Thursday, December 22, 2011

ആത്മീയഗുരുക്കന്മാര്‍ ആര്‍ എസ്‌ എസ്സിന്റെ ആലയില്‍!

- രാം പുനിയാനി - ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ്‌ അടുത്തതോടെ ആത്മീയ ഗുരുക്കന്മാര്‍ അങ്ങോട്ടുള്ള തുടര്‍ച്ചയായ യാത്രയിലാണ്‌. അഴിമതിക്കെതിരെ ഈ ഗുരുക്കന്മാര്‍ അവരുടെ പ്രസംഗങ്ങളില്‍ ഉത്‌ബോധനം നല്‍കുന്നു. (നവംബര്‍ 2011). ഇതില്‍ പ്രധാനപ്പെട്ടത്‌ ബാബ രാംദേവും ശ്രീ ശ്രീ രവിശങ്കറുമാണ്‌. അണ്ണ ഹസാരെയുമായി വേദി പങ്കിട്ട ശ്രീ ശ്രീ ഹസാരെയെ സര്‍ക്കാര്‍ അറസ്റ്റു ചെയ്‌തപ്പോള്‍ നിര്‍ണായക ഇടപെടല്‍ നടത്തുകയും ചെയ്‌തിരുന്നു. തടവിലായിരിക്കുമ്പോള്‍ അണ്ണായ്‌ക്കും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും ഇടയില്‍ മധ്യസ്ഥനായി വര്‍ത്തിച്ചതും ശ്രീ ശ്രീ ആയിരുന്നു. അതുവരെ ദൈവികത രൂപപ്പെടുത്തുകയായിരുന്ന, ബാബ രാംദേവും ശ്രീ ശ്രീയും പെട്ടെന്നാണ്‌ അഴിമതിയുടെ ശല്യം കണ്ടു പിടിച്ചതും ദീര്‍ഘകാലമായി നടന്നുവന്ന അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ നേതൃത്വത്തിലേക്ക്‌ സ്വയം ഇറങ്ങിച്ചെന്നതും.  ബാബ...

Tuesday, December 20, 2011

കാവിക്കൊടിയും ചെങ്കൊടിയും ഭാരത് മാതാ കീ ജയ്

ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ ചരിത്രപരമായ വിഡ്ഢിത്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇത്ര കിഴക്കോ പടിഞ്ഞാറ് എന്നു ചോദിച്ചത് പോലെ ഇത്രമാത്രം വലതുപക്ഷമാണോ ഇടതുപക്ഷം എന്നു ചോദിക്കേണ്ടിയിരിക്കുന്നു. സംഘ് പരിവാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് അണ്ണാ ഹസാരെയെന്ന സംഘ് സഹയാത്രികന്‍ അരങ്ങിലെത്തിച്ച അഴിമതി വിരുദ്ധ സമരനാടകത്തില്‍ വൃന്ദാ കാരാട്ടും എ ബി ബര്‍ധനും ഡി രാജയുമൊക്കെ സഹ നടന്മാരായി രംഗത്ത് വന്നത് കണ്ടപ്പോള്‍ ഇതും ഇതിലപ്പുറവും ചോദിച്ചു പോവുക സ്വാഭാവികം. കാവിയില്‍ മുങ്ങിയ ത്രിവര്‍ണപതാകയേന്തി ഭാരത് മാതാ കീ ജയ് എന്നുവിളിച്ച് സംഘ് മുദ്രാവാക്യം ഉരുവിട്ടുകൊണ്ടുള്ള ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിന്റെ സംഘ് രാഷ്ട്രീയം അറിയാത്തവരാണ് രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട...

