Monday, February 22, 2010

ചാവേര്‍ ബോംബുകള്‍

ജോണ്‍ പില്‍ഗര്‍



ഫലസ്തീനിയന്‍ പ്രശ്നങ്ങളും ദുരന്തമായി ആവര്‍ത്തിക്കപ്പെടുന്ന ചാവേര്‍ ബോംബറുകളും നിത്യേനയെന്നോണം ലോകം കാണുന്നതാണ്.  അത്യാധുനിക ആയുദ്ധങ്ങളുമായി ഒരു ജനതയെ അടിച്ചമര്‍ത്തുമ്പോള്‍ ദുര്‍ബലരായ ആ ജനത അവരുടെ പ്രതിഷേധങ്ങളും വികാരങ്ങളും പ്രകടിപ്പിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗമാണിത്.  2002 ജനുവരിയിലാ‍ണ് ഇസ്രാഈലില്‍ ആദ്യ വനിതാ ചാവേര്‍ ആക്രമണം നടന്നത്.  ആബുലന്‍സ് വളണ്ടിയറായിരുന്ന വഫ ഇദ്രീസ് എന്ന 28കാരിയായിരുന്നു ആ ചാവേര്‍. തെല്‍അവീവിലെ സ്വന്തം വീട്ടില്‍ നിന്ന് പുറത്താക്കി അഭയാര്‍ത്ഥികളാകേണ്ടി വന്ന അച്ഛനമ്മമാരുടെ മകള്‍.  ഞാന്‍ അവരുടെ സഹോദരന്‍ ഖലീല്‍ ഇദ്രിസിനോട് ചോദിച്ചു.  എങ്ങിനെയാണ് ഒരു ആംബുലാന്‍സ് വളണ്ടിയര്‍ക്ക് ചാവേര്‍ ആയി മാറാന്‍ കഴിയുക.? 

അതിന് തന്റെ സഹോദരി നല്‍കിയ വിശദീകരണമായി അയാള്‍ എന്നോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.  ‘ചിലര്‍ കൊല്ലപ്പെടുമ്പോള്‍ എന്റെ മനസ്സ് പല ഭാഗങ്ങളിലും തുടിക്കുന്നതായി, അല്ലങ്കില്‍ മറ്റു ചിലരുടെ വിഷപ്പല്ലുകള്‍ ഇല്ലാതാകുന്നതായി, അതുമല്ലെങ്കില്‍ പാദങ്ങള്‍ നഷ്ടപ്പെട്ട ചിലരുടെയെങ്കിലും വേദന ഇല്ലാതാവുന്നതായി ഞാന്‍ കാണുന്നു.   ചെക്ക് പോയന്റില്‍ ഇസ്രാഈല്‍ സൈന്യം തടഞ്ഞുനിര്‍ത്തിയതിനാല്‍ ഒരു യുവതിക്ക് ആബുലാന്‍സില്‍ പ്രസവിക്കേണ്ടി വന്നതിന് ദ്ര്ക് സാക്ഷിയായിരുന്നു അവള്‍.  ആ കുഞ്ഞ് അവിടെ വെച്ച് തന്നെ മരിച്ചു പോയത് അവളെ വളരെ അധികം വേദനിപ്പിച്ചിരുന്നു. ജനങ്ങളൊട് പ്രതികാരം ചെയ്യാന്‍ അവള്‍ക്ക് പ്രചോദനമായത് ഇതാണ്.

