നവോത്ഥാനം കേരളീയര്‍ കൈവിട്ടതിനെക്കുറിച്ച് പുരോഗമനവാദികളെല്ലാം
ഏകസ്വരത്തില്‍ വിലപിക്കുന്ന കാലമാണിത്. കേരള മാതൃകപോലെ, കേരളീയ നവോത്ഥാനവും
വേറിട്ട സങ്കല്‍പവും യാഥാര്‍ഥ്യവുമായിരുന്നു. നവോത്ഥാനം ഉഴുതുമറിച്ച
കേരളം ഇപ്പോള്‍ എങ്ങോട്ടാണ് പോകുന്നതെന്നാണ് നമ്മള്‍ വിലപിക്കാറുള്ളത്.
എന്നാല്‍, കേരളീയ നവോത്ഥാനം വഴിമാറിനടന്നതിന് തെളിവുകളുണ്ടോ? കേരളീയ
നവോത്ഥാനം എന്നെങ്കിലും പാശ്ചാത്യമാതൃകയില്‍ പുരോഗമിച്ചിട്ടുണ്ടോ? എല്ലാ
കാര്യങ്ങളിലും നാമവലംബിക്കുന്ന സ്തുതി/നിന്ദ ദ്വന്ദ്വസങ്കല്‍പത്തിന്റെ
പരിമിതി ഇക്കാര്യത്തിലും മലയാളികളെ യാഥാര്‍ഥ്യത്തില്‍നിന്ന് അകറ്റുകയാണ്.
മതമോ ഇസമോ പ്രസ്ഥാനങ്ങളോ എല്ലാ ദേശങ്ങളിലും ഒരുപോലെയല്ല
സംഭവിക്കുന്നതെന്ന യാഥാര്‍ഥ്യം ഇപ്പോഴും ബോധ്യപ്പെടാത്തവരാണ് നമ്മുടെ
ബുദ്ധിജീവികളില്‍ ഒരു വലിയ വിഭാഗം. അതുകൊണ്ടാണ്,
വ്യത്യസ്തകൂട്ടായ്മകളുടെയും ...