Monday, November 28, 2011

നവോത്ഥാന ചരിത്രവും മുസ്ലിം രാഷ്ട്രീയവും

നവോത്ഥാനത്തിന്റെ ചരിത്രത്തെ കുറിച്ച് പറയുമ്പോള്‍ സ്വാഭാവികമായും എന്താണ് നവോത്ഥാനം എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.  നവോത്ഥാനം ഒരിടത്ത് തുടങ്ങി മറ്റൊരുടത്ത് അവസാനിക്കുന്ന ഒന്നല്ല. മറിച്ച് അതൊരു തുടര്‍ പ്രക്രിയ ആണ്.  കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ചുകൊണ്ടും ആശയാദര്‍ശ അടിത്തറയില്‍ ഉറച്ച് നിന്ന് കൊണ്ടും ജീവിതത്തെ നവീകരിച്ചുകൊണ്ടിരിക്കുക എന്ന അനസ്യൂത പ്രക്രിയയെ നവോത്ഥാന പരിശ്രമം എന്ന് പറയാം. ഇമാം സുയൂഥി തന്റെ അന്‍ജാമിഉസ്വഗീര്‍  എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം പറയുകയുണ്ടായി “ മത പരിഷ്ക്കരണം (തജ്ദീദ്) കൊണ്ട് അര്‍ഥമാക്കുന്നത് അതിന്റെ സന്മാര്‍ഗത്തെ പ്രകാശിപ്പിക്കുകയും അതിന്റെ യാഥാര്‍ത്ഥ്യത്തെയും അര്‍ഹതയെയും വെളിപെടുത്തലുമാണ്.  അതു പോലെ മതവിശ്വാസികളെ ബാധിക്കുന്ന അത്യാചാരങ്ങളില്‍ നിന്നും തീവ്രചിന്തകളില്‍ നിന്നും അവരെ തടയുകയും അതിന്റെ സംസ്ഥാപനത്തില്‍  വരുന്ന വീഴ്ച്ചകളെ...

Sunday, September 25, 2011

ആവിഷ്‌കാര സ്വാതന്ത്ര്യവും ന്യൂനപക്ഷ വിരോധവും

ആവിഷ്‌കാര സ്വാതന്ത്ര്യം എവിടെയാണ്‌ അവസാനിക്കുന്നതെന്നോ പ്രകോപനപരമായ സംസാരം എവിടെയാണ്‌ ആരംഭിക്കുന്നതെന്നോ കൃത്യമായി നിശ്ചയിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ആശയപരമായി ഉള്‍ചേര്‍ന്നു കിടക്കുന്ന ശിക്ഷാവിധിയെ ആശ്രയിച്ചാണ്‌ സംസാരം എന്നു വരുമ്പോള്‍ ഇതിന്‌ നിരവധി വീക്ഷണങ്ങളുണ്ടാവും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഗൗരവമുള്ള ഒരു വിഷയത്തില്‍ ജനാധിപത്യത്തിന്റെ ഇടം എങ്ങനെയാണ്‌ ജനാധിപത്യവിരുദ്ധ അജണ്ടകള്‍ക്കായി അട്ടിമറിക്കപ്പെടുന്നത്‌? പ്രകോപനപരമായ ആശയങ്ങളെയും പ്രകോപനപരമായ സംസാരത്തെയും ജനാധിപത്യ അവകാശങ്ങളുടെ പേരില്‍ നടക്കുന്ന വര്‍ഗീയ ആശയ പ്രചാരണങ്ങളെയും ജനാധിപത്യ സംവിധാനത്തിന്‌ അകത്തുനിന്നു കൊണ്ട്‌ എങ്ങനെ നേരിടാമെന്നതാണ്‌ വെല്ലുവിള...

Sunday, September 4, 2011

മതമൗലികവാദികള്‍ക്കൊരു താക്കീത്‌

പി.പി ഷാനവാസ് തയ്യാറാക്കിയ ഹമീദ് ചേന്ദമഗലൂരിന്റെ ‘ദൈവത്തിന്റെ രാഷ്ട്രീയം’ എന്ന പുസ്കത്തിന്റെ  റിവ്യൂ, മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്, അതേപടി പുനവര്‍വായനക്ക് സമര്‍പ്പിക്കുന്നു. മതമൗലികവാദത്തെയും പൗരോഹിത്യത്തെയും മതരാഷ്ട്രവാദത്തെയും വിമര്‍ശിക്കുന്ന പുസ്തകമാണ് ഹമീദ് ചേന്നമംഗലൂരിന്റെ 'ദൈവത്തിന്റെ രാഷ്ട്രീയം'. ഇസ്‌ലാമിന്റെ പേരില്‍ മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും അപകടകരമായ രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നതെന്ന വിമര്‍ശനം ഈ പുസ്തകം ഉയര്‍ത്തുന്നുവെന്ന് ലേഖകന്‍ നിരീക്ഷിക്കുന്നു. ദൈവത്തിന് രാഷ്ട്രീയമുണ്ടോ? എല്ലാത്തിലും രാഷ്ട്രീയമുണ്ടെന്നും എല്ലാ സാമൂഹ്യപ്രതിഭാസങ്ങളിലും വര്‍ഗസമരം ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്നും വിശ്വസിക്കുന്ന മാര്‍ക്‌സിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ദൈവവും രാഷ്ട്രീയമുക്തമല്ല. ''നന്ദി, ദൈവമേ, ഞാന്‍ ഒരു മാര്‍ക്‌സിസ്റ്റല്ല''...

