Saturday, July 28, 2012

തീവ്രവാദികളെ ആര്‍ക്കാണ് വേണ്ടാത്തത്?

വി.എ. കബീര്‍ .
ടി.പി. ചന്ദ്രശേഖരന്‍ വധം സൃഷ്ടിച്ച ‘ൂകമ്പത്തിന്റെ തുടര്‍ചലനങ്ങള്‍ ഇപ്പോഴും നിലച്ചിട്ടില്ല. പല അടരുകളിലും പടലുകളിലുമായി അത് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.    സമീപകാലത്തൊന്നും ദൃശ്യമല്ലാത്തവിധം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ പൊതുസമൂഹത്തില്‍നിന്ന് അത് ഒറ്റപ്പെടുത്തി. മാധ്യമങ്ങളുടെയും രാഷ്ട്രീയപ്രതിയോഗികളുടെയും കടന്നാക്രമണത്തോടൊപ്പം സന്ദര്‍‘ത്തിനൊത്ത് “ഉയര്‍ന്ന്’ കൊണ്ട് പ്രതിപക്ഷനേതാവ് അച്യുതാനന്ദന്‍ നടത്തിയ നീക്കങ്ങള്‍ കൂടിയായപ്പോള്‍, പാര്‍ട്ടിയുടെ പ്രതിസന്ധി അടിത്തറയെത്തന്നെ ബാധിക്കുന്ന തലത്തിലേക്കു വളര്‍ന്നു. ചന്ദ്രശേഖരവധത്തില്‍ രണ്ടു കാരണങ്ങളാല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രതിക്കൂട്ടിലായത് സ്വാഭാവികമാണ്. ഒന്ന്, ചന്ദ്രശേഖരന്‍ ഇല്ലാതാകുന്നതിന്റെ ഏകഗുണഭോക്താവ് മാര്‍ക്‌സിസ്റ്റുപാര്‍ട്ടി മാത്രമാണ്. രണ്ടാമതായി, ഉന്മൂലനം ചുരുങ്ങിയപക്ഷം കണ്ണൂര്‍ അടക്കമുള്ള വടക്കന്‍ മേഖലയിലെങ്കിലും ഇപ്പോഴും പാര്‍ട്ടി താലോലിച്ചുകൊണ്ടിരിക്കുന്ന സിദ്ധാന്തമാണ്. നിരവധിയാണ് അത് പ്രായോഗികമാക്കിയതിന്റെ കേസുകെട്ടുകള്‍. ഇത്തരമൊരു പശ്ചാത്തലത്തില്‍ സംശയത്തിന്റെ മുനകള്‍ അവര്‍ക്കുനേരേ നീണ്ടതില്‍ അദ്‘ുതമില്ല; ഈ കുളിമുറിയില്‍ അവര്‍ മാത്രമാണ് നഗ്നരെന്ന് ഇതിനര്‍ത്ഥമില്ലെങ്കിലും. കണ്ണൂര്‍ ജില്ലയിലെ അക്രമരാഷ്ട്രീയത്തിന്റെ മറുപക്ഷത്ത് കോണ്‍ഗ്രസ്സിന്റെയും മുസ്‌ലിംലീഗിന്റെയും സാന്നിധ്യവും അപവാദമല്ല എന്നതാണു വസ്തുത. സംഘപരിവാറിന്റെ സ്ഥാനം പ്രത്യേകം ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ.


ടി.പി. വധത്തിന്റെ ഉത്തരവാദിത്വം തങ്ങളുടെ മേലാണു പതിയുക എന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും അറിയാതെയല്ല. ആ ചോരക്കറ സ്വന്തം കൈകളില്‍നിന്ന് കഴുകിക്കളയാന്‍ അവര്‍ കണ്ട കൗശലവും വിശകലനമര്‍ഹിക്കുന്നതാണ്. വിപണിയില്‍ വേഗം ചെലവാകുന്ന “മുസ്‌ലിം തീവ്രവാദ’ ചരക്കുതന്നെ ഇറക്കിക്കളിക്കാനാണ് തുടക്കം മുതലേ പാര്‍ട്ടി ശ്രമിച്ചുകണ്ടത്. വധം പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ ഇത് മുന്നില്‍ കണ്ടിരുന്നുവെന്നതിന്റെ തെളിവാണ് ഒരു അമുസ്‌ലിമില്‍നിന്ന് വാടകയ്‌ക്കെടുത്തതാണെങ്കിലും വധത്തിനുപയോഗിച്ച ഇന്നോവ കാറില്‍ “മാശാ അല്ലാഹ്’ എന്ന സ്റ്റിക്കറൊട്ടിച്ചത്. പ്രതിപ്പട്ടികയിലെ പേരുകളില്‍ വന്ന വായപ്പടച്ചി റഫീഖ് ആയിരുന്നു മറ്റൊരു തുറുപ്പുചീട്ട്.  ഇത് രണ്ടും മുഴപ്പിച്ചു കാട്ടി സംഭവത്തിലെ മുസ്‌ലിം തീവ്രവാദബന്ധമാണ് അന്വേഷിക്കേണ്ടതെന്നായിരുന്നു തുടക്കത്തിലേ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയടക്കമുള്ളവരുടെ ആവശ്യം. എളുപ്പം വിഴുങ്ങാവുന്നതായിരുന്നില്ല ഈ ആരോപണം. കാരണം, ആരോപിത മുസ്‌ലിം തീവ്രവാദസംഘടനകളും ചന്ദ്രശേഖരനും അഥവാ റവല്യൂഷനറിമാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായതിന് ഉദാഹരണങ്ങളൊന്നുമുണ്ടായിരുന്നില്ല.  അതിനെ മറികടക്കാനാണ് മറ്റൊരു കഥ മെനഞ്ഞുണ്ടാക്കിയത്. ഒരു മുസ്‌ലിം സ്ത്രീയുമായി ചന്ദ്രശേഖരന് ബന്ധമുണ്ടായിരുന്നുവെന്നും അക്കാരണത്താല്‍ മുസ്‌ലിം തീവ്രവാദികള്‍ പ്രതികാരത്തിന് നോട്ടമിട്ട വ്യക്തിയായിരുന്നുവെന്നുമാണ് പുതിയ സാധൂകരണം. മാര്‍ക്‌സിസം കേവലരാഷ്ട്രീയമായി ജീര്‍ണിച്ചാല്‍ എങ്ങനെയിരിക്കുമെന്നതിന്റെ നിദര്‍ശനമാണ് ഈ കുത്സിതമനസ്സ്. കൊല്ലപ്പെട്ടവന്റെ മേല്‍ അപമാനത്തിന്റെ റീത്ത് വച്ചുകൊണ്ടാണ് പാര്‍ട്ടി തങ്ങളുടെ പഴയ സഖാവിന്റെ സന്തപ്തകുടുംബത്തെ ആശ്വസിപ്പിക്കുന്നത്.

