
വി.എ. കബീര്‍ .
ടി.പി. ചന്ദ്രശേഖരന്‍ വധം സൃഷ്ടിച്ച
‘ൂകമ്പത്തിന്റെ തുടര്‍ചലനങ്ങള്‍ ഇപ്പോഴും നിലച്ചിട്ടില്ല. പല അടരുകളിലും
പടലുകളിലുമായി അത് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. സമീപകാലത്തൊന്നും
ദൃശ്യമല്ലാത്തവിധം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ പൊതുസമൂഹത്തില്‍നിന്ന് അത്
ഒറ്റപ്പെടുത്തി. മാധ്യമങ്ങളുടെയും രാഷ്ട്രീയപ്രതിയോഗികളുടെയും
കടന്നാക്രമണത്തോടൊപ്പം സന്ദര്‍‘ത്തിനൊത്ത് “ഉയര്‍ന്ന്’ കൊണ്ട്
പ്രതിപക്ഷനേതാവ് അച്യുതാനന്ദന്‍ നടത്തിയ നീക്കങ്ങള്‍ കൂടിയായപ്പോള്‍,
പാര്‍ട്ടിയുടെ പ്രതിസന്ധി അടിത്തറയെത്തന്നെ ബാധിക്കുന്ന തലത്തിലേക്കു
വളര്‍ന്നു. ചന്ദ്രശേഖരവധത്തില്‍ രണ്ടു കാരണങ്ങളാല്‍ മാര്‍ക്‌സിസ്റ്റ്
പാര്‍ട്ടി പ്രതിക്കൂട്ടിലായത് സ്വാഭാവികമാണ്. ഒന്ന്, ചന്ദ്രശേഖരന്‍
ഇല്ലാതാകുന്നതിന്റെ ഏകഗുണഭോക്താവ് മാര്‍ക്‌സിസ്റ്റുപാര്‍ട്ടി മാത്രമാണ്.
രണ്ടാമതായി,...