
വര്‍ത്തമാനം ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഹംസ ആലുങ്ങലിന്റെ ഹൃദയസ്പര്‍ശിയായ അനുഭവക്കുറിപ്പ് പുനര്‍വായനക്കായ്
പ്രാരാബ്ദങ്ങളുടെ
നിറഞ്ഞുതൂവിയ മടിശ്ശീലയുമായി ബാപ്പ ആരുടെയൊക്കെയോ കാല്‍ക്കല്‍ വീണതിന്റെ
കാരുണ്യമായിരുന്നു എടക്കര മുസ്‌ലിം അനാഥമന്ദിരത്തിലെ അന്തേവാസിയാകാന്‍
എനിക്കും അവസരം ഒരുക്കിയത്. വീടുമായി പിരിഞ്ഞ് ദീര്‍ഘകാലം നില്‍ക്കണം. വയറ്
നിറയെ ഭക്ഷണം ലഭിക്കുമെങ്കിലും പട്ടാളചിട്ടയില്‍ ഒതുങ്ങിക്കഴിയണം.
നിയമങ്ങളും നിബന്ധനകളും ലംഘിക്കുന്നവര്‍ ബീരാനുസ്താദിന്റെയും കരീം
ഉസ്താദിന്റെയും ചൂരല്‍ പ്രയോഗം മുടങ്ങാതെ വാങ്ങിക്കണം. വീട്ടില്‍ നിന്ന്
മാറി നില്‍ക്കുന്നതില്‍ വിഷമമുണ്ടായിരുന്നു. പെരുന്നാള്‍, ഓണം, വിഷു,
ക്രിസ്തുമസ് നോമ്പ് ഇങ്ങനെയുള്ള പൊതു അവധികള്‍ക്കേ വീട്ടില്‍ പോകാനുമാകൂ.
ഓര്‍ഫനേജിലേക്കുള്ള യാത്രയില്‍ ഉമ്മയും ബാപ്പയും ഉണ്ടായിരുന്നു....