Friday, January 29, 2010

പര്‍ദ്ധയാണോ ലോകത്തിന്റെ മുഖ്യപ്രശ്നം?

പര്‍ദ്ധയാണോ ലോകത്തിന്റെ മുഖ്യപ്രശ്നം?





ശബ്നം ഹശ്മി
ബുര്‍ഖയെ സംബന്ധിച്ചിടത്തോളം കള്ളികളിലൊതുങ്ങുന്ന ഒരു പരിഹാരമല്ല. ശിരോവസ്ത്രധാരണത്തില്‍ ഒത്തുതീര്‍പ്പിന്റെ ലക്ഷണമുണ്ടെന്ന് ഒരു വിഭാഗത്തിന് വാദിക്കമെങ്കിലും രാഷ്ട്രങ്ങള്‍ ഒറ്റയടിക്ക് ബുര്‍ക്ക നിരോധിക്കണമെന്ന് ഇതിനര്‍ത്തമില്ല. സ്ത്രീ ശാക്തീകരണത്തെ നിരോധനം ഒട്ടും സഹായിക്കില്ല. മറിച്ച്, നിരോധിക്കാന്‍ ശ്രമിക്കുന്ന ഫ്രാന്‍സിനെ അത് പ്രതിക്കുലമായ് ബാധിക്കുകയും ചെയ്യും. ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ബുര്‍ഖ വിവാദം സഞ്ജയ് ഗന്ധിയുടെ വന്ധ്യംകരണ പദ്ധതിയെയാണ് ഓര്‍മ്മിപ്പിക്കുന്നത്. കുടുബാസൂത്രണം ഇന്ത്യക്ക് ആവശ്യമാണങ്കില്‍ ജനസംഖ്യാവളര്‍ച്ച തടയാന്‍ അത് നിര്‍ബന്ധിച്ച് നടപ്പാക്കാമായിരുന്നോ? സ്ത്രീയുടെ കീഴടങ്ങലായി ബുര്‍ഖയെ കൊട്ടിയാഘോഷിക്കുന്നുണ്ടെങ്കിലും സ്ത്രീയെ സംബന്ധിക്കുന്ന മുഖ്യപ്രശ്നം അതല്ല. മറിച്ച് ഏറ്റവും വലിയ അപമാനം മറ്റൊന്നാണ് - സ്ത്രീധനം. ഇന്ത്യയില്‍ ഗാര്‍ഹികാതിക്രമം സാധാരണസംഭവം മാത്രമാണ്. ഇന്ത്യന്‍ സ്ത്രീകള്‍ ഭര്‍ത്താക്കന്‍ മ്മാരില്‍ നിന്നും പീഠനമേല്‍ക്കുന്നു. പലരും ഭര്‍ത്താവിന്റെ പീഡനം പതിവ് ദിനചര്യയായി സ്വീകരിക്കപോലും ചെയ്യുന്നു. ബുര്‍ഖയുടെ ഉല്‍ഭവത്തെയും ചരിത്രത്തെയും കുറിച്ച് ഈ ലേഖികക്ക് കൂടുതലൊന്നും അറിക്യ്ല്ല. ദുപ്പട്ടയുടെയും ചുര്‍ദാറിന്റെയും തുമ്പ് മുഖത്തേക്ക് അല്‍പ്പം താഴ്ത്തിയിടണമെന്ന നിര്‍ദ്ദേശത്തില്‍ നിന്നാണ് അതിന്റെ തുടക്കമെന്ന് എന്റെ ഉമ്മ എന്നെ പടിപ്പിചു. സമുദായങ്ങള്‍ പരസ്പ്പരം അക്രമിക്കന്‍ ശ്രമിച്ചിരുന്ന അക്കാലത്ത് മുസ്ലീ സ്ത്രീയെണെന്ന് തിരിച്ചറിയാനും അങ്ങനെ സംരക്ഷണം ലഭിക്കാനുമായുന്നത്രെ അത്. അടിച്ചമര്‍ത്താലുമായി അതിന് ബന്ധമുണ്ടായിരുന്നില്ല. ഈ സമ്പ്രദായം തെക്കനേഷ്യയില്‍ നിന്നു വന്നതാണെന്ന്‍ കരുതുന്നവരുമുണ്ട്. ‘ആധുനിക സംസ്കാര’വുമായി ചേരുന്നതല്ല ബുര്‍ഖയെന്ന് ഫ്രഞ്ച് പ്രസിഡ്ന്റ് നിക്കോളസ് സര്‍കോസിക്ക് പറയാനെളുപ്പമാണ്. എന്നാല്‍ ‘ആധുനികത‘യുടെ നിര്‍വചനം സര്‍കോസി കരുതുന്ന പോലെയാകണമെന്ന് നിര്‍ബന്ധം പിടിച്ചുകൂടാ. തന്റെ ശരീരത്തോട് അസ്സലായി ചേരുന്നതിനാല്‍ സ്വയം ഹിജാബ് ധരിക്കുന്ന ഒരു കനേഡിയല്‍ പെണ്‍കുട്ടിയെപ്പറ്റി ഈയിടെ വായിച്ചു. ശരീരം നന്നായി പ്രദര്‍ശിപ്പിക്കുക എന്ന പാശ്ചാത്യഭ്രമത്തിന്റെ സംസ്ക്കാരത്തില്‍ നിന്നു തന്നെയാണ് ആ കുട്ടി. സ്വന്തം സൊകര്യത്തിനും സുരക്ഷക്കുമുള്ള ഒരു ഉപാധിയായി ആ പെണ്‍കുട്ടി ഹിജാബിനെ കരുതുന്നു. സ്വന്തം ഇഷ്ടപ്രകാരം ബുര്‍ഖ ധരിക്കുന്നവരുണ്ട് എന്നതാണ് ശരി. മതം തങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് അതാണന്ന് അവര്‍ കരുതുന്നു. അവരില്‍ വിധേയത്തത്തിന് അടിമപ്പെട്ടവരുമുണ്ടാകാം. സിന്ദൂരകുറിയായാലും ബുര്‍ഖയായാലും മതാചാരങ്ങളുടെ അടയാളങ്ങളെ തിരസ്കരിക്കന്‍ അധികമാരും തയ്യാറാവുന്നില്ല എന്നതാണ് വാസ്തവം. ഇതില്‍ ബലാല്‍ക്കാരത്തിന്റെ പ്രശ്നമില്ല. സമൂഹത്തെയും രാഷ്ട്ര തന്ത്രത്തെയും കുറിച്ചുള്ള വളരെ വികലമായ ധാരണയാണ് സര്‍ക്കോസിയുടെ പ്രസ്താവനയിലൂടെ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ബുര്‍ക്കയെന്ന വസ്ത്രത്തേ മാത്രമല്ല പരിഗണിക്കേണ്ടത്. ബുര്‍ഖയിലേക്കത്തിക്കുന്ന പ്രക്രിയയെയും അതിനെ സമീപിക്കേണ്ട രീതിയെയും നാം പഠിക്കണം. ഒരു ന്യൂനപക്ഷത്തിനോ മതവിഭാഗത്തിനോ അസുരക്ഷിതത്വം തോന്നി തുടങ്ങിയാല്‍ മത ചിഹ്നങ്ങളിലേക്ക് അവര്‍ ക്കൂടുതല്‍ ആഴ്ന്നിറങ്ങും. ഇന്ത്യ യുടെ കാര്യമെടുക്കുക മുസ്ലീകള്‍ അവരുടെ മതസത്വങ്ങളില്‍ നിന്ന് ബലമായി പുറംതള്ളപ്പെടുന്ന ഒരു സാഹചര്യത്തില്‍ മതത്തോട് ബന്ധപ്പെട്ട ഏതൊരു അടയാളത്തോടും അവര്‍ കര്‍ക്കശമായ ആഭിമുഖ്യം പുലര്‍ത്തിയെന്നു വരാം. പ്രശ്നം കൈകാര്യം ചെയ്യാന്‍ ഭരണകൂടം ഒരു നിരോധനം ഏര്‍പ്പെടുത്തുകയല്ല വേണ്ടത്. ഇസ്ലാമിക സമൂഹങ്ങള്‍ യാഥാസ്തികതയുടെ മൂലകളില്‍ ഒതുങ്ങുന്നവയല്ല എന്നു തിരിച്ചറിയുകയാണ് വേണ്ടത്, അവര്‍ സ്ഥിരം ചിത്രീകരിക്കപ്പെടുന്നത് അങ്ങിനെ യാണങ്കിലും. പാക്കിസ്ഥാനിലേക്ക് നോക്കുക: സ്വന്തം അവകാശത്തെ കുറിച്ച് അവിടുത്തെ സ്ത്രീകള്‍ക്ക് തീവ്ര ബോധമുണ്ട്. അവസരാവകാശത്തിനായ് അവര്‍ പോരാടുന്നു. മതത്തിന്റെ ബാഹ്യാചാരങ്ങളില്‍ കുടുങ്ങി ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്മാറാന്‍ അവരെ കിട്ടില്ല. സര്‍ക്കാറിനും അതിന്റേതായ പങ്കുവഹിക്കാനുണ്ട്. വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും ന്യൂനപക്ഷ-പര്‍ശ്വവത്ക്രുത സമൂഹങ്ങളെ മുഖ്യധാരയിലെത്തിക്കനും ക്രിയത്മക നടപടികള്‍ വേണം. വിദ്യാഭ്യാസം ഉദ്ബുദ്ധതലത്തിലേക്ക് ഉയര്‍ത്തുന്നു. അത് സംഭവിക്കുന്നപക്ഷം നല്ലമാറ്റങ്ങള്‍ വരും - ഉള്ളില്‍ നിന്നു തന്നെ. മുസ്ലീം ന്യൂനപ്ക്ഷസ്ത്രീകള്‍ അനുഭവിക്കുന്ന യഥാര്‍ഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന് പകരം പര്‍ദ്ധപോലുള്ള വൈകാരികപ്രശ്നങ്ങളെ പൊലിപ്പിച്ച് വന്‍ വിവാദമുണ്ടാക്കുന്നവര്‍ സ്ത്രീ ശാക്തീകരണത്തെ തടയുകയാണ് ചെയ്യുന്നത്. ഇത് തീര്‍ത്തും നിഷേധാത്മകമാണ്. ( ആന്‍ഹാഡ് അഥവാ ‘Act Now for Harmony and Democrasy' യുമായ് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആക്റ്റിവ്സ്റ്റാണ് ലേഖിക. )