പല അസുഖകരമായ ആലോചനകളിലേക്കും നയിക്കുന്നതാണ് ടി.പി. വധത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്വീകരിച്ച നിലപാട്. പാര്‍ട്ടി ‘ഭരിക്കുന്ന കാലത്താണ് വധം സംഭവിച്ചതെങ്കില്‍ (അന്നേ ഗൂഢാലോചന നടക്കുന്നുണ്ടായിരുന്നുവെന്നാണല്ലോ റിപ്പോര്‍ട്ട്) പോലീസ് അന്വേഷണത്തിന്റെ ഗതി എന്താകുമായിരുന്നു? ഒരു തീവ്രവാദവേട്ടയില്‍ സംഭവം കുഴിച്ചുമൂടപ്പെടാനുള്ള സാധ്യത ഏറെയായിരുന്നു. ചന്ദ്രശേഖരവധത്തില്‍ പിടികൂടപ്പെട്ടവരില്‍ ‘ഭൂരിഭാഗവും അമുസ്‌ലിംകളായിരുന്നു.  അറുപതുകളിലും എഴുപതുകളിലും സജീവമായിരുന്ന മുസ്‌ലിം വിരുദ്ധവര്‍ഗീയകലാപങ്ങള്‍ സ്‌ഫോടനങ്ങളിലേക്ക് വഴിമാറിയതിന്റെ നിര്‍മിതിയാണ് ‘ഭീകരവാദം. മാലെഗാവിലെയും മക്ക മസ്ജിദിലെയും സംഝോതയിലെയും സ്‌ഫോടനസംഭവങ്ങളില്‍ അത് തെളിഞ്ഞതാണ്. പ്രസ്തുതസ്‌ഫോടനങ്ങളുടെ പിന്നില്‍ ഹിന്ദുത്വശക്തികളാണെന്ന് നിഷ്പക്ഷമായ അന്വേഷണങ്ങള്‍ നടന്നപ്പോള്‍ വ്യക്തമായി. ഒരു വെടിക്ക് രണ്ടു പക്ഷികളെ വീഴ്ത്താനുള്ള തന്ത്രങ്ങളുടെ ‘ഭാഗമായിരുന്നു പ്രസ്തുത സ്‌ഫോടനങ്ങള്‍. മുസ്‌ലിം ആരാധനാലയങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്തിയാല്‍ വധിക്കപ്പെടുന്നത് മുസ്‌ലിംകളായിരിക്കും. അതിന്റെ ഉത്തരവാദിത്വവും അവരുടെമേല്‍ കെട്ടിവച്ചാല്‍ ‘ഭരണകൂടപീഡനവും തുടരാം. ഹൈന്ദവതയുടെ സനാതനമൂല്യങ്ങളോടു പ്രതിബദ്ധതയില്ലാത്ത ഹിന്ദുത്വശക്തികള്‍ തങ്ങളുടെ ഇരട്ടലക്ഷ്യങ്ങള്‍ നേടിയെടുത്തത് ഇങ്ങനെയായിരുന്നു. കേണല്‍പോലെ ഉന്നതപദവികളലങ്കരിക്കുന്നവരുടെ സഹായത്തോടെ സൈന്യത്തില്‍നിന്ന് കട്ടുകടത്തിയ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുകൊണ്ടാണ് പ്രസ്തുത ‘ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നത് ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. സൈന്യം വര്‍ഗീയവല്ക്കരിക്കപ്പെട്ടാലുള്ള ‘ഭവിഷ്യത്ത് പറയേണ്ടതില്ല. എന്നിട്ടും ആ അളവില്‍ ഇത് സംബന്ധമായ അന്വേഷണം പുരോഗമിച്ചില്ല; ഫലപ്രാപ്തിയിലെത്താതെ ഇഴഞ്ഞുനീങ്ങുകയാണ് അതിപ്പോള്‍ .
സുരക്ഷാവി‘ഭാഗമാണ് ഇതിന്റെ മറ്റൊരു ഗുണ‘ോക്താവ്. പ്രമോഷനും ആനുകൂല്യങ്ങളും നേടാന്‍ വ്യാജക്കേസുകള്‍ കെട്ടിച്ചമക്കുകയും ഏറ്റുമുട്ടല്‍ കൊലകള്‍ നടത്തുകയും ചെയ്ത സംഭവങ്ങള്‍ ഏറെയാണ്. പ്രണേഷ്‌കുമാര്‍ കൊലപോലെ കോടതി ഇടപെടലുകളുണ്ടാവുകയും അന്വേഷണം ശരിയായ ദിശയിലൂടെ മുന്നോട്ടു പോവുകയും ചെയ്തപ്പോഴൊക്കെ ഏറ്റുമുട്ടല്‍ കൊലകളുടെ കള്ളി പൊളിഞ്ഞിട്ടുണ്ട്.

ഭരണകൂടതാല്‍പര്യം
‘ഭരണകൂടം തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താവാകുന്നത് വിദേശ ഫണ്ടിങ് വഴിയാണ്. “‘ഭീകരവിരുദ്ധനടപടികള്‍ക്ക് വന്‍സഹായധനമാണ് അമേരിക്ക നല്കുന്നത്. ഈ ഫണ്ട് ലഭ്യമാകണമെങ്കില്‍ “തീവ്രവാദ‘ഭീഷണി’ നിലനില്‌ക്കേണ്ടത് ആവശ്യമാണ്. അമേരിക്കയുടെ പല സഹായങ്ങളും “തീവ്രവാദവിരുദ്ധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തിയാണു നല്കിപ്പോരുന്നത്.
മദ്രസകള്‍വരെ തീവ്രവാദം ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങളായി പ്രചരിപ്പിക്കപ്പെടുന്നത് അങ്ങനെയാണ്. നൂറ്റാണ്ടുകളായി ഇവിടെ നിലനിന്നുപോരുന്ന സ്ഥാപനമാണ് മദ്രസകള്‍. 11/9ന് ശേഷമാണ് അവ പെട്ടെന്ന് “തീവ്രവാദഹബ്ബുകളായി മാറുന്നത്. “പയാമെ ഇന്‍സാനിയത്ത്’ (മാനവവേദി)യിലൂടെ മതസൗഹാര്‍ദ്ദത്തിനുവേണ്ടി ഹൈന്ദവമതനേതാക്കള്‍ക്കൊപ്പം രാജ്യത്തിന്റെ പല‘ഭാഗത്തും സഞ്ചരിച്ച മതം രാഷ്ട്രീയാതീതമായി സമ്മതി നേടിയ പണ്ഡിതനായ അബുന്‍ഹസന്‍ അലിനദ്ഹയുടെ ലഖ്‌നോവിലെ വിദ്യാലയമായ “ദാറുല്‍ ഉലൂം നദ്‌വ’യില്‍പോലും പോലീസ് റെയ്ഡുകള്‍ നടക്കുകയുണ്ടായി. ഗാന്ധിജിയുടെ അനുഗ്രഹത്തോടെ പരേതനായ രാഷ്ട്രപതി ഡോ. സാക്കിര്‍ ഹുസൈന്‍ മുന്‍കൈ എടുത്ത് സ്ഥാപിച്ച ജാമി അമിലിയയിലെ വിദ്യാര്‍ത്ഥികളെ ഡല്‍ഹിപോലീസ് വെടിവച്ചുകൊന്ന് ഏറ്റുമുട്ടല്‍ കൊലയാക്കി. വളരെ അടുത്തുനിന്ന് നെറ്റിയിലേക്ക് വെടിയുതിര്‍ത്താണ് ആ കുട്ടികളെ കശാപ്പ് ചെയ്തതെന്ന് ഒരു മനുഷ്യാവകാശപ്രവര്‍ത്തകന്‍ വിവരാവകാശപ്രകാരം നേടിയെടുത്ത പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തമായതാണ്. ഏറ്റുമുട്ടലായിരുന്നുവെങ്കില്‍ അങ്ങനെ സംഭവിക്കില്ലായിരുന്നു. എന്നിട്ടും ജാമി അ ടീച്ചേര്‍സ് സോളിഡാരിറ്റി അസോസിയേഷന്‍ അടക്കമുള്ള മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട ജൂഡീഷ്യല്‍ അന്വേഷണത്തിന് കേന്ദ്രഗവണ്‍മെന്റ് സന്നദ്ധമാവുകയുണ്ടായില്ല. അസംഗഢിനെ ആതംഗഗഡു (തീവ്രവാദകേന്ദ്രം) ആക്കാനുള്ള ആസൂത്രിതനീക്കത്തിന്റെ ‘ഭാഗമായിരുന്നു അത്.


അസംഗഢിലെ വളരെ പിന്നോക്കാവസ്ഥയിലുള്ള മുസ്‌ലിം ‘ഭൂരിപക്ഷഗ്രാമമാണ് സരായ്മീര്‍. പുതിയ തലമുറ ഉന്നതവിദ്യാഭ്യാസംനേടി ഗള്‍ഫ് നാടുകളിലും മറ്റും ജോലിചെയ്ത് തുടങ്ങിയതോടെ ഗ്രാമത്തിന്റെ സാമ്പത്തികമുഖച്ഛായ മാറിത്തുടങ്ങി. അതോടെയാണ് പോലീസിലെയും ഇന്റലിജന്‍സിലെയും കാവിമനസ്‌കര്‍ ഗ്രാമത്തെ ടാര്‍ഗറ്റ് ചെയ്തുതുടങ്ങുന്നത്. തീവ്രവാദബന്ധം ആരോപിച്ച് പോലീസ് പിടിച്ചുകൊണ്ടു പോകുന്നതില്‍ മികച്ചസാങ്കേതികവിദ്യാഭ്യാസം നേടിയ ചെറുപ്പക്കാരാണു ‘ഭൂരിപക്ഷവും.   ജാമ്യം കിട്ടാക്കനിയായ “നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ തടയല്‍’ ആക്ട് പ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന ഇവരില്‍ പലരും ജീവിതവും യൗവ്വനവും താറുമാറാക്കപ്പെട്ട് ദീര്‍ഘകാല ജയില്‍വാസത്തിനുശേഷം തെളിവില്ലാതെ കോടതിവിധികളെത്തുടര്‍ന്ന് മോചിപ്പിക്കപ്പെടുന്നു. സംഝോത എക്‌സ്പ്രസ്, മലേഗാവ്, മക്ക  മസ്ജിദ് സം‘വങ്ങളിലെ “പ്രതികള്‍’ ഉദാഹരണം. മക്കമസ്ജിദ് സം‘വത്തില്‍ നിരപരാധികളെന്നു കണ്ട് വിട്ടയയ്ക്കപ്പെട്ടവര്‍ക്ക് ആന്ധ്രഗവണ്‍മെന്റ് നഷ്ടപരിഹാരവും നല്കുകയുണ്ടായി.