ഫലസ്തീനിയന്‍ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്നതിനും അവരുടെ നിലനില്‍പ്പിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്നതിനും ഇസ്രാഈലി കേന്ദ്രങ്ങള്‍ തന്നെ ചാവേര്‍ ബോംബറുകളെ ചൂഷണം ചെയ്യുകയാണെന്ന് ഇസ്രാഈലി ചരിത്രധ്യാപകന്‍ പ്രഫസര്‍ പാ‍പ്പേ വിശ്വസിക്കുന്നു.  ഭ്രാന്തരായ ജനതയുടെ ഭ്രാന്തമായ പ്രവര്‍ത്തനങ്ങളായാണ് ഇസ്രാഈല്‍ പൊതുജനത്തിന് മുന്നില്‍ ചാവേറുകളെ അവതരിപ്പിക്കുന്നത്.  എന്നിട്ട് ഫലസ്തീന്‍ സമാധാനത്തിന് യാതൊരു സാധ്യതകളുമില്ലെന്ന് അവര്‍ സ്ഥാപിച്ചെടുക്കുന്നു. വിശാലമായ കാഴ്ച്ചപ്പാടില്‍ ഇതിനെ വിലയിരുത്തിയാല്‍ ചാവേര്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗമുണ്ടെന്ന് ആര്‍ക്കും പറയാനാകും.  എല്ലാവരും അതിനെ അപലപിക്കുന്നു.  ഇതില്‍ നിന്ന് മോചനമുണ്ടാകണമെന്ന് തറപ്പിച്ച് പറയുന്നു.  പക്ഷേ ഇതില്‍ നിന്ന് പുറത്ത് കടക്കണമെങ്കില്‍ നിരാശയുടെ പാന്ഥാവിനു പകരം ഫലസ്തീനി യുവതക്കു മുന്‍പില്‍  പ്രതീക്ഷയുടെ പാന്ഥാവ് തുറന്നുകൊടുക്കാന്‍ കഴിയണം. സിവിലിയന്‍ ജനതക്ക്മേലുള്ള  ചാവേര്‍ ആക്രമണങ്ങള്‍ വ്യകതമായ കുറ്റക്ര്ത്യമാണ്.  അതൊടൊപ്പം തന്നെ അവരെ തീവ്രവാദികള്‍ ഉപയോഗപ്പെടുത്തുക കൂടിയാണ്.  യുവാക്കള്‍ക്കിടയിലെ അധിനിവേശ വിരുദ്ധതയും നിരാശയും മുതലെടുത്ത് തീവ്രവാദികള്‍ അവരെ ചൂഷണം ചെയ്യുകയാണ്.  ചില അസാധാരണ ഇസ്രാഈലികള്‍ പോലും ഇതിനെ അംഗീ‍കരിക്കാന്‍ ധൈര്യപ്പെടുന്നുണ്ട്.

1997 സെപ്തംബര്‍ നാലിനുണ്ടായ ചാവേര്‍ ആക്രമണത്തില്‍ സ്വന്തം മകള നഷ്ടപ്പെട്ട ഒരു ഇസ്രാഈലിയാണ് റിമി എല്ലാനന്‍.  റിമിയുടെ 14കാരിയായ മകള്‍ രണ്ട് സുഹ്ര്ത്തുകള്‍ക്കൊപ്പം കടയില്‍ ഷോപ്പിംഗ് നടത്തുന്നതിനിടെയായിരുന്നു ചാവേര്‍ ആക്രമണം/ കൂടെയുണ്ടായിരുന്ന മറ്റുരണ്ടുപേര്‍ക്കും ഗുരുതരമായി പരിക്കേറ്റു.

മുന്‍ സൈനികനും ഗ്രാഫിക്ക് ധിസൈനറുമായിരുന്ന റമിയുടെ പിതാവ് കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും ആറ് ബന്ധുക്കളും പിതാമഹരും ഉള്‍പ്പടെ,  കുടുംബംതന്നെ ആ കൂട്ടക്കൊലയില്‍ ഹോമിക്കപ്പെട്ടു. റമിയോട് ഞാന്‍ ചോദിച്ചു. മകളും കുടുംബവും നഷ്ടപ്പെട്ട ഒരു പിതാവിന്റെ വേദനയും അതിന് കാരണക്കാരായ അക്രമികളുടെ മാനസിക വികാരങ്ങളെയും എങ്ങിനെയണ് നിങ്ങള്‍ തുലനം ചെയ്യുക. റമിയുടെ മറുപടി ഇതായിരുന്നു.  ഞാന്‍ കരയില്ല, ഞാന്‍ മറക്കില്ല എനിക്ക് മാപ്പുനല്‍കാനുമാകില്ല. ചിലര്‍ ചെറിയ പെണ്‍കുട്ടികളെ കൊലപ്പെടുത്തുമ്പോള്‍, ആരെങ്കിലും ഒരാള്‍ പെണ്‍കുട്ടികളെ കൊലപ്പെടുത്തുമ്പോള്‍ അയാള്‍ ഒരു ക്രിമിനലാണ്. അയാള്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം  പക്ഷേ നിങ്ങള്‍ ഉടലിന് പകരം തലകൊണ്ട് ചിന്തിക്കുക.  എന്നിട്ട് ജനങ്ങള്‍ എന്ത് നിര്‍മിക്കുന്നു എന്നും എന്ത് പ്രവര്‍ത്തിക്കുന്നു എന്നും നോക്കുക.  ജനങ്ങള്‍ പ്രതീക്ഷകള്‍ നിര്‍മ്മിക്കുന്നില്ല.  അതുകൊണ്ട്തന്നെ ജനങ്ങള്‍ ചാവേറുകളായ് മാറാന്‍ നിര്‍ബന്ധിക്കപ്പെടുന്നു.  ഈ ജനങ്ങളെ നിരാശരാക്കുന്നതില്‍ നിങ്ങള്‍ക്ക് പങ്കുണ്ടോ എന്ന് സ്വന്തം മനസ്സാക്ഷിയോട് ചോദിച്ചുനോക്കുക?  ഇത് ശൂന്യതയില്‍ നിന്ന് പുറത്ത് വരുന്നതല്ല: അവര്‍ സ്വന്തം അമ്മമാര്‍ ചെക്ക് പോയന്റെ കളില്‍ അവഹേളിക്കപ്പെട്ട മക്കളാണ്... കാലത്ത് സ്വന്തം അമ്മമാര്‍ അവഹേളിക്കപ്പെടുന്നു. വൈകുന്നേരങ്ങളില്‍ അവര്‍ ചാവേറുകളായ് മാറുന്നു.  ചാവേര്‍ ബോംബറും ഒരു ഇരയാണ്. അതേ സ്ഥിതി തന്നെയാണ് തന്റെ മക്കളുടേതും.  അതായത് എനിക്കുറപ്പുണ്ട്.  ഈ ചാവേറുകള്‍ എവിടെ നിന്ന് വരുന്നു എന്നത് നിങ്ങള്‍ക്ക് മനസ്സിലാക്കാനാകും.  ആ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വഴികള്‍ കണ്ടെത്താനും.

