
എമ്മാര്‍ഇക്കഴിഞ്ഞ വനിതാദിനത്തിന്റെ പശ്ചാത്തലത്തില്‍ (മാര്‍ച്ച് 7) മതപ്രബോധകരായ ചില മുസ്‌ലിം സ്‌ത്രീകള്‍ കൂടിയിരുന്ന് നടത്തിയ ഒരു ചര്‍ച്ച ശ്രദ്ധിക്കാനിടയായി. സ്‌ത്രീകള്‍ സമൂഹത്തില്‍ അനുഭവിക്കുന്ന വേദനകളാണ് അതില്‍ പുറത്തുവരുന്നത്. കുഞ്ഞുങ്ങള്‍ക്കും കുടുംബത്തിനുമപ്പുറം ഒരു ലോകമുണ്ടെന്ന് മറന്നുപോകുന്നവരാണ് സ്‌ത്രീകളിലധികവും. മുസ്‌ലിം സ്‌ത്രീകളുടെ കാര്യവും ഭിന്നമല്ല. നന്നേ ചെറുപ്പത്തില്‍ തന്നെ യൗവനത്തിന്റെ എല്ലാ മധുരാനുഭവങ്ങളും തീര്‍ന്ന്, കുടുംബപ്രാരാബ്‌ധങ്ങളുടെ ഭാരം പേറി അകാലവാര്‍ധക്യം വരിക്കുകയാണ് അവരില്‍ അധികവും. പഠിക്കാന്‍ മിടുക്കുള്ള പെണ്‍കുട്ടികള്‍ക്കുപോലും, ഇടക്ക് പഠനം മതിയാക്കി കല്യാണത്തിന് കഴുത്തു നീട്ടിക്കൊടുക്കേണ്ടിവരുന്നു. കാരണം `ഇരുപതു പിന ്നിട്ട'വരെ കെട്ടാന്‍ പുരുഷന്മാരെ കിട്ടാതായിരിക്കുന്നു. പെണ്‍കുട്ടികള്‍ക്ക് പതിനെട്ടു...