
അഭിമുഖം
അശ്ശൈഖ് അബ്‌ദുര്‍റഹ്‌മാന്‍ അബ്‌ദുല്‍ഖാലിഖ്/പി എം എ ഗഫൂര്‍ഭിന്ന ആശയങ്ങള്‍ കക്ഷിത്വങ്ങളിലേക്ക് വഴിമാറുന്നതാണ് മുസ്‌ലിംകളുടെ പരാജയമെന്ന് വിലയിരുത്തപ്പെടുന്നു. അങ്ങ് എങ്ങനെയാണ് ഈ വിഷയത്തെ സമീപിക്കുന്നത്?മാനവരാശിയെ സാര്‍വകാലികമായി സമ്മേളിപ്പിക്കുന്ന വേദമാണ് വിശുദ്ധ ഖുര്‍ആന്‍. ജീവിതത്തിന്റെ സമാധാനത്തിന് അനിവാര്യമായതെല്ലാം ഖുര്‍ആന്‍ സൂചിപ്പിച്ചു. ശക്തവും ശാന്തവുമായ താക്കീതുകളാണ് ഖുര്‍ആനിന്റെ ഒരു വശം. സമാധാനം തകര്‍ക്കുന്നതെല്ലാം നിരോധിച്ചതിലൂടെ കൈവന്നത് സമാധാനമാണല്ലോ. വിശുദ്ധ ഖുര്‍ആന്‍ മുറുകെ പുണരുന്നതാണ് ഐക്യത്തിന്റെ ഏകവഴി. സര്‍വലോകര്‍ക്കുമുള്ള വേദഗ്രന്ഥമാണ് ഖുര്‍ആന്‍. സര്‍വലോകരുടെയും രക്ഷിതാവില്‍ നിന്നുള്ള മാര്‍ഗദര്‍ശനം. മനുഷ്യരും മതങ്ങളും കൂടുതല്‍ അകല്‍ച്ചയിലേക്ക് വഴിമാറുന്ന ആധുനിക കാലത്ത് ഖുര്‍ആന്‍ സന്ദേശങ്ങളുടെ പ്രചാരണമാണ്...