
ബി. പി. എ. ഗഫൂര്‍
ചരിത്രത്തില്‍ തുല്യതയില്ലാത്ത സ്വാതന്ത്ര്യപോരാട്ടമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരം. രക്ത പങ്കിലമായിരുന്നില്ല എന്നതിനേകാള്‍ അതിനെ ശ്രദ്ധേയമാക്കുന്നത് ജനപങ്കാളിത്തമാണ്. ഭാഷ വേഷ ദേശ വര്‍ണവൈവിധ്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ജനസംഖ്യയില്‍ ഏറെ മുന്നിട്ട് നില്‍ക്കുന്ന വിശാലമായ ഒരു ഭൂപ്രദേശം ഉള്‍കൊള്ളുന്ന ഇന്ത്യാ മഹാരാജ്യം. ഈ മഹാരാജ്യത്തിലെ മനുഷ്യര്‍ എല്ലാ വൈവിധ്യങ്ങളും വിസ്മരിച്ച് സ്വാതന്ത്യമെന്ന ഏക ലക്ഷ്യത്തിനായി ഒന്നിച്ചണിചേര്‍ന്ന സമരം. ഇത്രമാത്രം ജനപങ്കാളിത്തമുള്ള അക്രമാസക്തമല്ലാത്ത ഒരു സ്വാതന്ത്ര്യസമരം ലോക ചരിത്രത്തില്‍ തുലോം കുറവാണ...