അസംഗഢിന് പുറമേ ടാര്‍ഗറ്റ് ചെയ്യപ്പെടുന്ന വേറേയും പ്രദേശങ്ങളുണ്ട്. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന സ്‌ഫോടനകേസുമായി ബന്ധപ്പെട്ട് കര്‍ണാടകപോലീസ് ദര്‍ഭംഗയില്‍വന്ന് മുസ്‌ലിംകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത് തന്റെ ഗവണ്‍മെന്റിന്റെ അറിവോടെയല്ലെന്നാണ് ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ പറയുന്നത്. പൂനെയിലെ യര്‍വാദാ ജയിലില്‍ ഈയിടെ കൊല്ലപ്പെട്ട മുഹമ്മദ് ഖതീല്‍ സിദ്ദിഖിയും ദര്‍ഭംഗയിലെ ബാട്‌സ്‌മേല ഗ്രാമക്കാരനാണ്.  തീവ്രവാദക്കേസ്സിലെ പ്രതിയാണ് ഖതീലും. ജയിലില്‍ പോലീസിന്റെ കാവലിലുള്ള ഒരു പ്രതി പോലീസ് അറിയാതെയും കൃത്യമായ ആസൂത്രണമില്ലാതെയും കൊല്ലപ്പെടുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ദൂരദര്‍ശനില്‍ ഏറെക്കാലം സേവനമനുഷ്ഠിച്ച ഡല്‍ഹിയിലെ സീനിയര്‍ പത്രപ്രവര്‍ത്തകനായ സയ്യിദ് മുഹമ്മദ് ഖാസിമിന്റെ അറസ്റ്റ് ആരെ തൊടാനും പോലീസ് ഇനി മടിക്കുകയില്ലെന്നതിന്റെ ആപത്‌സൂചനയാണ്. ഇസ്രായേലി കാര്‍ബോംബുസ്‌ഫോടനവുമായി ബന്ധപ്പെട്ടു നടന്ന ഈ അറസ്റ്റില്‍ ശരിയായ ഒരു എഫ്.ഐ.ആര്‍.പോലും കോടതിയില്‍ സമര്‍പ്പിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ലെന്ന് കോടതിതന്നെയാണു ചൂണ്ടിക്കാട്ടിയത്.  ഖാസിമിയെ ചോദ്യംചെയ്യാന്‍ ഇസ്രായേലിലെ ഇന്റലിജന്‍സ് ഏജന്‍സിയായ മൊസാദിനെ ഏല്പിക്കാന്‍പോലും നീക്കമുണ്ടായി. മുംബൈ ‘ഭീകരാക്രമണകേസ്സില്‍ അമേരിക്കയുടെ അയവില്ലാത്ത നിലപാടുമൂലം ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ കഴിയാത്ത സര്‍ക്കാരാണ് സ്വന്തം പൗരനെ മറ്റൊരു രാജ്യത്തിന്റെ അന്വേഷണോദ്യോഗസ്ഥന്മാരെ ഏല്പിക്കാന്‍ തുനിഞ്ഞത്. ഹെഡ്‌ലി പങ്കാളിയായ കുറ്റകൃത്യം ഇന്ത്യയിലാണ് നടന്നത്. യു.എസ്. കോടതിയില്‍ അയാളുടെ കുറ്റം തെളിഞ്ഞതുമാണ്. എന്നാല്‍ ഖാസിമിയുടെ ആരോപിതകുറ്റകൃത്യം ഇസ്രായേലിലല്ല നടന്നത്. അതാകട്ടെ, ഇനിയും തെളിയിക്കപ്പെടേണ്ടതായിട്ടാണിരിക്കുന്നതും.

മനുഷ്യാവകാശപ്രവര്‍ത്തകരുടെ ഇടപെടല്‍
ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമായിക്കൊണ്ടിരിക്കയാണെന്ന് മനുഷ്യാവകാശ-സാംസ്‌കാരികപ്രവര്‍ത്തകയായ ഷബ്‌നംഹഷ്മി ഈയിടെ ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. സ്വാതന്ത്ര്യസമരകാലംമുതല്‍ കോണ്‍ഗ്രസ്സിന്റെ സഹകാരികളായിരുന്ന ജംഇയ്യത്തുല്‍ ഉലമയുടെ ആഭിമുഖ്യത്തില്‍ പാര്‍ലമെന്റ് അനക്‌സില്‍ നടന്ന ഒരു സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രകടിപ്പിച്ച ആശങ്ക പങ്കുവയ്ക്കുകമാത്രമായിരുന്നു അവര്‍. സിഖ് വിരുദ്ധകലാപത്തെ തുടര്‍ന്ന് ഇന്ത്യയിലെ സിഖ് ജനത അനു‘വിച്ച അരക്ഷിതാവസ്ഥയും ‘ഭീതിയുമാണ് ഇപ്പോള്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ അനു‘വിക്കുന്നതെന്നാണ് പ്രധാനമന്ത്രി അന്ന് പറഞ്ഞത്.


രാഷ്ട്രീയപാര്‍ട്ടികള്‍ ഒട്ടും ഗൗരവത്തിലെടുക്കാത്ത ഈ പ്രശ്‌നം മനുഷ്യാവകാശസംഘടനകള്‍ ഏറ്റെടുത്തു എന്നത് മാത്രമാണു ഒരേയൊരു ആശ്വാസം. ‘ീകരവിരുദ്ധയുദ്ധത്തിന്റെ പേരില്‍ നിരന്തരം മുസ്‌ലിംയുവാക്കളെ വേട്ടയാടുന്നതില്‍ പ്രതിഷേധിച്ചുകൊണ്ട് പി.യു.സി.എല്‍, ഐസ, സിറ്റിസന്‍ ഫോര്‍ ഡിമോക്രസി, അന്‍ഹദ് റവല്യൂഷനറി യൂത്ത് അസോസ്സിയേഷന്‍ തുടങ്ങി പതിനഞ്ചോളം മനുഷ്യാവകാശസംഘടനകളുടെ കൂട്ടായ്മയായ സിറ്റിസന്‍ ഗ്രൂപ്പിന്റെ ആ‘ിമുഖ്യത്തില്‍ കഴിഞ്ഞ ജൂണ്‍ 14-ന് കേന്ദ്രആ‘്യന്തരമന്ത്രി ചിദംബരത്തിന്റെ വീടിനു മുമ്പില്‍ പ്രകടനം നടത്താന്‍ ശ്രമിക്കുകയുണ്ടായി. സഫ്ദര്‍ജംഗ് പോലീസ്‌സ്റ്റേഷനടുത്ത് പ്രകടനം തടഞ്ഞതിനെത്തുടര്‍ന്ന് സ്റ്റേഷനുമുമ്പില്‍ പ്രതിഷേധയോഗം ചേര്‍ന്ന സിറ്റിസന്‍ ഗ്രൂപ്പ് ചിദംബരത്തിന് സമര്‍പ്പിക്കാന്‍ ഉദ്ദേശിച്ച നിവേദനം പിന്നീടു കത്തുരൂപേണ അയച്ചു. “”പൊതു‘ഭരണകാര്യാലയങ്ങള്‍ക്കുമുമ്പില്‍ പ്രതിഷേധപ്രകടനം നടത്തുക എന്ന പരമ്പരാഗതരീതിയില്‍നിന്ന് ‘ഭിന്നമായി ‘രിക്കുന്നവരുടെ സ്വകാര്യവസതിക്കുമുമ്പില്‍ പ്രകടനം നടത്താന്‍ തങ്ങള്‍ നിര്‍ബന്ധിതരായത് രാജ്യത്തെ വലിയൊരു വി‘ാഗം ജനങ്ങള്‍ക്ക് സ്വന്തം വസതികളില്‍ സുരക്ഷിതത്വം നഷ്ടപ്പെട്ടതായി തോന്നിത്തുടങ്ങിയതിനാലാണെന്ന് പറഞ്ഞുകൊണ്ടാണു കത്ത് തുടങ്ങുന്നത്. അന്വേഷണസംഘങ്ങളുടെ നിഷ്പക്ഷതയിലും സത്യസന്ധതയിലും വിശ്വാസമര്‍പ്പിക്കാന്‍ താങ്കള്‍ ഞങ്ങളോടു ആവശ്യപ്പെടുന്നു. മാലേഗാവ്-മക്ക മസ്ജിദ് സം‘വങ്ങളില്‍നിന്നുള്ള പാഠങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോവുമ്പോള്‍ എങ്ങനെ ഞങ്ങള്‍ക്ക് വിശ്വാസമര്‍പ്പിക്കാന്‍ കഴിയുമെന്ന് കത്തില്‍ ചോദിക്കുന്നു. സ്‌പെഷല്‍ സെല്ലിനെ സഹായിച്ചുകൊണ്ടിരുന്ന നഖീ അഹ്മദിനെ മുംബൈ എ.ടി.എസ്. തട്ടിക്കൊണ്ടുപോയി. നിയമവിരുദ്ധ കസ്റ്റഡിയില്‍വച്ചത് ഓര്‍മിപ്പിച്ചുകൊണ്ട് അന്വേഷണ ഏജന്‍സികളുടെ മത്സരത്തിനിടയില്‍ നിരപരാധികളുടെ ജീവനും സ്വാതന്ത്ര്യവും പൊലിഞ്ഞുപോവുന്നത് എന്തുകൊണ്ടു കാണാന്‍ കൂട്ടാക്കുന്നില്ല എന്ന് കത്ത് ചോദിക്കുന്നു. “”ജനാധിപത്യത്തെ ബാധിക്കുന്ന ഗുരുതരപ്രശ്‌നമായി കണക്കിലെടുക്കുന്നതിന് പകരം താങ്കളുടെ മന്ത്രാലയം സംഭവത്തെ കണ്ടത് മോശം പബ്ലിക് റിലേഷന്റെ പിഴവുമാത്രമായാണ്.


