
കെ. അശ്റഫ്
ഇസ്ലാമിനെക്കുറിച്ച
ഏതൊരു സമകാലീന ചര്‍ച്ചയും യാഥാര്‍ഥ്യം, വസ്തുത ഇവയെക്കുറിച്ചുള്ള സര്‍വ
നിര്‍വചനങ്ങളും അട്ടിമറിക്കുന്ന വാക്കുകളിലൂടെയുള്ള ആശയക്കുഴപ്പം (verbal
confusion) ആണെന്ന് ഫ്രഞ്ച് സാമൂഹിക ശാസ്ത്രജ്ഞനായ പിയറെ ബോര്‍ദ്യു
നിരീക്ഷിക്കുന്നു. തൊണ്ണൂറുകളില്‍ പാരീസിലെ തെരുവുകളില്‍ അള്‍ജീരിയന്‍
മുസ്ലിംകള്‍ ബോംബ് സ്ഫോടനം
നടത്തി എന്ന അഭ്യൂഹത്തെ തുടര്‍ന്നുണ്ടായ മാധ്യമ ബഹളങ്ങളെ വിശകലനം
ചെയ്യുകയായിരുന്നു ബോര്‍ദ്യു (കൂടുതല്‍ അന്വേഷണത്തിന് Acts of
Resistance: Against the New Myths of Our Time എന്ന ബോര്‍ദ്യുവിന്റെ
പുസ്തകം കാണുക). ഫത്വ, ജിഹാദ്, ശരീഅത്ത് തുടങ്ങി താലിബാന്‍ വരെ ഇങ്ങനെ
വാക്കുകളുടെ ആശയക്കുഴപ്പമായി മാറിയിരിക്കുന്നു.
ഇത്തരം സാഹചര്യത്തെപ്പറ്റി പഠിക്കുന്ന സാംസ്കാരിക നരവംശശാസ്ത്രജ്ഞനായ
ആന്‍ഡ്രൂ ഷ്റയേക്ക്...