരുന്നു.


ലൗജിഹാദിനെപ്പോലെ തന്നെ ക്ലിനിക്കല്‍ ജിഹാദിനെക്കുറിച്ചും സംഘ്‌പരിവാര പ്രഭൃതികള്‍ കാതോട്‌ കാതോരംപ്രചാരണം നടത്തിവരുന്നുണ്ട്‌. ഹൈന്ദവ കേരളം ഡോട്ട്‌ ഓര്‍ഗില്‍ ഇതേക്കുറിച്ച്‌ പ്രചാരണം പോലും നടക്കുന്നുണ്ട്‌.തല്‌ക്കാലം കോഴിക്കോട്‌ മെഡിക്കല്‍ കോളെജിനെ കേന്ദ്രീകരിച്ച്‌ മാത്രമാണ്‌ ക്ലിനിക്കല്‍ ജിഹാദ്‌ നടക്കുന്നത്‌. ഹിന്ദുരോഗികള്‍ക്ക്‌ അനാവശ്യമായതും പാര്‍ശ്വഫലങ്ങളുള്ളതും വിലകൂടിയതുമായ മരുന്നുകള്‍ കുറിച്ചുകൊടുക്കുക,വയറുവേദന ചികിത്സിക്കാന്‍ വന്നാല്‍ ക്യാന്‍സര്‍ ബാധിച്ചോ ഹൃദ്രോഗം വന്നോ പെട്ടെന്ന്‌ ചത്തുപോവാന്‍ തക്കമരുന്നുകള്‍ നല്‌കുക, അനാവശ്യ മനോവിഭ്രാന്തിയിലേക്ക്‌ നയിക്കുംവിധം രോഗത്തെക്കുറിച്ച്‌ പറഞ്ഞുപേടിപ്പിക്കുകതുടങ്ങിയ മേഖലകളാണ്‌ ക്ലിനിക്കല്‍ ജിഹാദ്‌ സംഘത്തില്‍പ്പെട്ട ഡോക്‌ടര്‍മാര്‍ ചെയ്‌തുവരുന്നത്‌.


തുടര്‍ന്നു വായിക്കുക...





Tuesday, January 12, 2010

മതേതരത്വം ബാക്കിവെച്ച ശൂന്യതയില്‍ ആള്‍ദൈവങ്ങളുടെ അധിനിവേശം


മതേതരത്വം ബാക്കിവെച്ച ശൂന്യതയില്‍ ആള്‍ദൈവങ്ങളുടെ അധിനിവേശം - രാം പുനിയാനി -

മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ സ്ഥാനമേല്‍ക്കുന്നതിനു മുമ്പ് ഒദ്യോഗികവസതിയായ ‘വര്‍ഷ’യില്‍ ഒരു ക്ഷണിക്കപ്പെട്ട അതിഥിയെത്തി. പുട്ടപര്‍ത്തിയിലെ സത്യസായിബാബയായിരുന്നു ആ ‘വിശേഷപ്പെട്ട‘ വിരുന്നുകാരന്‍. സായിബാബ വീടിനെ അനുഗ്രഹിച്ചു പൂജകളര്‍പ്പിച്ചു. നിയുക്ത മുഖ്യമന്ത്രിയുടെ ഒദ്യോഗിക വസതിയിലേക്ക് ‘വിശുദ്ധാത്മാവി’നെ ക്ഷണിച്ചുവരുത്തിയത് വ്യാപക വിമര്‍ശനത്തിനും തിരികൊളുത്തി.

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്