2005-ല്‍ മുംബൈ പോലീസ് ഛോട്ടാരാജന്റെ അടുത്ത സഹായി വിക്കി മല്‍ഹോത്രയെ പിടികൂടിയപ്പോള്‍ അയാളുടെ തൊട്ടരികെ കാറിലിരുന്നതായി അവര്‍ കണ്ടെത്തിയതാരെയായിരുന്നു? ഈയിടെ റിട്ടയര്‍ ചെയ്ത ഐബി തലവന്‍ അജിത് കുമാര്‍ ദോവല്‍ ആയിരുന്നില്ലേ? ആരോപിതരെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്തുകൊണ്ടു അന്വേഷണ ഏജന്‍സികള്‍ ഡി.കെ. ബസു മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നില്ല. ‘ഭീകരവേട്ടയുടെ ഇരകള്‍ക്കുവേണ്ടി വാദിച്ച അ‘ി‘ാഷകന്‍ ഷാഹിദ് അസ്മിയെ വെടിവെച്ചുകൊന്ന പ്രതിയും ഉന്മൂലനം ചെയ്യപ്പെട്ടു. തോന്നുംപടി ആരെയും അറസ്റ്റ് ചെയ്യാനുള്ള ലൈസന്‍സ് ഏജന്‍സികള്‍ക്ക് നല്കാന്‍ പാടില്ലാത്തതാണ്. ഒന്നിനുപിറകെ ഒന്നായി മുസ്‌ലിം ഭൂരിപക്ഷനഗരങ്ങളെ ‘ഭീകരവാദഹബ്ബുകളായി മുദ്രകുത്താന്‍ വേട്ടയാടുന്നത് ഇനിയും നാം തുടരണോ? പാവപ്പെട്ട കെട്ടിടനിര്‍മ്മാണപ്രവര്‍ത്തകന്‍ ഖത്തീല്‍ മുതല്‍ അനു‘വസമ്പന്നനും ധീരനുമായ ബഹുമാന്യ പത്രപ്രവര്‍ത്തകന്‍ സയ്യിദ് ഖാസ്മിവരെ എല്ലാ മുസ്‌ലിങ്ങളും സ്‌കാനറിന് ചുവട്ടിലാണ്. നിരന്തരമായ ഈ അക്രമം അവസാനിപ്പിക്കണമെന്ന് പറയാനാണ് ഇന്ന് ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്. ഇതൊരു വി‘ാഗീയപ്രശ്‌നമല്ല സര്‍. നീതിയുടെയും ജനാധിപത്യത്തിന്റെയും അടിസ്ഥാന‘ഭാവിയെത്തന്നെ ബാധിക്കുന്ന പ്രശ്‌നമാണ്.”

സിറ്റിസന്‍ഗ്രൂപ്പിന്റെ കത്തിലെ ഉള്ളടക്കത്തിന്റെ സംഗ്രഹമാണ് മുകളില്‍. രാജ്യസഭ‘ ഡെ. സ്പീക്കര്‍ റഹ്മാന്‍ ഖാന്റെ നേതൃത്വത്തില്‍ മുസ്‌ലിം നേതാക്കളും ഈ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഈയിടെ ചിദംബരത്തെ കാണുകയുണ്ടായി. അതത് സ്റ്റേറ്റുകളില്‍ നടക്കുന്ന സംഭവമായതിനാല്‍ തനിക്കതില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ആദ്യം കൈമലര്‍ത്തിയ ചിദംബരം തീവ്രവാദം ശക്തമാണെന്നും ഇപ്പോഴത് കേരളത്തിലാണു കേന്ദ്രീകരിക്കുന്നതെന്നുമാണ് നേതാക്കളെ ഞെട്ടിച്ചുകൊണ്ടു പിന്നീട് പറഞ്ഞത്. താരതമ്യേന തീവ്രവാദം കുറഞ്ഞ അളവിലുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍ കേരളം തീവ്രവാദമേഖലയാക്കേണ്ടത് ഇവിടെ വളര്‍ച്ചയില്ലാത്ത വിരുദ്ധശക്തികളുടെ ആവശ്യമാണ്. ചിദംബരത്തിന്റെ പ്രസ്താവനയില്‍നിന്ന് അടുത്ത ടാര്‍ഗറ്റ് കേരളമായിരിക്കുമെന്ന് ആശങ്കിക്കേണ്ടിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ അക്രമരാഷ്ട്രീയത്തിനും ഗുണ്ടാപ്രവര്‍ത്തനത്തിനും മതതീവ്രവാദമുഖം നല്കാനുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശ്രമം ആരെയാണു സഹായിക്കുക എന്നു വ്യക്തം. തീവ്രവാദം ഒരു മിഥ്യയാണെന്നല്ല പറഞ്ഞുവരുന്നത്. തീവ്രവാദവേട്ടയുടെ പേരില്‍ നിരപരാധികള്‍ വേട്ടയാടപ്പെടുമ്പോള്‍ രണ്ട് ആപത്തുകളാണ് സംഭവിക്കുക.  തീവ്രവാദമനോഭ‘ാവം വളര്‍ത്താന്‍ അത് സഹായകമാകും. രണ്ടാമതായി അതിന്റെ മറവില്‍ യഥാര്‍ത്ഥ അക്രമശക്തികള്‍ രക്ഷപ്പെടും. തീവ്രവാദത്തിന്റെ സാമൂഹികപശ്ചാത്തലം ഇല്ലായ്മചെയ്യുന്നതിലൂടെ മാത്രമേ അതിന്റെ വേരറുക്കാന്‍ സാധിക്കൂ. മധ്യപ്രദേശിന്റെ തലവേദനയായിരുന്ന ചമ്പല്‍കൊള്ളക്കാരെ പോലീസല്ല ഇല്ലായ്മ ചെയ്തത്. ജയപ്രകാശ് നാരായണന്റെ ഗാന്ധിയന്‍ ഇടപെടലാണ് അവരെ കൊള്ളപ്രവര്‍ത്തനങ്ങളില്‍നിന്ന് മുക്തനാക്കി മുഖ്യധാരയിലേക്കു കൊണ്ടുവന്നത്. ഈജിപ്തിലെ അല്‍-ജമാ ആത്തുല്‍ ഇസ്‌ലാമിയ്യപോലുള്ള തീവ്രവാദപ്രസ്ഥാനങ്ങള്‍ തീവ്രവാദപാത ഉപേക്ഷിച്ച ഉദാഹരണവും നമ്മുടെ മുമ്പിലുണ്ട്. മുഹമ്മദുല്‍ ഗസ്സാലിയെപ്പോലുള്ള മതപണ്ഡിതന്മാരുടെയും മുക്‌രിം അഹ്മദിനെപ്പോലുള്ള സാമൂഹികപ്രവര്‍ത്തകരുടെയും ഇടപെടലുകളായിരുന്നു അതിന്റെ കാരണം; സുരക്ഷാസേനയുടെ നെല്ലും പതിരും വേര്‍തിരിക്കാത്ത പീഡനനടപടികളായിരുന്നില്ല.
(പച്ചക്കുതിര ജൂലൈ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍നിന്നും)

Saturday, July 14, 2012

ഇസ്രയേലില്‍ എത്രവിധം ജൂതന്മാരുണ്ട്?

