Saturday, January 1, 2011

‘പുനര്‍വായന’ പുനര്‍വായിക്കപെടുമ്പോള്‍

ബൂലോകത്തെ സൂപ്പര്‍ താരത്തിനും മെഗാതാരത്തിനും  വേണ്ടി കാരികേച്ചറുകളും പോസ്റ്റുകളും ബൂലോകത്തും സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും കറങ്ങി നടക്കുന്നതിനിടയിലാണ് ഈ പുനര്‍വായനക്കാരന്റെ ബ്ലോഗെസ്പ്പീരിയന്‍സിന്റെ ഒന്നാം വാര്‍ഷികം എത്തുന്നത്.   ബൂലോകത്ത് പുനര്‍വായന എന്ന ഈ ബ്ലോഗ് ഒരു വര്‍ഷം പിന്നിടുന്ന ഈ വേളയെ എന്തുകൊണ്ടും  ആത്മ പരിശോധനക്കുള്ള അവസരമായാണ് കാണുന്നത്.
 


ഇലക്ട്രോണിക്ക് യുഗത്തില്‍ ബ്ലോഗ് മീഡിയ ചൊലുത്തുന്ന സ്വാധീനം നിസാരമല്ല. വിശിഷ്യാ ഫിഫ്ത്ത് എസ്റ്റേറ്റ് എന്ന നിലയില്‍ ഇ-മീഡിയ വളര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍.  ജനാധിപത്യത്തിന്റെ കാവലാളുകളായ ഫോര്‍ത്ത് എസ്റ്റേറ്റ് നിഷ്ക്രിയമാവുകയോ പക്ഷപാതപരമോ സ്വാര്‍ത്ഥതാല്പര്യ സംരക്ഷരോ ആയി മാറുന്ന വര്‍ത്തമാ‍നകാല സഹചര്യത്തിലാണ്  ഈ ബദല്‍ മീഡിയ സംവിധാനത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നത്.  ഏറ്റവും അവസാനം ഷാഹിന കേസില്‍ മുഖ്യധാരാ മാധ്യമങ്ങളുടെ നിഷേധാത്മക നിലപാട് മാറ്റാന്‍ മാത്രം ശക്ത്മായ ഇടപെടലുകളാണ് ഈ മേഖലയില്‍ നിന്നുണ്ടായത്.  


പ്രവാസികളായ എന്നെപോലെയുള്ളവര്‍ക്ക് കാലികമായ വിഷയങ്ങള്‍ മനസ്സിലാക്കാനും അത്തരം വിഷയങ്ങളെ ഗൗരവപൂര്‍വ്വം സമീപിക്കാനും ഉതകുന്ന ആനുകാലികങ്ങളും ഗ്രന്ഥങ്ങളും ലഭിക്കുക ഒത്തിരി ശ്രമകരമാണ്.  ഈയൊരു സഹചര്യത്തിലാണ് ഞാന്‍ വായിക്കുകയും അത് ബൂ‍ലോകത്ത് എത്തണമെന്ന് ആഗ്രഹിക്കുന്നതുമായ ലേഖനങ്ങളും പ്രബന്ധങ്ങളും ‘പുനര്‍വായന’ എന്ന ബ്ലോഗിലൂടെ വായനക്കാര്‍ക്ക് എത്തിച്ചു തുടങ്ങിയാത്.  ഓണ്‍ലൈന്‍ എഡിഷനില്ലാത്ത പല ആനുകാലികങ്ങളില്‍ നിന്നും മറ്റും തികച്ചും വിഭന്നങ്ങളായ വിഷയങ്ങള്‍ തുടര്‍ച്ചയായി എത്തിച്ചുകൊണ്ടിരുന്ന സഹചര്യത്തിന് ഇടക്കാലത്ത് സമയകുറവെന്ന പ്രതിബന്ധം വിഘാതം സൃഷ്ടിക്കാന്‍ തുടങ്ങി.    നേരുപറഞ്ഞാല്‍ ദീപസ്തംഭം മഹാശ്ചര്യം എനിക്കും വേണം ബ്ലോഗ് എന്ന ലൈനിലാണ് ഞാന്‍ ബ്ലോഗ് തുടങ്ങിയത്. പയ്യാനക്കല്‍ ഡോട്ട് കോം എന്ന ആ ബ്ലോഗ് ഇപ്പോഴും നിര്‍ജീവമായി കിടക്കുന്നുണ്ട്. ( പേരില്‍ വള്ളിക്കുന്ന്.കോം സ്വാധിനം ഉണ്ടെങ്കില്‍ അത് തികച്ചും സ്വാഭാവികം )  പിന്നീട് ബ്ലോഗിങ്ങിനെ ഗൗരവപൂര്‍വ്വം സമീപിച്ചപ്പോള്‍ ആത്മസംതൃപ്ത്തിക്കപ്പുറം ഈ സമൂഹത്തിന് ഉപകാ‍രപ്രദമാവുക എന്ന ചിന്തയാണ് ‘പുനര്‍വായന‘ എത്തിചേര്‍ന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തെ പുനര്‍വായനയെ  വിലയിരുത്തുമ്പോള്‍ ഒന്നുരണ്ട് അപൂര്‍വ്വ ലേഖനങ്ങളും ഒരു തലതിരിഞ്ഞ അനോണിയുടെ വിവരക്കേട് കാരണം ഒത്തിരി വിവാദങ്ങള്‍ സൃഷ്ടിച്ചെങ്കിലും വായനക്കാരുടെ പിന്തുണ കൂടുതല്‍ ആവേത്തോടെ ഈ രംഗത്ത് തുടരുവാന്‍ സഹായകമായി.


