ലോക രാജ്യങ്ങളില്‍ വലുപ്പം കൊണ്ടും ശേഷികൊണ്ടും മുന്‍പന്തിയില്‍ നില്ക്കുന്ന ഒരു രാജ്യമാണ് നമ്മുടെ ഇന്ത്യ. ജനാധിപത്യവും മതനിരപേക്ഷതയും അതിന്റെ മുഖമുദ്രയാണ്. മുതലാളിത്വമോ സോഷ്യലിസമോ പൂര്‍ണ്ണമായി പുല്കാത്ത ഇന്ത്യന്‍ സാമ്പത്ത് വ്യവസ്ഥ ഭദ്രമല്ലങ്കിലും ഒട്ടും മോശമല്ലാതെ നിലനില്ക്കുന്നു. 28 സംസ്ഥാനങ്ങളും ഒരു കേന്ദ്രഗവര്‍ണ്ണമന്റുമുള്ള ഫെഡ്രല്‍ റിപ്പബ്ലിക്ക് കൂടിയ ഇന്ത്യയിലെ തെക്കെ അറ്റത്തുള്ള ഒരു കൊച്ചു സംസ്ഥാനമാണ് കേരളം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനസംഘടിപ്പിക്കപ്പേട്ടപ്പോള്‍ തിരുകൊച്ചി സംസ്ഥാനവും മദ്രാസ് പ്രസിഡന്‍സിയിലെ മലബാര്‍ ജില്ലയെയും കൂട്ടിച്ചേര്‍ത്ത് 1956 നവംബര്‍ 1 ന് ഐക്യ കേരളം നിലവില്‍ വരുന്നത്.
‘കേരള മോഡല്‍‘ ലോകത്തിന് തന്നെ മാതൃകയാണെന്ന് പറയപെടാറുണ്ട്. 56 ആണ്ടുകള്‍ക്ക് അപ്പുറം തിരിഞ്ഞ് നോക്കുമ്പോള്‍ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക നീതി, മതസൗഹാര്‍ദ്ദം, ഉയര്‍ന്ന സാമൂഹിക ബോധം എന്നിങ്ങനെ നമുക്ക് അഭിമാനിക്കാവുന്ന ഒട്ടേറെ ഘടകങ്ങള്‍ ദര്‍ശിക്കാവുന്നതാണ്.
ഇന്ത്യയിലെ മറ്റേത് സംസ്ഥാനങ്ങളേക്കാളും വിവിധ ജന വിഭാഗങ്ങള്‍ സൌഹാര്‍ദ്ദത്തോടെ കഴിഞ്ഞു വരുന്നുണ്ട് അതു പോലെ തന്നെ വിവിധ സംസ്ഥാനക്കാരായ ഒട്ടനവധി സമൂഹങ്ങള്‍ ഒരു അരക്ഷിതാവസ്ഥക്കും ഇടയില്ലാതെ വര്‍ഷങ്ങളായി അവരവരുടെ ഭാഷയും സംസ്ക്കാരവും നിലനിര്‍ത്തികൊണ്ട് തന്നെ ജീവിച്ചു വരുന്നുമുണ്ട്. കോഴിക്കോട്ടെ ഗുജറാത്തി സ്ട്രീറ്റിലും കൊച്ചിയിലെ മട്ടാഞ്ചേരിയിലും ആലപ്പുഴയിലും ഇന്നും നമുക്കത് ദര്‍ശിക്കാവുന്നതാണ്. തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ ഒരു തെരുവിന്റെ രണ്ട് ഭാഗങ്ങളില്‍ വിവിധ വിഭാഗക്കാര്‍ വേറിട്ട് ജീവിക്കുമ്പോള്‍ നമുടെ വിടുകള്‍ക്ക് ഇടത്തും വലത്തും സഹോദര സമുദായാംഗങ്ങളുടെതാണ്. നമുക്കൊരു അത്യാഹിത മുണ്ടാകുമ്പോള്‍ ആദ്യം ഓടിയെത്തുന്നത് നമ്മുടെ കുടുബാംഗമായിരിക്കില്ല. അയല്പക്കത്തെ സുഹൃത്തുക്കളായിരിക്കും.