വി. എ. കബീര്‍

ദൈവ വിധേയമായി ഏകീകരിക്കപ്പെട്ട യഹോവയുടെ ജനതയാണു തങ്ങളെന്നാണു യഹൂദവിശ്വാസ പ്രമാണം. തെരഞ്ഞെടുത്ത തന്റെ ജനതയെ യഹോവ നാടു കടത്തിയത് അവരുടെ പാപകൃത്യങ്ങളുടെ ഫലമായിട്ടാണെന്നാണു ജൂതവിശ്വാസം. ഒരു നാള്‍ യഹോവ അവര്‍ക്ക് മാപ്പരുളുകയും മരിച്ചവര്‍ ഉള്‍പ്പെടെയുള്ള ജൂതന്മാരെ യരൂശലേമിലേക്ക് ആനയിക്കാന്‍ മിശിഹായെ അയക്കുകയും ചെയ്യുമെന്ന് അവര്‍ വിശ്വസിക്കുന്നു. ആ ദൌത്യം സ്വയം ഏറ്റെടുത്ത സയണിസ്റുകള്‍ ചെയ്യുന്നത് ഒരു വന്‍ പാപം മാത്രമല്ല, വിശുദ്ധ ഭൂമിയിലേക്ക് കൂട്ടായി പ്രവേശിക്കരുതെന്ന ദേവ കല്പനക്കെതിരെ കലാപം നടത്തുക കൂടിയാണെന്ന് ഹാരെഡി വിഭാഗം ആരോപിക്കുന്നു.  

റുപതുകളുടെ മധ്യത്തിലാണ്, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു ഇസ്രയേല്‍ യാത്രാ പരമ്പര പ്രസിദ്ധീകരിച്ചു വന്നിരുന്നു. അക്കാലത്ത് ഒരു ബാലനായിരുന്നതിനാല്‍ ലേഖകന്റെ പേരോ പരമ്പരയുടെ ശീര്‍ഷകമോ ഓര്‍മ്മയിലില്ല. എങ്കിലും അതില്‍ വന്ന ചില വിവരങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു. സ്വര്‍ഗരാജ്യം തേടി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഇസ്രയേലില്‍ കുടിയേറിപ്പാര്‍ക്കാന്‍ കൂട്ടപലായനം ചെയ്തവരില്‍ മട്ടാഞ്ചേരിയിലെ ജൂതന്മാരുംപെടും. കൊച്ചി-മട്ടാഞ്ചേരി ഭാഗത്തെ അംഗുലീപരിമിതരായവരൊഴികെ മിക്ക ജൂതന്മാരും അറുപതുകളില്‍തന്നെ ഇസ്രയേലില്‍ കുടിയേറി കഴിഞ്ഞിരുന്നു. വിവാഹം, ഭക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ ഇവിടെ തങ്ങിയവര്‍ക്ക് പിന്നീടിത് പല പ്രശ്നങ്ങളും സൃഷ്ടിച്ചിരുന്നു. മുസ്ളിംങ്ങളുടെ ‘ഹലാല്‍ മാംസം’ പോലെതന്നെ നെറവിന്റെ കാര്യത്തില്‍ കര്‍ശന നിഷ്ഠപുലര്‍ത്തുന്നവരാണു ജൂതന്മാര്‍. മാംസാഹാരം കഴിക്കണമെങ്കില്‍ ജൂതന്‍തന്നെ നുറുക്കണമെന്നതാണു അവരുടെ നിയമം. ‘ഖോഷര്‍’ എന്നാണ് ഇതിന് പറയുക. കൊച്ചിയിലെ ജൂതകശാപ്പുകാര്‍ ഇസ്രയേലില്‍ കുടിയേറിയതിനെ തുടര്‍ന്ന് അവശിഷ്ട ജൂതന്മാര്‍ക്ക് മാംസാഹാരം പ്രശ്നമാവുകയുണ്ടായി.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ യാത്രാ വിവരണം എഴുതിയ ആള്‍ ഇസ്രയേലില്‍ വച്ചു കൊച്ചിയില്‍നിന്നുള്ള ചില മലയാളി ജൂതകുടിയേറ്റക്കാരെ കണ്ടുമുട്ടുന്നുണ്ട്. വലിയ സ്വപ്നങ്ങളുമായി കുടിയേറിയ അവര്‍ പറ്റേ നിരാശരായാണ് ലേഖകനോടു സംസാരിക്കുന്നത്. കാരണം, തൊഴിലിലും ആനുകൂല്യങ്ങളിലുമൊക്കെ കടുത്ത വിവേചനത്തിനിരയായിരുന്നു അവര്‍. അരനൂറ്റാണ്ടിന് ശേഷവും ഈ സ്ഥിതിക്ക് വലിയ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല.
കേരളത്തില്‍നിന്ന് പോയവരുടെ മാത്രം സ്ഥിതിയായിരുന്നില്ല ഇത്. ആഫ്രിക്കയില്‍നിന്നും ഏഷ്യയുടെ ഇതര ഭാഗങ്ങളില്‍നിന്നുമുള്ള ജൂതന്മാരുടെ സ്ഥിതിയും ഇത് തന്നെയാണ്. പാലസ്തീനിലെ അറബു ഭൂരിപക്ഷത്തെ ഇല്ലായ്മ ചെയ്യണമെങ്കില്‍ രണ്ട് കാര്യങ്ങള്‍ ആവശ്യമായിരുന്നു. ഒന്ന് തദ്ദേശ ജനതയായ അറബികളെ അവിടെനിന്ന് തുരത്തുക. തദ്സ്ഥാനത്ത് യഹൂദജനതയെ കുടിയിരുത്തുക. ഇത് രണ്ടും ഒന്നിച്ചു നടന്ന ചരിത്രത്തിന്റെ കള്ളവാറ്റാണ്, ഇസ്രയേല്‍ നിര്‍മിതി. അറബു ഡിമോഗ്രാഫിയെ അട്ടിമറിക്കാനായി അവരെ അഭയാര്‍ത്ഥികളാക്കി മാറ്റുകയും പാലസ്തീന് പുറത്ത് ജനിച്ചവരെ തദ്സ്ഥാനത്ത് കുടിയിരുത്തുകയും ചെയ്ത് കൊണ്ടാണു ഈ അട്ടിമറി സാധിച്ചെടുത്തത്. ഇങ്ങനെ കുടിയേറിയവരില്‍ അറബു നാടുകളില്‍ നിന്നുള്ളവരും പെടും. യമന്‍, ഈജിപ്ത്, ബഹ്റൈന്‍, മൊറോക്കോ എന്നീ രാജ്യങ്ങളിലൊക്കെ മുമ്പു ധാരാളം ജൂതന്മാര്‍ താമസിച്ചിരുന്നു. ക്രൈസ്തവ പീഡനത്തെ തുടര്‍ന്നാണ് സ്പെയിനില്‍നിന്ന് ജൂതന്മാര്‍ മുസ്ളീങ്ങളോടൊപ്പം മൊറോക്കോവിലെത്തിയിരുന്നത്; വ്യത്യസ്തമല്ല തുര്‍ക്കിയിലെയും സ്ഥിതി. എന്നാല്‍ ഇസ്രയേല്‍ നിലവില്‍ വന്നതോടെ സയണിസ്റുകള്‍ അവരെ പ്രലോഭിപ്പിച്ചു. ‘വാഗ്ദത്തഭൂമി’യിലേക്ക് കൊണ്ടുപോയി. ആഫ്രിക്കയില്‍നിന്ന് ഫലാച്ചി ജൂതന്മാരെ കള്ളക്കടത്ത് നടത്തുകയായിരുന്നു എങ്കിലും ഈ പ്രലോഭനങ്ങളില്‍ വീഴാതെ സ്വദേശത്ത് തന്നെ ഉറച്ച് നിന്നവരും ഇക്കൂട്ടത്തിലുണ്ട്. ഈജിപ്തിലെ പ്രസിദ്ധ സിനിമാ നടി ലൈലാമുറാദ് ഒരു ഉദാഹരണം മാത്രം. സയണിസ്റുകള്‍ വലിയ സ്ഥാനപദവികളും സുഖസൌകര്യങ്ങളും വാഗ്ദാനം ചെയ്തെങ്കിലും അതൊന്നും സ്വീകരിക്കാന്‍ അവര്‍ കൂട്ടാക്കുകയുണ്ടായില്ല.
സഫാര്‍ഡിസുകളും അഷ്കാനിസുകളും