ഇനി നിങ്ങളാണ് വിലയിരുത്തേണ്ടത്.  നിങ്ങളുടെ കമന്റുകളും പ്രോത്സാഹനങ്ങളുമാണ് പുനര്‍വായനയുടെ ഊര്‍ജ്ജം.  എന്നിരിക്കെ  തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ഒട്ടും അമാന്തിക്കരുത്.  ഈ ബ്ലോഗിന് എന്നും മൊഞ്ച് കൂട്ടുന്ന മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന്റെ അഡ്മിനും മലയാളം ബ്ലോഗ് ഹെല്‍പ്പ് എന്ന സംവിധാനത്തിന്റെ എല്ലാമെല്ലാമായ  നൌഷാദ് വടക്കേലിന് പ്രത്യേകം നന്ദി പറഞ്ഞുകൊണ്ട് കമന്റ് ബോക്സിലേക്ക് കണ്ണും നട്ടിരിക്കുന്നു.

12 പ്രതികരണങ്ങള്‍:

Malayali Peringode said...

ഹരേ...വ!

ഇങ്ങനെ കണ്ണും നട്ട് ഇരിക്കാതെ കുറച്ച് സമയം ഉണ്ടാക്കി വായനക്കാരെ കയ്യിലെടുക്കാൻ നോക്ക് മച്ചാ!

നല്ല ചില ഓർമപ്പെടുത്തലുകളായിരുന്നു താങ്കളുടെ പോസ്റ്റുകൾ. അവ വിഭവസമൃദ്ധവും സ്വാദിഷ്ടവുമായിരുന്നുവെന്ന് പറയാതിരിക്കാനാവില്ല. അത് വായിച്ച് അസൂയമൂത്ത് മഞ്ഞക്കണ്ണടയും വെച്ചുവന്ന അനോണിയെ വിടൂമാഷെ...
അടുത്ത പണിതുടങ്ങിക്കോളൂ...
ഞങ്ങൾ വായനക്കാർ നിങ്ങളോട് കൂടെയുണ്ട്...

Noushad Vadakkel said...

പോസ്ടില്ലെങ്കില്‍ കമന്റില്ല ... പുനര്‍ വായന കൈകാര്യം ചെയ്യാറുള്ള വിഷയങ്ങള്‍ കണക്കിലെടുത്താല്‍ അതിന്റെ വായനക്കാര്‍ക്ക് മാസത്തില്‍ രണ്ടു പോസ്റെങ്കിലും പ്രതീക്ഷിക്കാം ..എന്നാല്‍ (സമയക്കുരവായിരിക്കാം ) പോസ്റ്റുകള്‍ കുറയുന്നത് ഗൌരവമായി എടുക്കണം ....ധൈര്യമായി എഴുതു. ഏതെല്ലാം അനോണികള്‍ വന്നാലും കാര്യമാക്കേണ്ട . വായന ഗൌരവമായി എടുക്കുന്ന ഒരു വലിയ വിഭാഗം ഇപ്പോഴും ബ്ലോഗ്‌ ലോകത്തുണ്ട് ....പ്രതീക്ഷകള്‍ നല്‍കി പിന്മാരരുതെ എന്ന് അപേക്ഷിക്കുന്നു ...ഗൌരവമായ ,സാമൂഹിക പരമായ എഴുതുകല്‍ കമന്ടുകല്‍ക്കല്ല , കൂടുതല്‍ ആളുകളിലേക്ക്‌ ഒരു സന്ദേശത്തിന് വേണ്ടിയാവട്ടെ .കമന്റുകള്‍ക്കായി എഴുതുന്നവര്‍ ഒന്നോ രണ്ടോ പോസ്റ്റില്‍ തീര്‍ന്നു പോയ അനുഭവങ്ങള്‍ ഭൂലോകത്ത് എമ്പാടുമുണ്ട് ...കമന്റുകള്‍ കൂമ്പാരമായപ്പോള്‍ പിന്നെ എഴുതാന്‍ കൈ വിരച്ചതാണ് കാരണം ...