ഇന്നലയുടെ രാഷ്ട്രീയം:
കേരള ചരിത്രം അനാവരണം ചെയ്യുമ്പോള്‍ നൂറ്റാണ്ടുകള്‍ക്കപ്പുറം തന്നെ കേരളീയ സമൂഹം അന്തര്‍ദേശീയ സമൂഹവുമായി കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയിട്ടുണ്ട്. വാണിജ്യ ബന്ധം എന്നതിലപ്പുറം കേരളത്തിന്റെ വൈജ്ഞാനിക മണ്ഡലത്തെ സ്വധീനിക്കുന്നതിന് മാത്രം ശക്തമായ ആത്മ ബന്ധമായിയിരുന്നു അത്. ആധുനിക കാലത്ത് നാരായണ ഗുരുവും വക്കം മൌലവിയും തുടങ്ങി ഒട്ടനവധി ഉല്പതിഷ്ണുക്കളായ നവോത്ഥാന നായകര്‍ കൂടി പാകപെടുത്തിയതാണ് കേരളീയ സാമൂഹിക പരിസരം എന്ന് പറയാം.
ഐക്യ കേരളത്തില്‍ ആദ്യമായി വര്‍ഗ്ഗീയതയുടെ ധൂമം കണ്ടു തുടങ്ങിയത് മലബാറിലെ പിന്നോക്ക പ്രദേശമായിരുന്ന ഏറാനാട് താലൂക്കും സമീപത്തെ മറ്റ് താലൂക്കുകളും കൂട്ടിച്ചേര്‍ത്ത് മലപ്പുറം ജില്ല രൂപീകരിക്കപെട്ട പോയായിരുന്നു. ബോധപൂര്‍വ്വം ഒരു പ്രദേശവാസികളെയും അവിടുത്തെ ജനവിഭാഗത്തെയും അന്യവത്കരിക്കാന്‍ വിവിധ കോണുകളില്‍ നിന്ന് ശ്രമിച്ചു കൊണ്ടിരുന്നു.
തുടര്‍ന്ന് ഷാബാനു കേസുമായി ബന്ധപെട്ട് ഉയര്‍ന്ന് വന്ന ശരീയത്ത് വിവാധമയിരുന്നു. ഈ അവസരം മുതലെടുത്ത് ഫാസിസ്റ്റ് ശക്തികള്‍ ഏക സിവില്‍ കോഡ് വാദം ഉയര്‍ത്തി കൊണ്ടുവന്നു. ചില ഇടതുപക്ഷ ബുദ്ധിജിവികളും ഇത് ഏറ്റ്പാടി. മുസ്ലിംകള് സാംസ്ക്കാരികമായി അക്രമിക്കപെടുന്ന എന്ന ധാരണ മുസ്ലിം വിഭാഗത്തിനും ഭൂരിപക്ഷവിഭാഗത്തിന് മറിച്ചും ഉള്ള ആശങ്കള്‍ ഉടലെടുക്കാന്‍ ഇത് ഇടവരുത്തിയെങ്കിലും കേരളീയ സമൂഹം മുന്നോട്ട് തന്നെ പോയി..
പക്ഷെ 90 കളിലെ രഥയാത്രയും 92 ലെ ബാബരി മസ്ജിദ് ധ്വംസനവും ജനങ്ങളില്‍ ആഴമേറിയ മുറിവുകള്‍ വീഴ്ത്തി. ഇന്ത്യയിലെ മറ്റിടങ്ങളില്‍ നിന്ന് വിഭിന്നമായി രക്തചെരിച്ചിലുകള് ഇവിടെ ഉണ്ടായില്ല എന്നത് ശ്രദ്ദേയമാണ്. മസ്ജിദ് സംരംക്ഷണത്തില്‍ വീഴ്ച്ചവരുത്തിയതിലൂടെ ഭരണകൂടം പൊറുക്കപെടാനാവാത്ത വീഴ്ച്ചവരുത്തിയതെന്ന ബോധം മുസ്ലിം ജനവിഭാഗത്തിന് വിഷിശ്യാ യുവജനങ്ങള്‍ക്കിടയില്‍ പ്രതിഷേധവും ഒരു തരം അരക്ഷിതാവസ്ഥയും ഉടലെടുത്തു. സംഘടിതമുസ്ലിം രാഷ്ട്രിയത്തിന്റെ ശവപറമ്പിലെ തങ്ങളുടെ വിത്തിറക്കാന്‍ ആവൂ എന്ന് തീര്‍ത്തും തിരിച്ചറിഞ്ഞ ചിലര്‍ ഈ അവസരം മുതലെടുക്കാന്‍ ശ്രമിക്കുകയും അപക്വവും തീവ്രവുമായ പ്രതികരണങ്ങളിലേക്ക് ഒരു ന്യൂനപക്ഷത്തിനെയെങ്കിലും തെളിച്ചുകൊണ്ട് പോയി. കേരളത്തിലെ പുരോഗമന മതേതര രാഷ്ട്രീയക്കാര്‍ എന്ന് അഭിമാനപൂര്‍വ്വം പരിചയപെടുത്തുന്നവര് സ്വത്വ വാദത്തിന്റെ അവസരവാദ രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ പറഞ്ഞ് ഇതിന് വെള്ളവും വളവും നല്‍കുകയായിരുന്നു. എന്നാല്‍ സംഘടിത മുസ്ലിം രാഷ്ട്രീയ നേതൃത്വം പതുക്കെ പതുക്കെ പെതു ജനങ്ങളില്‍ നിന്ന് അകന്ന് കൊണ്ടിരിക്കുന്നത് തിരിച്ചറിയുന്നതില്‍ പരാജയപെടുകയും ഉണ്ടായി. ഒരു പക്ഷെ തങ്ങളുടെ രാഷ്ട്രീയ ചര്‍ച്ച നേതൃത്വത്തിലെ ചില വ്യക്തികളിലെ സ്വകാര്യതയിലേക്ക് ഒതുങ്ങിപ്പോയതായിരിക്കാം ഇങ്ങനെ സംഭവിച്ചത്.
