
ലോക രാജ്യങ്ങളില്‍ വലുപ്പം കൊണ്ടും ശേഷികൊണ്ടും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു രാജ്യമാണ് നമ്മുടെ ഇന്ത്യ. ജനാധിപത്യവും മതനിരപേക്ഷതയും അതിന്റെ മുഖമുദ്രയാണ്. മുതലാളിത്വമോ സോഷ്യലിസമോ പൂര്‍ണ്ണമായി പുല്‍കാത്ത ഇന്ത്യന്‍ സാമ്പത്ത് വ്യവസ്ഥ ഭദ്രമല്ലങ്കിലും ഒട്ടും മോശമല്ലാതെ നിലനില്‍ക്കുന്നു. 28 സംസ്ഥാനങ്ങളും ഒരു കേന്ദ്രഗവര്‍ണ്ണമന്റുമുള്ള ഫെഡ്രല്‍ റിപ്പബ്ലിക്ക് കൂടിയ ഇന്ത്യയിലെ തെക്കെ അറ്റത്തുള്ള ഒരു കൊച്ചു സംസ്ഥാനമാണ് കേരളം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനസംഘടിപ്പിക്കപ്പേട്ടപ്പോള്‍ തിരുകൊച്ചി സംസ്ഥാനവും മദ്രാസ് പ്രസിഡന്‍സിയിലെ മലബാര്‍ ജില്ലയെയും കൂട്ടിച്ചേര്‍ത്ത് 1956 നവംബര്‍ 1 ന് ഐക്യ കേരളം നിലവില്‍ വരുന്നത്.
‘കേരള മോഡല്‍‘ ലോകത്തിന് തന്നെ മാതൃകയാണെന്ന് പറയപെടാറുണ്ട്. 56 ആണ്ടുകള്‍ക്ക് അപ്പുറം തിരിഞ്ഞ്...