Saturday, July 23, 2011

എന്തുകൊണ്ട് അബേദ്ക്കര്‍ ഇസ്ലാം സ്വീകരിച്ചില്ല.

റാഷിദ്‌ സലീം ആദില്‍ /യോഗീന്ദര്‍ സിക്കന്ദ്‌ ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനും രാഷ്‌ട്രീയക്കാരനുമായ റാഷിദ്‌ സലീം ആദില്‍, ദലിത്‌ വിഭാഗത്തില്‍ നിന്ന്‌ ഇസ്‌ലാം മതം പുല്‍കിയ ആക്‌ടിവിസ്റ്റാണ്‌. ദലിതുകളെ കുറിച്ചും സാമൂഹിക സമത്വത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചും ഇസ്‌ലാമിനെക്കുറിച്ചും സംസാരിക്കുന്നു. എന്താണ്‌ ഇസ്‌ലാമിലേക്കു പരിവര്‍ത്തിപ്പിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചത്‌? ജാതിവ്യവസ്ഥയില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി ദീര്‍ഘകാലത്തെ അന്വേഷണത്തിന്റെ പരമകാഷ്‌ഠയാണ്‌ മതപരിവര്‍ത്തനം. ആത്മാഭിമാനം തേടിയുള്ള അന്വേഷണത്തിന്റെ അന്ത്യം. ദല്‍ഹിക്കടുത്തുള്ള കൊച്ചു ഗ്രാമത്തില്‍ ദലിത്‌ വിഭാഗത്തില്‍ പെട്ട ദരിദ്ര ചമര്‍ കുടുംബത്തിലാണ്‌ ജനനം. പാരമ്പര്യമായി തുകല്‍ പണിക്കാരായിരുന്നു കുടുംബം. ഉന്നത കുലജാതര്‍ ഞങ്ങളെ തൊട്ടുകൂടാത്തവരായാണ്‌...

Sunday, July 3, 2011

സെക്യുലര്‍ ഇന്ത്യയില്‍ ഔദ്യോഗിക ഭൂമിപൂജ?

രാം പുനയാനി ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും ചിത്രങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കെട്ടിടങ്ങളിലും പൊലീസ്‌ സ്റ്റേഷന്‍ പോലുള്ള സര്‍ക്കാര്‍ ഓഫീസുകളിലും കാണുന്നത്‌ പതിവാണ്‌. പൊതുമേഖലാ ബസ്സുകളിലും ഇത്തരം കാഴ്‌ചകള്‍ കാണാം. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും നിര്‍മാണവേളയിലും ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട ചില ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്‌ കാണാറുണ്ട്‌. പല ആളുകളും ഇതിന്റെ മതപരമായ വിവക്ഷകളെക്കുറിച്ച്‌ ചിന്തിക്കാതെയാണ്‌ ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതും ചടങ്ങുകളില്‍ പങ്കെടുക്കുന്നതും. സര്‍ക്കാര്‍ സംവിധാനങ്ങളെ ഏതെങ്കിലും മതവിശ്വാസങ്ങളുമായും ആചാരങ്ങളുമായും ചേര്‍ത്തുവെക്കുന്നത്‌ സ്വാതന്ത്ര്യാനന്തരം വിവിധ ചിന്തകര്‍ ഏറെ വിമര്‍ശിച്ച കാര്യമാണ്‌ എന്ന വസ്‌തുത നാം ഓര്‍ക്കണം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍...

Thursday, March 24, 2011

സാമ്രാജ്യത്ത്വ വിരുദ്ധതയും ജമാഅത്തിന്റെ കാപട്യങ്ങളും

ഒന്നുകില്‍ കുരിക്കളുടെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്ന നിലയിലാണ് സാമ്രാജ്യത്വവിരുദ്ധതയിലും ജനാധിപത്യത്തെക്കുറിച്ച സമീപനത്തിലുമെല്ലാം ജമാ‍അത്തെ ഇസ്ലാമിയുടെ നിലപാട്.  സംഖ്യ സൈന്യത്തിന്റെ മിസൈലാക്രമണത്തില്‍ ലിബിയന്‍ രാഷ്ട്ര നായകന്‍ മുഅമ്മര്‍ ഗദ്ദാഫിയങ്ങാനും വധിക്കപ്പെട്ടാല്‍ കേരളത്തിന്റെ തെരുവുകളില്‍ സോളിഡാരിറ്റിക്കാര്‍ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും മധുരം വിതറിയും ആഘോഷിക്കുമോയെന്ന് കാണാന്‍ കാത്തിരിക്കേണ്ടിയിരിക്കുന്നു. ദൈവാധിപത്യത്തിന്റെ വിരുദ്ധമുഖമാണ് ജനാധിപത്യമെന്ന് പറഞ്ഞ് മതവിരുദ്ധമായി വിധിയെഴുതി ജനാധിപത്യ പ്രക്രിയയില്‍ നിന്ന് ദശാബ്ദങ്ങളോളം വനവാസം വരിച്ച ജമാ‍അത്തെ ഇസ്ലാമി ജനാധിപത്യത്തെ ഉള്‍കൊണ്ടതില്‍ പിന്നെ അതൊരു വൈകാരിക ഉന്മാദമാക്കി മാറ്റിയിരിക്കും.  അറബ് ലോകത്ത് നടക്കുന്ന ജനാധിപത്യ പോരാട്ടങ്ങളില്‍ ആവേശഭരിതരായി...