മാധ്യമങ്ങളും ഭരണകൂടവും ആടിനെ പട്ടിയാക്കുന്ന വിധം:
മാധ്യമ രംഗത്ത് ഉണ്ടായ വിപ്ലവകരമായ മാറ്റങ്ങള്‍ കേരളീയ പൊതുമനസ്സിനെ ഒരു പാട് സ്വാധീനിച്ചതായി കാണാം. 90 കളില്‍ കടന്ന് വന്ന സ്വകാര്യ ദൃശ്യമാധ്യമങ്ങള്‍ക്ക് ഇത്ല് വ്യക്തമായ പങ്ക് ഉണ്ട്. 2000 മാണ്ടോടുകൂടി സ്വകാര്യ ചാനലുകളുടെ തള്ളിക്കയറ്റം ഉച്ചസ്ഥായി പ്രാപിക്കുകയും ചാനലുകള്‍ അവരുടെ നിലനില്‍പ്പിനായുള്ള പോരാട്ടം മലയാളിയുടെ സ്വീകരണമുറിയും അടുക്കളയും പിന്നിട്ട് കിടപ്പറവരെ എത്തി നില്ക്കുന്നിടത്താണ് സ്ഥിതിഗതികള്‍. ചുറ്റുപാടുകളില്‍ നടക്കുന്ന സംഭവങ്ങള്‍ വായനക്കാരിലേക്കും പ്രേക്ഷകരിലേക്കും എത്തിക്കുക എന്നതിലപ്പുറം വാര്‍ത്തകള്‍ സൃഷ്ടിച്ചെടുക്കപ്പെടുന്നിടത്താണ് കാര്യങ്ങളുടെ കിടപ്പ്.
മാധ്യമങ്ങള്‍ക്ക് കോര്‍പ്പറേറ്റ്/വ്യാപര/സംഘടന/മത/ജാതി താല്പര്യങ്ങള് അടിമപ്പെടുന്നതാണ് വര്‍ത്തമാന കാല ദുരവസ്ഥ. പേയ്ഡ് ന്യൂസുകള്‍ ഇന്ന് ചര്‍ച്ചപോലും അല്ല. ഒട്ടും സാമുഹിക പ്രതിബദ്ധതയില്ലാതെ ലൌജിഹാദ് പോലെയുള്ള വ്യാജ ആരോപണങ്ങള്‍ ഒരു ജനസമൂഹത്തെ മുഴുവന്‍ അവിശ്വസിക്കുന്ന അസ്ഥയിലേക്ക് എത്തിച്ചു. ഇത്തരം സംഭവ വികാസങ്ങള്‍ ഒന്നും തന്നെ യാദൃശ്ചികമായിരുന്നില്ല എന്ന സത്യത്തിലേക്കാണ് വര്‍ത്തമാന കാല സംഭവികാസങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. വ്യക്തമായ അജണ്ടയുടെ കെട്ടിയാടലുകളാത് ഇതെല്ലാം.