Prinsad said...

@ മലയാളി എന്നെ ബ്ലോഗ് രംഗത്തേക്ക് എത്തിച്ചത് താങ്കളുടെ ബ്ലോഗുകളാണ്.. നന്ദി ഈ വരവിനും അഭിപ്രായങ്ങള്‍ക്കും

Prinsad said...

@ നൌഷാദ് വടക്കേല്‍ സമയക്കുറവും മികച്ച ലേഖനങ്ങള്‍ ലഭിക്കാനുള്ള ബുദ്ധിമുട്ടും പോസ്റ്റുകള്‍ കുറയാന്‍ കാരണമാവുന്നു. കമന്റുകള്‍ ഉണ്ടങ്കില്‍ മാത്രമെ പോസ്റ്റൂ എന്ന നിര്‍ബന്ധം ഒരിക്കലുമില്ല. ഈ ബ്ലോഗിനെ പോലെ പലബ്ലോഗുകളും നിസ്വാത്ഥമായി സുന്ദരമാക്കുന്ന താങ്കളുടെ അഭിപ്രായങ്ങള്‍ വിലയേറിയതാണ്.

പ്രതികരണൻ said...

ഇതാദ്യമായാണ് താങ്കളുടെ ബ്ലോഗിൽ. വൈകിയാണെങ്കിലും വായിക്കട്ടെ.

Kalavallabhan said...

പുതുവത്സരാശംസകൾ.

M.A Bakar said...

കമണ്റ്റില്ലെന്നതില്‍ താങ്കള്‍ കുണ്ഠിതപ്പെടെണ്ട. താങ്കള്‍ വായിക്കപ്പെടുന്നുണ്ട്‌. വായനക്കൊത്ത മനസ്സിന്റെ ഒരുക്കം പാകമാത്തതിനാലാവാം പലരും കമണ്റ്റാതെ പോകുന്നത്‌.

Prinsad said...

@ പ്രതികരണന്‍.. നന്ദി ഈ വരവിനും പ്രതികരിച്ചതിനും.. :)

Prinsad said...

@ കലാവല്ലഭന്‍ .... അവിടം വന്നിരുന്നു. കവിത ഒത്തിരി ഇഷ്ടപെട്ടു.

Prinsad said...

@ ബക്കര്‍ സാഹിബ്... താങ്കള്‍ പറഞ്ഞതിനോട് ഞാന്‍ നൂറ് ശതമാനം യോജിക്കുന്നു. ഇത്തരം അവസ്ഥ പല ബ്ലോഗുകളില്‍ മികച്ച പോസ്റ്റുകള്‍ വായിക്കുമ്പോള്‍ ഈയുള്ളവനും ഉണ്ടാവാറുണ്ട്. പിന്നെ ബ്ലോഗര്‍മാരിടയില്‍ ഒരു പ്രയോഗമുണ്ട് “പോസ്റ്റിട്ട് കമന്റ്നിന് കാത്തിരിക്കുന്ന ബ്ലോഗറെപോലെയെന്ന്“ അതൊന്നിവിടെ ഫിറ്റാക്കി നോക്കിയതാ...

MT Manaf said...

വായനയുടെ നല്ല രുചിഭേദങ്ങള്‍
ഒരുക്കുന്നതില്‍ ബ്ലോഗ്‌ ലോകത്ത്
പ്രിന്സാദ് വ്യത്യസ്തനായി നിന്നിട്ടുണ്ട്.
കൂടുതല്‍ ഇടവേളകളില്ലാതെ പുതിയ വിഭവങ്ങള്‍ വിളമ്പാന്‍ ശ്രദ്ദിക്കുമല്ലോ.
കുറച്ചുകൂടി വായനക്കാരിലേക്കെത്തുന്നതിന്
പതിവു തരികിടകള്‍ പ്രയോഗിക്കുന്നതില്‍
കുറച്ചിലൊന്നുമില്ല . അറിവിന്‍റെ പങ്കുവെപ്പാണ്‌ താങ്കള്‍ നിര്‍വഹിച്ചു പോരുന്നത്. അതാവട്ടെ ഏറെ മഹത്തരവും!
പരശതം ചവറുകള്‍ പാറി നടക്കുന്ന
ഭൂലോകത്ത് മൂല്യവത്തായ താങ്കളുടെ പോസ്റ്റുകള്‍ക്ക്‌
തനതായ ഇടമുണ്ട് പുനര്‍വായനക്കാരാ
go ahead.....

ചാർ‌വാകൻ‌ said...

താല്പര്യത്തോടെ വായിക്കുന്നുണ്ട്.തുടരുകതന്നെ...

Post a Comment

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്