
.ആര്‍ ശ്രീധര്‍
അധിനിവേശം വളരെ ഗൂഢമായ ഒരു കാര്യമാണ്. കൂടുതല്‍ കൂടുതല്‍ ജീവിക്കും തോറും അധിനിവേശത്തിന്റെ ചിഹ്‌നങ്ങള്‍ നമ്മെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുകയാണ്. അതിന്റെ വിവിധ തലങ്ങളിലൂടെ ഇന്ന് നാം കടന്നുവന്നുകൊണ്ടിരിക്കുകയാണ്. ചിലപ്പോള്‍ വിചാരിക്കും രക്ഷപ്പെടാന്‍പോലും പറ്റാത്ത രീതിയില്‍ പെട്ടിരിക്കുന്നുവെന്ന്. അങ്ങനെ പെട്ടിരിക്കുമ്പോള്‍ ഒരു കതകുണ്ടാകണമല്ലോ. ഹോ ഈ മുറി എന്നെ ഇത്രയും കാലം തളച്ചിട്ടിരുന്നല്ലോ, എന്നാലും രക്ഷപ്പെടാന്‍ കഴിഞ്ഞല്ലോ എന്ന് നമുക്ക് തോന്നണം. പക്ഷെ, അതുപോലും നമ്മള്‍ തന്നെ അടച്ചുവെച്ചിരിക്കുകയാണ്. എന്നെങ്കിലും ഈയൊരു അധിനിവേശത്തിന്റെ ചിഹ്നങ്ങളെ നമ്മുടെ ജീവിതത്തില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും അടിച്ചുപുറത്താക്കാന്‍ കഴിയുമോ? ഇന്നത്തെ കണക്കില്‍ അതൊരു `വിഷ്വല്‍ തിങ്കിംഗ്' അതായത് ഒരാഗ്രഹം മാത്രമാണ്. വല്ലാത്ത...