4 പ്രതികരണങ്ങള്‍:

Prinsad said...

വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും ന്യൂനപക്ഷ-പര്‍ശ്വവത്ക്രുത സമൂഹങ്ങളെ മുഖ്യധാരയിലെത്തിക്കനും ക്രിയത്മക നടപടികള്‍ വേണം. വിദ്യാഭ്യാസം ഉദ്ബുദ്ധതലത്തിലേക്ക് ഉയര്‍ത്തുന്നു. അത് സംഭവിക്കുന്നപക്ഷം നല്ലമാറ്റങ്ങള്‍ വരും - ഉള്ളില്‍ നിന്നു തന്നെ. മുസ്ലീം ന്യൂനപ്ക്ഷസ്ത്രീകള്‍ അനുഭവിക്കുന്ന യഥാര്‍ഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന് പകരം പര്‍ദ്ധപോലുള്ള വൈകാരികപ്രശ്നങ്ങളെ പൊലിപ്പിച്ച് വന്‍ വിവാദമുണ്ടാക്കുന്നവര്‍ സ്ത്രീ ശാക്തീകരണത്തെ തടയുകയാണ് ചെയ്യുന്നത്. ഇത് തീര്‍ത്തും നിഷേധാത്മകമാണ്.

Areekkodan | അരീക്കോടന്‍ said...

പര്‍ദ്ദ വിവാദം ഒരു അനാവശ്യ സൃഷ്ടി തന്നെ.(എവിടേയും തൊടാതെ പറഞ്ഞുപോയ പോലെ.....)

Prinsad said...

@ അരീക്കോടന്‍ നന്ദി ഈ വരവിനും അഭിപ്രായം രേഖപെടുത്തിയതിനും....

islahibloggers said...

പര്‍ദ്ദയെ ഭയക്കുന്നത് നഗ്നതയുടെ കച്ചവടക്കാരാണ് .പര്‍ദ്ദ ധരിച്ചവര്‍ മുഖ്യധാരയില്‍ പ്രവര്‍ത്തിച്ചു പ്രതിരോധിക്കുന്നതാണ് ഉചിതമെന്ന് തോന്നുന്നു .(അതായത് പഞ്ചായത്ത് ഭരണം , കുടുംബശ്രീ , മത സംഘടനകള്‍ തുടങ്ങിയ രംഗങ്ങളില്‍ )പര്‍ദ്ധപോലുള്ള വൈകാരികപ്രശ്നങ്ങളെ പൊലിപ്പിച്ച് വന്‍ വിവാദമുണ്ടാക്കുന്നവര്‍ സ്ത്രീ ശാക്തീകരണത്തെ തടയുകയാണ് ചെയ്യുന്നത്

Post a Comment

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്