Tuesday, February 15, 2011

നമ്മുടെ ലോകം വിഭജിക്കപ്പെട്ടതിന്‌ കാരണം മതമല്ല

കാരന്‍ ആംസ്‌ട്രോങ്‌ ഇസ്‌ലാമും പടിഞ്ഞാറുമായുള്ള അതിരുകവിഞ്ഞ ശത്രുതയുടെ പ്രതീകമായി ഏറെക്കുറെ 9/11 മാറിയിട്ടുണ്ട്‌. ആക്രമണത്തിനു ശേഷം ഏറെ അമേരിക്കക്കാര്‍ ചോദിച്ചത്‌, എന്തിനാണ്‌ അവര്‍ ഞങ്ങളെ വെറുക്കുന്നത്‌ എന്നാണ്‌. പ്രമുഖര്‍ പങ്കെടുത്ത ഒട്ടേറെ സംവാദങ്ങളില്‍ ഉയര്‍ന്നുവന്ന ഒരു കാര്യം, ഇസ്‌ലാം പാരമ്പര്യമായി അക്രമണോത്സുകതയുള്ള മതമാണെന്നാണ്‌. അങ്ങനെയാണ...

Saturday, January 15, 2011

രാഷ്ട്രീയം-അധികാരം-തീവ്രവാദം

ബി. പി. എ. ഗഫൂര്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത സ്വാതന്ത്ര്യപോരാട്ടമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരം.  രക്ത പങ്കിലമായിരുന്നില്ല എന്നതിനേകാള്‍ അതിനെ ശ്രദ്ധേയമാക്കുന്നത് ജനപങ്കാളിത്തമാണ്.  ഭാഷ വേഷ ദേശ വര്‍ണവൈവിധ്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ജനസംഖ്യയില്‍ ഏറെ മുന്നിട്ട് നില്‍ക്കുന്ന  വിശാലമായ ഒരു ഭൂപ്രദേശം ഉള്‍കൊള്ളുന്ന ഇന്ത്യാ മഹാരാജ്യം.  ഈ മഹാരാജ്യത്തിലെ  മനുഷ്യര്‍ എല്ലാ വൈവിധ്യങ്ങളും വിസ്മരിച്ച് സ്വാതന്ത്യമെന്ന ഏക ലക്ഷ്യത്തിനായി ഒന്നിച്ചണിചേര്‍ന്ന സമരം.  ഇത്രമാത്രം ജനപങ്കാളിത്തമുള്ള അക്രമാസക്തമല്ലാത്ത ഒരു സ്വാതന്ത്ര്യസമരം ലോക ചരിത്രത്തില്‍ തുലോം കുറവാണ...

Saturday, January 1, 2011

‘പുനര്‍വായന’ പുനര്‍വായിക്കപെടുമ്പോള്‍

ബൂലോകത്തെ സൂപ്പര്‍ താരത്തിനും മെഗാതാരത്തിനും  വേണ്ടി കാരികേച്ചറുകളും പോസ്റ്റുകളും ബൂലോകത്തും സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും കറങ്ങി നടക്കുന്നതിനിടയിലാണ് ഈ പുനര്‍വായനക്കാരന്റെ ബ്ലോഗെസ്പ്പീരിയന്‍സിന്റെ ഒന്നാം വാര്‍ഷികം എത്തുന്നത്.   ബൂലോകത്ത് പുനര്‍വായന എന്ന ഈ ബ്ലോഗ് ഒരു വര്‍ഷം പിന്നിടുന്ന ഈ വേളയെ എന്തുകൊണ്ടും  ആത്മ പരിശോധനക്കുള്ള അവസരമായാണ് കാണുന്നത...

Pages 131234 »
Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്