രാഷ്ട്രീയ വൈരത്തിന്റെ വെട്ടേറ്റ് കൊല്ലപ്പെട്ട ടിപിയ്ക്ക് ഏറ്റ 51 വെട്ടുകള്‍ മാധ്യമങ്ങള്‍ തല നാരീഴ കീറി പരിശോധിച്ചു എന്നാല്‍ വള്ളിക്കാവിലമ്മയുടെ ഭജന സദസ്സില്‍ നിന്ന് ഭീകരമുദ്ര ചാര്‍ത്തി അറസ്റ്റ് ചെയ്തുകൊണ്ടുപോയ കേവലം 23 വയസ്സ് പ്രായം മാത്രമുണ്ടായിരുന്ന സത്നാം സിംഗ് എന്ന ചെറുപ്പക്കാരന്റെ നിഘൂഢമായ കൊലപാതകമോ അയാളുടെ ദേഹത്തുണ്ടായിരുന്ന 77 മുറിവുകളോ നമ്മുടെ മാധ്യമങ്ങള്‍ക്ക് ചര്‍ച്ചാ വിഷയമായില്ല. ചാനലും മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലും വിദേശത്തടക്കം വന്‍ ബന്ധങ്ങളും ഉള്ള വള്ളിക്കാവിലെ ആള്‍ദൈവ സന്നിധിയിലേക്ക് അന്വോഷണങ്ങളുടെ കൈകള്‍ നീളരുതെന്ന നിര്‍ബന്ധം ഭരണകൂടത്തിനും ഉണ്ടായിരുന്നു.
നമ്മുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്ന കാര്യങ്ങളാണ് അന്വേഷണ ഏജന്‍സികളില്‍ നിന്ന് നാം ദിനേനെ കേട്ടു കൊണ്ടിരിക്കുന്നത്. ഐ എസ് ആര് ഒ കെട്ടിടത്തില്‍ വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ച് കയറിയ ബ്യൂല സാമിന് മാനസിക വിഭ്രാന്തി. അതീ സങ്കീര്‍ണ്ണമായ സുരക്ഷാ കോഡുകള്‍ അടങ്ങിയ ഐഡി കാര്‍ഡ് മാനസിക രോഗി വ്യാജമായി ഉണ്ടാക്കി എടുത്തു. ആലുവയില്‍ തീവണ്ടിക്കും ബാംഗ്ലൂരില്‍ കിം ഫിഷര്‍ എയര്‍ലൈനിലും ബോബ് വെച്ചവര്‍ക്ക് വ്യക്തി വൈരാഗ്യം. എത്രമാത്ര് പരിഹാസ്യമാണിത്... ആരും തന്നെ ഇവരുടെ വിശ്വാസങ്ങളെ കുറിച്ച് അന്വേഷിച്ചില്ല. ഐ എസ് ആര് ഓ ചാരക്കേസ് ഇക്കാലത്താണ് നടന്നതെങ്കില്‍ ഫൊസിയ ഹസ്സന്റെയും മറിയം റഷീദയുടെയും പേരില്‍ മുസ്ലിം സമുദായം ഒട്ടേറെ പഴികേട്ടേനെ.
അകാരണമായി 9 വര്‍ഷം കാരഗ്രഹത്തില് കിടന്നതിന് ശേഷം വീണ്ടും കുറ്റരോപിതനായി ബാംഗ്ലൂരിലെ പരപ്പ അഗ്രഹാര ജലില്‍ മൂന്ന് വര്‍ഷമായി അബ്ദുല്‍ നാസര്‍ മദനി കിടക്കുന്നു. അദ്ദേഹത്തിന്റെ അപക്വമായ നിലപാടുകള്‍ കേരളീയ മനസ്സുകളില്‍ ഒരു പാട് ആഘാതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്നത് നിഷേധിക്കുന്നില്ല. കേസുകള്‍ അതിന്റെ മുറക്ക് നടക്കട്ടെ മ അദനി കുറ്റക്കാരനാണങ്കില് ശിക്ഷ്യക്കപെടട്ടെ എന്നാല്‍ മാനുഷിക പരിഗണന പോലും നല്‍കാതെ തുടരെ തുടരെ ജാമ്യം നിഷേധിക്കപെടുന്ന ദുരവസ്ഥ അത്യന്തം ഖേദകരമാണ്.
വര്‍ത്തമാന രാഷ്ട്രീയവും ചില പകല്‍ കിനാവുകാരും:
മുന്നണി രാഷ്ട്രീയത്തിന്റെ അകം ചര്‍ച്ചകളില്‍ ഒതുങ്ങേണ്ടിയിരുന്ന ആഞ്ചാം മന്ത്രി സംബന്ധിച്ച ചര്‍ച്ച ഭരണമുന്നണിയുടെ ബലഹീനത ഒന്ന് കൊണ്ട് മാത്രം വിവാധമായത്. കേന്ദ്രവും കേരളവും ഭരിക്കുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാം എന്ന് പരിചയപെടുത്തുന്നവരിലെ യുവതുര്‍ക്കികള്‍ക്കും കസേര ദിവാസ്വപ്നം ക്ണ്ടിരിക്കുന്ന ചില മോഹംഭംഗരും സാമുദായിക സന്തുലിതാവസ്ഥയെ കുറിച്ച് വാ തോരാതെ സംസാരിച്ചു. ഈ കോലാഹലങ്ങള്‍ക്കിടയില്‍ കോടികളുടെ പാട്ടഭൂമി എന്‍ എസ്സ് എസ്സ് സ്വന്തമാക്കിയത് എവിടെയും വാര്‍ത്തയായില്ല.