ഇങ്ങനെ ഇസ്രയേലില്‍ കുടിയേറിപ്പാര്‍ക്കാനെത്തിയവരോടെല്ലാം സമാന സമീപനമായിരുന്നില്ല ഭരണകൂടം സ്വീകരിച്ചിരുന്നത്. കൊച്ചിയില്‍നിന്ന് കുടിയേറിയ ജൂതന്മാരുടെ അനുഭവം ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചുവല്ലോ. ഇസ്രയേലില്‍ മുമ്പേ നിലവിലുള്ള വിവേചന ഭീകരതയുടെ ഇരകളായിരുന്നു അവര്‍. കാരണം, സയണിസ്റ് ഭരണകൂടത്തിന്റെ ദൃഷ്ടിയില്‍ അവര്‍ വംശശുദ്ധിയില്ലാത്ത ജൂതന്മാരാണ്. ഏഷ്യയില്‍നിന്നും ആഫ്രിക്കയില്‍നിന്നുമുള്ള ജൂതന്മാര്‍ക്ക് ‘യഹോവയുടെ തെരഞ്ഞെടുക്കപ്പെട്ട ജനത’യുടെ വംശപാരമ്പര്യം അവകാശപ്പെടാന്‍ സാധ്യമല്ല. ബ്രാഹ്മണ്യം പോലെ ജനായത്തമാണ് ‘യഹൂദത്വം’ എന്നാണു സയണിസ്റ് സങ്കല്പം. സഫാര്‍ഡുകള്‍ (sfaraddim) എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ഇവര്‍ മാര്‍ഗം കൂടിയവരാകാം. യഹൂദനീല രക്തം അവര്‍ക്ക് അന്യമാണ്. അതിനാല്‍ അയിത്തജാതിക്കാരായി കഴിയാനാണു അവരുടെ വിധി. യഹൂദജനത പൊതുവെ ന്യൂനപക്ഷമായതിനാല്‍ ഫലസ്തീനിലെ ജനസംഖ്യ അട്ടിമറിക്കാന്‍ സയണിസ്റുകള്‍ക്ക് ഇവരെ ആവശ്യമായി വന്നു.
ഇവരില്‍നിന്ന് ഭിന്നമാണ് യൂറോപ്പില്‍നിന്നും അമേരിക്കയില്‍നിന്നും കുടിയേറിയ തൊലി വെളുത്ത ജൂതന്മാരുടെ സ്ഥിതി. അവര്‍ അശ്കനാസുകള്‍ (Ashkenazim) എന്നറിയപ്പെടുന്നു. വംശശുദ്ധി സംശയാസ്പദമല്ലാത്തതിനാല്‍ ‘യഹോവ തെരഞ്ഞെടുത്ത ജനത’യില്‍ പെടുന്നവരാണവര്‍. ഇസ്രായേലിലെ വരേണ്യവര്‍ഗം. ഉന്നതപദവികളും സുഖസൌകര്യാദികളും അവര്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണ്.
  ശ്യാമപ്രസാദ് മുഖര്‍ജിയും ഗോള്‍വാള്‍ക്കറും മുതല്‍ സുദര്‍ശന്‍വരെ പ്രതിനിധാനം ചെയ്യുന്ന വംശീയാധിഷ്ഠിത പ്രത്യയശാസ്ത്രം തന്നെയാണു സയണിസത്തിന്റെയും പ്രത്യയശാസ്ത്രം. സാറയില്‍ അബ്റഹാമിന് പിറന്ന ഇസ്ഹാഖിന്റെ പരമ്പരയെ മാത്രമേ അവര്‍ അംഗീകരിക്കുകയുള്ളു. ഈജിപ്ഷ്യന്‍ അടിമസ്ത്രീയായിരുന്ന ഹഗാറില്‍ പിറന്ന യിശ്മയേലിന്റെ പരമ്പരയെ അവര്‍ അംഗീകരിക്കുകയില്ല.
മുസ്ലിം ആചാരങ്ങളോട് സമാനത പുലര്‍ത്തുന്നവര്‍
ജൂതന്മാര്‍ പൊതുവെ അറബി വിരുദ്ധരായാണറിയപ്പെടുന്നതെങ്കിലും മുസ്ലിം ആചാരാനുഷ്ഠാനങ്ങളോടു സാജാത്യം പുലര്‍ത്തുന്നവരും ഇസ്രയേലിലുണ്ട്. ഖത്തര്‍ ടി. വി.യുടെ അറബി ചാനലില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പു കാണാനിടയായ ഒരു പരമ്പര ഓര്‍ക്കുന്നു. മുഹമ്മദ് സാദ എന്ന അവതാരകന്റെതായിരുന്നു പരമ്പര. വ്യത്യസ്ത ജനപദങ്ങളുടെ സാംസ്കാരിക ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഒരു പരിപാടിയായിരുന്നു അത്. ഇസ്രായേലിലെ ഒരു പ്രത്യേക വിഭാഗം ജൂതന്മാരുടെ വിശ്വാസാചാരങ്ങള്‍ പരിചയപ്പെടുത്തുന്നതായിരുന്നു അതിലെ ഒരു എപ്പിസോഡ്. അറബുരാഷ്ട്രങ്ങളില്‍ ചിലത് ഓസ്ട്ര ലോ കരാറിനെ തുടര്‍ന്ന ഇസ്രായേലുമായി സമ്പര്‍ക്കം തുടങ്ങിയ കാലമായിരുന്നതിനാല്‍ അതിന്റെ ചിത്രീകരണം നടന്നിരുന്നത് ഇസ്രയേലില്‍വച്ചു തന്നെയായിരുന്നു. വിചിത്രമായി തോന്നാം, അവരുടെ പല മതാനുഷ്ഠാനങ്ങളും മുസ്ലിംകളുടേതിനോടു സമാനത പുലര്‍ത്തുന്നതായിരുന്നു. പ്രാര്‍ത്ഥനക്ക് മുമ്പ് അംഗസ്നാനം അവര്‍ക്ക് നിര്‍ബ്ബന്ധമാണ്. മുസ്ലിംകള്‍ നമസ്കാരത്തിന് മുമ്പ് ചെയ്യാറുള്ള ‘വുദു’വും ഇതും തമ്മില്‍ വലിയ വ്യത്യസമൊന്നുമില്ല. മുസ്ലിം മസ്ജിദുകളിലെ ‘ഹൌദുകള്‍’ പോലെ അവരുടെ പ്രാര്‍ത്ഥനാലയങ്ങളോടനുബന്ധിച്ചും ശുദ്ധീകരണത്തിനായുള്ള ജലസംഭരണികളുണ്ട്. പ്രാര്‍ത്ഥനക്ക് രൂപമാകട്ടെ മുസ്ലിംകളുടെ നമസ്കാരംപോലെ സാഷ്ടാംഗം പ്രണാമവും മറ്റും അടങ്ങിയതുമാണ്. വേദവാഗ്ദാനപ്രകാരം രക്ഷകനായ ഒരു പ്രവാചകനെ കാത്തിരിക്കുന്നവരാണിവര്‍. മുസ്ലിം അനുഷ്ഠാനങ്ങളോട് സമാനത പുലര്‍ത്തുമ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ മുഹമ്മദ് നബിയെ അംഗീകരിക്കുന്നില്ല എന്ന് മുഹമ്മദ് സാദ അവരുടെ പുരോഹിതനോടു ചോദിക്കുന്നുണ്ട്. പക്ഷേ അതിന്റെ കാരണമൊന്നും വ്യക്തമാക്കാതെ മുഹമ്മദല്ല ഞങ്ങടെ പ്രവാചകന്‍ എന്ന് ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് പുരോഹിതന്‍ നല്കുന്നത്. ഇസ്രായേല്‍ സ്റേറ്റില്‍നിന്നും ഭരണകൂട രാഷ്ട്രീയത്തില്‍നിന്നും അകലം പാലിക്കുന്നു എന്നതാണ് ഇവരുടെ പ്രധാന സവിശേഷത.
ഹാരെഡിം
