
വാരിസ് മസ്‌ഹരി
ഭാരതത്തില്‍ ഹിന്ദുക്കളും മുസ്‌ലിംകളും സഹസ്രാബ്‌ദങ്ങളായി ഒത്തൊരുമിച്ച് ജീവിക്കുന്നവരാണെങ്കിലും പലേടത്തും അവര്‍ക്കിടയില്‍ പരസ്‌പരം വൈരവും വെറുപ്പും വിദ്വേഷവും നിലനില്‍ക്കുന്നുണ്ട്. അതോടൊപ്പം തന്നെ പരസ്‌പരം തിരിച്ചറിയാനും തെറ്റിദ്ധാരണകളൊഴിവാക്കാനും സൗഹൃദസംഭാഷണങ്ങള്‍ക്ക് മുന്‍കയ്യെടുക്കാനും താല്‌പര്യപ്പെടുന്ന ചിലരെങ്കിലും ഇവിടെയുണ്ട് എന്നതും വാസ്‌തവമാണ്.ഹിന്ദു-മുസ്‌ലിം വൈരത്തിന്റെ വേരുകള്‍ ചെന്നെത്തുന്നത് ഭൂതകാല ഭാരത ചരിത്രത്തിലാണ്. മുസ്‌ലിംകള്‍ ഇന്ത്യയിലും കേരളത്തിലുമെല്ലാം കടന്നുവന്നത് കച്ചവടക്കാരായിട്ടായിരുന്നു. സമാധാനകാംക്ഷികളായ അറബികളിലൂടെ ഇസ്‌ലാമിന്റെ സന്ദേശം ഇന്ത്യക്കാരിലെത്തി. എന്നാല്‍ കാലക്രമേണ ഇസ്‌ലാമിക വിശ്വാസത്തിന്റെ സത്ത നഷ്‌ടപ്പെടുകയായിരുന്നു. അധികാരം കയ്യാളിയ മുസ്‌ലിംകള്‍, പ്രത്യേകിച്ച് സുല്‍ത്താന്മാര്‍...