പച്ചയും നിലവിളക്കും ഗംഗയും എന്ന് വേണ്ട ഒത്തിരി അനാവശ്യ വിവാധങ്ങളെ അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയേണ്ട ഇടത്തും വലത്തുമുള്ള ഉത്തരവാദിത്വ സ്ഥാനത്തിരിക്കുന്നവര്‍ അപക്വമായ പ്രതികരണങ്ങളിലൂടെ എരിതീയിലേവ് എണ്ണനല്കുകയാണ് ചെയ്യുന്നത്. മദ്യം തിന്മയാണെന്ന് ഉപദേശിച്ച ശ്രീ നാരയണഗുരുവിന്റെ പ്രസ്ഥാനത്തിന്റെ ഇന്നത്തെ അധിപനായ മദ്യ രാജവ് നടേശ ഗുരുവിന്റെ ജല്പനങ്ങളെ നമുക്ക് അവഗണിക്കാം. അദ്ദേഹത്തിന്റെ തൃപുത്രന് പത്ര സമ്മേളനത്തില്‍ വെച്ച് തന്റെ വിവരകേടിനെ ചോദ്യം ചെയ്ത പത്ര പ്രവര്‍ത്തകന്റെ ജാതി ചോദിക്കുന്നിടം വരെ കാര്യങ്ങള്‍. ഒരു പത്രപ്രവര്‍ത്തകനും ഇതിനെതിരെ പ്രതികരിച്ചില്ല. ഏതാണ്ട് സമാനമായ അനുഭവമാണ് ഷാഹിനാ രാജീവിനും ഉണ്ടായത്. സോഷ്യല്‍ മീഡിയയുടെ ഇടപെടല്‍ മാത്രമാണ് ഒരു അപവാദമായി നിലകെണ്ടത്.
ഈയടുത്ത് കഴിഞ്ഞ സെന്‍സക്സും ജനസംഖ്യാ അനുപാതികമായി അസംബ്ലീ പാര്‍ലമെന്റ് മണ്ഡലങ്ങളുടെ പുനനിര്ണ്ണയവും മായി ബന്ധപെട്ട ചില സ്റ്റാസ്റ്റിക്കല്‍ പൊളിട്ടിക്ക്സ് ഈ വിവാദങ്ങള്‍ക്ക് പിന്നിലുണ്ട് എന്ന് നിരീക്ഷിക്കാം. അധികാരത്തിന്റെ വീതം വെപ്പുമായി ബന്ധപെട്ട ഇത്തരം അനാവശ്യ വിവാധങ്ങള് ജനമനസ്സുകളില്‍ വര്‍ഗ്ഗീയതയുടെ വിഷതുള്ളിള് പതിച്ചു കൊണ്ടേയിരിക്കുന്നു.
സൗഹൃദ ചുറ്റുവട്ടം:
വിഷയത്തിന്റെ സാമൂഹിക തലം വിശകലനം ചെയ്യുമ്പോള്‍ അണു കുടുബം, ഉപഭോകൃത സംസ്ക്കാരം, പ്രവാസം തുടങ്ങി ഒട്ടനവധി ഘടകങ്ങള്‍ പരാമര്ശിക്കപ്പെടേണ്ടതുണ്ട്. അണുകുടുബ സംസ്ക്കാരം പുതുതലമുറയെ ഏറെ നിയന്ത്രണ രോഖകള്ക്ക് അകത്തിട്ടാണ് വളര്‍ത്തികൊണ്ട് വരുന്നത്. കണ്ണേ..കണ്മണി.. എന്ന നിലയില്‍ വളര്‍ത്തിക്കൊണ്ട് വരുന്ന ഇത്തരം തലമുറകള്‍ ഒട്ടും തന്നെ സാമുഹിക പ്രതിബദ്ധതയോ ചുറ്റുപാടുകളെ കുറിച്ച് പൂര്‍ണ്ണ ബോധമോ ഇല്ലാത്തവരാണ്. സാമൂഹിക രാഷ്ട്രീയ രംഗത്ത് ഇവരുടെ ഇടപെടല്‍ വളരെ കുറവായത് കാരണം ഈ രംഗങ്ങള്‍ തല്പരകക്ഷികള് കയ്യടക്കി വച്ചിരിക്കുകയുമാണ്. സാമൂഹിക രാഷ്ട്രീയ രംഗം കൊള്ളരുതാത്തവരുടെയും അഴിമതിക്കാരുടെയും ഇടമായി പുതു തലമുറ ധരിച്ച് വച്ചിരിക്കുന്നു. ഒരു പരിധിവരെ അവരെ കുറ്റം പറയാനും ആവില്ല. പറഞ്ഞ് വരുന്നത് ഈ തലമുറയുമായി കൂടുതല്‍ സംവേദനം നടത്തുന്ന് മാധ്യമങ്ങളാണ്. മാധ്യമങ്ങളുടെ വാര്‍ത്തകള്‍ക്കപ്പുറം വാര്‍ത്തകളേയോ മറ്റോ വിശകലനം നടത്താമാത്രം പ്രാഗല്ഭ്യം ഇവര്‍ക്കില്ല.