ഇസ്രയേല്‍ സമാധാനപ്രസ്ഥാനത്തിലെ ആക്ടീവിസ്റും പ്രമുഖ കോളമിസ്റുമായ യൂറി ആറ്നേറി (Uri Avnery) മറ്റൊരു യഹൂദ വിഭാഗത്തെപ്പറ്റി ഈയിടെ എഴുതിയ ഒരു ലേഖനത്തില്‍ കണ്ടിരുന്നു. ഓര്‍ത്തഡക്സ് ജൂതന്മാരാണവര്‍. ഹാരെഡികള്‍ (Haredim)എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ‘ദൈവഭക്തര്‍’ എന്നാണു ഹീബ്രുഭാഷയില്‍ ഈ പദത്തിനര്‍ത്ഥം. (ഹീബ്രുവില്‍ ബഹുവചനത്തെ കുറിക്കാനുപയോഗിക്കുന്നതാണ് ഒടുവിലത്തെ അക്ഷരമായ ‘ന്ന.’) ഇസ്രയേല്‍ സ്റേറ്റിന്റെ ഭാഗമായി അവര്‍ തങ്ങളെ പരിഗണിക്കുന്നില്ല. സാധാരണ ഇസ്രയേലികളില്‍നിന്ന് ഭിന്നരായ ‘ഹാരെഡി’കള്‍ക്ക് ഫ്രഞ്ച്, ജര്‍മന്‍, പോളിഷ് ജൂതന്മാരുമായും സാമ്യതയില്ല.
യരൂശലേമിന്റെ ഭാഗമായ ബെനീബറാക് (Bnei Brak) നഗരത്തിലും അധിനിവിഷ്ഠ പ്രദേശങ്ങളിലെ വിപുലമായ സെറ്റില്‍മെന്റുകളിലുമുള്ള ‘ഗെറ്റോ’ കളിലാണ് ഇവരുടെ പാര്‍പ്പിടം. ‘ഗെറ്റോ’ എന്ന് പറയുമ്പോള്‍ മുമ്പ് ക്രൈസ്തവ ഭരണകൂടം അടിച്ചേല്പിച്ചത്പോലുള്ള പീഢാകരമായ ഒറ്റപ്പെടുത്തല്‍ അല്ല അര്‍ത്ഥമാക്കുന്നത്; അവര്‍ സ്വയം സ്വീകരിച്ച ഒറ്റപ്പെടലാണ്. പൊതുജനങ്ങളില്‍നിന്ന് വേര്‍പ്പെട്ടു ജീവിക്കേണ്ടത് ഓര്‍ത്തഡോക്സ് ജൂതന്മാരുടെ ആവശ്യമാണ്. കാരണം, അതിലാണ് അവര്‍ സ്വത്വ സുരക്ഷിതത്വം കാണുന്നത്. പ്രധാനമായും അവര്‍ ഇങ്ങനെയൊരു രീതി സ്വീകരിക്കുന്നത് വിശ്വാസത്തിന്റെ തന്നെ ഭാഗമായയട്ടാണ്. ശനിയാഴ്ച ‘സാബത്ത്’ ആചരിക്കാന്‍ നടന്നെത്താവുന്ന ദൂരത്തിലായിരിക്കണം അവരെ സംബന്ധിച്ചിടത്തോളം സിനഗോഗ്. ‘ഖോഷല്‍’ ഭക്ഷണം
 നിര്‍ബ്ബന്ധം. ഇസ്രയേലിലാകട്ടെ മറ്റെവിടെയാകട്ടെ ഇത്തരം മതചിട്ടകള്‍ കര്‍ശനമായി പാലിക്കുന്നവരാണ് അവര്‍. ഇതിനേക്കാളൊക്കെ പ്രധാനം മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കലാണ്. എന്നത്തേക്കാള്‍ പ്രലോഭനങ്ങള്‍ ശക്തമായ ഇക്കാലത്ത് പാപകൃത്യങ്ങളില്‍ ചെന്ന് ചാടാതിരിക്കണമെങ്കില്‍ ഇതാവശ്യമാണെന്ന് അവര്‍ കരുതുന്നു. നഗ്നമേനികളെ ആഘോഷിക്കുന്ന ടി. വി. പരിപാടികളുടെയും അശ്ളീല പരസ്യങ്ങളുടെയും ഇന്റെര്‍നെറ്റിലെ പോര്‍ണോഗ്രാഫി കുത്തൊഴുക്കിന്റെയും ആകര്‍ഷണവലയത്തില്‍നിന്നും പാപനിര്‍ഭരമായ ഇസ്രയേലി ജീവിതരീതിയില്‍ നിന്നും സ്വന്തം കുട്ടികള്‍ക്ക് സുരക്ഷാവലയമായിട്ടാണ് ഒറ്റപ്പെട്ട കമ്യൂണ്‍ ജീവിതം അവര്‍ തെരഞ്ഞെടുക്കുന്നത്.
രണ്ടര നൂറ്റാണ്ടു മുമ്പുവരെ ലോകത്തെങ്ങുമുള്ള ജൂതന്മാരുടെ അനുഷ്ഠാന ജീവിതം ഇങ്ങനെയൊക്കെ തന്നെയായിരുന്നുവെന്നാണ് യൂറി അവ്നേറി പറയുന്നത്. ഈ ജൂദായിസത്തിന്നെതിരെയുള്ള കലാപമായിരുന്നു സയണിസം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തിയോഡര്‍ ഹര്‍സല്‍
 സയണിസ്റ് ആശയവുമായി അരങ്ങിലെത്തുന്നതുവരെ കിഴക്കന്‍ യൂറോപ്പിലെ മിക്കവാറും ജൂതസമൂഹം റബ്ബിമാരുടെ ചട്ടക്കൂട്ടില്‍ ഗെറ്റോ സമാനമായ ഒരു യാഥാസ്ഥിതികാന്തരീക്ഷത്തിലായിരുന്നു ജീവിച്ചുപോന്നിരുന്നത്. റബ്ബിമാരില്‍ വളരെ ചുരുക്കം പേരൊഴികെ എല്ലാവരും സയണിസത്തെ ഏറ്റവും വലിയ ശത്രുവായിട്ടായിരുന്നു കണ്ടിരുന്നത്. ക്രൈസ്തവര്‍ക്ക് അന്തിക്രിസ്തുവും മുസ്ലിംകള്‍ക്ക് ദജ്ജാലു പോലെയായിരുന്നു അവര്‍ക്ക് സയണിസം.
ഉന്മാദ ദേശീയത്വത്തിന്റെ വക്താക്കളായിരുന്നു സയണിസ്റുകള്‍. മനുഷ്യസമൂഹം പ്രാഥമികമായി വമശീയവും ഭാഷാപരവും ദേശാതിര്‍ത്തിപരവുമായ അധിഷ്ഠാനത്തിലാണു മതാധിഷ്ഠാനത്തിലല്ല നിലനില്ക്കുന്നതെന്ന പുതിയ യൂറോപ്യന്‍ പരികല്പനയോട് പ്രതിബദ്ധത പുലര്‍ത്തുന്നവരാണവര്‍. ഈ സയണിസ്റ് സിദ്ധാന്തം ജൂതവിശ്വാസവുമായി ഏറ്റുമുട്ടുന്നതാണെന്ന യൂറി നെവിനെറി പറയുന്നു. കാരണം ദൈവ വിധേയമായി ഏകീകരിക്കപ്പെട്ട യഹോവയുടെ ജനതയാണു തങ്ങളെന്നാണു യഹൂദവിശ്വാസ പ്രമാണം. തെരഞ്ഞെടുത്ത തന്റെ ജനതയെ യഹോവ നാടു കടത്തിയത് അവരുടെ പാപകൃത്യങ്ങളുടെ ഫലമായിട്ടാണെന്നാണു
 ജൂതവിശ്വാസം. ഒരു നാള്‍ യഹോവ അവര്‍ക്ക് മാപ്പരുളുകയും മരിച്ചവര്‍ ഉള്‍പ്പെടെയുള്ള ജൂതന്മാരെ യരൂശലേമിലേക്ക ആനയിക്കാന്‍ മിശിഹായെ അയക്കുകയും ചെയ്യുമെന്ന് അവര്‍ വിശ്വസിക്കുന്നു. ആ ദൌത്യം സ്വയം ഏറ്റെടുത്ത സയണിസ്റുകള്‍ ചെയ്യുന്നത് ഒരു വന്‍ പാപം മാത്രമല്ല, വിശുദ്ധ ഭൂമിയിലേക്ക് കൂട്ടായി പ്രവേശിക്കരുതെന്ന ദേവ കല്പനക്കെതിരെ കലാപം നടത്തുക കൂടിയാണെന്ന് ഹാരെഡി വിഭാഗം ആരോപിക്കുന്നു.
