
പര്‍ദ്ധയാണോ ലോകത്തിന്റെ മുഖ്യപ്രശ്നം?
ശബ്നം ഹശ്മി
ബുര്‍ഖയെ സംബന്ധിച്ചിടത്തോളം കള്ളികളിലൊതുങ്ങുന്ന ഒരു പരിഹാരമല്ല. ശിരോവസ്ത്രധാരണത്തില്‍ ഒത്തുതീര്‍പ്പിന്റെ ലക്ഷണമുണ്ടെന്ന് ഒരു വിഭാഗത്തിന് വാദിക്കമെങ്കിലും രാഷ്ട്രങ്ങള്‍ ഒറ്റയടിക്ക് ബുര്‍ക്ക നിരോധിക്കണമെന്ന് ഇതിനര്‍ത്തമില്ല. സ്ത്രീ ശാക്തീകരണത്തെ നിരോധനം ഒട്ടും സഹായിക്കില്ല. മറിച്ച്, നിരോധിക്കാന്‍ ശ്രമിക്കുന്ന ഫ്രാന്‍സിനെ അത് പ്രതിക്കുലമായ് ബാധിക്കുകയും ചെയ്യും.
ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ബുര്‍ഖ വിവാദം സഞ്ജയ് ഗന്ധിയുടെ വന്ധ്യംകരണ പദ്ധതിയെയാണ് ഓര്‍മ്മിപ്പിക്കുന്നത്. കുടുബാസൂത്രണം ഇന്ത്യക്ക് ആവശ്യമാണങ്കില്‍ ജനസംഖ്യാവളര്‍ച്ച തടയാന്‍ അത് നിര്‍ബന്ധിച്ച് നടപ്പാക്കാമായിരുന്നോ?
...