90കളുടെ ശേഷം ശക്തമായ ആഗോളവത്കരണം മധ്യവര്‍ഗ്ഗ സമൂഹത്തെ ഉപഭോകൃത സംസ്ക്കാരത്തിനടിമപ്പെടുത്തി. നാം എന്തു കഴിക്കണം എന്തു കുടിക്കണം എത് ധരിക്കണം എന്ന് വേണ്ട എല്ലാം കമ്പോളം തിരുമാനിക്കുന്നിടത്താണ്കാര്യങ്ങള്. കമ്പോളത്തിന്റെ പരസ്യ വരുമാനത്തിലാണ് മാധ്യമങ്ങളുടെ നിലനില്‍പ്പ്. അതുകൊണ്ട് തന്നെ കമ്പോളത്തിന്റെ താല്‍പ്പര്യം മാധ്യമങ്ങളുടേത് കൂടെയാണ്. കമ്പോളത്തിന് സ്ത്രീ വില്പന ചര്ക്കാണ്. കാറിനും കല്ലിനും എന്തിന് മൊട്ടു സൂചിക്കുപോലും പരസ്യം ചെയ്യാന്‍ സ്ത്രീകള്‍ കൂടിയേ തീരൂ.. എന്തിനേറെ. ഒരു ഭാഗത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു. അപകടത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന് കിടക്കുന്ന സ്വസഹോദരനെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം ദൃശ്യം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനാണ് നമ്മുടെ താല്പര്യം.
സാമ്പത്തിക ചുറ്റുവട്ടം
പ്രവാസം നല്കിയ താല്കാലിക പച്ചപ്പില്‍ അപക്വമായ നടപടികളിലൂടെ ഉണ്ടാക്കുന്ന സാമൂഹിക പ്രശ്നങ്ങള്‍ ഒട്ടനവധിയാണ്. സ്വന്തം നാട്ടിലേതിനേക്കാള്‍ പതിന്മടങ്ങ് അദ്ധ്വാനിച്ച് ഒരു പതിറ്റാണ്ട് കൊണ്ട് സമ്പാദിച്ചതു കൊണ്ട് പടുത്തുയര്‍ത്തിയ രമ്യ ഹര്‍മങ്ങളും, അതുപോലെ തന്നെ വിനിയോഗങ്ങളിലെ ധാരാളിത്വവും അവനെ വല്ലാതെ വ്യതിരക്തനാക്കുന്നു.
ന്യൂസ് അവര്‍ കോലാഹലങ്ങള്‍ക്കിടയില്‍ മുങ്ങി പോകുന്ന അശക്തരുടെ ശബ്ദം ഇവിടെ കേള്‍ക്കാനാവുന്നില്ല. സംസ്ഥാനത്തിന്റെ സുസ്ത്തിര വികസനത്തിനുതകുന്ന പദ്ധതികള്‍ക്കപ്പുറം വോട്ടുബാങ്കുകള്‍ ലക്ഷ്യം വെച്ചുള്ള ഉടായിപ്പ് പരിപാടിളിലാണ് മാറി മാറി വരുന്ന മുന്നണികളുടെ ശ്രദ്ധ. റവന്യൂ വരുമാനത്തിന്റെ നല്ലൊരംശം ജനങ്ങളെ മദ്യത്തില്‍ മയക്കി കിടത്തിയാണ് ലഭിക്കുന്നത്. അമേരിക്കയിലെ അളോഹരി മദ്യസേവയേക്കെലേറെ മുന്‍പിലാണ് നമ്മുടെ കൊച്ചു കേരളം. എന്നിരുന്നാല്‍ പോലും സമൂഹം തീരെ നിരാശരല്ല എന്നതാണ് സത്യം. കാരണം അവര്‍ മുടങ്ങാതെ ദിനേനെയെന്നോണം ഭാഗ്യം പരീക്ഷിച്ചുകൊണ്ടെ ഇരിക്കുന്നു. സര്‍ക്കാര്‍ ഇടക്ക് ഉത്സവക്കാല ബോണസെന്നോണം ബമ്പറുകളും ഇറക്കി ജനങ്ങള്‍ക്ക് ആനന്ദം നല്‍കുന്നുണ്ട്.
