
വേണം നമുക്കൊരു ഫിഫ്ത്ത് എസ്റ്റേറ്റ്
ബിജുരാജ്
“ഈ.....യെ കൊണ്ടുപോകാനുള്ളതല്ല പോലീസ് ജീപ്പ്.” ‘നിയമപലകന്റെ’ ആക്രോശം മാധ്യമപ്രവര്‍ത്തകര്‍ മുഴുവന്‍ കേട്ടു. പക്ഷേ, ഒരൊറ്റ ചാനലിലും ആ ദൃശ്യത്തിന് കാരണമായ വാര്‍ത്ത വന്നില്ല.
വര്‍ക്കല സംഭവവുമായി ബന്ധപ്പെട്ട്, തങ്ങളുടെ കോളനിയില്‍ ശിവസേനക്കാര്‍ നടത്തിയ ആക്രമണങ്ങള്‍ക്കെതിരെ ദളിത് സ്ത്രീകള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ സത്യാഗ്രമാണ് രംഗം. യുവമോര്‍ച്ച-ശിവസേന പക്ഷക്കാര്‍ നൂറോളം വരുന്ന സ്ത്രീകളെ പോലീസിന്റെയും മാധ്യമപ്രവര്‍ത്തകരുടെയും കണ്മുന്നില്‍ വച്ച് ആക്രമിച്ചു. അവര്‍ എറിഞ്ഞ കല്ല് സമരപന്തലിലുണ്ടായിരുന്ന ഗര്‍ഭിണിയായ യുവതിയുടെ വയറിലാണ് പതിച്ചത്. വേദന കൊണ്ട് അലറി വിളിച്ച് ആ സ്ത്രീ തളര്‍ന്നു വീണു. ഏതാണ്ടെല്ലാ ടെലിവിഷന്‍ ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാരുണ്ട്...