ഹര്‍സലും സയണിസത്തിന്റെ സ്ഥാപക പിതാക്കളുമൊക്കെ നിരീശ്വരവാദികളായിരുന്നുവെന്നതാണ് മറ്റൊരു രസകരമായ സംഗതി. ഭാവി ജൂതരാഷ്ട്രത്തില്‍ റബ്ബിമാരുടെ സ്ഥാനം, പട്ടാള ഓഫീസര്‍മാര്‍ ബാരക്കുകളിലെന്നപോലെ, സിനഗോഗില്‍ പരിമിതമായിരിക്കുമെന്ന് ഹര്‍സല്‍ എഴുതുകയുണ്ടായി. അക്കാലത്തെ റബ്ബിമാര്‍ക്കൊന്നും ഹര്‍സലിനോടു മമതയുണ്ടായിരുന്നില്ലെന്നാണ് യൂറി അവനേറി പറയുന്നത്. യഹൂദ ജനതയെ പഴയ മതത്തില്‍നിന്ന് എങ്ങനെ പുതിയ ദേശീയതയിലേക്ക് വിളക്കിച്ചേര്‍ക്കാമെന്നത് ഹര്‍സലിന് ഒരു പ്രശ്നമായിരുന്നു. പുരാതന യഹൂദജനതയുടെ പുതിയ രൂപാന്തരതുടര്‍ച്ചതന്നെയാണു സയണിസ്റ് രാഷ്ട്രം എന്ന കഥ മെനഞ്ഞു കൊണ്ടാണു ഹര്‍സല്‍ പ്രശ്നം
പരിഹരിച്ചത്. യഹൂദമതത്തിന്റെ പ്രതീകങ്ങള്‍ ‘മോഷ്ടി’ച്ചുകൊണ്ടു ഹര്‍സല്‍ അവയ്ക്ക് ദേശീയ വര്‍ണം പകര്‍ന്നു. യഹൂദ പ്രാര്‍ത്ഥനാംഗ വസ്ത്രം സയണിസ്റ് പതാകയാക്കി. ‘മെനോര’ (menora-ക്ഷേത്ര മെഴുക് തിരിക്കാലുകള്‍) സ്റേറ്റിന്റെ അടയാളമാക്കി. ദാവീദിന്റെ നക്ഷത്രങ്ങളെ പരമോന്നത ദേശീയ മുദ്രയാക്കി. എല്ലാ മതാഘോഷദിനങ്ങളും പുതിയ ദേശീയ ചരിത്രത്തിന്റെ ഭാഗമാക്കി. ഇന്ത്യയിലെ ഹിന്ദുത്വരുടെ സമീപനത്തിന് ഇതുവരെയുള്ള താദാത്മ്യം ശ്രദ്ധേയമാണു. ഹര്‍സലിന്റെ തന്ത്രങ്ങള്‍ വിജയം കണ്ടു എന്നതാണ് സത്യം. യാഥാസ്ഥിതിക ഹെരെഡികള്‍ ഒഴികെ മിക്കവാറും എല്ലാ ഇസ്രയേലി ജൂതന്മാരും ഫലത്തില്‍ ഇതൊരു വേദസത്യം പോലെ അംഗീകരിച്ചു. എന്നാല്‍ തങ്ങള്‍ മാത്രമാണു യഥാര്‍ത്ഥ ജൂതന്മാരും സഹസ്രാബ്ദങ്ങള്‍ നീണ്ടുകിടക്കുന്ന യഹൂദചരിത്രത്തിന്റെ നേരവകാശികളുമെന്നാണു ഓര്‍ത്തഡോക്സ് ജൂതന്മാരുടെ അവകാശവാദം.
ഇസ്രയേല്‍ രാഷ്ട്രം കെട്ടിപ്പടുക്കുന്നവര്‍ക്ക് നില്ക്കാനുള്ള മരത്തട്ടുമാത്രമാണു സയണിസ്റ് പ്രസ്ഥാനമെന്നും രാഷ്ട്ര നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതോടെ അത് അപ്രസക്തമായിത്തീരുമെന്നും കടുത്ത സയണിസ്റായിരുന്ന ഡേവിഡ് ബെന്‍ ഗൂറിയാന്‍ 
എഴുതിയിട്ടുണ്ട്. ഇസ്രയേല്‍ ഒരു യഹൂദ രാഷ്ട്രമാണെന്ന
ഇതര ജൂതന്മാരില്‍നിന്ന് എല്ലാ നിലയ്ക്കും വേര്‍പിരിഞ്ഞൊരു ജീവിതമാണ് ഓര്‍ത്തഡക്സു ജൂതന്മാര്‍ നയിക്കുന്നത്. ഭാഷ പോലും ഭിന്നമാണ്. യിഡ്ഡിഷാണു അവരുടെ സംസാരഭാഷ. വേഷവിധാനം വ്യത്യസ്തമാണ്. തങ്ങളുടേതായ പ്രത്യേക വിദ്യാലയങ്ങളിലാണു സ്വന്തം കുട്ടികളെ അവര്‍ പഠിപ്പിക്കുന്നത്. അവിടെ ഇംഗ്ളീഷോ ഗണിതമോ മതേതര സാഹിത്യമോ മറ്റ് ജനങ്ങളുടെ ചരിത്രമോ പഠിപ്പിക്കുന്നില്ല. സാധാരണ ഇസ്രയേലിയുടെ വീട്ടില്‍ ഓര്‍ത്തഡക്സു ജൂതന്‍ ഭക്ഷണം കഴിക്കുകയില്ല. സ്വന്തം മക്കളെ വിവാഹം കഴിച്ചുകൊടുക്കുകയുമില്ല.
സ്ത്രീകളോടുള്ള മനോഭാവവും കര്‍ക്കശമാണ്. ലിംഗസമത്വത്തിന് ഓര്‍ത്തഡക്സ് വിഭാഗത്തില്‍ യാതൊരു സ്ഥാനവുമില്ല. സ്ത്രീകള്‍ തന്നെയും പ്രജനനോപകരണമായാണു സ്വയം കരുതുന്നത്. കുട്ടികളുടെ എണ്ണമനുസരിച്ചാണു സ്ത്രീയുടെ പദവി കൂടുക. പത്തും പന്ത്രണ്ടും കുട്ടികളുള്ള ദമ്പതികള്‍ ഏറെയാണ്.
വളരെ തീവ്രവാദ നിലപാട് സ്വീകരിക്കുന്നവരാണെങ്കിലും ഭരണകൂടം ഇവരെ തൊടാറില്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പു ‘രാജപാത’ എന്ന ശീര്‍ഷകത്തില്‍ ഒരു റബ്ബിയുടെ കൃതി ഇസ്രയേലില്‍ പുറത്തിറങ്ങിയത് യൂറി അവ്നേറി അനുസരിക്കുന്നുണ്ട്. ജൂതന്മാരല്ലാത്ത കുട്ടികളെ കൊല്ലുന്നത് ന്യായീകരിക്കുന്നതായിരുന്നതിലെ ഒരു പരാമര്‍ശം. അത്തരം കുട്ടികള്‍ വളരുമ്പോള്‍ ജൂതന്മാരെ കൊല്ലുമെന്ന് ആശങ്കയുണ്ടെങ്കില്‍ അവരെ വധിക്കുന്നതില്‍ തെറ്റില്ലെന്നാണു പുസ്തകം പറയുന്നത്. മുതിര്‍ന്ന പല റബ്ബിമാരും അംഗീകാരം നല്കിയ ഈ പുസ്തകം ഇസ്രയേലില്‍ വലിയ ഒച്ചപ്പാടു സൃഷ്ടിക്കുകയുണ്ടായി. സമര്‍ദ്ദങ്ങള്‍ക്ക് വിധേയമായി പോലീസു കുറ്റാന്വേഷണം തുടങ്ങിയതായിരുന്നു. പക്ഷേ, അവസാനം അറ്റോര്‍ണി ജനറല്‍ ഇടപെട്ടു. പ്രൊസിക്യൂഷന്‍ ഒഴിവാക്കുകയാണുണ്ടായത്. റബ്ബിമാര്‍ വേദസൂക്തം ഉദ്ധരിക്കുക മാത്രമാണു ചെയ്തതെന്നായിരുന്നു അറ്റോര്‍ണി ജനറലിന്റെ ന്യായം. ഓര്‍ത്തഡക്സുകാരെക്കൊണ്ട് ഗുണമുണ്ടെന്ന് ഭരണകൂടം കരുതുന്നുണ്ടാകാം.
********
 
 കടപ്പാട് :    ഉത്തരകാലം


Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്