ചുരുക്കിപ്പറഞ്ഞാല്‍ മുണ്ടുമുറുക്കി അധ്വാനിച്ച പ്രവാസിയുടെ പച്ചപ്പും മദ്യത്തിന്റെയും ഭാഗ്യക്കുറിയുടേയും വരുമാനത്തിനപ്പുറം നമ്മുടെ സമ്പത്തിക സാമൂഹികരംഗം വട്ടപൂജ്യമാണ്. ഇതിനിടയില്‍ അന്യന്റെ വിയര്‍പ്പിന്റെ ഫലം അനുഭവിച്ച് വശംവദരായ മത രാഷ്ട്രീയ സാസ്ക്കാരിക രംഗത്തുള്ള ചിലരുടെ സ്വാര്‍ത്ഥ താല്പര്യങ്ങളുടെ സംരക്ഷണത്തിന് വേണ്ടി മാത്രമുള്ള പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും പ്രശ്നകലുശിതമായ മലയാളി മനസ്സിനെ രോഗാതുരമാക്കിയിരിക്കുന്നു.
ഈ രോഗം ചികിത്സിച്ചേ മതിയാക്കൂ.. അത് ഒരോ പൌരന്റെയും ബാധ്യതയാണ് എന്ന് തിരിച്ചറിവാണ് അതില്‍ പ്രധാനം. നഷ്ടപെട്ടുപോയ സൌഹൃദവും നന്മയും നമുക്ക് തിരിച്ച് പിടിക്കണം. ഏറ്റവും ചുരുങ്ങിയത് നന്മയും സൌഹൃദവും പൂത്തുലയുന്ന പുതിയ പുലരിയെ സ്വപ്നം കാണാനെങ്കിലും നാം ശ്രമിക്കണം. അതിന് മാധ്യമങ്ങളുടെയും ഉത്തരവാദപ്പെട്ട മത സാമൂഹിക രാഷ്ട്രീയ സംഘടനകള്‍ക്കും ഒട്ടേറെ ചെയ്യാനുണ്ട്. കേരളീയ പൊതു മനസ്സിന്റെ പരസ്പര വിശ്വാസം വീണ്ടെടുക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ അജണ്ടയുടെ ഭാഗമാക്കി സ്വീകരിക്കുക. സമൂഹത്തിന്റെ സാമൂഹിക സാമ്പത്തിക പുരോഗതിക്ക് ഉതകുന്ന പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുക. മറിച്ച് അധികാരത്തിന്റെ അമൃത് നുണയാനും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെ മാര്‍ഗ്ഗത്തില്‍ തുടരാനാണ് ശ്രമമെങ്കില്‍ നിലവിലെ വ്യവ്സ്ഥിതി ഒന്നടങ്കം മാറ്റിമറിക്കാന്‍ കഴിയുന്ന ഒരു തലമുറ ഇവിടെ ഉയര്‍ന്ന് വരും ഇത് വെറും വാക്കല്ല ഇന്നലെകളുടെ ചരിത്രം നമുക്ക് നല്കുന്ന പാഠമാണ്.

![]() |
വര്‍ത്തമാനം ദിനപത്രം 16.01.2013 |

14 പ്രതികരണങ്ങള്‍:
ജിദ്ദയിലെ ഒരു സാംസ്ക്കാരിക പരിപാടിയുമായി ബന്ധപെട്ട് തയ്യാറാക്കിയ നോട്സ് പോസ്റ്റാക്കി മാറ്റിയത്.
കേരളീയ സംസ്കൃതിയുടെ ഇന്നലെകളില്‍ കളിയാടിയിരുന്ന സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും തുരുത്തുകളെ നാം തിരിച്ചു പിടിക്കേണ്ടതുണ്ട്...