2 പ്രതികരണങ്ങള്‍:

M.A Bakar said...

മിത്തുകള്‍ കൊണ്ട്‌ പരസ്പരം സാമ്രാജത്തവും സയണിസവും വ്യഭിചരിച്ചതിണ്റ്റെ ദുരന്തമാണു്‌ ഇന്ന്‌ ഫലസ്റ്റീന്‍ എന്ന രാഷ്ടം അനുഭവിക്കുന്ന ജീവല്‍ സത്യം.

ഒരു സെണ്റ്റ്‌ മണ്ണ്‌ പോലുമില്ലാതിരുന്ന ഇസ്രായേല്‍ ഭീകര തദ്ദേശീയരായ മനുഷ്യരെ തുരത്തിയോടിച്ച്‌ അവരുടെ മണ്ണും പെണ്ണും മാനവും ജലവും രക്തവും കവര്‍ന്നെടുത്ത്‌ കൊണ്ടിരിക്കുന്നതു ഏതോ മന്‍മറഞ്ഞു പോയ ഗതകാല ചരിത്രത്തിലെ മാഞ്ഞുപോയ ചരിത്രത്താളുകളിലല്ല.. തുറിച്ച്‌ നോക്കുന്ന നമ്മുടെ കണ്‍ വെട്ടത്താണതു സംഭവിക്കുന്നത്‌.

പച്ചമനുഷ്യണ്റ്റെ തുടിക്കുന്ന മാംസത്തുണ്ട്‌ തെരുവില്‍ തെറിച്ച്‌ വീണ്‌ തുടിക്കുമ്പോഴും നമുക്ക്‌ തുടിക്കാത്ത ഹൃദയം ഉണ്ടായികൊണ്ടിരിക്കുന്നു.. ലോക പോലീസ്കാര്‍ക്ക്‌, അന്യായ തടങ്കലില്‍ വയ്ക്കപ്പെട്ടിരിക്കുന്നവരുടെ ജനനേന്ത്രിയങ്ങളില്‍ ഷോക്കടിപ്പിച്ച്‌ രസിക്കുന്നതിണ്റ്റെ നേരമ്പോക്കും...

ചാവേറുകള്‍ ഉണ്ടാവുകയല്ല , സൃഷ്ടിക്കപ്പെടുകതന്നെയാണു ചെയ്യപ്പെടുന്നതു. അവര്‍ക്ക്‌ നല്‍കാന്‍ നമ്മുടെ കയ്യില്‍ ഒരു ഓമനപ്പേരുമുണ്ട്‌. കൊടുംഭീകരര്‍.

Prinsad said...

ബക്കര്‍ സാഹിബിന്റെ ഈ വരവിനും വിലപ്പെട്ട കമ്ന്റിനും നന്ദി. പുനവാ‍യന കൂടുതല്‍ അത്ഥവത്താക്കുന്നതിന് താങ്കളുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ തുടര്‍ന്നും പ്രതീകഷിക്കുന്നു.

Post a Comment

Related Posts with Thumbnails

 
Design by Wordpress Theme | Bloggerized by Free Blogger Templates | free samples without surveys
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്