<<< അധികാരത്തിന്റെ അമൃത് നുണയാനും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെ മാര്‍ഗ്ഗത്തില്‍ തുടരാനാണ് ശ്രമമെങ്കില്‍ നിലവിലെ വ്യവ്സ്ഥിതി ഒന്നടങ്കം മാറ്റിമറിക്കാന്‍ കഴിയുന്ന ഒരു തലമുറ ഇവിടെ ഉയര്‍ന്ന് വരും ഇത് വെറും വാക്കല്ല ഇന്നലെകളുടെ ചരിത്രം നമുക്ക് നല്കുന്ന പാഠമാണ്. >>>
>>മാധ്യമങ്ങള്‍ക്ക് കോര്‍പ്പറേറ്റ്/വ്യാപര/സംഘടന/മത/ജാതി താല്പര്യങ്ങള് അടിമപ്പെടുന്നതാണ് വര്‍ത്തമാന കാല ദുരവസ്ഥ.<<
വിഷയത്തിന്റെ വിവിധ വശങ്ങള് പക്ഷമില്ലാതെ അപഗ്രഥിച്ചിട്ടുണ്ട്. ബ്ലോഗിന്റെ ചുമരില്‍ ഒതുങ്ങാതെ ആനുകാലികങ്ങളില്‍ വരേണ്ട ലേഖനം
nice work.. do write more stuffs like this.
സമൂഹം ഇതെല്ലാം കണ്ണ് തുറന്നു കണ്ടിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോയി,നമ്മുടെ നാടിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ ബ്ലോഗ്...നന്ദി പ്രിന്സാത്.
Nannayittuntu.അഭിനന്ദനങ്ങള്‍!!!.ഇത് ആളുകള്‍ വായിക്കെന്ടതുആനു എന്ന് അഭിപ്രായപ്പെടുന്നു.
Super .congrats
നല്ല എഴുത്ത്
ഇത് മനസിലാക്കാൻ ഇന്ന് നമ്മുടെ സമൂഹം താങ്കൾ പറഞ്ഞപോലെ ചില മതിൽകെട്ടുകൾക്കുള്ളിൽ അടങ്ങി, പഴയ ചില നന്മകളുടെ ചിതയിൽ നിന്നും ചെറു പുകയും മാത്രം,
ആശംസകൾ
it is great.......
അണുകുടുബ സംസ്ക്കാരം പുതുതലമുറയെ ഏറെ നിയന്ത്രണ രോഖകള്ക്ക് അകത്തിട്ടാണ് വളര്‍ത്തികൊണ്ട് വരുന്നത്. കണ്ണേ..കണ്മണി.. എന്ന നിലയില്‍ വളര്‍ത്തിക്കൊണ്ട് വരുന്ന ഇത്തരം തലമുറകള്‍ ഒട്ടും തന്നെ സാമുഹിക പ്രതിബദ്ധതയോ ചുറ്റുപാടുകളെ കുറിച്ച് പൂര്‍ണ്ണ ബോധമോ ഇല്ലാത്തവരാണ്.
-ഇതാണു നമ്മുക്കു മാറ്റിയെടുക്കെണ്ടത്..
@ ഐക്കരപ്പടിയന്‍
@Abdul Jaleel
@MT Manaf
@Basheer Vallikkunnu
@vasandam
@Pangadan Pulloor
@sayyid muhammad musthafa
@സിയാഫ് അബ്ദുള്‍ഖാദര്‍
@ഷാജു അത്താണിക്കല്‍
@ഹംസ നിലമ്പൂര്‍
@Rajeev Elanthoor
എല്ലാ സുമനസ്സുകള്‍ ഒറ്റവാക്കില്‍ നന്ദി
വര്‍ത്തമാനകാല കേരള സമൂഹത്തെ പ്രവാസ ലോകത്ത് നിന്ന് നോക്കി കാണുകയും വര്‍ഷത്തില്‍ മുപ്പത് ദിവസം അടുത്തറിയുകയും ചെയ്യുമ്പോള്‍ എന്നിലുണ്ടായ ആകുലതകളാണ് ഈ പോസ്റ്റിന്റെ ആധാരം.
ലേഖനം ബ്ലോഗിന്റെ പരിമിതികള്പ്പുറത്തേക്ക് എത്തിക്കാന്‍ സഹായിച്ച വര്‍ത്തമാനം ദിനപത്രത്തോടും എഡിറ്റോറിയല്‍ ബോഡിനോടുമുള്ള നന്ദി ഇവിടെ രേഖപെടുത്തട്ടെ.
വര്‍ത്തമാന കേരളം എങ്ങോട്ട് എന്നത് തികച്ചും ഒരു ചോദ്യ ചിന്ഹം ആയി മാറുന്ന ഇക്കാലത്ത് തികച്ചും പ്രസക്തമായ വിഷയം ..
Post a Comment